ഛത്തീസ്‌ഗഢ്

 >>ഛത്തീസ്‌ഗഢ് സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?
2000 നവംബർ 1

>>ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനം ആണ് ഛത്തീസ്‌ഗഢ്
26

>>ഏത് സംസ്ഥാനത്തെ വിഭജിച്ച്‌ രൂപികരിച്ച സംസ്ഥാനം ആണ് ഛത്തീസ്‌ഗഢ്?
മധ്യപ്രദേശ്‌

>>ഛത്തീസ്ഗഡിന്റെ തലസ്ഥാനം
റായ്പൂർ

>>ഛത്തീസ്ഗഡിന്റെ ഔദ്യോഗിക പക്ഷി
ഹിൽമൈന

>>ഛത്തീസ്ഗഡിന്റെ ഔദ്യോഗിക മൃഗം
കാട്ടെരുമ

>>ഛത്തീസ്ഗഡിന്റെ സംസ്ഥാന വൃക്ഷം?
സാൽ

>>ഛത്തീസ്ഗഡിലെ പ്രധാനഭാഷ
ഹിന്ദി

>>ഛത്തീസ്ഗഡിന്റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെ?
ബിലാസ്പൂർ

 

>>'കൊറിയ' എന്ന പേരിൽ ജില്ലയുള്ള സംസ്ഥാനം ഏത്?
ഛത്തീസ്‌ഗഢ്

 >>ഛത്തീസ്ഗഡിലെ പ്രധാന ആഘോഷം
ഗോൻഛ

>>'മധ്യേന്ത്യയുടെ നെൽപാത്രം' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
ഛത്തീസ്‌ഗഢ്

>>ഛത്തീസ്ഗഡിലെ പ്രധാന വിള ഏതാണ്?
നെല്ല്
 
>>ഛത്തീസ്ഗഡിന്റെ സാംസ്‌കാരിക തലസ്ഥാനം
റായ്ഗഢ് 

 

>>ഇന്ത്യയിലെ ഏറ്റവും വലിയ അലൂമിനിയം പ്ലാന്റ് ഏതാണ്
ബാൽകോ
 
>>ബാൽകോ അലൂമിനിയം പ്ലാന്റ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഛത്തീസ്‌ഗഢ് 
 
>>ഛത്തീസ്‌ഗഢ് എന്ന പേരിനർത്ഥം എന്താണ്?
'36 കോട്ടകൾ'
 
>>ഇന്ത്യയിൽ ടിൻ അയിര്‌ ലഭിക്കുന്ന ഏക സംസ്ഥാനം
ഛത്തീസ്‌ഗഢ് 


>>ഐ.എ.എസുകാരനായ ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രി
അജിത്‌ ജോഗി

>>ഛത്തീസ്ഗഡിലെ ആദ്യ മുഖ്യമന്ത്രി
അജിത്‌ ജോഗി

 

>>ഛത്തീസ്ഗഡിലെ ഇപ്പോഴത്തെ(2020) മുഖ്യമന്ത്രി ആരാണ്?
രമൺ സിംഗ്


>>ഇന്ത്യയിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന സ്റ്റീൽ പ്ലാന്റ്‌
ഭിലായ്‌
 
>>ഭിലായ്‌ സ്റ്റീൽ പ്ലാന്റിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം
റഷ്യ

 

>>ഭിലായ്‌ ഉരുക്ക് നിർമ്മാണ ശാല ഏതു നദി തീരത്താണ് സ്ഥിതി ചെയ്യുന്നത്?
ഷിയോനാഥ്

>>ഛത്തീസ്ഗഡിലെ പ്രധാന താപവൈദ്യുത നിലയങ്ങൾ ഏതെല്ലാം?
സിപാറ്റ്‌, കോർബ

 

>>ഛത്തീസ്ഗഡിൽ കൂടി ഒഴുകുന്ന പ്രധാന നദികൾ
ഗോദാവരി, മഹാനദി, ഇന്ദ്രാവതി, ശബരി

>>ഗോദാവരിയുടെ പ്രധാന പോഷകനദി
ഇന്ദ്രാവതി

>>തിരത്ഗഢ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഛത്തീസ്‌ഗഢ്

>>ഇന്ത്യയിൽ ആദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദി
ഷിയോനാഥ്‌

 

>>മഹാനദിയുടെ പ്രധാന പോഷകനദി ഏത്?
ഷിയോനാഥ്‌

>>ഇന്ത്യയിലെ ഏറ്റവും വീതിയുള്ള വെള്ളച്ചാട്ടം
ചിത്രാക്കോട്ട്‌ വെള്ളച്ചാട്ടം

>>ചിത്രാക്കോട്ട്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി
ഇന്ദ്രാവതി നദി

>>ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം
ചിത്രാക്കോട്ട്‌ വെള്ളച്ചാട്ടം

>>ഷിയോനാഥുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനി ഏതാണ്?
റേഡിയസ് വാട്ടർ ലിമിറ്റഡ്

>>ഛത്തീസ്ഗഡിലെ പ്രധാന നൃത്തരൂപങ്ങൾ
സ്വാനാച്ച, റാവത്ത്നാച്ച

>>ഛത്തീസ്ഗഡിലെ പ്രശസ്തമായ നാടൻ നൃത്തരൂപം ഏതാണ്?
റാവത്ത്നാച്ച

>>ഛത്തീസ്ഗഡിലെ പ്രധാന സംരക്ഷിത മേഖലകൾ ഏതെല്ലാം?
കംഗർഘട്ടി നാഷണൽ പാർക്ക്‌
ഇന്ദ്രാവതി ദേശീയോദ്യാനം
ഇന്ദ്രാവതി ടൈഗർ റിസർവ്വ്‌

>>ഛത്തീസ്ഗഡിലെ പ്രധാന വന്യ ജീവി സങ്കേതങ്ങൾ ഏതെല്ലാം?
സീതനാടി, ബർണവപാറ, അചനക്മാർ

>>ഛത്തീസ്ഗഡിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ
അംബികാപുരിലെ കൈലാസ് ഗുഹകൾ
റായ്പൂരിലെ ജഗന്നാഥ ക്ഷേത്രം

 

>>ഇന്ത്യയിൽ ഏറ്റവും അധികം മാവോയിസ്റ്റ്‌ ഭീഷണി നിലനിൽക്കുന്ന സംസ്ഥാനം
ഛത്തീസ്‌ഗഢ് 

 

>>2009-ൽ ഛത്തീസ്ഗഡിൽ നക്സലുകൾക്കെതിരെ നടത്തിയ സൈനികനടപടി എന്താണ്?
ഓപ്പറേഷൻ ഗ്രീൻ ഹണ്ട്‌

>>നക്സൽഭീഷണി നേരിടാൻ ഛത്തീസ്‌ഗഢ് സർക്കാർ 2005 ൽ തുടങ്ങിയ നടപടി?
സൽവാ ജുദും

>>2010 ൽ 76 പേരുടെ മരണത്തിനുകാരണമായ നക്സൽ ആക്രമണം നടന്ന സ്ഥലം
ദണ്ഡേവാഡ

 

>>പ്രധാനമന്ത്രി നരേന്ദ്രമോദി പണ്ഡിറ്റ്‌ ദീൻദയാൽ ഉപാധ്യായുടെ പ്രതിമ അനാച്ഛാദനം ചെയ്തത്‌ എവിടെയാണ്?
റായ്പൂർ

>>ഇന്ത്യയിൽ ശ്യാമ പ്രസാദ് മുഖർജി റൂർബൻ മിഷന് തുടക്കം കുറിച്ചത് എവിടെ?
കുരുഭട്ട്
 

>>ഇന്ത്യയിലെ ആദ്യ വാണിജ്യ തർക്കപരിഹാരകേന്ദ്രവും വാണിജ്യകോടതിയും ഉദ്ഘാടനം ചെയ്ത സ്ഥലം
റായ്പൂർ

>>ഇന്ത്യയിലെ ആദ്യത്തെ ജിയോ തെർമൽ പവർപ്ലാന്റ് ആരംഭിക്കുന്നത്‌ എവിടെ?
ബൽറാംപൂർ

>>പ്രാചീന കാലത്ത്‌ ദണ്ഡകാരണ്യം' എന്നറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം
ഛത്തീസ്‌ഗഢ്

>>'ദക്ഷിണ കോസലം' എന്നറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം
ഛത്തീസ്‌ഗഢ്

>>സ്വാമി വിവേകാനന്ദ എയർപോർട്ട്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്?
റായ്പൂർ

>>വിവേകാനന്ദ സരോവർ തടാകം സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്?
റായ്പൂർ

 


Previous Post Next Post