പ്രണബ് കുമാർ മുഖർജി

>>പ്രണബ് മുഖർജി  ജനിച്ചത് എന്നായിരുന്നു?
1935 ഡിസംബർ 11

>>പ്രണബ് മുഖർജിയുടെ  ജന്മ സ്ഥലം?
പശ്ചിമ ബംഗാളിലെ മിർദും ജില്ലയിലെ മിറാത്തി ഗ്രാമം

>>എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു പ്രണബ് മുഖർജി?
പതിമൂന്നാമത്തെ

>>ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന 13 -മത്തെ വ്യക്തി?
പ്രണബ് മുഖർജി

>>പ്രണബ് മുഖർജി രാഷ്ട്രപതി ആയിരുന്ന കാലഘട്ടം?
2012-2017

>>പ്രണബ് മുഖർജിയുടെ രാഷ്ട്രീയ പ്രവേശം എങ്ങനെ ആയിരുന്നു ?
1969 മിഡ്‌നാപ്പൂർ ജില്ലയിലെ ഉപതിരഞ്ഞെടുപ്പിൽ വി.കെ കൃഷ്ണ മേനോന്റെ പ്രചാരണ ചുമതല വഹിച്ചു കൊണ്ട് .

>>ധനകാര്യ മന്ത്രി, പ്രതിരോധ  മന്ത്രി, പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ എന്നി പദവികൾ വഹിച്ച ഇന്ത്യൻ രാഷ്ട്രപതി ?
പ്രണബ് മുഖർജി

>>സോഷ്യൽ മീഡിയ ആയ ട്വിറ്ററിൽ അംഗത്വം എടുത്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി?
പ്രണബ് മുഖർജി

>>കേന്ദ്ര ധനകാര്യ മന്ത്രിയായ ശേഷം ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തെത്തിയ രണ്ടാമത്തെ വ്യക്തി?
പ്രണബ് മുഖർജി

>>കേന്ദ്ര ധനകാര്യ മന്ത്രിയായ ശേഷം ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ വ്യക്തി?
ആർ .വെങ്കിട്ട രാമൻ

>>പോസ്റ്റൽ വഴി ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത അദ്യ രാഷ്‌ട്രപതി?
പ്രണബ് മുഖർജി

️>>ആസൂത്രണ കമ്മീഷന്റെ ഉപഅധ്യക്ഷനായ ശേഷം ഇന്ത്യൻ രാഷ്ട്രപതിയായ വ്യക്തി?
പ്രണബ് മുഖർജി

>>പശ്ചിമ ബംഗാളിൽ നിന്നുള്ള ആദ്യത്തെ ഇന്ത്യൻ രാഷ്‌ട്രപതി?
പ്രണബ് മുഖർജി

>>രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രണബ് മുഖർജിക്കെതിരെ മത്സരിച്ചത് ആര്?
പി.എ .സാങ്മ

>>2019ൽ ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി രാഷ്ട്രം ആദരിച്ച മുൻ രാഷ്ട്രപതി?
പ്രണബ് മുഖർജി

>>പ്രണബ് മുഖർജിക്ക് 2008 ൽ പദ്മ വിഭൂഷൺ ലഭിച്ചിട്ടുണ്ട്.

>>പ്രധാന കൃതികൾ

മിഡ്‌ ടെം പോൾ
ദി  ഡ്രമാറ്റിക്  ഡികായ്ഡ് 
ദി ഇന്ദിര ഗാന്ധി ഇയർ
ബീയോണ്ട്  സർവൈവൽ
എമേർജിങ്  ഡിമെൻഷൻസ്  ഓഫ്  ഇന്ത്യൻ  ഇക്കോണമി
ഓഫ് ദി ട്രാക്ക്
സാഗ  ഓഫ്  സ്ട്രഗിൾ ആൻഡ് സാക്രിഫൈരെ
ചലഞ്ചസ് ബിഫോർ ദി നേഷൻ
ടാർബുലന്റ് ഈയേർസ് 
Previous Post Next Post