ഹരിയാന

 >>ഹരിയാന സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?

1966 നവംബർ 1


>>ഹരിയാനയുടെ തലസ്ഥാനം

ചണ്ഡീഗഢ്


>>ഹരിയാനയിലെ  ഔദ്യോഗിക ഭാഷകൾ 

ഹിന്ദി, പഞ്ചാബി, ഹരിയാൺവി


>>ഹരിയാനയിലെ പ്രധാന നൃത്ത രൂപങ്ങൾ 

സാങ് ഡാൻസ്, ഖോരിയ, ദമാൽ  

  

>>ഹരിയാനയിലെ പ്രധാന ആഘോഷങ്ങൾ ഏതെല്ലാം

ലോഹ്രി, ബൈശാഖി


>>ഹരിയാനയുടെ ഔദ്യോഗിക പക്ഷി

ബ്ലാക്ക്‌ ഫ്രാങ്കോളിൻ 


>>ഹരിയാനയുടെ ഔദ്യോഗിക മൃഗം

കൃഷ്ണമൃഗം (ബ്ലാക്ക്‌ ബക്ക്‌)


>>ഹരിയാനയുടെ ഔദ്യോഗിക പുഷ്പം

താമര 


>>ഹരിയാനയുടെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?

ചണ്ഡീഗഢ്


>>ഹരിയാനയിലെ പ്രധാന ദേശീയോദ്യാനങ്ങൾ 

സുൽത്താൻപുർ, കലേസർ 


>>ഹരിയാനയിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ 

നഹർ, ബിർ ശികാർഹ്, സരസ്വതി, ചിൽചില, ബിർബാരബൻ 


>>പഞ്ചാബിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം

ഹരിയാന


>>പഞ്ചാബ് സംസ്ഥാന പുനർനിർണയ പാർലമെൻററി കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു

സർദാർ ഹുക്കും സിംഗ്


>>പഞ്ചാബിന്റെയും ഹരിയാനയുടെയും അതിർത്തി നിർണയ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു

ജെ സി ഷാ കമ്മീഷൻ


>>പഞ്ചാബി ഭാഷ സംസാരിക്കുന്നവർക്കായി പഞ്ചാബ് സംസ്ഥാനം വേണമെന്ന നിർദ്ദേശം മുന്നോട്ടുവച്ച കമ്മീഷൻ

ഷാ കമ്മീഷൻ


>>പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനം

ചണ്ഡീഗഡ്‌


>>പ്രശസ്തമായ സൂരജ്കുണ്ഡ്‌ കരകൗശല മേള നടക്കുന്ന സംസ്ഥാനം

ഹരിയാന


>>ഏഷ്യയിലെ ഏറ്റവും വലിയ കരകൗശലമേള

സൂരജ്കുണ്ഡ്‌

 

>>മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ഹരിയാന

 

>>ടൂറിസ്റ്റ്‌ കോംപ്ലക്സുകൾക്ക്‌ പക്ഷികളുടെ പേര്‌ നൽകിയിരിക്കുന്ന സംസ്ഥാനം

ഹരിയാന


>>ഹരിയാനയിലെ പ്രധാന നദികൾ ഏതെല്ലാം?

ഘഗ്ഗർ, യമുന 

 

>>ബദ്കൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

ഹരിയാന


>>'ഇന്ത്യയുടെ പാൽത്തൊട്ടി' എന്നറിയപ്പെടുന്ന സംസ്ഥാനം

ഹരിയാന

 

>>'ദൈവത്തിന്റെ വാസസ്ഥലം' എന്നറിയപ്പെടുന്ന സംസ്ഥാനം

ഹരിയാന


>>'ആര്യാന' എന്നറിയപ്പെടുന്ന സംസ്ഥാനം

ഹരിയാന


>>ഇന്ത്യയുടെ ഡെൻമാർക്ക്‌ എന്നറിയപ്പെടുന്ന സംസ്ഥാനം

ഹരിയാന

  

>>'ബഹുധാന്യക' എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം

ഹരിയാന


>>പൊതുവിതരണത്തിന് സ്മാർട്ട് കാർഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം

ഹരിയാന


>>മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം

ഹരിയാന


>>എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ്‌ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം

ഹരിയാന


>>മുഴുവൻ വോട്ടർ പട്ടികയും കമ്പ്യൂട്ടർവത്ക്കരിച്ച ആദ്യ സംസ്ഥാനം

ഹരിയാന


>>രാജ്യത്ത്‌ ലിഫ്റ്റ്‌ ഇറിഗേഷൻ പദ്ധതി ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം

ഹരിയാന


>>ഇന്ത്യയിൽ ആദ്യമായി മൊബൈൽ കോടതി നിലവിൽ വന്ന സംസ്ഥാനം

ഹരിയാന


>>എല്ലാ ഗ്രാമങ്ങളും വൈദ്യൂതീകരിച്ച ആദ്യ സംസ്ഥാനം

ഹരിയാന


>>ഇന്ത്യയിൽ ആദ്യമായി മൂല്യവർദ്ധിത നികുതി (VAT) നടപ്പിലാക്കിയ സംസ്ഥാനം

ഹരിയാന


>>കാർഷിക വിളകൾക്ക്‌ ഇൻഷുറൻസ്‌ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

ഹരിയാന


>>വികലാംഗർ എന്ന വാക്ക്‌ നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

ഹരിയാന


>>വീട്ടിൽ ശൗചാലയം ഇല്ലെങ്കിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് ഉള്ള സംസ്ഥാനം

ഹരിയാന


>>വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനം

ഹരിയാന


>>പട്ടികവർഗ്ഗക്കാർ ഏറ്റവും കുറവുള്ള സംസ്ഥാനം

ഹരിയാന


>>സ്ത്രീ പുരുഷാനുപാതം ഏറ്റവും കുറവുള്ള സംസ്ഥാനം

ഹരിയാന


>>ഹരിയാനയിലെ സ്ത്രീ പുരുഷാനുപാതം

879/1000

 

>>സുൽത്താൻപുർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ 

ഹരിയാന


>>സിക്ക് തീർത്ഥാടനകേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്ത്?

ഹരിയാന


>>ആദ്യമായി ഇൻറർനാഷണൽ ഗീത ഫെസ്റ്റിവൽ സംഘടിപ്പിച്ച സംസ്ഥാനം

ഹരിയാന


>>തവിട്ടു കഴുകൻമാരുടെ പുനരധിവാസ പദ്ധതി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

ഹരിയാന


>>ഇന്ത്യയിലെ ആദ്യ ഹോർട്ടികൾച്ചർ യൂണിവേഴ്സിറ്റി ആരംഭിച്ചത് ഏതു സംസ്ഥാനത്ത്

ഹരിയാന


>>ഇന്ത്യയിലെ ആദ്യ ആയുഷ് യൂണിവേഴ്സിറ്റി ആരംഭിച്ചത് എവിടെ

ഹരിയാന


>>ഹെപ്പറ്റൈറ്റിസ് -സി രോഗം തുള്ളി മരുന്നിലൂടെ ഇല്ലാതാക്കാൻ നടപടിയെടുത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം

ഹരിയാന


>>ഭക്ഷണപദാർത്ഥങ്ങളിൽ ദ്രാവക നൈട്രജൻ ഉപയോഗിക്കുന്നത് വിലക്കിയ സംസ്ഥാനം

ഹരിയാന


>>സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന ആദ്യ സംസ്ഥാനം

ഹരിയാന


>>ഇന്ത്യൻ ആർമിയുടെ വെസ്റ്റേൺ കമാൻഡിന്റെ  ആസ്ഥാനം സ്ഥിതിചെയ്യുന്നത്?

ചണ്ഡിമന്ദിർ

 

>>ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷാ ഇൻസ്റ്റ്യൂട്ട് സ്ഥാപിതമായത് എവിടെ?

മനേസർ 


>>നാഷണൽ ബ്രയിൻ റിസർച്ച് സെൻറർ സ്ഥിതിചെയ്യുന്നത് എവിടെ?

മനേസർ 

  

>>ഹരിയാനയിലെ വ്യാവസായിക നഗരം ഏതാണ്

ഫരീദാബാദ്


>>നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?

ഫരീദാബാദ്

 

>>സൈക്കിൾ നിർമ്മാണത്തിന്‌ പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം

സോണിപേട്ട്‌


>>നാഷണൽ ഡയറി റിസർച്ച്‌ ഇൻസ്റ്റിറ്റൂട്ട്‌ എവിടെ സ്ഥിതി ചെയ്യുന്നു?

കർണാൽ


>>ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗളയുടെ ജന്മസ്ഥലം

കർണാൽ


>>ഡയറക്ടറേറ്റ് ഓഫ് വീറ്റ് റിസർച്ചിന്റെ ആസ്ഥാനം 

കർണാൽ


>>നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്സസിന്റെ ആസ്ഥാനം

കർണാൽ


>>സെൻട്രൽ സോയിൽ ആൻഡ് സലൈനിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ?

കർണാൽ


>>ദേശീയ എരുമ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു

ഹിസ്സാർ


>>ചൗധരി ചരൺസിംഗ്‌ കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം

ഹിസ്സാർ


>>ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കന്നുകാലി വളർത്തൽ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു

ഹിസ്സാർ

 

>>ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം ഏതാണ്?

പാനിപ്പത്ത്‌


>>ഇന്ത്യയിലെ നെയ്ത്ത്‌ പട്ടണം എന്നറിയപ്പെടുന്നത്

പാനിപ്പത്ത്‌


>>ഹെമുവിന്റെ സമാധിസ്ഥലം സ്ഥിതിചെയ്യുന്നത് എവിടെ 

പാനിപ്പത്ത്‌


>>ശാസ്ത്ര ഉത്പന്നങ്ങൾക്ക്‌ പ്രസിദ്ധമായ ഹരിയാനയിലെ നഗരം

അംബാല

 

>>സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഗ്രാമം ഏതാണ്

ഹൻസ്ദേഹർ 


>>ഇന്ത്യയുടെ ബ്യൂട്ടിഫുൾ സിറ്റി എന്നറിയപ്പെടുന്നത്

ചണ്ഡീഗഡ്‌


>>ചണ്ഡീഗഡ് നഗരത്തിന്റെ ശില്പി ആരാണ്?

ലെ കർബൂസിയർ


>>ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ സ്ഥിതിചെയ്യുന്നത് എവിടെയാണ്?

ചണ്ഡീഗഡ്


>>ചണ്ഡീഗഡ് റോക്ക് ഗാർഡന്റെ ശില്പി

നേക്ക്ചന്ദ് 


>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബസ്മതി അരി കയറ്റുമതി ചെയ്യുന്ന സംസ്ഥാനം

ഹരിയാന


>>ഗ്രാമീണ സമ്പന്നർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം

ഹരിയാന


>>ഇന്ത്യയിൽ ട്രാക്ടർ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

ഹരിയാന


>>ഭൂകമ്പ മുന്നറിയിപ്പ്‌ സംവിധാനം ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറിയേറ്റ്‌ മന്ദിരം

ഹരിയാനയിലെ സെക്രട്ടറിയേറ്റ്‌ മന്ദിരം 


>>ഹരിയാന സിംഹം എന്നറിയപ്പെടുന്നത് ആരാണ്?

ദേവിലാൽ


>>ഹരിയാന ഹരിക്കെയ്ൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം

കപിൽദേവ്‌

 

>>ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ

കൽപ്പന ചൗള


>>'അയൺ ബട്ടർ ഫ്ളൈ' എന്നറിയപ്പെടുന്ന ബാഡ്മിന്റൺ താരം

സൈന നെഹ് വാൾ


>>2008 ബെയ്ജിംങ്‌ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ബോക്സിങ്‌ താരം

വിജേന്ദർ സിംഗ്‌


>>ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്പീക്കർ ആര്?

ഷാനോദേവി


>>പെൺകുട്ടികളുടെ സുരക്ഷിതത്ത്വത്തിനും, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ആയി ഹരിയാന സർക്കാർ നടപ്പിലാക്കിയ പദ്ധതി

ആപ്കി  ബേട്ടി ഹമാരി ബേട്ടി

 

>>'ബേട്ടി ബച്ചാവോ ബേഠി പഠാവോ' പദ്ധതി ആദ്യമായി നിലവിൽ വന്ന സ്ഥലം 

പാനിപ്പത്ത്‌


>>ബേട്ടി ബച്ചാവോ ബേഠി പഠാവോ പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്‌ ആരാണ്?

ശ്രീ നരേന്ദ്രമോദി


>>ഹരിയാനയിലെ 'ബേട്ടി ബച്ചാവോ ബേഠി പഠാവോ' പദ്ധതിയുടെ ബ്രാൻഡ്‌ അംബാസഡർ

സാക്ഷി മാലിക്‌

 

>>മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതിനായി അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം

ഹരിയാന 


>>ഇന്ത്യയിലെ നാലാമത്തെ മെട്രോ സർവീസ് ആരംഭിച്ചത് എവിടെ?

ഗുർഗാവോൺ


>>ഇന്ത്യയിലെ ആദ്യത്തെ റാപ്പിഡ് മെട്രോ

ഗുർഗാവോൺ


>>ഇന്ത്യയിലെ ആദ്യ സ്വകാര്യ ഫോറൻസിക്‌ ലബോറട്ടറി സ്ഥാപിതമായ സ്ഥലം

ഗുർഗാവോൺ


>>1920-ൽ ഗുർഗാവോൺ പദ്ധതി ഇന്ത്യയിൽ ആരംഭിച്ച വ്യക്തി

എഫ്. എൽ. ബ്രെയിൻ


>>ഗുർഗാവോൺ ഇപ്പോൾ അിറയപ്പെടുന്നത്‌

ഗുരുഗ്രാം


>>മാരുതി ഉദ്യോഗ്‌ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്?

ഗുർഗാവോൺ  


>>ദീനബന്ധു ചോട്ടുറാം യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു?

സോണിപ്പട്ട് 


>>ഇന്ത്യൻ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി (ദേശീയ പ്രതിരോധ സർവകലാശാല) എവിടെ സ്ഥിതി ചെയ്യുന്നു?

ബിനോല (ഗുർഗാവോൺ)

 

>>മാരുതി കാറുകളുടെ നിർമ്മാണത്തിന്‌ പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം

ഗുഡ്ഗാവ്‌


>>ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോ കോർപ്പിന്റെ ആസ്ഥാനം

ഗുഡ്‌ഗാവ്‌


>>ഇന്ത്യയിലെ ആദ്യത്തെ ഹെറിറ്റേജ് ട്രാൻസ്പോർട്ട് മ്യൂസിയം ആരംഭിച്ചത് എവിടെ?

ഗുഡ്‌ഗാവ്‌


>>ബദ്കാൽ തടാകം സ്ഥിതിചെയ്യുന്നത്‌ ഏതു സംസ്ഥാനത്താണ്?

ഹരിയാന


>>ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ്‌ കമ്പനിയായ DLF ലിമിറ്റഡിന്റെ ആസ്ഥാനം

ഗുഡ്ഗാവ്‌


>>പേർഷ്യൻ രാജാവായ നാദിർഷാ മുഗൾ രാജാവായ മുഹമ്മദ്‌ ഷായെ തോൽപ്പിച്ച സ്ഥലം

കർണാൽ (ഹരിയാന)

>>പാനിപ്പത്ത് യുദ്ധങ്ങൾക്ക് വേദിയായ സംസ്ഥാനം

ഹരിയാന


>>ഫരീദാബാദ് നഗരം നിർമ്മിച്ചത് ജഹാഗീറിന്റെ ഏതു ഖജാൻജി  

ഷെയ്ഖ് ഫരീദ്


>>മഹാഭാരതത്തിൽ പാണ്‌ഡുപ്രസ്ഥ എന്ന പേരിൽ പരാമർശിച്ചിട്ടുള്ള പ്രദേശം

പാനിപ്പത്ത്


>>ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട സംസ്‌കാര കേന്ദ്രം

ബൻവാലി


>>ഇന്ത്യയിൽ മുസ്ലിം ഭരണത്തിന്‌ അടിത്തറ പാകിയ തറൈൻ യുദ്ധങ്ങൾ നടന്നത്‌

താനേശ്വർ


>>ഇന്ത്യയ്ക്ക്‌ ഭാരതം എന്ന പേര്‌ ലഭിക്കുന്നതിന്‌ കാരണമായ ഭരതവംശത്തിന്റെ കേന്ദ്രമായിരുന്നത്‌

ഹരിയാന 

 

എല്ലാ ചോദ്യങ്ങളും കൃത്യമായി പഠിച്ച ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ക്വിസ് പ്രാക്ടീസ് ചെയ്യുക.

Click here


Previous Post Next Post