>>പെരിയാറിന്റെ ആകെ നീളം എത്രയാണ്?
244 കി. മീ
>>കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ്?
പെരിയാർ
>>അർത്ഥശാസ്ത്രത്തിൽ 'ചൂർണി ' എന്ന പേരിൽ പരാമർശിക്കുന്ന നദി ഏതാണ്?
പെരിയാർ
>>കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
പെരിയാർ
>>പെരിയാറിന്റെ ഉത്ഭവ സ്ഥാനം എവിടെയാണ്?
ശിവഗിരി മലകൾ
>>പെരിയാറിന്റെ പ്രധാന പോഷകനദികൾ ഏതെല്ലാമാണ്?
മുതിരപ്പുഴയാർ, മുല്ലയാർ, ചെറുതോണിപ്പുഴ, പെരിഞ്ചാൻ കുട്ടിയാർ, ഇടമലയാർ
>>പെരിയാറിന്റെ ഉത്ഭവ സ്ഥാനമായ ശിവഗിരി മലകൾ ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
തമിഴ് നാട്
>>ശങ്കരാചാര്യർ 'പൂർണ ' എന്ന് പരാർശിച്ച നദി ഏതാണ്?
പെരിയാർ
>>ആലുവാപ്പുഴ, കാലടിപ്പുഴ എന്നറിയപ്പെടുന്ന നദി ഏതാണ്?
പെരിയാർ
>>മുതിരമ്പുഴ, കുണ്ടള, നല്ലതണ്ണി എന്നീ നദികൾ എവിടെ വെച്ചാണ് സംഗമിക്കുന്നത്?
മൂന്നാർ
>>പെരിയാറിനോട് ആദ്യം ചേരുന്ന പോഷകനദി ഏതാണ്?
മുല്ലയാർ
>>പെരിയാറിന്റെ പതന സ്ഥാനമായ കായൽ ഏതാണ്?
വേമ്പനാട്ട് കായൽ
>>കേരളത്തിലെ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി ഏതാണ്?
പെരിയാർ
>>കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥാപിച്ചിരിക്കുന്ന നദി ഏതാണ്?
പെരിയാർ
>>പെരിയാർ ഏതെല്ലാം ജില്ലകളിൽ കൂടിയാണ് ഒഴുകുന്നത്?
ഇടുക്കി, എറണാകുളം
>>ആദി ശങ്കരകീർത്തി സ്തംഭ മണ്ഡപം സ്ഥിതി ചെയ്യുന്ന നദീതീരം ഏതാണ്?
പെരിയാർ നദീതീരം
>>കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി ഏതാണ്?
പെരിയാർ
>>പെരിയാറിൽ സ്ഥാപിച്ചിട്ടുള്ള ജലവൈദ്യുത പദ്ധതികൾ ഏതെല്ലാമാണ്?
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ, നേര്യമംഗലം, ലോവർ പെരിയാർ
>>കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി ഏതാണ്?
പെരിയാർ
>>മലയാറ്റൂർ പള്ളി ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
പെരിയാർ
>>പ്രസിദ്ധമായ ആലുവ ശിവരാത്രി മഹോത്സവം നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?
പെരിയാർ
>>ആലുവ അദ്വൈത ആശ്രമം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
പെരിയാർ
>>ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം ആയ കാലടി ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
പെരിയാർ
>>പെരിയാർ വന്യജീവി സങ്കേതം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
പെരിയാർ
>>പെരിയാറിൽ സ്ഥാപിച്ചിട്ടുള്ള പ്രധാന അണക്കെട്ടുകൾ ഏതെല്ലാമാണ്?
മുല്ലപ്പെരിയാർ ഡാം, ഭൂതത്താൻക്കെട്ട്, കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ഇടുക്കി ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം, ഇരട്ടയാർ ഡാം, ലോവർ പെരിയാർ, ഇടമലയാർ ഡാം, ചെങ്കുളം ഡാം,ആനയിറങ്കൽ ഡാം, പൊന്മുടി ഡാം
>>പെരിയാറിൽ 1924-ൽ (മലയാളമാസം 1099)ഉണ്ടായ വെള്ളപ്പൊക്കം അറിയപ്പെടുന്ന പേര് എന്താണ്?
99 -ലെ വെള്ളപ്പൊക്കം
>>കേരളത്തിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി ഏതാണ്?
പെരിയാർ
>>എ. ഡി. 1341 -ൽ ഉണ്ടായ പെരിയാറിലെ വെള്ളപ്പൊക്കം മൂലം നശിക്കാനിടയായ തുറമുഖം ഏതാണ്?
കൊടുങ്ങല്ലൂർ തുറമുഖം
>>മാർത്താണ്ഡപ്പുഴ, മംഗലപ്പുഴ എന്ന് രണ്ടായി പെരിയാർ വേർപിരിയുന്ന സ്ഥലം ഏതാണ്?
ആലുവ
>>തൊട്ടിയാർ ഏത് നദിയുടെ പോഷകനദിയാണ്?
പെരിയാർ