നെഹ്‌റു മുതൽ മോദി വരെ

 1. ജവഹർലാൽ നെഹ്റു (1947 ആഗസ്റ്റ് 15 - 1964 മേയ് 27)

2. ഗുൽസാരിലാൽ നന്ദ (ആക്ടിങ്‌) ( 1964 മേയ് 27 - 1964 ജൂൺ 9)

3. ലാൽ ബഹദൂർ ശാസ്ത്രി (1964 ജൂൺ 9 - 1966 ജനുവരി 11)
ഗുൽസാരിലാൽ നന്ദ (ആക്ടിങ്‌)  (1966 ജനുവരി 11 - 1966 ജനുവരി 24)

4. ഇന്ദിരാഗാന്ധി (1966 ജനുവരി 24 -1977 മാർച്ച് 24)

5. മൊറാർജി ദേശായി (1977 മാർച്ച്‌ 24 - 1979 ജൂലൈ 28)

6. ചരൺ സിംഗ്‌ (1979 ജൂലൈ 28 - 1980 ജനുവരി 14)
ഇന്ദിരാഗാന്ധി  (1980 ജനുവരി 14 - 1984 ഒക്ടോബർ 31)

7. രാജീവ് ഗാന്ധി (1984 ഒക്ടോബർ 31 - 1989 ഡിസംബർ 2 )

8. വി.വി. സിംഗ് (1989 ഡിസംബർ 2 - 1990 നവംബർ 10)

9. ചന്ദ്ര ശേഖർ (1990 നവംബർ 10 - 1991 ജൂൺ 21)

10. പി.വി നരസിംഹ റാവു (1991 ജൂൺ 21 - 1996 മേയ്‌ 16)

11. അടൽ ബിഹാരി വാജ്പേയ്‌ (1996 മേയ്‌ 16 - 1996 ജൂൺ 1)

12. എച്ച്‌.ഡി. ദേവഗൗഡ (1996 ജൂൺ 1- 1997 ഏപ്രിൽ 21)

13. ഇന്ദർ കുമാർ ഗുജ്റാൾ (1997 ഏപ്രിൽ 21- 1998 മാർച്ച്‌ 19)
അടൽ ബിഹാരി വാജ്പേയ്‌ (1998 മാർച്ച്‌ 19 - 2004 മേയ്‌ 22)

14. ഡോ. മൻമോഹൻ സിംഗ്‌ (2004 മേയ്‌ 22 - 2014 മേയ്‌ 26)
15. നരേന്ദ്രമോദി (2014 മേയ്‌ 26 തുടരുന്നു --------- )

 

>>1951 ഒക്‌ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെയായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്. 364 സീറ്റ്‌ നേടിക്കൊണ്ടു‌ കോണ്‍ഗ്രസ്‌ പാർട്ടി നേതാവ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ  മന്ത്രിസഭ അധികാരമേറ്റു. കമ്യൂണിസ്റ്റ്പാര്‍ടി ഓഫ്‌ ഇന്ത്യ 16 സീറ്റുകള്‍ നേടി പ്രതിപക്ഷ സ്ഥാനം ഏറ്റെടുത്തു.

>>രണ്ടും മൂന്നും ലോകസഭാ തെരഞ്ഞെടുപ്പ്‌, ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ ലഭിച്ച സമാന അനുഭവത്തിന്‌ സാക്ഷിയായി.1957ൽ രണ്ടാം ലോക്‌സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 371 സീറ്റും 1962ൽ മൂന്നാമത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 361 സീറ്റും ആണ്  കോൺഗ്രസിന് ലഭിച്ചത്.

>>1967ലെ നാലാം തെരഞ്ഞെടുപ്പോടെ, വോട്ടര്‍മാരുടെ എണ്ണവും, സീറ്റുകളുടെ എണ്ണവും വര്‍ദ്ധിച്ചു. കോണ്‍ഗ്രസ്‌ പാർട്ടി കേവല ഭൂരിപക്ഷം നേടിയെങ്കിലും, കമ്യൂണിസ്റ്റ്‌ പാർട്ടികളെ പിന്തള്ളിക്കൊണ്ട്‌ 44 സീറ്റ്‌ നേടിക്കൊണ്ട്‌ സ്വതന്ത്രപാർട്ടി സഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായി. അഞ്ചാം പൊതുതെരഞ്ഞെടുപ്പില്‍(1971) കോണ്‍ഗ്രസ്‌ ആധിപത്യം പുലര്‍ത്തി.

>>1977ലെ ആറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ  പശ്ചാത്തലം 1975-ല്‍ നടപ്പാക്കിയ അടിയന്തരാവസ്ഥയായിരുന്നു. ഈ പശ്ചാത്തലം കോണ്‍ഗ്രസിനെ നിലംപരിശാക്കാനും, ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാര്‍ അധികാരത്തില്‍ വരുവാനും കാരണമായി . ജനതാപാര്‍ട്ടി നേതാവ്‌ മൊറാര്‍ജിദേശായി അധികാരത്തിലെത്തിയെങ്കിലും, കാലാവധിപൂര്‍ത്തിയാക്കാന്‍ കഴിയാതെ1979-ആഗസ്റ്റ്‌ 20ന്‌ രാജിവയ്ക്കേണ്ടിവന്നു.

>>തെരഞ്ഞെടുപ്പിലും, ഇന്ദിരാഗാന്ധി വധത്തിന്റെ  പശ്‌ചാത്തലത്തില്‍ നടന്ന 1984-ലെ എട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്‌ ആധിപത്യം പുലര്‍ത്തി.

>>1989 നവംബറില്‍ നടന്ന ഒമ്പതാം ലോക്സഭാ തെരഞ്ഞെടുപ്പില്‍, മൊറാര്‍ജി ദേശായിക്ക്‌ ശേഷമുള്ള രണ്ടാമത്തെ കോണ്‍ഗ്രസിതര സര്‍ക്കാര്‍ വി പി സിങ്ങിന്റെ നേതൃത്വത്തില്‍ ബിജെപി പിന്തുണയോടെ വന്നെങ്കിലും പതിനൊന്നുമാസം മാത്രമേ നിലനിന്നുള്ളൂ. തുടര്‍ന്ന്‌ ചന്ദ്രശേഖറുടെ മന്ത്രിസഭ  വന്നെങ്കിലും ആയുസ്സ്‌ നാലുമാസം കൊണ്ട്‌ തീര്‍ന്നു.

>>1991ലെ പത്താം ലോക്സഭാതെരഞ്ഞെടുപ്പിന്റെ  മൂര്‍ദ്ധന്യത്തിലായിരുന്നു രാജീവ്ഗാന്ധിയുടെ വേര്‍പാട്‌. തുടര്‍ന്ന്‌ നരസിംഹറാവുവിന്റെ
നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍വന്നു.

>>പതിനൊന്നാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും വാജ്പേയി സര്‍ക്കാരിന്‌ ഭൂരിപക്ഷം തെളിയിക്കുവാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്‌ 13 ദിനം നീണ്ട ഭരണം അവസാനിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന്‌ ജനതാദള്‍ നേതാവ്‌ ദേവഗൗഡയുടെ  മന്ത്രി സഭയാണ്  അധികാരത്തില്‍വന്നത്‌. എന്നാല്‍ പുറത്തുനിന്നുള്ള കോണ്‍ഗ്രസ്‌ പിന്തുണയില്‍ ഭരിച്ചിരുന്ന ദേവഗൗഡയ്ക്ക് ‌ അധികം മുന്നോട്ടുപോകുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ ഐ കെ ഗുജ്റാളും അധികാരത്തില്‍ വന്നെങ്കിലും മന്ത്രിസഭ അധികകാലം നീണ്ടുനിന്നില്ല.

>>തൊണ്ണൂറുകളില്‍ ആരംഭിച്ച “അസ്ഥിരത” എന്നൊരു പ്രതിഭാസം മൂർദ്ധന്യത്തിൽ എത്തിയത് ‌ 1998ലെ ഇലക്‌ഷനിലായിരുന്നുവെന്ന്‌ പറയാം. 12-ാം ലോക്സഭാതെരഞ്ഞെടുപ്പില്‍ വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍വന്നെങ്കിലും, വിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ മന്ത്രിസഭ വീണു.

>>1999ല്‍ നടന്ന പതിമൂന്നാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാജ്പേയി സര്‍ക്കാര്‍ അധികാരത്തിലെത്തി. അങ്ങനെ കാലാവധി പൂര്‍ത്തിയാക്കുന്ന
ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാരായി വാജ്പേയി സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടംനേടി.

>>2004ലെ 14-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപിന്തുണയോടെ, മന്‍മോഹന്‍സിംഗിന്റെ  നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ കൂട്ടുകക്ഷി (യുപിഎ) മ്രന്തിസഭ അധികാരത്തിലെത്തി.

>>2009ൽ നടന്ന പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 206 സീറ്റ് നേടി കോൺഗ്രസിന്റെ നേതൃത്വത്തിൽ യു പി എ സർക്കാർ വീണ്ടും അധികാരത്തിലെത്തി.മൻമോഹൻ സിംഗ് വീണ്ടും പ്രധാനമന്ത്രിയായി.എൽ കെ അഡ്വാനിയുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ബി ജെ പി 116 സീറ്റ് നേടി രണ്ടാമത്തെ വലിയ കക്ഷിയായി. പ്രാദേശിക പാർട്ടികൾ 146 സീറ്റാണ് നേടിയത്.

>>2014  ൽ നടന്ന പതിനാറാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ  282 സീറ്റുമായി ബി ജെ പി അധികാരത്തിലെത്തി. 1984ന് ശേഷം ആദ്യമായി ഒരു കക്ഷിക്ക് കേവല ഭൂരിപക്ഷം ലഭിച്ചു. എൻ ഡി എക്ക് 336 സീറ്റ് ലഭിച്ചു. കോൺഗ്രസ് 44 സീറ്റിലൊതുങ്ങി. 37 സീറ്റുമായി എ ഐ എ ഡി എം കെ മൂന്നാമത്തെ വലിയ കക്ഷിയായി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി.

>>2019 ൽ  നടന്ന പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പ് എൻ ഡി എ ഗവൺമെന്റിന്റെ ഭരണത്തുടർച്ച ആയിരുന്നു . നരേന്ദ്ര മോദി തന്നെ പ്രധാന മന്ത്രി ആയി അധികാരമേറ്റു .543 സീറ്റുകളിലേക്ക് ഏഴു  ഘട്ടങ്ങളിൽ ആയാണ്  ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്.

ഇന്ത്യയിലെ ന്യൂനപക്ഷ മന്ത്രിസഭകൾ


>>1969-ൽ കോൺഗ്രസ്‌ പാർട്ടിയുടെ വിഭജനത്തെ തുടർന്ന്‌ അധികാരത്തിലിരുന്ന ഇന്ദിരാഗാന്ധി മന്ത്രിസഭ ന്യൂനപക്ഷ മന്ത്രിസഭയായി മാറി. തുടർന്ന്‌ CPI, DMK തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടുകൂടി 1970 വരെ അധികാരത്തിൽ തുടർന്നു.

>>സാങ്കേതികമായി ഇന്ത്യയിലെ ആദ്യ ന്യൂനപക്ഷ മന്ത്രിസഭയായി കണക്കാക്കപ്പെടുന്നത്‌ 1969 മുതൽ 1970 വരെയുള്ള ഇന്ദിരാഗാന്ധിയുടെ ഗവൺമെന്റിനെയാണ്‌.

>> ഇന്ത്യയിലെ രണ്ടാമത്ത ന്യൂനപക്ഷ മന്ത്രിസഭ 1979-ൽ ചൗധരി ചരൺസിംഗിന്റെ നേതൃത്വത്തിലാണ്‌ രൂപം കൊണ്ടത്‌. (കേവലഭൂരിപക്ഷ മില്ലാതെ തന്നെ ആദ്യ മൈനോരിറ്റി ഗവൺമെന്റിന്‌ രൂപം കൊടുത്തത്‌ ചരൺസിംഗായിരുന്നു)

>> ഇന്ത്യയിലെ മൂന്നാമത്തെ ന്യൂനപക്ഷ മന്ത്രി സഭ 1989-ൽ വി.പി സിംഗിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടു. ( പരീക്ഷയിൽ ഇന്ത്യയിൽ ന്യൂനപക്ഷ മന്ത്രിസഭയ്ക്ക്‌ നേതൃത്വം നൽകിയ ആദ്യ പ്രധാനമന്ത്രി വി.വി.സിംഗ്‌ എന്നാണ് ഉത്തര സൂചിക നൽകിയത്)

Previous Post Next Post