സർദാർ കെ.എം.പണിക്കർ

>>കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപകാധ്യക്ഷൻ ആരായിരുന്നു?
കെ.എം.പണിക്കർ

>>ചൈനയിലേക്കുള്ള സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ സ്ഥാനപതി ആരായിരുന്നു?
കെ.എം.പണിക്കർ

>>കശ്മീർ സർവകലാശാലയുടെയും മൈസൂർ സർവകലാശാലയുടെയും വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചത് ആര്?
കെ.എം.പണിക്കർ

>>മലയാളത്തിലെ ചരിത്ര നോവലായ "കേരളസിംഹത്തിന്റെ" രചയിതാവ് ആര് ?
കെ.എം.പണിക്കർ

>>പഴശ്ശി രാജയെ "കേരള സിംഹം " എന്ന് വിശേഷിപ്പിച്ചത് ആര് ?
കെ.എം.പണിക്കർ

>>1925 ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായത് ആര് ?
കെ.എം.പണിക്കർ

>>1952 ൽ ഈജിപ്തിലെ അംബാസഡറായി നിയമിതനായത് ആര് ?
കെ.എം.പണിക്കർ

>>1953 ൽ രൂപീകരിച്ച സംസ്ഥാന പുന സംഘടന കമ്മീഷനിലെ അംഗമായി നിയമിച്ചത് ആരെയാണ് ?
കെ.എം.പണിക്കർ

>>മലയാളത്തിലെ ചരിത്ര നോവലായ "പറങ്കി പടയാളി " യുടെ രചയിതാവ് ആര് ? 
കെ.എം.പണിക്കർ

>>മലയാളത്തിലെ ചരിത്ര നോവലായ "പുണർകോട്ടു സ്വരൂപം" രചിച്ചത് ആര് ?
കെ.എം.പണിക്കർ

>>1930-ൽ നടന്ന ആദ്യ വട്ടമേശ സമ്മേളനത്തിലെ മലയാളി അംഗം ആര് ?
കെ.എം. പണിക്കർ

>>കെ.എം .പണിക്കർക്കു 'സർദാർ' ബഹുമതി നൽകിയത് ആര്?
പട്യാല രാജാവ് ബുപേന്ദ്ര വദ സിങ് 

>>പട്യാല രാജാവിന്റെ വിദേശകാര്യമന്ത്രി, ബിക്കാനീറിലെ ദിവാന്‍ തുടങ്ങിയ പദവികൾ വഹിച്ചത് ആര്?
‌സര്‍ദാര്‍ കെ എം പണിക്കര്‍

>>കെ.എം. പണിക്കരുടെ ശ്രദ്ധേയമായ ചരിത്രനോവലുകൾ 

  • ‌ കേരളസിംഹം
  • പുണര്‍കോട്ടു സ്വരൂപം (1928)
  • ധുമകേതുവിന്റെ ഉദയം(1929)
  • പറങ്കിപ്പടയാളി (1932)
  • കല്യാണമല്‍(1937)
  • ഝാൻസി റാണിയുടെ ആത്മകഥ(1957)
  • ഉഗ്രശപഥം (1961).

>>കെ.എം. പണിക്കരുടെ യാത്രാവിവരണങ്ങൾ 

  • ആപല്‍ക്കരമായ യാത്ര (1944) 
  • ചൈനയിലെ ഒരു യാത്ര (1954) 

 
>>കെ.എം. പണിക്കരുടെ മലബാര്‍ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച നോവൽ ?
കേരളസിംഹം

>>കെ.എം. പണിക്കരുടെ മുഗൾ ചരിത്രം പറയുന്ന നോവൽ?
കല്യാണമല്‍

>>ഒമര്‍ഖയാമിന്റെ “റുബായിയത്തിന്"‌ പണിക്കര്‍ നല്‍കിയ തർജ്ജമ?
 രസികരസായനം

>> “ഭൂപസന്ദേശം" എന്ന സന്ദേശ കാവ്യം രചിച്ചത് ആര്?
സര്‍ദാര്‍ കെ എം പണിക്കര്‍

>>കൃതികൾ 
നാടകങ്ങൾ: ഭീഷ്മര്‍ (1988), മണ്ഡോദരി (1941), ധ്രുവസ്വാമിനി (1945)

ഖണ്ഡകാവ്യങ്ങൾ: പ്രേമഗീതി, ബാലികാമതം,സന്ധ്യരാഗം
അപക്വഫലം, കവിതാകൗതുകം,കുരുക്ഷ്രേതത്തിലെ ഗാന്ധാരി - ലഘു കവിതകളുടെ സമാഹാരങ്ങൾ 

>>"സ്വജീവിതാഖ്യാനം" ആരുടെ ആത്മകഥയാണ് ?
സര്‍ദാര്‍ കെ എം പണിക്കര്‍

Previous Post Next Post