>>ജമ്മുകാശ്മീരിന്റെ വേനൽകാല തലസ്ഥാനം
ശ്രീനഗർ
>>ജമ്മുകാശ്മീരിന്റെ ശൈത്യകാല തലസ്ഥാനം
ജമ്മു
>>ജമ്മു കാശ്മീർ സംസ്ഥാനം രൂപീകൃതമായത്
1956 നവംബർ 1
>>ജമ്മു കാശ്മീർ കേന്ദ്രഭരണപ്രദേശമായി മാറിയത്
2019 ഒക്ടോബർ 31
>>ജമ്മു കാശ്മീർ നിയമസഭയുള്ള ഒരു കേന്ദ്രഭരണപ്രദേശം ആണ് ഇപ്പോൾ
>>ഇന്ത്യയിൽ സംസ്ഥാന പദവി നഷ്ടപ്പെടുകയും കേന്ദ്രഭരണപ്രദേശം ആയി മാറുകയും ചെയ്ത ആദ്യ സംസ്ഥാനം
ജമ്മു കാശ്മീർ
>>ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ള കേന്ദ്ര ഭരണ പ്രദേശം
ജമ്മു കാശ്മീർ
>>ജമ്മു കാശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം
1947 ഒക്ടോബർ 26
>>ജമ്മു കാശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ച സമയത്തെ ജമ്മു കാശ്മീരിലെ രാജാവ്
രാജാ ഹരി സിംഗ്
>>ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന, രാഷ്ട്രപതി രാംനാഥ് കോവിന്ദ് 2019 ഓഗസ്റ്റ് അഞ്ചിന് റദ്ധാക്കിയ ആർട്ടിക്കിളുകൾ ഏതെല്ലാം?
ആർട്ടിക്കിൾ 370, 35 A
>>ജമ്മുകാശ്മീരിലെ ജില്ലകളുടെ എണ്ണം
20
>>ജമ്മുകാശ്മീരിൽ എത്ര ലോക്സഭാ മണ്ഡലങ്ങൾ ഉണ്ട്
5
>>ജമ്മുകാശ്മീരിലെ പ്രധാന ഭാഷകൾ
ഉറുദു, കശ്മീരി, ഡോഗ്രി
>>ജമ്മുകാശ്മീരിലെ പ്രധാന ആഘോഷം
ടുലിപ് ഫെസ്റ്റിവൽ
>>ജമ്മുകാശ്മീരിലെ പ്രധാന നൃത്തരൂപങ്ങൾ ഏതെല്ലാം
റൗഫ്, കുദ്, ധുമാൽ
>>കാശ്മീർ ചരിത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന രാജതരംഗിണി എന്ന ഗ്രന്ഥം രചിച്ചത് ആരാണ്
കൽഹണൻ
>>കൽഹനന്റെ രാജ തരംഗിണിയിൽ പ്രതിപാദിച്ചിരിക്കുന്ന രാജവംശം
കാശ്മീർ രാജവംശം
>>ജമ്മു കാശ്മീരിന്റെ പ്രഥമ ലഫ്റ്റനന്റ് ഗവർണർ
ഗിരീഷ്ചന്ദ്ര മുർമു
>>സ്വന്തമായി ലെജിസ്ലേച്ചറുള്ള ഇന്ത്യയിലെ മൂന്നാമത്തെ കേന്ദ്രഭരണപ്രദേശം
ജമ്മു കാശ്മീർ
>>ശ്രീനഗർ സ്ഥിതി ചെയ്യുന്ന നദീതീരം
ത്സലം
>>ജമ്മു സ്ഥിതി ചെയ്യുന്ന നദീതീരം
രവി
>>ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത്
ജമ്മു കാശ്മീർ
>>കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി
ജഹാംഗീർ
>>ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത്
ജമ്മു കാശ്മീർ
>>ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം
ജമ്മു കാശ്മീർ
>>കാശ്മീരുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന
>>കുങ്കുമപ്പൂവ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് എവിടെ
ജമ്മു കാശ്മീർ
>>ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്
കാശ്മീർ
>>പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത്
ശ്രീനഗർ
>>ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം
ഇന്ദിരാഗാന്ധി ടുലിപ് പൂന്തോട്ടം
>>ഇന്ദിരാഗാന്ധി ടുലിപ് പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്
ശ്രീനഗർ
>>ഷേർ-ഇ-കാശ്മീർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്
ശ്രീനഗർ
>>കാശ്മീരിലെ സിംഹം എന്നറിയപെടുതുന്നത്?
ഷെയ്ഖ് അബ്ദുള്ള
>>കാശ്മീരിലെ അക്ബർ എന്നറിയപെടുതുന്നത്?
സൈനുലാബ്ദീൻ
>>ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്ന അണക്കെട്ട്
ബഗ്ലിഹാർ
>>നദീജല തർക്കവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കേസ് നിലനിന്നിരുന്ന അണക്കെട്ട്
കിഷൻ ഗംഗ അണക്കെട്ട്
>>കിഷൻ ഗംഗ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
ത്സലം
>>ജമ്മുവിനെയും കാശ്മീരിനെയും വേർതിരിക്കുന്ന പർവ്വത നിര
പീർ പഞ്ചൽ
>>ജമ്മുവിനെയും കാശ്മീരിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി
ജവഹർ ടണൽ
>>കാശ്മീരിലെ പ്രധാന തടാകങ്ങൾ
ദാൽ, വൂളാർ, നാഗിൻ
>>ത്സലം നദി പതിക്കുന്ന തടാകം
വൂളാർ
>>കാശ്മീരിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ
ജസ്റോത്ത, ചാങ്‌താഗ്, ലിംബെർ
>>സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ഏത് നദിയിലാണ്?
ചിനാബ്
>>ദുൽഹസ്തി പ്രോജക്ട് ഏത് നദിയിലാണ്?
ചിനാബ്
>>ഉറി പവർ പ്രോജക്ട് ഏത് നദിയിലാണ്?
ത്സലം
>>ബഗ്ലിഹാർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
ചിനാബ്
>>കിഷൻ ഗംഗ ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
ത്സലം
>>സലാൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് എവിടെ?
ജമ്മു കാശ്മീർ
>>ഉറി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്
ജമ്മു കാശ്മീർ
>>വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
ജമ്മു കാശ്മീർ
>>ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്നത് എവിടെ?
ജമ്മു കാശ്മീർ
>>ഗുൽമാർഗ് വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
ജമ്മു കാശ്മീർ
>>കശ്മീരിലെ ഷാലിമാർ, നിഷാന്ത് പൂന്തോട്ടങ്ങൾ നിർമ്മിച്ചത്
ജഹാംഗീർ
>>ഡച്ചിംഗാം, സലിം അലി എന്നീ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം
ജമ്മു കാശ്മീർ
>>ബുദ്ധമതം മഹായാനം എന്നും ഹീനയാനം എന്നും രണ്ടായി പിരിഞ്ഞ നാലാം ബുദ്ധ സമ്മേളനം നടന്നത്
കുണ്ഡല ഗ്രാമം (കാശ്മീർ)
>>മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കപ്പെടുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ദേവാലയം
ഹസ്രത്ത് ബാൽ പള്ളി
>>ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ
അമർനാഥ് ഗുഹ
>>അമർനാഥ് ഗുഹ കണ്ടെത്തിയ മുസ്ലിം ആട്ടിടയൻ
ബുത മാലിക്
>>അമർനാഥിലെ ആരാധനാമൂർത്തി
ശിവൻ
>>ജമ്മു കാശ്മീരിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും ഉപജീവന മാർഗ്ഗങ്ങൾക്കുമായി ആരംഭിച്ച പദ്ധതി
നയീ മൻസിൽ
>>ജമ്മു കാശ്മീരിൽനിന്നുള്ള ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് താരം
പർവേസ് റസുൽ
>>ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വില്ലോ മരങ്ങൾക്ക് പ്രസിദ്ധമായത്
ജമ്മു കാശ്മീർ
>>ജമ്മു കാശ്മീരിലെ ആദ്യ വനിത മുഖ്യമന്ത്രി
മെഹബൂബ മുഫ്തി
>>ജമ്മു കാശ്മീരിലെ സ്‌കിൽ ഡവലപ്മെന്റ് പ്രോഗ്രാം അറിയപ്പെടുന്നത്
ഹിമായത്
>>ഉറി ഭീകരാക്രമണം നടന്നത് എന്നാണ്?
2016 സെപ്തംബർ 18
>>ഉറി ഭീകരാക്രമണം പശ്ചാത്തലമാക്കി ആദിത്യധർ സംവിധാനം ചെയ്ത ചലച്ചിത്രം
ഉറി : ദി സർജിക്കൽ സ്ട്രൈക്ക്
>>ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യ ജമ്മു കാശ്മീരി സാഹിത്യകാരൻ
റഹ്മാൻ റാഹി
>>1947 -ൽ പാകിസ്ഥാൻ കൈവശപ്പെടുത്തിയ കാശ്മീരിലെ ഭാഗം അറിയപ്പെടുന്നത്
പാക് അധിനിവേശ കാശ്മീർ
>>പാക് അധിനിവേശ കാശ്മീരിന്റെ തലസ്ഥാനം
മുസാഫിറാബാദ്
>>കാശ്മീരിൽനിന്ന് പാക് അധിനിവേശ കാശ്മീരിലേക്ക് ഉള്ള ബസ് സർവീസ്
കാരവൻ - ഇ - അമൻ
>>കിഴക്കൻ കാശ്മീരിൽ ചൈനയുടെ അധീനതയിലുള്ള പ്രദേശം
അക്സായിചിൻ
>>ഉത്പലരാജവംശത്തിന്റെ തലസ്ഥാനമായിരുന്നത്
കാശ്മീർ
>>ബാഹ്മിനി രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത്
ഗുൽബർഗ്
എല്ലാ ചോദ്യങ്ങളും കൃത്യമായി പഠിച്ച ശേഷം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ക്വിസ് പ്രാക്ടീസ് ചെയ്യുക.