ചട്ടമ്പി സ്വാമികൾ

>>കേരളത്തിന്റെ ആദ്യകാല നവോത്ഥാനനായകന്മാരിൽ ആരാണ് സർവവിദ്യാധിരാജൻ എന്നറിയപ്പെട്ടിരുന്നത് ?
ചട്ടമ്പി സ്വാമികൾ

>>ചട്ടമ്പി സ്വാമികൾ ഏത് വർഷമാണ് ജനിച്ചത് ?
1853 ഓഗസ്റ്റ് 25 (മലയാള വർഷം 1029 ചിങ്ങം 11 )

>>ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം ഏതായിരുന്നു?
ഉള്ളൂർക്കോട് വീട്

>>ചട്ടമ്പി സ്വാമികളുടെ ജന്മ സ്ഥലം എവിടെയാണ് ?
തിരുവനന്തപുരം ജില്ലയിലെ കൊല്ലൂർ (കണ്ണമ്മൂല)

>>ചട്ടമ്പി സ്വാമികളുടെ മാതാപിതാക്കൾ ആരെല്ലാമായിരിന്നു ?
പിതാവ് - വാസുദേവ ശർമ്മ
മാതാവ് - നങ്ങമ്മ

>>ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ നാമം എന്തായിരിന്നു ?
അയ്യപ്പൻ

>>ചട്ടമ്പി സ്വാമിയുടെ ഗുരുക്കന്മാർ ആരെല്ലാമായിരിന്നു?
തൈക്കാട് അയ്യാ സ്വാമികൾ, പേട്ടയിൽ രാമൻ പിള്ള ആശാൻ, സുബ്ബജടാപാടികൾ

>>ചട്ടമ്പി സ്വാമികൾ സമാധിയായ വർഷം ഏതായിരുന്നു?
1924 മെയ് 5

>>ചട്ടമ്പി സ്വാമികളുടെ ബാല്യകാല നാമം എന്തായിരുന്നു?
കുഞ്ഞൻ പിള്ള

>>ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു ആരായിരുന്നു?
പേട്ടയിൽ രാമൻ പിള്ള ആശാൻ

>>രാമൻ പിള്ള ആശാന്റെ ഗുരുകുലത്തിൽ വിദ്യാർത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായും കുഞ്ഞൻ പിള്ളയെ മോണിറ്റർ ആയി തിരഞ്ഞെടുത്തു.  അങ്ങനെ അദ്ദേഹത്തിന് ലഭിച്ച പേര് എന്തായിരിന്നു?
ചട്ടമ്പി (മോണിറ്റർ)

>>വേദോപനിഷത്തുകളിലും, സംസ്‌കൃതത്തിലും, യോഗവിദ്യയിലും ചട്ടമ്പി സ്വാമികളുടെ ഗുരു ആരായിരുന്നു?
സുബ്ബജടാപാടികൾ

>>ചട്ടമ്പി സ്വാമികളെ സന്യാസവൃത്തി സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ച വ്യക്തി ആരായിരുന്നു?
സുബ്ബജടാപാടികൾ

>>തമിഴ് വ്യാകരണത്തിലും തമിഴ് വേദാന്ത ശാസ്ത്രത്തിലും ചട്ടമ്പി സ്വാമികളുടെ ഗുരു ആരായിരുന്നു?
സ്വാമിനാഥ ദേശികർ

>>തമിഴ് നാട്ടിലെ ഏത് സ്ഥലത് വെച്ചാണ് ചട്ടമ്പി സ്വാമികൾക് ബോധോദയം ലഭിച്ചത് ?
വടിവീശ്വരം

>>സന്യാസം സ്വീകരിച്ച ശേഷം ചട്ടമ്പി സ്വാമികൾ സ്വീകരിച്ച പേരെന്തെന്നായിരുന്നു?
ഷണ്മുഖദാസൻ

>>ഷൺമുഖ ഭഗവാന്റെ (മുരുകൻ ) തീവ്ര ഭക്തനായതിനാൽ സന്യാസത്തിനുശേഷം ഷൺമുഖ ദാസൻ എന്ന പേര് സ്വീകരിച്ച നവോത്ഥാന നായകൻ ആരായിരുന്നു?
ചട്ടമ്പി സ്വാമികൾ

>>ഹിന്ദു മതത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്കുള്ള പരിവർത്തനത്തെ എതിർത്തിരുന്ന നവോത്ഥാന നായകൻ ആരായിരുന്നു?
ചട്ടമ്പി സ്വാമികൾ

>>സസ്യ ഭക്ഷണത്തിന്റെ പ്രാധാന്യവും അഹിംസയും പ്രചരിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച നവോത്ഥാന നായകൻ ആരായിരുന്നു?
ചട്ടമ്പി സ്വാമികൾ

>>തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ ക്ലർക്ക് ആയി പ്രവർത്തിച്ചിരുന്ന നവോത്ഥാന നായകൻ ആരായിരുന്നു?
ചട്ടമ്പി സ്വാമികൾ

>>ജാതി വ്യവസ്ഥയുടെ കെടുതികൾ ഇല്ലാതാക്കുന്നതിന് പരിഹാരം ക്ഷേത്രങ്ങൾ സ്ഥാപിക്കൽ അല്ല ക്ഷേത്രങ്ങളിൽ നിന്നും ജാതിഭൂതങ്ങളെ അടിച്ചുപുറത്താക്കുക ആണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ ആരായിരുന്നു?
ചട്ടമ്പി സ്വാമികൾ

>>ബ്രഹ്മാനന്ദ ശിവയോഗിയുടെ കൃതിയായ മോക്ഷ പ്രദീപത്തെ വിമർശിച്ച് കൊണ്ട് ചട്ടമ്പി സ്വാമികൾ എഴുതിയ കൃതി ഏതായിരുന്നു ?
മോക്ഷ പ്രദീപ ഖണ്ഡനം

>>ക്രിസ്ത്യൻ മിഷനറിമാരുടെ ഇന്ത്യയിലെ പ്രവർത്തനത്തെ ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്ത് കൊണ്ട് അദ്ദേഹം രചിച്ച കൃതി ഏതായിരുന്നു ?
ക്രിസ്തുമത ഛേദനം

>>മനുഷ്യ സമുദായത്തിന്റെ ആദ്യ ഭാഷ തമിഴാണെന്നുവാദിക്കുന്ന ചട്ടമ്പി സ്വാമികളുടെ കൃതി ഏതായിരുന്നു?
ആദി ഭാഷ

>>ചട്ടമ്പി സ്വാമികളുടെ ഏറ്റവും വലിയ കൃതി ഏതായിരുന്നു ?
പ്രാചീന മലയാളം

>>ചട്ടമ്പി സ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് പണ്ഡിറ്റ് കറുപ്പൻ എഴുതിയ കവിത ഏതായിരുന്നു?
സമാധി സപ്തബം

>>കെ . മഹേശ്വരൻ നായർ ചട്ടമ്പി സ്വാമികളെ കുറിച്ചെഴുതിയ ജീവചരിത്ര ഗ്രന്ഥം ഏതായിരുന്നു ?
ചട്ടമ്പി സ്വാമികൾ ജീവിതവും കൃതികളും

>>ചട്ടമ്പി സ്വാമികളെ കുറിച്ച് രചിച്ച കൃതിയാണ് ചട്ടമ്പി സ്വാമികൾ ജീവിതവും ദർശനവും എന്നത്. ഇതിന്റെ രചയിതാവ് ആരായിരുന്നു?
ടോണി മാത്യു

>>ചട്ടമ്പി സ്വാമികളുടെ ജന്മ ദിനമാണ് കേരളത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ദിനമായി ആചരിക്കുന്നത് ഈ ദിവസം എന്നാണ്?
ഓഗസ്റ്റ്  25

>>ചട്ടമ്പി സ്വാമികളുടെ പ്രധാന കൃതികൾ ഏതെല്ലാമായിരുന്നു?
വേദാധികാര നിരൂപണം
മോക്ഷ പ്രസാദ ഖണ്ഡനം
ക്രിസ്തിയ ഛേദനം
പ്രാചീന മലയാളം

>>ചട്ടമ്പി സ്വാമികളുടെ മറ്റു കൃതികൾ :
ആദിഭാഷ
ക്രിസ്തുമത  സാരം
നിജാനന്ദ വിലാസം
ശ്രീചക്ര പൂജാകൽപം
അദ്വൈത  പഞ്ജരം
തർക്ക രഹസ്യ രത്നം
അദ്വൈത ചിന്താപദ്ധതി 
ജീവകാരുണ്യ നിരൂപണം
സർവ്വമത സമരസ്യം
ബ്രഹ്മതത്വനിർബാസം
തമിഴകം

>>ചട്ടമ്പി സ്വാമികളുടെ ശിഷ്യന്മാർ ആരെല്ലാമായിരിന്നു ?
ബോധേശ്വരൻ
പെരുന്നെലി കൃഷ്ണ വൈദ്യൻ
വെളുത്തേരി കൃഷ്ണ വൈദ്യൻ
കുമ്പളത് ശങ്കുപിള്ള
തീർത്ഥപാത പരമഹംസ സ്വാമികൾ

>>ചട്ടമ്പി സ്വാമികൾ ചെമ്പാഴിക്കടുത്തുള്ള അണിയൂർ ക്ഷേത്രത്തിൽ വെച്ച്  ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം ഏതായിരുന്നു ?
1882

>>ചട്ടമ്പി സ്വാമികളെയും ശ്രീ നാരായണ ഗുരുവിനെയും ഹഠയോഗ വിദ്യ അഭ്യസിപ്പിച്ചത് ആരായിരുന്നു?
തൈക്കാട് അയ്യ സ്വാമികൾ

>>ചട്ടമ്പി സ്വാമികളോടുള്ള ബഹുമാനാർത്ഥം ശ്രീ നാരായണ ഗുരു രചിച്ച കൃതി ഏതായിരുന്നു ?
നവമഞ്ജരി

>>ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
പന്മന

>>ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലത്തിന് അടുത് ശിഷ്യന്മാർ പണിത ക്ഷേത്രത്തിന്റെ പേരെന്താണ് ?
ബാലപട്ടാരക ക്ഷേത്രം 

>>ഇന്ത്യൻ പോസ്റ്റൽ ഡിപാർട്മെന്റ്  ചട്ടമ്പി സ്വാമികളോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ഏതായിരുന്നു?
2014 ഏപ്രിൽ 30

>>ചട്ടമ്പി സ്വാമികളെ സ്വാമി വിവേകാനന്ദൻ സന്ദർശിച്ച വർഷം ഏതായിരുന്നു?
1892

>>സ്വാമി വിവേകാനന്ദനെ കേരളത്തിലേക്ക് ക്ഷണിച്ച വ്യക്തി ആരായിരിന്നു?
ഡോ.പൽപ്പു

>>കൊടുങ്ങല്ലൂർ നിന്നും വിവേകാനന്ദൻ എറണാകുളത്തെത്തിയത് ആരെ സന്ദർശിക്കാനായിരിന്നു?
ചട്ടമ്പി സ്വാമികളെ

>>മലബാറിൽ ഞാൻ ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ടത് ആരെ പറ്റിയായിരുന്നു?
ചട്ടമ്പി സ്വാമികളെ

>>അദ്ദേഹം ഒരു ഗരുഡനെങ്കിൽ ഞാൻ ഒരു കൊതുവാണ് എന്ന് ചട്ടമ്പി സ്വാമികൾ അഭിപ്രായപ്പെട്ടത് ആരെ പറ്റിയാണ്?
വിവേകാനന്ദനെ പറ്റിയാണ്

>>വിവേകാനന്ദന് ചിന്മുദ്രയുടെ മാഹാത്മ്യത്തെ പറ്റി വിവരിച്ചു കൊടുത്തത് ആരാണ്?
ചട്ടമ്പി സ്വാമികൾ

>>ചട്ടമ്പി സ്വാമികളെ കുറിച്ചുള്ള വിശേഷണങ്ങൾ എന്തെല്ലാമായിരിന്നു?
സര്വവിദ്യാധി രാജൻ
ബലാബഠാരകൻ
കവധരിക്കാത്ത സന്യാസി
കേരളത്തിന്റെ മഹാനായ പണ്ഡിത സന്യാസി
കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി

>>വേദപഠനം ബ്രാഹ്മണർക്കു മാത്രമല്ല എല്ലാ ഹിന്ദുക്കൾക്കും പഠിക്കാനുള്ളതാണ് എന്ന് സമർത്ഥിക്കുന്നു ചട്ടമ്പി സ്വാമികളുടെ കൃതി ഏതാണ്?
വേദാധികാര നിരൂപണം

>>ശുദ്രന്മാർക്കും വേദപഠനം നടത്താം എന്ന് സമർത്ഥിക്കുന്നു ചട്ടമ്പി സ്വാമിയുടെ കൃതി ഏതാണ് ?
വേദാധികാര നിരൂപണം

>>തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത്‌ ഭാഗ്യം എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ടത് ചട്ടമ്പി സ്വാമികളുടെ ഏത് കൃതിയെ പറ്റിയാണ്?
വേദാധികാര നിരൂപണം

>>പരശുരാമൻ ബ്രാഹ്മണർക്കു ദാനമായി നൽകിയതാണ് കേരളം എന്ന പുരവൃത്തത്തെ  ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ കൃതി ഏതാണ് ?
പ്രാചീന മലയാളം

>>''അനുകമ്പയാകുന്ന തേൻ കൊണ്ട് നിറഞ്ഞതാകണം മനുഷ്യമനസ്സ്" എന്ന ഉദ്ധരണിയുടെ കർത്താവ് ആരാണ് ?
ചട്ടമ്പി സ്വാമികൾ

>>ക്രൈസ്തവ ഇസ്ലാമിക സൂഫി പഠനം നടത്തിയ നവോത്ഥാന നായകൻ ആരായിരുന്നു ?
ചട്ടമ്പി സ്വാമികൾ
Previous Post Next Post