കുര്യാക്കോസ് എലിയാസ് ചാവറ (ചാവറയച്ചൻ)

>>കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?
കുര്യാക്കോസ് എലിയാസ് ചാവറ

>>ചാവറ അച്ചന്റെ ജനനം എന്നായിരുന്നു ?
1805 ഫെബ്രുവരി 10

>>ചാവറ അച്ചന്റെ ജന്മസ്ഥലം എവിടെ ആയിരിന്നു?
കൈനകരി, ആലപ്പുഴ 

>>ചാവറ അച്ചന്റെ മാതാപിതാക്കൾ ആരെല്ലാമായിരിന്നു ?
പിതാവ്-ഐക്കോ കുര്യാക്കോസ്
മാതാവ്-മറിയം തോപ്പിൽ

>>ചാവറ അച്ചൻ അന്തരിച്ചത് എന്നായിരുന്നു ?
1871  ജനുവരി 3

>>ചാവറ അച്ചൻ എവിടെ വെച്ചാണ് അന്തരിച്ചത് ?
കൂനൻമാവ്

>>കാലത്തിനുമുന്നേ നടന്ന നവോത്ഥാന നായകൻ എന്ന് കേരളം വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ ആരാണ് ?
കുര്യാക്കോസ് എലിയാസ് ചാവറ

>>കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?
ചാവറയച്ചൻ

>>'ദൈവദാസൻ ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ?
കുര്യാക്കോസ് എലിയാസ് ചാവറ (ചാവറ അച്ചൻ )

>>'അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ  ' എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ് ?
കുര്യാക്കോസ് എലിയാസ് ചാവറ (ചാവറ അച്ചൻ )

>>ചാവറ അച്ചന്റെ ഭൗതികാവശിഷ്ടം (തിരുശേഷിപ്പ്) എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?
സെന്റ് ജോസഫ് പള്ളി, മാന്നാനം

>>ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടമെന്റ് ചാവറ അച്ചനോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയത് എന്നായിരുന്നു ?
1987 ഡിസംബർ 20

>>ചാവറ അച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാൻ കാരണമായ അദ്ദേഹത്തിന്റെ അത്ഭുതപ്രവർത്തി എന്തയിരുന്നു  ?
കോട്ടയം പാല സ്വദേശി മരിയമോളുടെ (മരിയ ജോസ് കൊട്ടാരത്തിൽ ) കോങ്കണ്ണ് സുഖപ്പെടുത്തിയത്

>>ചാവറ അച്ചൻ രചിച്ച ക്രിസ്തീയ ഖണ്ഡകാവ്യം ഏതാണ് ?
ആത്മാനുതാപം

>>ചാവറ അച്ചന്റെ പ്രശസ്ത രചനകൾ ഏതെല്ലാമാണ് ?
ആത്മാനുതാപം (ക്ര്യസ്തീയ ഖണ്ഡകാവ്യം )
അനസ്താസ്യയുടെ രക്തസാക്ഷ്യം
ധ്യാന സല്ലാപങ്ങൾ
നല്ല അപ്പന്റെ ചാവരുകൾ
കാനോന നമസ്ക്കാരം
മരണപർവ്വം
നാല്പതുമണിയുടെ ക്രമം
മരണവീട്ടിൽ പാടുവാനുള്ള പാന
നാളാഗമങ്ങൾ

>>ചാവറ അച്ചനെ കുറിച്ച്  എഴുതപെട്ട 'ചാവറ അച്ചൻ: ഒരു രേഖ ചിത്രം' എന്ന പുസ്തകം രചിച്ചത് ആരാണ് ?
കെ .സി ചാക്കോ

>>ചാവറ അച്ചനെ കുറിച്ച്  എഴുതപെട്ട 'എ പേൾ ട്രൂലി ഇന്ത്യൻ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
ഫാദർ തോമസ് പന്തപ്ലാക്കൽ

>>ചാവറ അച്ചനെ കുറിച്ച് എം .കെ സാനു എഴുതിയ ജീവചരിത്ര ഗ്രന്ഥം ഏതായിരുന്നു ?
ജീവിതം തന്ന സന്ദേശം

>>ചാവറ അച്ചനെ കുറിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച പുസ്തകം ഏതായിരുന്നു?
വിശുദ്ധ ചാവറയുടെ  ജീവിതം

>>ചാവറ അച്ചനെ ധന്യൻ എന്ന പദവിയിലേക്ക് ഉയർത്തിയ മാർപ്പാപ്പ ആരായിരുന്നു?
ജോൺ പോൾ  രണ്ടാമൻ മാർപ്പാപ്പ

>>ചാവറ അച്ചനെ ധന്യൻ എന്ന പദവിയിലേക്ക് ഉയർത്തിയത് എന്നായിരുന്നു ?
1984 ഏപ്രിൽ 7

>>ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ചാവറ അച്ചനെ വാഴ്ത്തപെട്ടവനാക്കി പ്രഖ്യാപിച്ചത്  എന്നായിരുന്നു?
1986 ഫെബ്രുവരി 8

>>ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച മാർപ്പാപ്പ ആരായിരുന്നു ?
ഫ്രാൻസിസ് മാർപ്പാപ്പ

>>ചാവറ അച്ചനെ വിശുദ്ധനായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത് എന്നായിരുന്നു ?
2014 നവംബർ 23

>>ചാവറ അച്ചനോടൊപ്പം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട വ്യക്തി ആരായിരുന്നു?
എവുപ്രാസിയാമ്മ

>>സി .എം .കെ (കർമലൈറ്റ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സന്യാസിസംഘം ഏത് വർഷമാണ് ചാവറ അച്ചൻ സ്ഥാപിച്ചത്?
1831 മെയ് 11

>>ചാവറ അച്ചൻ ആദ്യ സെമിനാരി മാന്നാനത് സ്ഥാപിച്ചത് ഏത് വർഷമാണ്?
1833

>>ചാവറ അച്ചൻ മാന്നാനത്തും (കോട്ടയം), കൂനമ്മാവിലും (എറണാംകുളം) ഏത് വർഷമാണ് സംസ്‌കൃത സ്കൂൾ സ്ഥാപിച്ചത്?
1846

>>മാന്നാനത്തെ സന്യാസി മഠത്തിന്റെ അധികാരിയായി ചാവറ അച്ചൻ നിയമിതനായത് ഏത് വർഷമാണ് ?
1855

>>സീറോ മലബാർ കാത്തലിക് ചർച്ചിന്റെ വികാരി ജനറലായി ചാവറ അച്ചൻ  നിയമിതനായത് ഏത് വർഷമാണ് ?
1861

>>ചാവറ അച്ചൻ ഏത് വർഷമാണ് ആദ്യത്തെ കന്യാസ്ത്രീ മഠം ആയ സി.എം.സി(കോൺഗ്രഗേഷൻ ഓഫ് ദി മദേഴ്‌സ് ഓഫ് കാർമൽ) സ്ഥാപിച്ചത്?

>>യൂറോപ്യൻ കുത്തകയായിരുന്ന അച്ചടി സാങ്കേതിക വിദ്യയെ യൂറോപ്യൻ സഹായമില്ലാതെ കേരളത്തിൽ തനതായി ആവിഷ്കരിച്ച വ്യക്തി ആരായിരിന്നു ?
കുര്യാക്കോസ് എലിയാസ് ചാവറ (ചാവറ അച്ചൻ )

>>1846 -ൽ ചാവറ അച്ചന്റെ നേതൃത്വത്തിൽ മലയാള അച്ചടി രംഗത്തുണ്ടായ മുന്നേറ്റം എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
വാഴത്തട വിപ്ലവം

>>ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും ഒരു വിദ്യാലയം എന്ന കല്പന ചാവറ അച്ചൻ  പുറപ്പെടുവിച്ചത് ഏത് വർഷമാണ് ?
1846

>>കോട്ടയം മാന്നാനത്ത് ചാവറ അച്ചൻ സ്ഥാപിച്ച മുദ്രണാലയത്തിന്റെ പേരെന്തായിരിന്നു ?
സെന്റ് ജോസഫ്‌സ് പ്രസ്

>>സാധാരണക്കാർക്ക് വേണ്ടി വിദ്യാലയങ്ങളിൽ ഉച്ചക്കഞ്ഞി നൽകാൻ ചാവറ അച്ചൻ കണ്ടെത്തിയ മാർഗം എന്തായിരുന്നു?
പിടിയരി സമ്പ്രദായം
Previous Post Next Post