വൈകുണ്ഠ സ്വാമികൾ



>>നവോത്ഥാന നായകരിൽ സമ്പൂർണ്ണ ദേവൻ എന്ന വിശേഷണം ഉള്ളത് ആർക്കാണ് ?
വൈകുണ്ഠ സ്വാമികൾ

>>വൈകുണ്ഠ സ്വാമികൾ ജനിച്ചത് എന്നായിരുന്നു ?
1809 മാർച്ച് 12

>>വൈകുണ്ഠ സ്വാമികളുടെ മാതാപിതാക്കൾ ആരായിരുന്നു?
പിതാവ് - പൊന്നു നാടാർ
മാതാവ് - വെയിലാളാമ്മ

>>വൈകുണ്ഠ സ്വാമികളുടെ ഭാര്യ ആരായിരിന്നു?
തിരുമാലമ്മാൾ

>>വൈകുണ്ഠ സ്വാമികളുടെ ജന്മ സ്ഥലം എവിടെ ആയിരിന്നു?
നാഗര്‍കോവിലിലെ സ്വാമിത്തോപ്പ് (കന്യാകുമാരി)

>>വൈകുണ്ഠ സ്വാമികൾ അന്തരിച്ചത് എന്നായിരുന്നു?
1851 ജൂൺ 3

>>കുട്ടികാലത് വൈകുണ്ഠ സ്വാമികൾ എന്ത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
മുടിചൂടും പെരുമാൾ

>>മേൽജാതിക്കാരുടെ എതിർപ്പിനെ തുടർന്ന് വൈകുണ്ഠ സ്വാമികൾ മുടിചൂടും പെരുമാൾ എന്ന തന്റെ പേര് എന്ത് പേരിലേക്കാണ് മാറ്റിയത് ?
മുത്തുക്കുട്ടി

>>കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ  ആദ്യത്തെ ആൾ ആരായിരുന്നു ?
വൈകുണ്ഠ സ്വാമികൾ

>>കുട്ടികാലത്ത്  വൈകുണ്ഠ സ്വാമികളെ സ്വാധീനിച്ച ഗ്രന്ഥം ഏതായിരുന്നു?
തിരുക്കുറൽ

>>വൈകുണ്ഠ സ്വാമികൾ ധ്യാനത്തിനായി തിരഞ്ഞെടുത്ത സ്ഥലം ഏതായിരുന്നു ?
സ്വാമിത്തോപ്പ്

>>കണ്ണാടിയില്‍കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാന്‍ നിര്‍ദ്ദേശിച്ചത്‌
വൈകുണ്ഠ സ്വമികള്‍  

>>ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി  പ്രതിഷ്ഠ നടത്തിയ വ്യക്തി ആരായിരുന്നു?
വൈകുണ്ഠ സ്വാമികൾ

>>നിശാപാഠശാലകള്‍ സ്ഥാപിച്ച്‌ വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലാക്കിയത്‌
വൈകുണ്ഠ സ്വാമികള്‍

>>ഊഴിയം, വിരുത് തുടങ്ങിയ ജന്മിത്ത സമ്പ്രദായങ്ങൾ അവസാനിപ്പിക്കാൻ വൈകുണ്ഠ സ്വാമികൾ നിവേദനം സമർപ്പിച്ച തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?
സ്വാതി തിരുന്നാൾ

>>രാജാധികാരത്തെ എതിർത്ത ആദ്യത്തെ സാമൂഹ്യ പരിഷ്‌കർത്താവ് ആരായിരുന്നു?
വൈകുണ്ഠ സ്വാമികൾ

>>വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയ സാമൂഹ്യ പരിഷ്‌കർത്താവ് ആരായിരുന്നു?
വൈകുണ്ഠ സ്വാമികൾ

>>വൈകുണ്ഠ സ്വാമികളെ 1838-ൽ അറസ്റ്റ് ചെയ്ത് 110 ദിവസം ശിങ്കാരത്തോപ്പ്‌ ജയിലിൽ അടച്ച തിരുവിതാംകൂർ രാജാവ് ആരായിരുന്നു?
സ്വാതി തിരുന്നാൾ

>>സ്വാതി തിരുന്നാളിന്റെ ഗുരുവായിരുന്ന തൈക്കാട് അയ്യാ സ്വാമികളുടെ നിർദ്ദേശപ്രകാരം വൈകുണ്ഠസ്വാമികളെ ജയിൽ മോചിതനാക്കിയ വർഷം ഏതായിരുന്നു ?
1839 മാർച്ച് 26

>>ശുചീന്ദ്രം ക്ഷേത്രത്തിലെ രഥത്തിന്റെ കയർ തന്റെ സഹപ്രവർത്തകരുമായി ചേർന്ന് വലിച്ച് ആചാരലംഘനം നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ് ആരായിരുന്നു ?
വൈകുണ്ഠ സ്വാമികൾ

>>മഹാവിഷ്ണുവിന്റെ അവതാരമെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന നവോത്ഥാന നായകൻ ആരായിരുന്നു ?
വൈകുണ്ഠ സ്വാമികൾ

>>തിരുവിതാംകൂർ രാജാവിനെ വൈകുണ്ഠ സ്വാമികൾ എന്ത് പേരിലാണ് വിശേഷിപ്പിച്ചത് ?
അനന്തപുരി നീചൻ

>>ബ്രിട്ടീഷുകാരുടെ ഭരണത്തെ വൈകുണ്ഠ സ്വാമികൾ എന്ത് പേരിലാണ് വിശേഷിപ്പിച്ചത് ?
വെൺനീചന്റെ ഭരണം

>>വൈകുണ്ഠ സ്വാമികൾ തിരുവിതാംകൂർ ഭരണത്തെ എന്ത് പേരിലാണ് വിശേഷിപ്പിച്ചത് ?
കരിനീചഭരണം

>>സ്വാമികളുടെ ചിന്താപദ്ധതികള്‍ അറിയപ്പെട്ടിരുന്നത്‌
അയ്യാവഴി  

>>അയ്യാവഴിയുടെ ക്ഷേത്രങ്ങൾ അറിയപ്പെടുന്ന പേരെന്താണ്?
പതികൾ

>>ആദ്യത്തെ  പതി സ്ഥാപിച്ചത് എവിടെ ആയിരിന്നു ?
സ്വാമിത്തോപ്പ്

>>അയ്യാവഴിയുടെ ആദ്യത്തെ 5 പതികൾ ഏതെല്ലാമായിരിന്നു?
സ്വാമിത്തോപ്പ് പതി
അമ്പല പതി
താമരക്കുളം പതി
മുട്ടപ്പതി
പൂപ്പതി

>>സർക്കാർ നാടാർ സമുദായകാർക്ക് നിയന്ത്രിത അവധി നൽകുന്ന വൈകുണ്ഠ സ്വാമികളുടെ ജന്മദിനം എന്നാണ് ?
മാർച്ച് 12

>>ചാന്നാർ ലഹളക്ക് (മേൽ മുണ്ട് സമരം ) പ്രചോദനം നൽകിയ ആത്‌മീയ നേതാവ് ആരായിരുന്നു?
വൈകുണ്ഠ സ്വാമികൾ

>>ക്ഷേത്രത്തിലെ ദേവദാസി സമ്പ്രദായത്തെ എതിർത്ത സാമൂഹ്യ പരിഷ്‌കർത്താവ് ആരായിരുന്നു ?
വൈകുണ്ഠ സ്വാമികൾ

>>കലിയുഗത്തിനു പകരം ധർമ്മയുഗം സ്ഥാപിക്കാൻ ആഗ്രഹിച്ച സാമൂഹിക പരിഷ്‌കർത്താവ് ആരായിരുന്നു?
വൈകുണ്ഠ സ്വാമികൾ

>>കേരളത്തിൽ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം ഏതായിരുന്നു?
സമത്വ സമാജം

>>സമത്വ സമാജത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
വൈകുണ്ഠ സ്വാമികൾ

>>സമത്വ സമാജം സ്ഥാപിക്കപ്പെട്ട വർഷം?
1836

>>വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിക്ഷ്യൻ ആരായിരുന്നു ?
തൈക്കാട് അയ്യാ

>>വൈകുണ്ഠ സ്വാമികൾ ലോകത്തിനു നൽകിയ മഹത്‌വചനം ഏതായിരുന്നു?
ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന് മനുഷ്യന്

>>വൈകുണ്ഠ സ്വാമികളുടെ പ്രധാന കൃതികൾ ഏതെല്ലാമായിരിന്നു?
അഖിലതിരുട്ട്  അമ്മാനെയ്
അരുൾ നൂൽ

>>അഖിലതിരുട്ട്  അമ്മാനെയ്, അരുൾ നൂൽ എന്നീ കൃതികൾ ചിട്ടപ്പെടുത്തിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യൻ ആരായിരുന്നു?
ഹരി ഗോപാലൻ

>>വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ആരാധനാലയങ്ങൾ അറിയപ്പെടുന്നത് എന്ത് പേരിലാണ്?
നിഴൽ താങ്കൾ 

>>വൈകുണ്ഠ സ്വാമികൾ മുന്നോട്ട് വെച്ച ദാർശനിക ചിന്ത പദ്ധതി ഏതായിരുന്നു?
അയ്യാവഴി

>>അഖിലതിരുട്ട് അമ്മനെയ്, അരുൾ നൂൽ എന്നീ കൃതികൾ മുന്നോട്ട് വെക്കുന്ന ആശയം എന്താണ് ?
അയ്യാവഴി

>>അയ്യാവഴി മതത്തിന്റെ ആഘോഷങ്ങൾ ഏതെല്ലാമായിരിന്നു?
അയ്യ വൈകുണ്ഠ അവതാരം, കൊടിയേറ്റുർ തിരുന്നാൾ

>>അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം ഏതാണ് ?
ദച്ചനം(തിരിച്ചന്തൂർ)

>>വൈകുണ്ഠ സ്വാമികളുടെ 5 ശിഷ്യന്മാർ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
സീടർ

>>ധർമ്മയുഗം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വൈകുണ്ഠ സ്വാമികൾ വികസിപ്പിച്ചെടുത്ത ചിന്ത പദ്ധതി ഏതാണ് ?
അയ്യാവഴി

>>അയ്യാവഴി മതത്തിന്റെ ചിഹ്നം എന്തായിരുന്നു?
തീ ജ്വാല വഹിക്കുന്ന താമര

>>വൈകുണ്ഠ മല കന്യാകുമാരിയിലെ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
അത്തളവിളൈ

>>സമപന്തി ഭോജനം ആരംഭിച്ച ആദ്യത്തെ സാമൂഹ്യ പരിഷ്‌കർത്താവ് ആരായിരുന്നു?
വൈകുണ്ഠ സ്വാമികൾ

>>ചിട്ടയുള്ളതും വൃത്തിയുള്ളതമായ ജീവിതം നയിക്കാനായി വൈകുണ്ഠ സ്വാമികൾ ആരംഭിച്ച പ്രസ്ഥാനം ഏതായിരുന്നു?
തൂവയൽ പന്തി കൂട്ടായ്മ

>>എല്ലാ ജാതിക്കാർക്കും ഉപയോഗിക്കാനായി വൈകുണ്ഠ സ്വാമികൾ നിർമിച്ച കിണർ ഏതായിരുന്നു?
മുന്തിരി കിണർ (സ്വാമി കിണർ)

>>മുന്തിരി കിണർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
സ്വാമിത്തോപ്പ്

>>വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന ഏതാണ് ?
വി എസ്. ഡി പി (വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ)

>>വൈകുണ്ഠ സ്വാമികളുടെ ജന്മദിനമായ മാർച്ച് 12 പൊതു അവധിയാക്കുക എന്ന ആവശ്യവുമായി വൈകുണ്ഠസ്വാമി ധർമ്മ പ്രചാരണ സഭ 2014 ൽ നടത്തിയ സമരം ഏതായിരുന്നു ?
നിലവിളി സമരം
Previous Post Next Post