ഹിമാചൽ പ്രദേശ്

>>ഹിമാചൽ പ്രദേശ് നിലവിൽ വന്നത് എന്നാണ്?
1971 ജനുവരി 25

>>ഹിമാചൽ പ്രദേശിന്റെ തലസ്ഥാനം?
ഷിംല

>>ഹിമാചൽപ്രദേശിന്റെ രണ്ടാം തലസ്ഥാനം
ധർമ്മശാല

>>ഹിമാചൽ പ്രദേശിലെ പ്രധാന ഭാഷകൾ
പഹാരി, ഹിന്ദി

>>ഹിമാചൽ പ്രദേശിലെ പ്രധാന ആഘോഷങ്ങൾ
ദസ്സ്റ, ഹോളി, ബൈശാഖി

>>ഹിമാചൽ പ്രദേശിലെ പ്രധാന നൃത്തരൂപങ്ങൾ
ലൂഡി, കായംഗ

>>ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പക്ഷി
വെസ്റ്റേൺ ട്രാഗോപൻ

>>ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം
ഹിമപ്പുലി

>>ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക പുഷ്പം 
പിങ്ക് റോഡോ ഡെൻട്രോണ

>>ഹിമാചൽ പ്രദേശിന്റെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു
ഷിംല
 
>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
ഹിമാചൽ പ്രദേശ്‌

>>ഹിമാചൽ പ്രദേശിലെ പ്രധാന ആദിവാസി വിഭാഗം
ഗദ്ദീസ്‌

>>ഹിമാചൽ പ്രദേശിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ 
കുളു, ഷിംല, ഡൽഹൗസി, മണാലി, ധർമ്മശാല

>>ഇന്ത്യയുടെ ആദ്യത്തെ നിയമ ദാതാവായ മനുവിനെ പേരിൽ അറിയപ്പെടുന്ന സുഖവാസകേന്ദ്രം
മണാലി
 
>>ഇന്ത്യയുടെ പർവ്വത സംസ്ഥാനം
ഹിമാചൽപ്രദേശ്‌

>>എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത് 
ഹിമാചൽപ്രദേശ്‌

>>ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം
ഹിമാചൽപ്രദേശ്‌

>>ഇന്ത്യയുടെ ആപ്പിൾ സംസ്ഥാനം എന്നറിയപ്പെടുന്നത് 
ഹിമാചൽപ്രദേശ്‌

>>ഇന്ത്യയിൽ ഹൈ-ടെക്‌ നിയമസഭ (e-Vidhan) നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
ഹിമാചൽ പ്രദേശ്‌

>>ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക്‌ നിരോധനം നടപ്പാക്കിയ സംസ്ഥാനം
ഹിമാചൽ പ്രദേശ്‌
 
>>ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം
ഹിമാചൽ പ്രദേശ്‌

>>ഇന്ത്യയിലെ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ്‌ നടന്ന സംസ്ഥാനം
ഹിമാചൽ പ്രദേശ്‌

>>ഇന്ത്യയിലെ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ടെടുപ്പ്‌ നടന്ന സ്ഥലം 
ചിനി

>>എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനത്തോടെയുള്ള വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം
ഹിമാചൽ പ്രദേശ്‌
 
>>ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനം
ഹിമാചൽ പ്രദേശ്‌

>>എല്ലാ കുടുംബത്തിനും ഒരു ബാങ്ക്‌ അക്കൗണ്ട് എന്ന പദ്ധതി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം
ഹിമാചൽ പ്രദേശ്‌

>>ഇന്ത്യയിൽ ആദ്യമായി റോട്ടോ വൈറസ് വാക്‌സിനേഷൻ പ്രൊജക്റ്റ് നടപ്പിലാക്കിയ സംസ്ഥാനം
ഹിമാചൽ പ്രദേശ്‌

>>പാരാഗ്ലൈഡിങ് ലോകകപ്പിന് ആതിഥേയത്വം വഹിച്ച ആദ്യ സംസ്ഥാനം
ഹിമാചൽ പ്രദേശ്‌
 
>>ഇന്ത്യയിൽ ആദ്യമായി ആംബുലൻസ് സർവീസിന് മൊബൈൽ ആപ്ലിക്കേഷൻ ഏർപ്പെടുത്തിയ സംസ്ഥാനം
ഹിമാചൽ പ്രദേശ്‌

>>പ്രൈമറി സ്കൂൾ തല വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി ഹിമാചൽപ്രദേശ് ഗവൺമെൻറ് ആരംഭിച്ച പദ്ധതിയുടെ പേര്
പ്രേരണ

>>പാതയോരങ്ങളിൽ എൽഇഡി ബൾബുകൾ സ്ഥാപിക്കുന്നതിനായി ഹിമാചൽപ്രദേശ് ഗവൺമെൻറ് ഏർപ്പെടുത്തിയ പദ്ധതിയുടെ പേര്
റിഷ്താ 

>>ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റോഡ്‌ 
ഖാർതുങ്ല

>>ഇന്ത്യയുടെ മിനി സ്വിറ്റ്സർലന്റ്‌ എന്നറിയപ്പെടുന്നത്‌
ഖജ്ജിയാർ

>>മലകളിലെ വാരണാസി എന്നറിയപ്പെടുന്നത്‌
മാണ്ഡി

>>ഛോട്ടി കാശി എന്നറിയപ്പെടുന്നത്‌
മാണ്ഡി

>>ഉപ്പു പാറകൾക്ക്‌ പ്രസിദ്ധമായ സ്ഥലം
മാണ്ഡി

>>മാണ്ഡി ജില്ല സ്ഥിതി ചെയ്യുന്ന നദീതീരം
ബിയാസ്

>>ലിറ്റിൽ ലാസ എന്നറിയപ്പെടുന്ന സ്ഥലം 
ധർമ്മശാല

>>ദലൈലാമയുടെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്നത്
ധർമ്മശാല

>>ദലൈലാമയുടെ വാസസ്ഥലം
പൊട്ടാല പാലസ് 

>>സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം
ധർമ്മശാല

>>ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്നത്‌
കുളു

>>കുളു താഴ്വരയിൽ കൂടി ഒഴുകുന്ന നദി
ബിയാസ് 

>>കാംഗ്ര താഴ്വര സ്ഥിതി ചെയ്യുന്നത് എവിടെ?
ഹിമാചൽ പ്രദേശ് 

>>ആദ്യത്തെ പരമവീരചക്ര ബഹുമതിക്ക് അർഹനായ മേജർ സോംനാഥ് ശർമ ജനിച്ചത് എവിടെ
കാംഗ്ര

>>കുമിൾ നഗരം (മഷ്റൂം സിറ്റി ഓഫ് ഇന്ത്യ) എന്നറിയപ്പെടുന്നത്‌
സോളൻ

>>മിനി ഷിംല എന്നറിയപ്പെടുന്നത്‌
സോളൻ

>>Central Mushroom Research Institute സ്ഥിതിചെയ്യുന്നത്‌
സോളൻ

>>സിറ്റി ഓഫ് റെഡ് ഗോൾഡ് എന്നറിയപ്പെടുന്നത്‌
സോളൻ  

>>'The Village of Taboos' എന്നറിയപ്പെടുന്നത്‌
മലാന

>>മിനി ഇസ്രായേൽ എന്നറിയപ്പെടുന്നത്
കാസോൾ

>>ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പർവ്വത നഗരം
ന്യൂബിലാസ്പൂർ

>>ഇന്ത്യൻ ആർമിയുടെ ഓണററി ക്യാപ്റ്റൻ പദവി ലഭിച്ചിട്ടുള്ള ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി
വീരഭദ്ര സിങ് 

>>ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌
ലീലാസേഥ്‌

>>ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി ലീല സേഥ്‌ നിയമിതയായത്‌ ഏതു സംസ്ഥാനത്തെ ഹൈക്കോടതിയിൽ
ഹിമാചൽ പ്രദേശ്‌ 

>>ഹിമാചൽ പ്രദേശിലെ പ്രധാന നദികൾ
യമുന, സത്ലജ്, രവി, ബിയാസ്‌, ചിനാബ്
 
>>ചന്ദ്ര, ഭാഗ എന്നീ നദികൾ എവിടെ വച്ച് ഒന്നു ചേർന്നാണ് ചിനാബ് നദി രൂപംകൊള്ളുന്നത്
താൻഡി 

>>ഹിമാചൽ പ്രദേശിലെ പ്രധാന തടാകങ്ങൾ
രേണുക, ചന്ദ്രതാൽ

>>ഹിമാചൽ പ്രദേശിലെ ജലസേചന പദ്ധതിയുടെ പേര്
ഗിരി ജലസേചന പദ്ധതി

>>ചമ്പ പട്ടണം സ്ഥിതി ചെയ്യുന്ന നദീതീരം‌
രവി

>>ഭുരി സിങ് മ്യൂസിയം സ്ഥിതിചെയ്യുന്നത്
ചമ്പ
 
>>ഇന്ത്യയിൽ ചൂട്‌ നീരുറവയിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന സ്ഥലങ്ങൾ
മണികരൺ, ജ്വാലമുഖി

>>മണികരൺ തെർമൽ പ്രോജക്ട് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്ത്?
ഹിമാചൽപ്രദേശ്‌

>>ജിയോ തെർമൽ എനർജി പ്ലാൻറ് പ്രസിദ്ധമായ സ്ഥലം
മണികരൺ

>>ഭക്രാ-നംഗൽ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്‌
ഹിമാചൽപ്രദേശ്‌

>>ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്‌ 
ഭക്രാ-നംഗൽ

>>ഭക്രാ-നംഗൽ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്ന നദി
സത്ലജ്
 
>>കോൾ ഡാം സ്ഥിതി ചെയ്യുന്ന നദി
സത്ലജ്

>>ബാസ്സി ഡാം സ്ഥിതി ചെയ്യുന്ന നദി
രവി 

>>പോങ്‌ അണക്കെട്ട്‌ (മഹാറാണ പ്രതാപ് സാഗർ ഡാം) ഏത്‌ നദിയിൽ സ്ഥിതി ചെയ്യുന്നു
ബിയാസ്‌

>>ചാന്ദ്വിക്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌
ഹിമാചൽപ്രദേശ്‌
 
>>ഹിമാചൽ പ്രദേശിലെ പ്രധാന ചുരങ്ങൾ
ഷിപ്കിലാ ചുരം, റോഹ്താങ് ചുരം, ബരാലാച്ലാ ചുരം

>>പിർപഞ്ചൽ മലനിരകളിലാണ് റോഹ്താങ്ങ് ചുരം 

>>ഏതൊക്കെ താഴ്വരകളെയാണ് റോഹ്താങ്ങ് ചുരം ബന്ധിപ്പിക്കുന്നത്
കുളു - ലഹുൽ സ്പിതി 

>>ഇന്ത്യയിൽ ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
നാഥ്പാ ഛാക്രി പവർ പ്രോജക്ട്‌

>>നാഥ്പാ ഛാക്രി പവർ പ്രോജക്ട്‌ സ്ഥിതി ചെയ്യുന്ന നദി 
സത്ലജ് 

>>ബ്രിട്ടീഷ്‌ ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം ആയിരുന്നത്
ഷിംല

>>രാഷ്ട്രപതി നിവാസ്‌ സ്ഥിതി ചെയ്യുന്ന സ്ഥലം
ഷിംല

>>രാഷ്ട്രപതി നിവാസ്‌ ആദ്യം അറിയപ്പെട്ടിരുന്ന പേര്‌
വൈസ്‌ റീഗൽ ലോഡ്ജ്‌

>>രാഷ്ട്രപതി നിവാസ് രൂപകൽപ്പന ചെയ്തത് ആരാണ്?
ഹെൻട്രി ഇർവിൻ

>>സെൻട്രൽ പൊട്ടറ്റോ റിസർച്ച്‌ ഇൻസ്റ്റിറ്റൂട്ട്‌ സ്ഥിതി ചെയ്യുന്നത്‌
ഷിംല

>>ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ അഡ്വാൻസ്ഡ്‌ സ്റ്റഡീസിന്റെ ആസ്ഥാനം
ഷിംല

>>ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ നഗരം
ഷിംല
  
>>ഇന്ത്യൻ ആർമിയുടെ ട്രെയിനിങ് കമാൻഡിന്റെ ആസ്ഥാനം
ഷിംല

>>ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക്‌ ടെലഫോൺ എക്സ്ചേഞ്ച്‌ നിലവിൽ വന്നത്‌
ഷിംല

>>ഏഷ്യയിൽ നാഷണൽ ഐസ് സ്കേറ്റിംഗ് റിങ്ക് ഉള്ള ഏക സ്ഥലം
ഷിംല

>>ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന തലസ്ഥാനം
ഷിംല

>>നാഷണൽ അക്കാദമി ഓഫ് ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സ്ഥിതി ചെയ്യുന്ന സ്ഥലം
ഷിംല
 
>>യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഹിമാചൽപ്രദേശിലെ റെയിൽപാത
കൽക്ക-ഷിംല

>>ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട്
ചൈൽ
  
>>എ ഒ ഹ്യൂമിൻറെ ഔദ്യോഗിക വസതി അറിയപ്പെടുന്നത്?
റൂത്തിനി ഹൗസ് 
 
>>ഏഷ്യയിലെ ഏറ്റവും വലിയ പഴം സംസ്കരണ കേന്ദ്രം എവിടെയാണ്?
പർവാന
 
>>ഹിമാലയത്തിലെ അജന്ത എന്നറിയപ്പെടുന്ന സ്ഥലം
ടാബോ

>>ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ്‌ ബൂത്ത്‌
ഹിക്കിം

>>ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റോഫീസ്‌
ഹിക്കിം
 
>>ഹിമാചൽ പ്രദേശിലെ പ്രധാന സംരക്ഷിത മേഖലകൾ
  • റോഹില നാഷണൽ പാർക്ക്‌
  • പിൻവാലി നാഷണൽ പാർക്ക്‌ / മാണ്ഡി നാഷണൽ പാർക്ക്‌
  • കലോതോഷ്‌ വന്യജീവി സങ്കേതം
  • ഗ്രേറ്റ്‌ ഹിമാലയൻ നാഷണൽ പാർക്ക്‌
  • കോൾഡ്‌ ഡെസേർട്ട്‌ ബയോസ്ഫിയർ റിസർവ്‌

>>സ്റ്റേറ്റ്‌ ഡാറ്റാസെന്റർ നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
ഹിമാചൽ പ്രദേശ്‌

>>ജ്വാലമുഖി തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്‌
ഹിമാചൽ പ്രദേശ്‌

>>ഷിംല കരാർ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചത് എന്ന്?
1972 ജൂലൈ 2
(ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ പ്രസിഡണ്ട് സുൽഫിക്കർ അലി ഭൂട്ടോയും ആണ് ഷിംല കരാർ ഒപ്പുവച്ചത്)

>>ഷിംല കോൺഫറൻസ് നടന്ന വർഷം 
1945

>>ഷിംല കോൺഫറൻസ് വിളിച്ച് ചേർത്ത വൈസ്രോയി 
വേവൽ പ്രഭു

 
 
എല്ലാ ചോദ്യങ്ങളും കൃത്യമായി പഠിച്ച ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ക്വിസ് പ്രാക്ടീസ് ചെയ്യുക.
 
 
 
 
 


Previous Post Next Post