കുമാരനാശാൻ

>>കുമാരനാശാന്റെ ജനനം?
1873 ഏപ്രിൽ 12

>>കുമാരനാശാന്റെ ജന്മ സ്ഥലം?
കായിക്കര ,ചിറയിൻകീഴ് താലൂക്ക്, തിരുവനന്തപുരം

>>കുമാരനാശാന്റെ ജന്മഗൃഹം അറിയപ്പെടുന്ന പേര് ?
തൊമ്മൻവിളാകം വീട്

>>കുമാരനാശാന്റെ മാതാപിതാക്കളുടെ പേര് ?
പിതാവ്‌ - നാരായണൻ പെരുംകുടി 
മാതാവ്‌ - കാളി(കൊച്ചു പെണ്ണ് )

>>കുമാരനാശാന്റെ ഭാര്യയുടെ പേര് ?
ഭാനുമതി അമ്മ

>>കുമാരനാശാന്റെ ബാല്യകാല നാമം?
കുമാരു

>>തത്വചിന്തകനും സാമൂഹൃപരിഷ്‌കര്‍ത്താവും ശ്രീനാരായണഗുരുവിന്റെ ശിഷ്യനുമായിരുന്ന നവോത്ഥാന നായകന്‍ ആരാണ്?
കുമാരനാശാന്‍

>>ആധുനിക കവിത്രയത്തില്‍പെട്ട നവോത്ഥാന നായകന്‍ ആരായിരുന്നു?
കുമാരനാശാന്‍

>>ആധുനിക കവിത്രയത്തിൽ ഉൾപ്പെടുന്ന കവികൾ ആരെല്ലാം?
ഉള്ളൂർ എസ്. പരമേശ്വരയ്യർ, കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ

>>മഹാകാവ്യമെഴുതാതെ മഹാകവി എന്ന പദവി ലഭിച്ച മലയാള കവി?
കുമാരനാശാന്‍

>>എസ്‌.എന്‍.ഡി.പിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു?
കുമാരനാശാന്‍

>>എസ്‌.എന്‍.ഡി.പിയുടെ മുഖപത്രമായ വിവേകോദയത്തിന്റെ  സ്ഥാപകൻ ആര്?
കുമാരനാശാന്‍

>>കുമാരനാശാനെ സംസ്കൃത പഠനത്തിന്‌ സഹായിച്ചത്‌ ആര്?
കൊച്ചുരാമ വൈദ്യര്‍

>>കാവ്യരചനയില്‍ കുമാരാനാശന്റെ ഗുരു ആരായിരുന്നു?
മണമ്പൂര്‍ ഗോവിന്ദനാശാന്‍

>>കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം?
1890

>>കുമാരനാശാനെ ഉപരിപഠനത്തിനായി ബാംഗ്ലൂരില്‍ പല്‍പ്പുവിന്റെ അടുത്തേയ്ക്ക്‌ അയച്ചത്‌ ആരായിരുന്നു?
ശ്രീനാരായണഗുരു

>>ടാഗോറും ശ്രീനാരായണഗുരുവും തമ്മിലുള്ള സംഭാഷണം തര്‍ജ്ജമ ചെയ്തത്‌ ആര്?
 കുമാരനാശാന്‍

>>കുമാരനാശാന്‍ ആരംഭിച്ച അച്ചടിശാലയുടെ പേര്?
ശാരദ ബുക്ക്സ് ഡിപ്പോ(1921)

>>കുമാരനാശാന്‍ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ്  അസംബ്ലിയില്‍ അംഗമായ വര്‍ഷം?
1913

>>തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ്  അസംബ്ലിയില്‍ അംഗമായ ആദ്യ മലയാള കവി?
കുമാരനാശാന്‍

>>കുമാരനാശാനെ  ശ്രീചിത്രാസ്റ്റേറ്റ് ‌ അസംബ്ലിയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്ത വര്‍ഷം?
1920

>>കുമാരനാശാന്‍ യൂണിയൻ ടൈൽസ് വർക്സ് എന്ന പേരിൽ ഓട് ‌ഫാക്ടറി ആരംഭിച്ച സ്ഥലം?
ആലുവ (1921)

>>ടാഗോര്‍ ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത് എന്ന്?
1922

>>കുമാരനാശാന് മഹാകവി പട്ടം നല്‍കി ആദരിച്ച യൂണിവേഴ്‌സിറ്റി ഏത്?
മദ്രാസ് യൂണിവേഴ്‌സിറ്റി

>>മദ്രാസ് യൂണിവേഴ്‌സിറ്റി കുമാരനാശാന് മഹാകവി പട്ടം നല്‍കി ആദരിച്ച വർഷം?
1922

>>മദ്രാസ്‌ സര്‍വകലാശാലയില്‍ ചേര്‍ന്ന യോഗത്തില്‍ കുമാരനാശാന് പട്ടും വളയും നല്‍കിയത്‌ ആര്?
വെയില്‍സ്‌ രാജകുമാരന്‍

>>ബ്രിട്ടീഷ് രാജകുമാരനിൽ നിന്നും ബഹുമാനാർത്ഥം പുരസ്‌കാരം ലഭിച്ച മലയാള കവി ആര്?
കുമാരനാശാന്‍

>>കുമാരനാശാൻ അന്തരിച്ചത് എന്നായിരുന്നു ?
1924 ജനുവരി 16

>>പല്ലനയാറ്റില്‍ (ആലപ്പുഴ) കുമാരനാശാന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ പെട്ട ബോട്ടിന്റെ പേര്?
റെഡിമീര്‍

>>കുമാരനാശാന്‍ മരണപ്പെട്ട സ്ഥലം അറിയപ്പെടുന്ന പേര്?
കുമാരകോടി

>>കുമാരനാശാന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്‌ എവിടെ?
തോന്നയ്ക്കല്‍

>>തോന്നക്കലിൽ ആശാന്‍ സ്മാരകം സ്ഥാപിതമായ വര്‍ഷം ഏത്?
1958

>>കുമാരനാശാന്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട്  ‌ ഓഫ്‌ കള്‍ച്ചര്‍ സ്ഥിതി ചെയ്യുന്നത്‌ എവിടെ?
തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ

>>ആരായിരുന്നു കുമാരനാശാന്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട്  ‌ ഓഫ്‌ കള്‍ച്ചര്‍ സ്ഥാപിക്കാൻ മുൻകൈ എടുത്തത് ?
1958 ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി

>>കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ കള്‍ച്ചറിന്റെ ആദ്യ പ്രസിഡന്റ്‌ ആര് ?
ആർ .ശങ്കർ

>>കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കള്‍ച്ചറിന്റെ ആദ്യ സ്രെകട്ടറി ആരായിരുന്നു ?
പ്രഭാകരൻ (കുമാരനാശാന്റെ മകൻ )

>>കുമാരനാശാന്റെ സ്മരാണര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം ഏതാണ്?
ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌

>>ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാമ്പില്‍ പ്രതൃക്ഷപ്പെട്ട ആദ്യ മലയാള കവി ആരായിരുന്നു?
കുമാരനാശാന്‍

>>കുമാരനാശാന്‍ ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ടത് എന്ന് ?
1973 ഏപ്രില്‍ 12

കുമാരനാശാന്റെ വിശേഷണങ്ങൾ

  • ആശയ ഗംഭീരൻ
  • സ്നേഹ ഗായകൻ
  • ഡോ.പൽപ്പുവിന്റെ മാനസ പുത്രൻ
  • ദിവ്യകോകിലം
  • കോകിലനാദം
>>കുമാരനാശാനെ “ചിന്നസ്വാമി” എന്ന്‌ അഭിസംബോധന ചെയ്തത് ആര്?
ഡോ. പല്‍പ്പു

>>കുമാരനാശാനെ “വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം” എന്ന്‌ വിശേഷിപ്പിച്ചത് ആര്?
ജോസഫ്‌ മുണ്ടശ്ശേരി

>>ജോസഫ്‌ മുണ്ടശ്ശേരിയുടെ ഏത് കൃതിയാലാണ് കുമാരനാശാനെ "വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം" എന്ന്‌ വിശേഷിപ്പിച്ചത്‌?
മനുഷ്യകഥാനുഗായികള്‍

>>കുമാരനാശാനെ "ദിവ്യകോകിലം" എന്ന്‌ വിശേഷിപ്പിച്ചത്‌ ആര്?
ലീലാവതി

കുമാരനാശാന്റെ പ്രധാന കൃതികളും പ്രത്യേകതകളും

>>കുമാരനാശാൻ രചിച്ച ആദ്യത്തെ ഖണ്ഡകാവ്യം ഏത്?
വീണപുവ്‌

>>ആശാന്‍ തന്റെ ഏറ്റവും മികച്ച കലാസൃഷ്ടിയായ വീണപൂവ്‌ രചിച്ചത് എവിടെ വച്ച്?
പാലക്കാട് ജില്ലയിലെ ജൈനിമേട്‌

>>വീണപുവ്‌ രചിക്കപ്പെട്ട വര്‍ഷം?
1907

>>വീണപുവ്‌ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പത്രത്തിൽ ആയിരുന്നു?
മിതവാദി

>>ഭാഷാപോഷിണി മാസികയില്‍ വീണപൂവ്‌ പുനപ്രസിദ്ധീകരിച്ച വ്യക്തി ആരായിരുന്നു?
സി.എസ്‌. സുബ്രഹ്മണ്യം  പോറ്റി

>>കുമാരനാശാന്റെ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം ഏത്?
സുബ്രഹ്മണ്യ ശതകം

>>ആശാന്‍ രചിച്ച അവസാനത്തെ ഖണ്ഡ കാവ്യം ഏത് ?
കരുണ (1924)

>>"കരുണ" രചിച്ചിരിക്കുന്ന വൃത്തം ഏത്?
വഞ്ചിപ്പാട്ട്‌ വൃത്തം

>>വാസവദത്ത, ബുദ്ധശിഷ്യനായ ഉപഗുപ്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങൾ ആയ ആശാന്റെ കൃതി?
കരുണ

>>ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര ഗ്രന്ഥം എഴുതിയത് ആര്?
കുമാരനാശാന്‍

>>എഡിന്‍ അര്‍നോള്‍ഡിന്റെ പ്രശസ്ത കൃതിയായ “ലൈറ്റ്‌ ഓഫ്‌ ഏഷ്യ” യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ആശാന്‍ രചിച്ച കൃതി?
ശ്രീബുദ്ധചരിതം

>>എ,ആര്‍. രാജരാജവർമ്മയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട്‌ ആശാന്‍ എഴുതിയ കൃതി?
പ്രരോദനം

>>സമൂഹത്തില്‍ നിലനിന്നിരുന്ന ജാതി വിവേചനത്തെയും മാപ്പിള ലഹളയേയും പശ്ചാത്തലമാക്കി ആശാന്‍ രചിച്ച കൃതി?
ദുരവസ്ഥ

>>ദുരവസ്ഥ എന്ന കൃതിയെ കേരളത്തിലെ പുരോഗമന സാഹിത്യത്തിന്റെ മുന്നോടി എന്ന്‌ വിശേഷിപ്പിച്ചത്‌ ആര്?
ഇ.എം.എസ്‌

>>സമകാലിക സാമൂഹിക വ്യവസ്ഥിതിയുടെ ദൂരവസ്ഥകള്‍ക്കെതിരെയുള്ള താക്കീതായ “മാറ്റുവിന്‍ ചട്ടങ്ങളെ” എന്ന്‌ ആഹ്വാനം ചെയ്ത ആശാന്റെ കൃതി ഏതായിരുന്നു?
ദുരവസ്ഥ

>>1922 ൽ  മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച കൃതി
ദുരവസ്ഥ

>>സാവിത്രി, ചാത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയ ആശാന്റെ കൃതി ഏതായിരുന്നു?
ദുരവസ്ഥ

>>കുമാരനാശാൻ വിമർശന നിരൂപണങ്ങൾ എഴുതിയ കൃതികൾ ഏതെല്ലാം?
വള്ളത്തോളിന്റെ ചിത്രയോഗം, ഉള്ളൂരിന്റെ ഉമാകേരളം, പന്തളം കേരളവര്‍മ്മയുടെ രുഗ്മാംഗദചരിതം

>>ബുദ്ധസന്യാസിമാരായ ആനന്ദനെയും ഉപഗുപ്തനെയും കഥാപാത്രങ്ങളാക്കി ആശാന്‍ രചിച്ച കവിതകള്‍ ഏതെല്ലാം?
ചണ്ഡാല ഭിക്ഷുകി, കരുണ

>>“ലൈല മജ്നു" എന്ന കൃതിയുടെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്‌ ആശാന്‍ രചിച്ച കൃതി ഏത്?
ലീല

>>ടാഗോറിനോടുള്ള ആദരസൂചകമായി ആശാന്‍ എഴുതിയ കൃതി ഏതായിരുന്നു?
ദിവ്യകോകിലം

>>ജെയിംസ് അലൻ രചിച്ച "ആസ് എ മാൻ തിങ്കത്" എന്ന കൃതി മലയാളത്തിലേക്കു തർജ്ജമ ചെയ്തത് ആര്?
കുമാരനാശാൻ

>>കുമാരനാശാൻ രചിച്ച നാടകങ്ങൾ :
വിചിത്ര വിജയം, മൃത്യുഞ്ജയം

>>കുമാരനാശാന്റെ നളിനി എന്ന കൃതിക്ക്‌ അവതാരിക രചിച്ചത്‌ ആരായിരുന്നു
എ.ആർ. രാജ രാജവർമ്മ

>>"മാംസനിബദ്ധമല്ല രാഗം" എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്റെ കൃതി ഏത് ?
ലീല

>>കുമാരനാശാന്റെ ആദ്യകാല കൃതികള്‍
സുബ്രഹ്മണ്യ ശതകം & ശങ്കരശതകം

>>ശങ്കരാചാര്യരുടെ കൃതി തര്‍ജ്ജമ ചെയ്തത്‌
സൗന്ദര്യ ലഹരി

>>1909 ൽ രചിച്ച ഖണ്ഡ കാവ്യം
ഒരു സിംഹപ്രസവം

>>കുട്ടികള്‍ക്കുവേണ്ടി രചിച്ച കവിതാ സമാഹാരം
പുഷ്പവാടി

>>നളിനി  - കുമാരനാശാന്റെ ഏറ്റവും വിശിഷ്ടമായ രചനയെന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുള്ള കൃതിയാണ് നളിനി അല്ലെങ്കിൽ ഒരു സ്നേഹം. നളിനി, ദിവാകരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍.1911 ൽ രചിച്ചു.

>>ലീല (1914)    -  മദനന്‍, ലീല എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍, മാധവി - ലീലയുടെ തോഴി, ധ്രുവമിഹ  മാംസ നിബന്ധമല്ലരാഗം എന്നു പ്രഖ്യാപിക്കുന്നു.

>>ചിന്താവിഷ്ടയായ സീത - മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിതയായി ഇതു വിലയിരുത്തപ്പെടുന്നു. 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്.

>>ചണ്ഡാലഭിക്ഷുകി - ബുദ്ധമത ക്രേന്ദീകൃതമായ കാവ്യം. 1922 ൽ രചിച്ചു .മാതംഗി, ആനന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍, ജാതി ചിന്തക്കെതിരെയുള്ള കൃതി

>>ബാല രാമായണം

>>ഗ്രാമവൃക്ഷത്തിലെ കുയില്‍

കുമാരനാശാനുമായി ബന്ധപ്പെട്ട കൃതികൾ

>>ആശാന്റെ കൃതികളെക്കുറിച്ചുള്ള സമഗ്ര പഠനമായ “അശാന്തിയില്‍ നിന്നും ശാന്തിയിലേക്ക്‌" എന്ന കൃതി രചിച്ചത്‌ ആരായിരുന്നു?
എം.കെ .സാനു

>>"ആശാൻ നവോത്‌ഥാനത്തിന്റെ കവി" എന്ന കൃതി രചിച്ചത് ആര്?
തായാട്ട് ശങ്കരൻ

>>ആശാന്റെ ജീവചരിത്രമായ "മൃത്യുഞ്ജയം കാവ്യഗീതം" ആരുടെ കൃതിയാണ് ?
എം.കെ. സാനു










Previous Post Next Post