ക്വിറ്റ് ഇന്ത്യ സമരം

>>ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് ഏത് സമരത്തിന്റെ പരാജയത്തെ തുടർന്നായിരുന്നു?
ക്രിപ്സ്മിഷന്റെ പരാജയം

>>ക്വിറ്റ്‌ ഇന്ത്യാ പ്രമേയം അവതരിപ്പിച്ച വർഷം ?
1942 ആഗസ്റ്റ് 8

>>ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം ?
1942 ആഗസ്റ്റ്‌ 9

>>ക്വിറ്റ്‌ ഇന്ത്യാ ദിനമായി ആചരിക്കുന്നതെന്ന് ?
ആഗസ്റ്റ്‌ 9
  
>>ക്വിറ്റ്  ഇന്ത്യ പ്രക്ഷോഭത്തിന്റെ സമയത്ത്‌ വൈസ്രോയി ആരായിരുന്നു?
ലിൻലിത്ഗോ

>>ക്വിറ്റ്‌ ഇന്ത്യാ സമരകാലത്തെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ആരായിരുന്നു ?
വിൻസ്റ്റൺ ചർച്ചിൽ

>>ക്വിറ്റ്‌ ഇന്ത്യ സമരകാലത്തെ ഇന്ത്യാ സെക്രട്ടറി  ആരായിരുന്നു ?
ലിയോ അമെറി പ്രഭു

>>എന്നായിരുന്നു ബോംബെയിൽ ചേർന്ന ഐ എൻ സി യുടെ സ്പെഷ്യൽ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് ?
1942 ഓഗസ്റ്റ് 8

>>ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് ആരായിരുന്നു?
ജവഹർലാൽ നെഹ്‌റു

>>ക്വിറ്റ് ഇന്ത്യ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നു?
യൂസഫ് മെഹർ അലി

>>ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രമേയത്തിലൂടെ കോൺഗ്രസ് ബ്രിട്ടീഷുകാരോട് എന്താണ് ആവശ്യപ്പെട്ടത് ?
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോകണമെന്നും അധികാരം കൈമാറണമെന്നും

>>ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എവിടെ വെച്ചായിരുന്നു?
ബോംബെയിലെ ഗൊവാലിയ ടാങ്ക് മൈതാനം

>>ഗൊവാലിയ ടാങ്ക് മൈതാനം ഇന്ന് എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
ഓഗസ്റ്റ് ക്രാന്തി മൈതാനം

>>ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് എന്നാണ് ?
ഓഗസ്റ്റ് 9

>>ഗാന്ധിജി തന്റെ ക്വിറ്റ് ഇന്ത്യ എന്ന ആശയം ഏത് പത്രത്തിലാണ് പ്രചരിപ്പിച്ചത്?
ഹരിജൻ

>>ക്വിറ്റ് ഇന്ത്യ സമരുവുമായി ബന്ധപ്പെട്ട് ഗാന്ധിജിയെ എവിടെയാണ് തടവിലാക്കിയത് ?
ആഗാഖാൻ കൊട്ടാരം

>>ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി അറസ്റ്റിലായത് എന്നായിരുന്നു ?
1942 ഓഗസ്റ്റ് 9
(PSC  ഉത്തരസൂചിക പ്രകാരം, 1942 ആഗസ്റ്റ്‌ 8)

>>ആഗാഖാൻ കൊട്ടാരത്തിൽ ഗാന്ധിജിക്കൊപ്പം തടവിലാക്കപ്പെട്ടവർ :
കസ്തൂർബാ ഗാന്ധി, സരോജിനി നായിഡു, മഹാദേവ്‌ ദേശായി

>>ആഗാഖാൻ കൊട്ടാരത്തിൽ വച്ച്‌ നിര്യാതനായ ഗാന്ധിജിയുടെ പേഴ്‌സണൽ സെക്രട്ടറി ആര് ?
മഹാദേവ്‌ ദേശായി

>>തടവിലിരിക്കെ കസ്തൂർബാ ഗാന്ധി അന്തരിച്ചത്‌ എവിടെ വച്ച് ?
ആഗാഖാൻ കൊട്ടാരം

>>ക്വിറ്റ്‌ ഇന്ത്യാ സമരകാലത്ത്‌ ജവഹർലാൽ നെഹ്റുവിനെ അറസ്റ്റു ചെയ്ത്‌ പാർപ്പിച്ചതെവിടെ ?
അഹമ്മദ്‌ നഗർ കോട്ട (ബോംബെ)

>>അഹമ്മദ്‌ നഗർ കോട്ടയിൽ തടവിൽ കഴിഞ്ഞ കാലത്ത്‌ ജവഹർലാൽ നെഹ്റു രചിച്ച കൃതി ഏത് ?
ഇന്ത്യയെ കണ്ടെത്തൽ (Discovery of India)

>>നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന കൃതി സമർപ്പിച്ചിരിക്കുന്നത്‌ ആർക്ക് ?
സഹപ്രവർത്തകർക്കും ജയിലിലെ സഹതടവുകാർക്കും

>>ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത് ആരെല്ലാമായിരിന്നു ?
അരുണ ആസഫലി, ജയപ്രകാശ് നാരായണൻ, റാം മനോഹർ ലോഹ്യ

>>ക്വിറ്റ്‌ ഇന്ത്യാ സമരകാലത്ത്‌ ഒളിവിൽ നിന്നു കൊണ്ട്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുത്ത വ്യക്തികൾ ?
ജയപ്രകാശ്‌ നാരായൺ, അച്യുത്‌ പട് വർദ്ധൻ, രാം മനോഹർ ലോഹ്യ, ബിജു പട്നായിക്‌

>>ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ്?
അരുണ ആസഫലി

>>ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നത് ആരാണ് ?
ജയപ്രകാശ് നാരായണൻ

>>ക്വിറ്റ്‌ ഇന്ത്യാ സമരകാലത്ത്‌ ഹസാരിബാഗ്‌ ജയിലിൽ നിന്നും തടവുചാടി വിപ്ലവ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുത്ത വ്യക്തി ?
ജയപ്രകാശ് നാരായൺ

>>ക്വിറ്റ് ഇന്ത്യ സമര അനുയായികൾക്ക് ഗാന്ധിജി നൽകിയ മുദ്രാവാക്യം എന്തായിരുന്നു?
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

>>ക്വിറ്റ് ഇന്ത്യ സമര കാലത്ത് മുസ്ലിം ലീഗുകാർ ഉയർത്തിയ മുദ്രവാക്യം എന്തായിരുന്നു?
വിഭജിക്കുക, പുറത്തുപോവുക

>>കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയ വ്യക്തി ആരായുന്നു?
ഡോ കെ ബി മേനോൻ

>>ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് മലബാറിൽ നടന്ന പ്രക്ഷോഭം ഏതായിരുന്നു?
കീഴരിയൂർ ബോംബ് കേസ്

>>കീഴരിയൂർ ബോംബ് കേസിന്റെ നേതാവ് ആരായിരുന്നു ?
ഡോ.കെ ബി മേനോൻ

>>കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് യു എസ്സിൽ അരങ്ങേറിയ ഹിന്ദി നാടകം ഏതായിരുന്നു?
വന്ദേമാതരം

>>ക്വിറ്റ്‌ ഇന്ത്യാ സമരകാലത്ത്‌ സമാന്തര സർക്കാർ നിലവിൽ വന്ന സ്ഥലങ്ങൾ ഏതൊക്കെ ?
ബല്ലിയ, സത്താറ, താംലൂക്ക്‌

>>ക്വിറ്റ് ഇന്ത്യ സമര സമയത്ത് ബംഗാളിലെ താംലൂക്കിൽ സ്ഥാപിക്കപ്പെട്ട സമാന്തര ഗവൺമെന്റ് ഏതായിരുന്നു ?
താമ്രലിപ്തജതിയ  സർക്കാർ

>>സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ആരാണ് താമ്രലിപ്തജതിയ സർക്കാരിന് നേതൃത്വം നൽകിയത്?
സതീഷ് ചന്ദ്ര സാമന്ത

>>ക്വിറ്റ് ഇന്ത്യ സമരകാലത്ത് വധിക്കപ്പെട്ട വനിത ആരായിരുന്നു ?
മാദംഗിനി ഹസ്‌റ

>>ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി തടവിലാക്കപ്പെട്ട ആഗാഖാൻ കൊട്ടാരം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
പൂനെ

>>ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് ആരായിരുന്നു ?
മൗലാന അബ്‌ദുൾ കലാം ആസാദ്

>>ഇന്ത്യൻ സ്വാതന്ത്ര സമര സമയത്തെ അവസാന ബഹുജന മുന്നേറ്റം ഏതായിരുന്നു ?
ക്വിറ്റ് ഇന്ത്യ സമരം

>>1857 ലെ വിപ്ലവം പോലെ ഏറ്റവും ഗുരുതരമായ ഒരു വിപ്ലവം എന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ വിശേഷിപ്പിച്ച വൈസ്രോയി ആരായുന്നു?
ലിൻലിത്ഗോ

>>ക്വിറ്റ് ഇന്ത്യ ഭരണകാലത്ത് ബ്രിട്ടീഷുകാരുടെ ദുർഭരണത്തിന് എതിരെ ആസാദ് ദസ്ത എന്ന സംഘടന രൂപീകരിച്ച വ്യക്‌തി ആരായിരുന്നു?
ജയപ്രകാശ് നാരായണൻ

>>സത്താറയിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു?
നാനാ പട്ടേൽ

>>സത്താറയിലെ സമാന്തര സർക്കാരിന്‌ നേതൃത്വം കൊടുത്ത വ്യക്തികൾ :
നാനാപാട്ടീൽ, വൈ.ബി. ചവാൻ

>>ക്വിറ്റ് ഇന്ത്യ സമര കാലത്ത് രഹസ്യമായി പ്രവർത്തിച്ചിരുന്ന റേഡിയോ സ്റ്റേഷൻ ഏതായിരുന്നു ?
സീക്രെട്ട് കോൺഗ്രസ്സ് റേഡിയോ

>>സീക്രെട്ട്  കോൺഗ്രസ് റേഡിയോയുടെ സംഘാടക ആരായിരുന്നു?
ഉഷ മെഹ്ത

>>സീക്രെട്ട്  കോൺഗ്രസ് റേഡിയോയുടെ ആസ്ഥാനം എവിടെ ആയിരിന്നു ?
മുംബൈ

>> ഓഗസ്റ്റ് പ്രസ്ഥാനം അഥവാ ഭാരത് ചോടോ ആന്ദോളൻ എന്നെല്ലാം അറിയപ്പെടുന്ന പ്രസ്ഥാനം ഏതാണ് ?
ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനം

>>ക്വിറ്റ്‌ ഇന്ത്യ സമരവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഗാന്ധിജി അദ്ദേഹത്തിന്റെ 21 ദിവസം നീണ്ടു നിന്ന നിരാഹരം എന്നാണ് അവസാനിപ്പിച്ചത് ?
1943 മാർച്ച് 3

>>'1857  ലെ വിപ്ലവം  പോലെ ഏറ്റവും ഗുരുതരമായ ഒരു വിപ്ലവം' എന്ന് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ വിശേഷിപ്പിച്ച വൈസ്രോയി ?
ലിൻലിത്ത് ഗോ

>>ക്വിറ്റ് ഇന്ത്യ സമരകാലത്ത് രഹസ്യമായി പ്രവർത്തിച്ച റേഡിയോ സ്റ്റേഷൻ ഏത് ?
സീക്രെട്ട് കോൺഗ്രസ് റേഡിയോ   

>>സീക്രെട്ട് കോൺഗ്രസ് റേഡിയോയുടെ സംഘാടക ആര് ?
ഉഷ മേത്ത 
Previous Post Next Post