1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം

>>ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം എന്നറിയപ്പെടുന്ന സമരം ഏതാണ് ?
1857- ലെ വിപ്ലവം

>>മുഗൾ ഭരണത്തിന്റെ പരിപൂർണമായ പതനത്തിനു കാരണമായ വിപ്ലവം ഏതാണ്?
1857- ലെ വിപ്ലവം

>>ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എന്നായിരുന്നു?
1857 മെയ് 10

>>ഒന്നാം സ്വതന്ത്ര സമരത്തിന്റെ പ്രധാന കാരണം എന്തായിരുന്നു?
മൃഗക്കൊഴുപ്പ്  പുരട്ടിയ പുതിയ തിരകൾ നിറച്ച എൻഫീൽഡ് തോക്കുകൾ (PF3) ഉപയോഗിക്കാൻ ഇന്ത്യൻ ഭടന്മാരെ നിർബന്ധിച്ചത്

>>ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എവിടെ വെച്ച്?
മീററ്റ് (ഉത്തർപ്രദേശ്)

>>ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആരായിരുന്നു?
മംഗൽ പാണ്ഡെ

>>മംഗൽ പാണ്ഡെയെ ഏത് വർഷമാണ് തൂക്കിലേറ്റിയത്?
1857 ഏപ്രിൽ 8

>>മംഗൽ പാണ്ഡെ ഏത് പട്ടാള യൂണിറ്റിലെ അംഗമായിരുന്നു?
34 ബംഗാൾ ഇൻഫന്ററി

>>ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി ആരായിരുന്നു?
പ്രീതി ലതാ വഡേദ്കർ

>>1857 ലെ വിപ്ലവത്തിൻറെ ചിഹ്നമായി കണക്കാക്കപ്പെട്ടിരുന്നത് എന്തായിരുന്നു?
 താമരയും ചപ്പാത്തിയും

>>വിപ്ലവകാരികൾ ഭരണാധികാരിയായി അവരോധിച്ച ഡൽഹിയുടെ മുഗൾ രാജാവ് ആരായിരുന്നു?
ബഹാദൂർ ഷാ രണ്ടാമൻ

>>1857-ലെ  വിപ്ലവത്തിന്റെ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു?
കാനിംഗ്‌ പ്രഭു

>>1857-ലെ വിപ്ലവത്തിന്റെ കാൺപൂരിലെ നേതാക്കൾ ആരെല്ലാമായിരിന്നു?
നാനാ സാഹിബ്, താന്തിയാതോപ്പി

>>1857-ലെ  വിപ്ലവത്തിന്റെ ലക്‌നൗവിലെ നേതാവ് ആരായിരുന്നു?
ബീഗം ഹസ്രത് മഹൽ

>>1857 -ലെ  വിപ്ലവത്തിന്റെ ഡൽഹിയിലെ നേതാവ് ആരായിരുന്നു?
ജനറൽ ഭക്ത് ഖാൻ
 
>>1857 -ലെ  വിപ്ലവത്തിന്റെ ഝാൻസിയിലെ  നേതാവ് ആരായിരുന്നു?
റാണി ലക്ഷ്മിഭായ് 

>>1857 -ലെ  വിപ്ലവത്തിന്റെ ബീഹാറിലെ  നേതാവ് ആരായിരുന്നു?
കൺവർ സിംഗ്

>>1857 -ലെ  വിപ്ലവത്തിന്റെ ബറേലിയിലെ  നേതാവ് ആരായുന്നു?
ഖാൻ ബഹാദൂർ

>>1857- ലെ വിപ്ലവത്തെ ആരായിരുന്നു ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത്?
ഡിസ്രേലി

>>1857-ലെ വിപ്ലവത്തെ ആരായിരുന്നു  ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത്?
വി ഡി സവർക്കർ

>>1857 -ലെ വിപ്ലവത്തെ ആദ്യത്തേതുമല്ല സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതുമല്ല എന്ന്  വിശേഷിപ്പിച്ചത് ആരായിരുന്നു?
ആർ സി മജൂംദാർ

>>1857-ലെ വിപ്ലവത്തെ ഉയർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു?
വില്ല്യം ഡാൽറിപ്പിൽ

>>1857-ലെ വിപ്ലവം ബ്രിട്ടീഷുകാരുടെ ഇടയിൽ അറിയപ്പെട്ടത് എന്ത് പേരിലായിരുന്നു?
ചെകുത്താന്റെ കാറ്റ് (ഡെവിൾസ് വിൻഡ്)

>>വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് ആരെയാണ്  വിശേഷിപ്പിക്കുന്നത് ?
റാണി ലക്ഷ്മി ഭായ് (മണികർണ്ണിക)

>>1857 -ലെ വിപ്ലവത്തിലെ ജൊവാൻ  ഓഫ് ആർക്ക് എന്നറിയപ്പെട്ടത് ആരായിരുന്നു?
റാണി ലക്ഷ്മി ഭായ്

>>മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിപ്ലവകാരി ആരായിരുന്നു?
റാണി ലക്ഷ്മി ഭായ്

>>ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദുവെന്നു റാണി ലക്ഷ്മി ഭായിയെ വിശേഷിപ്പിച്ചത് ആരായിരുന്നു ?
നെഹ്‌റു

>>നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു?
താന്തിയാ തോപ്പി

>>ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച വിപ്ലവകാരി ആരായിരുന്നു?
താന്തിയാ തോപ്പി

>>താന്തിയാ തോപ്പിയുടെ യഥാർത്ഥ നാമം എന്തായിരുന്നു?
രാമചന്ദ്ര പാണ്ഡുരംഗ്

>>താന്തിയാ തോപ്പിയെ തൂക്കിലേറ്റിയത് ഏത് വർഷമായിരുന്നു?
1859
                                                                                                                                  
>>ഉത്തർപ്രേദേശിലെ പ്രധാന കലാപകേന്ദ്രങ്ങൾ ഏതെല്ലാമായിരിന്നു?
മീററ്റ്, ലക്‌നൗ, ആഗ്ര, അലഹബാദ്, മധുര, അലിഗഡ്

>>1857-ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം ആരായിരുന്നു?
നാനാസാഹിബ്

>>1857 വിപ്ലവത്തിന്റെ വന്ദ്യവയോധികൻ ആരായിരുന്നു?
കൺവർസിംഗ്

>>1857 -ലെ ഒന്നാം സ്വാതന്ത്ര്യസമരം വ്യാപിക്കാത്ത പ്രദേശങ്ങൾ ഏതെല്ലാമായിരിന്നു?
പഞ്ചാബ്, ബോംബെ, മദ്രാസ്

>>1857-ലെ വിപ്ലവത്തിന്റെ 150-ആം വാർഷികം ഇന്ത്യ ആഘോഷിച്ചത് ഏത് വർഷമായിരുന്നു?
2007

>>1857 -ലെ വിപ്ലവത്തിന്റെ സ്മാരകമായ മ്യൂട്ടിനി മെമ്മോറിയൽ എന്തായാണ് അറിയപ്പെടുന്നത്?
അജിത്‌ഘട്ട് (ഡൽഹി)

>>1857 -ലെ വിപ്ലവത്തിന്റെ പ്രധാന ഫലം എന്തായിരുന്നു ?
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണം അവസാനിച്ചു

>>ഇന്ത്യൻ ജനതയുടെ വിമോചനത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് എന്താണ്?
1858 -ലെ വിക്ടോറിയ രാഞ്ജിയുടെ വിളംബരം (ഗവ : ഓഫ് ഇന്ത്യ ആക്ട് 1858 )

>>1858 -ലെ വിളംബരത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ രാജ്ഞി ആരായിരുന്നു ?
വിക്ടോറിയ രാജ്ഞി

>>1858 -ലെ ഗവ :ഓഫ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?
പാൽമർസ്‌റ്റോൺ പ്രഭു

>>വിപ്ലവത്തിന് ശേഷം ബ്രിട്ടീഷുകാർ പിന്തുടർന്ന നയം എന്തായിരുന്നു?
ഭിന്നിപ്പിച്ചു ഭരിക്കൽ

>>1857 -ലെ വിപ്ലവത്തിൽ കലാപകാരികൾ ഡൽഹി രാജാവായി അവരോധിച്ച വ്യക്തി ആരായിരുന്നു?
ബഹദൂർ ഷാ സഫർ

>>1857-ലെ വിപ്ലവത്തിൽ കലാപകാരികൾ ലക്‌നൗ നവാബായി അവരോധിച്ച  വ്യക്തി ആരായിരുന്നു?
ബിർജിസ് ഖാൻ

>>മംഗൾ പാണ്ഡെ ഉൾപ്പെടുന്ന സൈനിക വിഭാകം ഏതായിരുന്നു?
34 -ആം ബംഗാൾ നേറ്റീവ് ഇൻഫെന്ററി റെജിമെൻറ് (24 -ആം തദ്ദേശീയ കാലാൾപ്പട (ബാരക്പൂർ ))

>>മംഗൾ പാണ്ഡെ അഡ്ജുടെന്റ് ബ്ലോഗിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു?
1857 മാർച്ച് 29

>>വിപ്ലവകാരികൾ ആദ്യം പിടിച്ചെടുത്ത പ്രദേശം ഏതായിരുന്നു ?
ഡൽഹി

>>വിപ്ലവകാരികൾ ഡൽഹി പിടിച്ചെടുത്തത്  എന്നായിരുന്നു?
1857 മെയ് 12

>>ഗ്വാളിയോർ, ഝാൻസി എന്നീ നാട്ടുരാജ്യങ്ങളെ പിടിച്ചടക്കിയ ബ്രിട്ടീഷ് മേധാവി ആരായിരുന്നു?
ഹ്യൂഗ് റോസ്

>>ഒന്നാം സ്വാതന്ത്ര സമരത്തിൽ ഗൊറില്ല യുദ്ധ മുറ ഉപയോഗിച്ച വിപ്ലവകാരി ആരായിരുന്നു?
താന്തിയോ തോപ്പി

>>താന്തിയോ തൊപ്പിയുടെ യഥാർത്ഥ നാമം എന്തായിരുന്നു?
രാമചന്ദ്ര പാണ്ഡു രംഗ്

>>നാനാ സാഹിബിന്റെ പട്ടാള മേധാവി ആരായിരുന്നു?
താന്തിയോ തോപ്പി

>>പേഷ്വാ ബാജിറാവുവിന്റെ ദത്തുപുത്രൻ ആരായിരുന്നു?
നാനാ സാഹിബ്

>>നാനാ സാഹിബിന്റെ യഥാർത്ഥ നാമം എന്തായിരുന്നു?
ദോണ്ടു പാണ്ഡു

>>കാൺപൂരിൽ ഒന്നാം സ്വാതന്ത്ര സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?
നാനാ സാഹിബ്

>>മൂന്നാം നെപ്പോളിയൻ എന്നറിയപ്പെടുന്ന വൃക്തി ആരാണ്?
നാനാ സാഹിബ്

>>1857 -ലെ ഒന്നാം സ്വാതന്ത്ര സമരം  അടിച്ചമർത്തപ്പെട്ടത് എന്നായിരുന്നു ?
1858 ജൂലൈ

>>ഡൽഹിയിലെ സമരത്തെ അടിച്ചമർത്തിയത് ആരായിരുന്നു?
ജോൺ നിക്കോൾസൺ

>>ഡൽഹിയിലെ കശാപ്പുകാരൻ എന്നറിയപ്പെടുന്നത് ആരായിരുന്നു ?
ജോൺ നിക്കോൾസൺ

>>മൃഗ കൊഴുപ്പ്  പുരട്ടിയ പുതിയ തരം തിരകൾ നിറച്ച എൻഫീൽഡ് തോക്കുകൾ എന്ന് മുതലാണ് ബ്രിട്ടീഷ് സൈന്യം ഉപയോഗിച്ചു തുടങ്ങിയത്?
ജനുവരി 1857

>>1857 -ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് സൈനിക തലവൻ ആരായിരുന്നു ?
കോളിൻ കാംബെൽ

>>1857 -ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?
പാൽമാർസ്‌റ്റോൺ പ്രഭു

>>1857 -ലെ ഉത്തർപ്രേദേശിലെ ബറൗട്ട് പർഗാന എന്ന സ്ഥലത് വിപ്ലവത്തിന് നേതൃത്വം കൊടുത്ത വൃക്തി ആരായിരുന്നു?
ഷാ മാൽ

>>ഡൽഹിയിൽ വിപ്ലവത്തിന് നേതൃത്വം കൊടുത്തത് ആരെല്ലാമായിന്നു?
ഭക്തഖാൻ, ബഹദൂർഷാ രണ്ടാമൻ

>>ഫൈസാബാദിൽ വിപ്ലവത്തിന് നേതൃത്വം കൊടുത്തത് ആരായിരുന്നു?
മൗലവി അഹമ്മദുള്ള

>>മീററ്റിലെ വിപ്ലവത്തിന് നേതൃത്വം കൊടുത്തത് ആരായിരുന്നു?
കദം സിംഗ്

>>അലഹബാദിൽ വിപ്ലവത്തിന് നേതൃത്വം കൊടുത്തത് ആരായിരുന്നു?
ലിയാഖത്അലി

>>ഹരിയാനയിൽ വിപ്ലവത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?
റാവു തുലാറാം

>>കോട്ട എന്ന സ്ഥലത് വിപ്ലവത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?
ജയധയാൽ

>>മധുരയിൽ വിപ്ലവത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?
ദേവി സിംഗ്

>>ആസാമിൽ  വിപ്ലവത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?
മണിറാം ദത്ത

>>ബറേലി, റോഹിൽഖണ്ഡ് വിപ്ലവത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?
ഖാൻ ബഹദൂർഖാൻ

>>ബീഹാർ, ജഗദീഷ്പൂർ എന്നിവിടങ്ങളിൽ വിപ്ലവത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു ?
കൺവർ സിംഗ്

>>1857 ൽ വിപ്ലവം തുടങ്ങുമ്പോൾ ബ്രിട്ടീഷ് സൈന്യത്തിലെ ഇന്ത്യൻ ഭടന്മാരുടെയും ബ്രിട്ടീഷ് ഭടന്മാരുടെയും എണ്ണത്തിലുള്ള അനുപാതം എത്ര ആയിരിന്നു ?
6 :1

>>1859 ൽ കലാപ ശേഷം ബ്രിട്ടീഷുകാർ നേപ്പാളിലേക്ക്  നാടുകടത്തിയ വൃക്തി ആരായിരുന്നു ?
നാനാ സാഹിബ്

>>ഒന്നാം സ്വതന്ത്ര സമരം ഏറ്റവും കൂടുതൽ വ്യാപിച്ച സംസ്ഥാനം ?
ഉത്തർപ്രേദേശ്

>>ഒന്നാം സ്വതന്ത്ര സമരത്തെ ആസ്പദമാക്കി പ്രവാസ് എന്ന മറാത്തി ഗ്രന്ഥം രചിച്ചത് ആരായിരുന്നു?
വിഷ്ണുഭട് ഗോഡ്‌സെ

>>1857 ഒന്നാം സ്വതന്ത്ര സമരത്തിൽ മംഗൾ പാണ്ഡെ വധിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആരായിരിന്നു ?
ജെയിംസ് ഹ്യുസൻ

>>ജെയിംസ് ഹ്യുസിനെ വധിക്കാൻ ശ്രമിച്ചതിന്റെ പേരിൽ മംഗൾ പാണ്ഡയെ അറസ്റ് ചെയ്യാൻ ഉത്തരവ് നൽകിയത് ആരായിരുന്നു?
ജോൺ ഹെയ്‌സി

>>ജോൺ ഹെയ്‌സിയുടെ ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് തൂക്കിലേറ്റപ്പെട്ട വ്യക്തി ആരായിരുന്നു?
ജമദർ ഈശ്വര പ്രസാദ്

>>1857 ൽ വിപ്ലവത്തിൽ കൊല്ലപ്പെട്ട ആദ്യ  ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആരായിരുന്നു?
കേണൽ ജോൻഫിനിസ്

>>1857-ലെ വിപ്ലവത്തിനോട് ബന്ധപ്പെട്ട് റിലീഫ് ഓഫ് ലക്‌നൗ എന്ന ചിത്രം വരച്ചത് ആരായിരുന്നു?
തോമസ് ജോൺസ് ബർകാർ

>>1857 ൽ വിപ്ലവത്തിൽ ഉത്തർ പ്രദേശിലെ ബരൗട് പർഗാന എന്ന സ്ഥലത്തു വിപ്ലവത്തിന് നേതൃത്വം നൽകിയത് ആര്?
ഷാ മൽ

>>1857 ലെ വിപ്പവത്തിലെ നേതാക്കൾ
കാണ്‍പൂര്‍ - നാനാസാഹിബ്‌
ഡല്‍ഹി - ഭക്ത്ഖാന്‍,ബഹദൂര്‍ഷാ II
ഝാൻസി - റാണിലക്ഷ്മിഭായ്‌
ഫൈസാബാദ്‌ - മൗലവി അഹമ്മദുള്ള
മീററ്റ്‌ - കദംസിംഗ്‌
അലഹബാദ്‌ - ലിയാഖത്ത്‌ അലി
ലഖ്‌നൗ, ആഗ്ര, ഔധ്, അയോദ്ധ്യ - ബീഗം ഹസ്രത് മഹൽ
ബീഹാർ, ജഗദിഷ്പുർ - കൺവർ സിങ്
ബറേലി, റോഹിൻ ഖണ്ഡ് - ഖാന്‍ ബഹദൂർഖാൻ
മഥുര - ദേവി സിംഗ്‌
ഗ്വാളിയോര്‍ -റാണി ലക്ഷ്മിഭായ്‌, താന്തിയാതോപ്പി
കോട്ട - ജയ്ദയാല്‍
ഹരിയാന - റാവു തുലാറാം
ആസ്സാം - മണിറാം ദത്ത
Previous Post Next Post