തലസ്ഥാനം - അമരമവതി
ഹൈക്കോടതി - അമരാവതി
സംസ്ഥാന മൃഗം - കൃഷ്ണമൃഗം (ബ്ലാക്ക് ബക്ക്)
സംസ്ഥാന പക്ഷി - റോസ് റിംഗ്ഡ് (പാരാ കീറ്റ്)
സംസ്ഥാന വൃക്ഷം - വേപ്പ്
സംസ്ഥാന പുഷ്പം - മുല്ല
>>ആന്ധ്രാ സംസ്ഥാനം നിലവില്‍ വന്നത് എന്നാണ്?
1953 ഒക്ടോബര്‍ 1
>>ആന്ധ്രാപ്രദേശ് നിലവില്‍ വന്നത് എന്നാണ്?
1956 നവംബര്‍ 1
(1953 ഒക്ടോബര്‍ 1 ന് നിലവില്‍ വന്നു. 1956-ലെ സംസ്ഥാന പുനസ്സംഘടനയോടുകൂടിയാണ് ആന്ധ്രാപ്രദേശ് എന്ന പേര് നിലവില്‍വന്നത്)
>>ഭാഷാടിസ്ഥാനത്തില്‍ നിലവില്‍ വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏതാണ്?
ആന്ധ്രാപ്രദേശ്
>>ആന്ധ്രാ സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര്യസമര സേനാനി
പോറ്റി ശ്രീരാമലു
>>അമരജീവി എന്നറിയപ്പെടുന്ന വ്യക്തി
പോറ്റി ശ്രീരാമലു
>>പോറ്റി ശ്രീരാമലുവിന്റെ സ്മരണാര്‍ത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല
നെല്ലൂര്‍ ജില്ല (പോറ്റി ശ്രീരാമലു നെല്ലൂര്‍ ജില്ല)
>>ആന്ധ്രാപ്രദേശിന് വലുപ്പത്തില്‍ ഇപ്പോള്‍ തെക്കേ ഇന്ത്യയില്‍ രണ്ടാം സ്ഥാനവും ഇന്ത്യയില്‍ എട്ടാം സ്ഥാനവുമാണ്.
>>ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിനിമാപ്രദര്‍ശനശാലകളുള്ള സംസ്ഥാനം.
>>കോഹിനൂര്‍ ഓഫ് ഇന്ത്യ എന്നു വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം (ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര വകുപ്പിന്റെ പരസ്യ വാക്യമാണിത്)
>>ഇന്ത്യയുടെ നെല്ലറ, ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം.
>>“രത്നഗര്‍ഭ” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം.
>>ഇന്ത്യയുടെ മുട്ടപാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം.
>>കടല്‍ത്തീരം കൂടുതലുള്ള രണ്ടാമത്തെ ഇന്ത്യന്‍ സംസ്ഥാനം
(ഏറ്റവും കൂടുതല്‍ കടല്‍ത്തീരം ഗുജറാത്തിലാണ്)
>>ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം.(970 കി.മീ)
>>ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം
>>ഏറ്റവും കുടുതല്‍ പുകയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
>>ക്രൈസോലൈറ്റ് ആസ്ബസ്റ്റോസ് ഏറ്റവും കുടുതല്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം
>>ധാതുക്കളാല്‍ സമ്പന്നമായതിനാല്‍ രത്നഗര്‍ഭ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രദേശമാണ് ആന്ധ്രപ്രദേശ്.
>>പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും (നീലം സഞ്ജീവ റെഡ്ഡി, പി.വി. നരസിംഹറാവു) സംഭാവന ചെയ്ത ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനം.
>>ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ അരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
>>ഇന്ത്യയുടെ സൈബര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം.
>>ഏറ്റവും കൂടുതല്‍ സിനിമാ തീയേറ്ററുകള്‍ ഉള്ള സംസ്ഥാനം
>>ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ക്ഷേത്രം- തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം (Temple of Seven Hills - എന്നറിയപ്പെടുന്നു.)
>>ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രം
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം
>>വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന ആഘോഷം
ബ്രഹ്മോത്സവം
>>ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗുഹയായ ബേലം ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം (ഏറ്റവും വലുത് ജമ്മു കശ്മീരിലെ അമര്‍നാഥാണ്)
>>ഇന്ത്യയുടെ സമതല പ്രദേശത്തെ ഏറ്റവും വലിയ ഗുഹകള്‍- ബേലം ഗുഹകള്‍
>>ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലാണ് ബോറാ ഗുഹകള്‍.
>>ഏറ്റവും കൂടുതല്‍പേര്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ദ്രാവിഡ ഭാഷ- തെലുങ്ക്
(തമിഴ്, കന്നട, മലയാളം എന്നിവയാണ് മറ്റു പ്രമുഖ ദ്രാവിഡഭാഷകള്‍).
>>"Italian of the East" എന്ന് ഇംഗ്ലീഷ് വംശജനും തെലുങ്കു സാഹിത്യകാരനുമായ ചാള്‍സ് ഫിലിപ്പ് ബ്രൗൺ വിശേഷിപ്പിച്ച ഭാഷയാണ് തെലുങ്ക്. ആന്ധ്രാപ്രദേശിലെ രണ്ടാമത്തെ ഓദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഉറുദുവിന്റെ അപരനാമമാണ് ക്യാമ്പ് ലാംഗ്വേജ്. ഇത് പടപ്പാളയങ്ങളിലെ ഭാഷ എന്നും അറിയപ്പെടുന്നു.
>> തെലുങ്കിന് ക്ലാസ്സിക്കല്‍ ഭാഷാ പദവി ലഭിച്ച വര്‍ഷമാണ് 2008.
>>ഒന്നിലധികം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഖ്യഭാഷയായ ഏക ദ്രവീഡിയന്‍ ഭാഷയാണ് തെലുങ്ക്(ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും).
>>തെലുങ്ക് ഔദ്യോഗികഭാഷയായ യാനം ജില്ല ക്രേന്ദഭരണ്രപദേശമായ പുതുച്ചേരിയുടെ ഭാഗമാണ്.
ആദ്യത്തെ/ആദ്യമായി
>>ഇന്ത്യയിലെ ആദ്യത്തെ കപ്പല്‍ നിര്‍മാണശാല
വിശാഖപട്ടണം
>>പഞ്ചായത്ത് രാജ് സംവിധാനം ആവിഷ്‌കരിച്ച ആദ്യത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനം-ആന്ധ്രാപ്രദേശ്
>>ഇന്ത്യയിലെ ആദ്യ റബ്ബര്‍ അണക്കെട്ട് സ്ഥാപിതമായ സംസ്ഥാനം.
(വിശിനഗരം ജില്ലയിലെ രാജ്യലക്ഷ്മീപുരത്ത് ജാന്‍ജവതി നദിക്കു കുറുകെ (2006).)
>>ഇന്ത്യയില്‍ ആദ്യമായി ഭൂദാന പ്രസ്ഥാനത്തിന് വിനോബാ ഭാവെ (വിനായക് നരഹരി ഭാവെ എന്ന് യഥാര്‍ഥ പേര്) തുടക്കം കുറിച്ച സ്ഥലം- പോച്ചംപള്ളി (1951)
>>ഭൂദാന പ്രസ്ഥാനത്തിന് ഭൂമി ദാനം ചെയ്ത ആദ്യ വൃക്തി- രാമച്രന്ദ റെഡ്ഢി
>>ഇന്ത്യയില്‍ ഇംഗ്ലീഷിനായി സ്ഥാപിതമായ ആദ്യ സര്‍വകലാശാല- ഹൈദരാബാദിലെ ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (മുമ്പ് Central Institute of English and Foreign Languages (CIEFL) എന്നറിയപ്പെടുന്നത്)
>>സംസ്ഥാന വ്യാപകമായി ബ്രോഡ്ബാന്‍ഡ് സംവിധാനം ആരംഭിച്ച ആദ്യ സംസ്ഥാനം.
>>ഇന്ത്യയില്‍ ആദ്യമായി നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് മാനുഫാക്ച്ചറിംഗ് സോണ്‍(നിംസ്) ആരംഭിച്ച സംസ്ഥാനം.
>>ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണറാണ് ശാരദാ മുഖര്‍ജി (1977-78). മുന്‍ എയര്‍ മാര്‍ഷല്‍ സുബ്രതോ മുഖര്‍ജിയുടെ ഭാര്യയാണ്.
>>പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ഉപരാഷ്ട്രപതിയാണ് കൃഷന്‍കാന്ത് (1927-2002).
>>ലോക്സഭയില്‍ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ ആദ്യത്തെ പ്രാദേശിക രാഷ്ട്രീയകക്ഷിയാണ് തെലുങ്കുദേശം.
>>പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ കപ്പലായ ജല ഉഷ 1948-ല്‍ പുറത്തിറക്കിയത് വിശാഖപട്ടണത്തിലാണ്.
>>ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ സര്‍വകലാശാല (NTR University of Health Sciences) സ്ഥാപിച്ചത് വിജയവാഡയിലാണ്.
>>ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ഗ്രാമീണ്‍ സെന്റര്‍ സ്ഥാപിക്കപ്പെട്ട സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.
>>ഇന്ത്യയിലെ ആദ്യത്തെ ബയോഡീസല്‍ പ്ലാന്റ് സ്ഥാപിച്ചത് കാക്കിനഡയിലാണ്.
>>ഇന്ത്യയില്‍ ആദ്യമായി ഇ-ക്യാബിനറ്റ് യോഗം (Paperless cabinet meeting) ചേര്‍ന്നത് ആന്ധ്രപ്രദേശിലാണ് (2014).
>>പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ആദ്യത്തെ ദക്ഷിണേന്ത്യക്കാരന്‍- പി.വി. നരസിംഹറാവു (മുഴുവന്‍ പേര് പമുലപര്‍ത്തി വെങ്കട നരസിംഹറാവു)
>>ലോക്സഭാ സ്പീക്കറായ ആദ്യത്തെ പ്രാദേശിക പാര്‍ട്ടി നേതാവ് - ജി എം സി ബാലയോഗി
>>ലോക്സഭാ സ്പീക്കറായ ആദ്യത്തെ ദളിത് നേതാവ്- ജിഎംസി ബാലയോഗി
>>ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ ജനിച്ച ആദ്യത്തെ ലോക്‌സഭാ സ്പിക്കര്‍- ജിഎംസി ബാലയോഗി
>>ദക്ഷിണേന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ ശാരദാ മുഖര്‍ജിയാണ് (1977-78). ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണര്‍ സരോജിനി നായിഡുവാണ് (ഉത്തര്‍ പ്രദേശില്‍).
>>ആന്ധ്രാ സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി
ടി. പ്രകാശം
>>ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി
നീലം സഞ്ജീവ റെഡ്ഢി
>>ഇന്ത്യയിലെ ആദ്യ ഓപ്പണ്‍ യൂണിവേഴ്സിറ്റി
ആന്ധ്രാ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഡോ.ബി.ആര്‍. അംബേദ്ക്കര്‍ ഓപ്പണ്‍ യുണിവേഴ്സിറ്റി)
പ്രധാന സ്ഥലങ്ങൾ
>>കിഴക്കന്‍ തീരത്തെ ഗോവ, ഭാഗധേയത്തിന്റെ നഗരം എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്നത്
വിശാഖപട്ടണം.
>>ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ആസ്ഥാനം
വിശാഖപട്ടണം
>>ഇന്ത്യന്‍ നേവിയുടെ ഐ എന്‍ എസ് കുര്‍സുര അന്തര്‍വാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം.
വിശാഖപട്ടണം
>>ഇന്ത്യന്‍ നേവിയുടെ അണ്ടര്‍വാട്ടര്‍ ഡിഫന്‍സ് സിസ്റ്റം നിലവില്‍ വന്നത്.
വിശാഖപട്ടണം
>>കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ ആസ്ഥാനം.
വിശാഖപട്ടണം
>>ഇന്ത്യയിലെ ആദ്യ കപ്പല്‍ നിര്‍മ്മാണശാലയായ ഹിന്ദുസ്ഥാന്‍ ഷിപ്പ് യാർഡ് ലിമിറ്റഡ് നിലവില്‍ വന്നത്.
വിശാഖപട്ടണം
>>ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം.
വിശാഖപട്ടണം
>>മേജര്‍ തുറമുഖങ്ങളില്‍ ഏറ്റവും ആഴം കൂടിയ തുറമുഖം.
വിശാഖപട്ടണം
>>നേവല്‍ സയന്‍സ് ടെക്നോളജിക്കല്‍ ലബോറട്ടറി , ആന്ധ്ര സര്‍വകലാശാലയുടെ ആസ്ഥാനം, ഇന്ദിരാഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക് എന്നിവ വിശാഖപട്ടണത്തിലാണ്.
>>ഡോ. ബി.ആര്‍. അംബേദ്ക്കറുടെ 125 അടി ഉയരമുള്ള പ്രതിമയോടുകൂടിയ അംബേദ്കര്‍ സ്മൃതി വനം സ്ഥാപിതമാകുന്നതെവിടെ
അമരാവതി (ആന്ധ്രാപ്രദേശ്)
>>ആന്ധ്രപ്രദേശിലെ ബണ്ട്ലപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തത് (2006).
>>ദക്ഷിണേന്ത്യയിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ (19130 ച.കി.മീ.) ജില്ലയാണ് അനന്ത്പൂര്‍
>>ആന്ധ്രാപ്രദേശിന്റെ വ്യാപാര തലസ്ഥാനം
വിജയവാഡ
>>ആന്ധ്രാപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്
രാജമുന്ദ്രി
>>82 1/2 ഡിഗി കിഴക്ക് രേഖാംശം കടന്നുപോകുന്ന ആന്ധ്രാപ്രദേശിലെ സ്ഥലം.
കാക്കിനാട
>>“ഫെര്‍ട്ടിലൈസര്‍ നഗരം" എന്നറിയപ്പെടുന്ന ആന്ധ്രാപ്രദേശിലെ സ്ഥലം.
കാക്കിനാട
>>രണ്ടാം മദ്രാസ് എന്ന് അറിയപ്പെടുന്നത്
കാക്കിനാട
>>ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയില്‍ പാം റിസര്‍ച്ച് സ്ഥിതി ചെയ്യുന്നത്
പെഡവേഗി
>>ഹിന്ദുസ്ഥാന്‍ ഷിപ്പ് യാർഡ് സ്ഥിതി ചെയ്യുന്നത്
വിശാഖപട്ടണം
>>കേന്ദ്ര പുകയില ഗവേഷണകേന്ദ്രം (സെന്‍ട്രല്‍ ടുബാക്കോ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്) എവിടെയാണ്?
രാജമുന്ദ്രി
>>ടുബാക്കോ ബോര്‍ഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
ഗുണ്ടൂര്‍
>>ഇന്ത്യയിലെ ഏറ്റവും വലിയ agricultural Market yard ആണ് ഗുണ്ടൂരിലേത്.
>>1953-ല്‍ നിലവില്‍ വന്ന ആന്ധ്രാ സംസ്ഥാനത്തിന്റെ തലസ്ഥാനം
കര്‍ണൂല്‍
1953-ല്‍ ആന്ധ്രാ സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ തലസ്ഥാനം കുര്‍ണുല്‍ ആയിരുന്നു. 1956 മുതല്‍ 2014-ല്‍ തെലങ്കാന രൂപവത്കരിക്കുവരെ തലസ്ഥാനമായിരുന്ന ഹൈദരാബാദ് തുടര്‍ന്ന് അടുത്ത പത്തുവര്‍ഷത്തേക്ക് ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി തുടരുമെന്ന് ധാരണയായി.
>>ശ്രീ സത്യസായി വിമാനത്താവളം സ്ഥിതിചെയ്യുന്നത്
പുട്ടപര്‍ത്തി
>>സായിബാബ ആശ്രമം എവിടെയാണ്
പുട്ടപര്‍ത്തി
>>ആന്ധ്രാ പ്രദേശിലെ പ്രസിദ്ധമായ വജ്രഖനി-ഗോല്‍ക്കൊണ്ട (കോഹിനൂര്‍ രത്നം ലഭിച്ച ഖനി)
>>വിശാഖപട്ടണം ജില്ലയിലെ പ്രമുഖ മലയോര വിനോദസഞ്ചാര കേന്ദ്രമാണ് അരക് വാലി.
>>ആന്ധ്രാപ്രദേശില്‍ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം -ശ്രീ ഹരിക്കോട്ട (ഇത് ഒരു ദ്വീപിലാണ്. സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ എന്നറിയപ്പെടുന്നു. പുലിക്കട്ട് തടാകത്തെ ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് വേര്‍തിരിക്കുന്നത് ശ്രീഹരിക്കോട്ട ദ്വീപാണ്).
>>ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത്
ശ്രീഹരിക്കോട്ട
>>1921ലെ ഇന്തോ-പാക് യുദ്ധകാലത്ത് ഇന്ത്യ മുക്കിയ പാക്, സബ്മറൈനായ
പിഎന്‍എസ് ഘാസിയുടെ അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്
വിശാഖപട്ടണത്തിലാണ്.
>>Madanapalle എന്ന സ്ഥലത്തുവച്ചാണ് രബീന്ദ്രനാഥ് ടാഗോര്‍ ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. തത്വചിന്തകനായ ജിദ്ദു കൃഷ്ണമൂര്‍ത്തി ജനിച്ചതും ഇവിടെയാണ്.
>>വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പേര് നല്‍കിയ ആന്ധ്രാപ്രദേശിലെ ജില്ല
കടപ്പാ ജില്ല
>>സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പ്രകാരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തെരഞ്ഞെടുത്ത ഗ്രാമം
പുട്ടം രാജ് കന്ദ്രിക
>>ഇന്ത്യയിലെ ഏറ്റവും വലിയ യുറേനിയം നിക്ഷേപം കണ്ടെത്തിയ സ്ഥലം
തുമലപ്പള്ളി
>>ഇന്ത്യയിലെ ആദ്യ മെഡിക്കല്‍ യൂണിവേഴ്സിറ്റി സ്ഥാപിതമായ നഗരം
വിജയവാഡ
>>ഇന്ത്യയിലെ ആദ്യ സൈബര്‍ ഗ്രാമീണ്‍ സെന്റര്‍ സ്ഥാപിതമായ വില്ലേജ്
വെങ്കിടാചലം വില്ലേജ്
വ്യക്തികൾ/വിശേഷണങ്ങൾ
>>“ആധുനിക ആന്ധ്രയുടെ പിതാവ്" എന്നറിയപ്പെട്ടത്- വീരേശലിംഗം
>>“ദക്ഷിണേന്ത്യയിലെ വിദ്യാസാഗര്‍" എന്നറിയപ്പെട്ടത് വീരേശലിംഗമാണ്.
>>“തെലുങ്കു പിതാമഹന്‍” എന്നറിയപ്പെട്ടത്
കൃഷ്ണദേവരായര്‍
>>ആന്ധ്രാ ഭോജന്‍ എന്നറിയപ്പെടുന്നത്
കൃഷ്ണദേവരായര്‍
>>“അമരജീവി' എന്നറിയപ്പെട്ട നേതാവാണ്
പോറ്റി ശ്രീരാമലു.
>>ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്.
ടി. പ്രകാശം
>> ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മിച്ച വ്യക്തിയാണ് ഡി.രാമനായിഡു. 13 ഭാഷകളിലായി 150ലേറെ ചലച്ചിത്രങ്ങള്‍ നിര്‍മിച്ച ഇദ്ദേഹം 2009-ല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡിന് അര്‍ഹനായി.
>>തെലുങ്കുദേശം പാര്‍ടി (1982) സ്ഥാപിച്ചത് എന്‍. ടി. രാമറാവു (ചിഹ്നം -സൈക്കിള്‍) ആണ്.
>>എന്‍.ടി.ആര്‍.” എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെട്ട എന്‍.ടി.രാമറാവുവിന്റെ പൂര്‍ണനാമം നന്ദമുരി താരക രാമ റാവു (1923-1996) എന്നാണ്.
>>ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണമടഞ്ഞ ആന്ധ്രാപ്രദേശ് മുഖ്യമ്രന്തിയാണ് വൈ. രാജശേഖര റെഡ്ഡി (വൈ.എസ്.ആര്‍. എന്നറിയപ്പെട്ടു).
>>ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രിയായശേഷം ഇന്ത്യന്‍ പ്രസിഡന്റായ വ്യക്‌തിയാണ് നീലം സഞ്ജീവ റെഡ്ഡി (എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതിയാണ്)
>>ചിരഞ്ജീവി സ്ഥാപിച്ച പാര്‍ട്ടിയാണ് പ്രജാരാജ്യം (2008). ചിരഞ്ജീവിയുടെ യഥാര്‍ഥ പേര്‍ ശിവശങ്കര വരപ്രസാദ്.
>>ലോക്സഭാ സ്പിക്കറായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - ജിഎംസി ബാലയോഗി
>>ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണമടഞ്ഞ ലോക്‌സഭാ സ്പിക്കര്‍- ജി എം സി ബാലയോഗി
>>രബീന്ദ്രനാഥ് ടാഗോറിനുശേഷം ഇന്ത്യയില്‍നിന്ന് നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തിയാണ് Gunturu Seshendra Sarma (1927-2007).
>>സത്യ സായിബാബയുടെ യഥാര്‍ഥപേര്-
സത്യ നാരായണ രാജു.
>>ആന്ധ്രാപ്രദേശ് ഗവര്‍ണറായ മലയാളി- പട്ടം താണുപിള്ള
നദികൾ
>>പ്രധാന നദികൾ
കൃഷ്ണ, വംശധാര, ഗോദാവരി, നാഗാവലി, പെന്നാര്‍, പാലാര്‍
>>“വൃദ്ധഗംഗ”' എന്നറിയപ്പെടുന്നത്
ഗോദാവരി (ഹിമാലയന്‍ നദിയായ ഗംഗയെക്കാള്‍ പഴക്കമുള്ളതിനാലാണ് ഇപ്രകാരം വിളിക്കുന്നത്.)
>>സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ നദിയായ ഗോദാവരിക്ക് തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ ഗംഗ കഴിഞ്ഞാല്‍ നീളത്തില്‍ അടുത്ത സ്ഥാനം ഗോദാവരിക്കാണ്.
>>സംസ്ഥാനത്തെ രണ്ടാമത്തെ വലിയനദി
കൃഷ്ണ (വെയിന്‍ഗംഗ, ഇന്ദ്രാവതി, പ്രാണ്‍ഹിത എന്നിവ പോഷകനദികൾ)
>>ഏതു നദിയുടെ പോഷകനദിയാണ് തുംഗഭദ്ര- കൃഷ്ണ
>>വിജയവാഡ ഏതു നദിയുടെ തീരത്താണ്
കൃഷ്ണ
>>ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം-കൊല്ലേരു
(കൃഷ്ണ, ഗോദാവരി ഡെല്‍റ്റകള്‍ക്കിടയിലാണ് ഇതിന്റെ സ്ഥാനം. 245 ചതുര്രശ കിലോമീറ്ററാണ് വിസ്തീര്‍ണം).
>>ആന്ധ്രാപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി
ഗോദാവരി
>>പോച്ചമ്പാട് പദ്ധതി സ്ഥിതി ചെയ്യുന്ന നദി
ഗോദാവരി
>>നാഗാര്‍ജുനസാഗര്‍ അണക്കെട്ട് ഏത് നദിയിലാണ്-കൃഷ്ണ, ഇപ്പോള്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായിട്ടാണ് നാഗാര്‍ജുനസാഗര്‍ പദ്ധതി.
>>ഏത് തടാകത്തിലാണ് ജിബ്രാൾട്ടർ പാറ
ഹുസൈന്‍ സാഗര്‍ (ബുദ്ധന്റെ 60 അടി ഉയരമുള്ള പ്രതിമ ഈ പാറയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ തടാകത്തിനു സമീപമാണ് ലുംബിനി പാര്‍ക്ക്)
>>കൃഷ്ണാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പട്ടണങ്ങൾ
വിജയവാഡ, അമരാവതി
>>ഗോദാവരിയുടെ തീരത്ത് സ്ഥിതി ചെയുന്ന പട്ടണം
യാനം
>>ഗോദാവരി നദി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത് എവിടെവെച്ച്
നരസാപുരം
>>ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലവണ തടാകം
പുലിക്കെട്ട് തടാകം
>>പുലിക്കെട്ട് തടാകത്തേയും ബംഗാള്‍ ഉള്‍ക്കടലിനേയും തമ്മില്‍ വേര്‍തിരിക്കുന്ന ദ്വീപ്
ശ്രീഹരികോട്ട
മറ്റു പ്രധാന വിവരങ്ങൾ
>>പൂര്‍വഘട്ടത്തിലെ (ഈസ്റ്റേണ്‍ ഗട്ട്‌സ്) ഏറ്റവും ഉയരം കൂടിയ ഭാഗമാണ് ജിന്ധഗഡ (1690 മീ.). ഇത് അരകുവാലിയുടെ ഭാഗമാണ്.
>>ഇന്ത്യയിലെ ഏറ്റവും ആഴംകൂടിയ തുറമുഖമാണ് 2009-ല്‍ ഉദ്ഘാടനം ചെയ്ത ഗംഗാവാരം (21 മീ.).
>>ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്ന തുറമുഖം- വിശാഖപട്ടണം
>>ഡോള്‍ഫിന്‍ നോസ്, റോസ് ഹില്‍ എന്നീ മലകളാല്‍ പ്രവേശനച്ചാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന തുറമുഖം- വിശാഖപട്ടണം
>>ഇന്ത്യയിലെ ഒരേയൊരു കരബന്ധിത (ലാന്‍ഡ് ലോക്ക്ഡ്) തുറമുഖം- വിശാഖപട്ടണം
>>ആന്ധ്രാപ്രദേശിലെ സ്വകാര്യ തുറമുഖമാണ്. - കൃഷ്ണപട്ടണം
>> ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബസുകളുള്ള റോഡ് ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷന്‍ എന്ന വിശേഷണം സ്വന്തമാക്കിയ സ്ഥാപനമാണ് എ.പി.ആര്‍.ടി.സി.
(23000).
>>ആന്ധ്രാപ്രദേശിന്റെ വടക്കുമുതല്‍ പശ്ചിമ ബംഗാള്‍വരെ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശമാണ് Northern Circars.
>> സംസ്ഥാനത്തെ ക്ലാസിക്കല്‍ നൃത്തരൂപം കുച്ചിപ്പുഡി (ആന്ധ്രാപ്രദേശിലെ കുച്ചിപ്പുഡി ഗ്രാമത്തിലാണ് ഇതിന്റെ ഉദ്ഭവം)
>>ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയെ കണ്ടെത്തുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ ഓപ്പറേഷൻ
ഓപ്പറേഷൻ നല്ലമല
>>ആന്ധ്രാപ്രദേശിലെ മുഖ്യ ഭുവിഭാഗങ്ങള്‍ റായല്‍സീമ, ആന്ധ്ര
റായല്‍സീമയിലെ ഏറ്റവും വലിയ നഗരം കൂര്‍ണുല്‍, ആന്ധ്രയിലേത് വിശാഖപട്ടണം
>>ആന്ധ്രയുടെ ഉള്‍നാടന്‍ പ്രദേശം- റായല്‍സീമ
>>എന്താണ് തെലുഗു ഗംഗാ പ്രോജക്ട്.
കൃഷ്ണനദിയില്‍നിന്ന് ചെന്നൈ നഗരത്തില്‍ (തമിഴ്നാട്) ജലമെത്തിക്കാനുള്ള പദ്ധതി
>>ആന്ധ്രാപ്രദേശിലെ അഗ്നികുണ്ഡല ഖനി ഏത് ധാതുവിനാണ് പ്രസിദ്ധം - ചെമ്പ്
>>ഭാഗവത മേള നാടകം എന്നറിയപ്പെടുന്നത്
കുച്ചിപ്പുഡി.
>>ആന്ധ്രാപ്രദേശിലെ തനത് കലാരൂപം
കുച്ചുപ്പുടി
>>കുച്ചുപ്പുടി രൂപം കൊണ്ട ആന്ധ്രാപ്രദേശിലെ ജില്ല
കൃഷ്ണ ജില്ല (കുച്ചുപ്പുടി ഗ്രാമം)
>>ഈനാട് ഏതു ഭാഷയിലെ ഏറ്റവും പ്രചാരമുള്ള പത്രമാണ്- തെലുങ്ക്
>>ഹോഴ്സ്‌ലി കുന്നുകള്‍ ഏത് സംസ്ഥാനത്താണ് - ആന്ധ്രാപ്രദേശ്
>>ആന്ധ്രാപ്രദേശിലെയും ഒറീസയിലെയും പ്രധാന ട്രൈബ് -ചെഞ്ചു
>>തെലുങ്കു സിനിമാലോകത്തെ വിശേഷിപ്പിക്കുന്നത് -ടോളിവുഡ് (കൊല്‍ക്കത്തയിലെ സിനിമാ വ്യവസായവും അങ്ങനെ അറിയപ്പെടുന്നുണ്ട്. )
>>രാമഗിരി സ്വര്‍ണഖനി, അഗ്നിഗുണ്ടല ചെമ്പ് ഖനി എന്നിവ സ്ഥിതി ചെയ്യുന്നത്
ആന്ധ്രാപ്രദേശ്
>>ആന്ധ്രാപ്രദേശിലെ പ്രധാന ജലവൈദ്യൂത പദ്ധതികള്‍
നാഗാര്‍ജുന സാഗര്‍, അപ്പര്‍ സിലേരു, തുംഗഭദ്ര, ലോവര്‍ സിലേരു
>>ആന്ധ്രാപ്രദേശിലെ പ്രധാന താപവൈദ്യുതി നിലയങ്ങള്‍
റായല്‍ സീമ, ശ്രീ ദാമോദരന്‍ സഞ്ജീവയ്യ താപവൈദ്യുത നിലയം
>>ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍വ്
നാഗാര്‍ജ്ജുന ശ്രീശൈലം
>>>>ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഡെല്‍റ്റ
കൃഷ്ണ - ഗോദാവരി ഡെല്‍റ്റ
>>ഹോഴ്‌സിലി കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലാണ്.
>>ആന്ധ്രാപ്രദേശിലെ പക്ഷി സങ്കേതങ്ങൾ
നെലപ്പട്ട് പക്ഷിസങ്കേതം
പുലിക്കെട്ട് പക്ഷിസങ്കേതം
തെളിനീലപുരം പക്ഷിസങ്കേതം
>>ആന്ധ്രാപ്രദേശിലെ വന്യജീവി സങ്കേതങ്ങൾ
കൊറിംഗ വന്യജീവി സങ്കേതം
കംബലകൊണ്ട വന്യജീവി സങ്കേതം
റോളപ്പാട് വന്യജീവി സങ്കേതം
കൃഷ്ണ വന്യജീവി സങ്കേതം
>>ആന്ധ്രാപ്രദേശിലെ ദേശീയോദ്യാനങ്ങൾ
ശ്രീ വെങ്കിടേശ്വര ദേശീയോദ്യാനം
പാപികൊണ്ട ദേശീയോദ്യാനം
ഇന്ദിരാഗാന്ധി സുവോളജിക്കല്‍ പാര്‍ക്ക്
ചരിത്രം
>>പൂര്‍വ ചാലുക്യരുടെ തലസ്ഥാനം
വെങ്ങി
>>1611-ല്‍ ഇംഗ്ലീഷുകാര്‍ ട്രേഡിംഗ് പോസ്റ്റ് സ്ഥാപിച്ച സ്ഥലമാണ് മസുലിപട്ടണം. കൃഷ്ണ നദിയുടെ അഴിമുഖത്താണിത്. മച്ച്‌ലി പട്ടണം എന്നും അറിയപ്പെടുന്നു,
>>ബ്രിട്ടീഷുകാര്‍ ദക്ഷിണേന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം
മസൂലി പട്ടണം
>>ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ ബുദ്ധമതക്രേന്ദമാണ് നാഗാര്‍ജുനകോണ്ട. ബുദ്ധമതാചാര്യനായ നാഗാര്‍ജുനന്റെ പേരില്‍ അറിയപ്പെടുന്നു. ഇതിന്റെ പ്രാചീന നാമം ശ്രീപര്‍വതം എന്നാണ്. നാഗാര്‍ജുനസാഗര്‍ പദ്ധതി വന്നതോടെ ഈ പ്രദേശം വെള്ളത്തിനടിയിലായി. അവശിഷ്ടങ്ങള്‍ ഒരു ദ്വീപിലേക്ക് മാറ്റി പരിപാലിച്ചിട്ടുണ്ട്.
>>ഇന്ത്യാചരിത്രത്തില്‍ “ആന്ധ്രജന്മാര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാജവംശം
ശതവാഹനന്മാര്‍
>>പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഈസ്റ്റിന്ത്യാക്കമ്പനിക്ക് single largest source of revenue ആയിരുന്നത് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ ഹുണ്ടിയായിരുന്നു.
>>ബുദ്ധമത വിഭാഗമായ വജ്രായനത്തിന്റെ ജന്മഗേഹമായി കരുതപ്പെടുന്ന സ്ഥലം അമരാവതിയാണ്.
>>ഫ്രഞ്ച് ആസ്ട്രോണമര്‍ ആയ Pierre Janssen ഹീലിയം വാതകത്തെ കണ്ടെത്തിയത് 1868 ഓഗസ്റ്റ് 18-ന് നടന്ന സൂര്യ ഗ്രഹണസമയത്ത് ഗുണ്ടൂര്‍ നഗരത്തില്‍വച്ചാണ്.
>>1923 ല്‍ അയിത്തത്തിനെതിരായി ടി.കെ മാധവന്‍ പ്രമേയം അവതരിപ്പിച്ച ഐ.എന്‍.സി സമ്മേളനം
കാക്കിനാട സമ്മേളനം (അദ്ധ്യക്ഷന്‍ - മൗലനാ മുഹമ്മദലി)
>>1948 ല്‍ ഹൈദരാബാദിനെ നൈസാമില്‍ നിന്നും നീക്കം ചെയ്ത സൈനികനടപടി
ഓപ്പറേഷന്‍ പോളോ