മഹാരാഷ്ട്ര

 >>മഹാരാഷ്ട്ര സംസ്ഥാനം നിലവില്‍ വന്ന വര്‍ഷം

1960 മെയ്‌ 1


>>മഹാരാഷ്ട്രയുടെ തലസ്ഥാനം

മുംബൈ


>>മഹാരാഷ്ട്രയുടെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെ 

മുംബൈ


>>മുംബൈ ഹൈക്കോടതിയുടെ പരിധിയില്‍ വരുന്നത് എവിടെയെല്ലാം? 

മഹാരാഷ്ട്ര, ഗോവ, ദാമന്‍ ദിയു, ദാദ്ര നഗർ ഹവേലി 


>>മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം 

ഇന്ത്യന്‍ ജയന്റ്‌ സ്ക്വാറല്‍ (മലയണ്ണാന്‍)


>>മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷി

യെല്ലോഫൂട്ടഡ്‌ ഗ്രീന്‍ പീജിയണ്‍


>>മഹാരാഷ്ട്രയുടെ സംസ്ഥാന പുഷ്പം

ജരുള്‍ 


>>മഹാരാഷ്ട്രയുടെ ഔദ്യോഗിക ചിത്രശലഭം 

ബ്ലൂമോർ മോൺ


>>മഹാരാഷ്ട്രയിലെ പ്രധാന ഭാഷ

മറാത്തി


>>മഹാരാഷ്ട്രയിലെ പ്രധാന ആഘോഷം 

ഗണേശ ചതുര്‍ത്ഥി 


>>ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സംസ്ഥാനം.

മഹാരാഷ്ട്ര


>>ഇന്ത്യയില്‍ ജനസംഖ്യ കൂടിയ രണ്ടാമത്തെ സംസ്ഥാനം.

മഹാരാഷ്ട്ര


>>ഇന്ത്യയിൽ വ്യാവസായികമായി ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര


>>ഇന്ത്യയുടെ പവര്‍ ഹൗസ്‌ എന്ന്‌ വിശേഷിപ്പിക്കുന്ന സംസ്ഥാനം

മഹാരാഷ്ട്ര

 

>>ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ റോഡ്‌ ശൃംഖലയുള്ള സംസ്ഥാനം 

മഹാരാഷ്ട്ര


>>ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം.

മഹാരാഷ്ട്ര


>>ജൈനമതക്കാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം.

മഹാരാഷ്ട്ര


>>പാഴ്‌സി മതക്കാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം.

മഹാരാഷ്ട്ര


>>സംസ്ഥാന അസംബ്ലിഹാളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച ആദ്യ സംസ്ഥാനം.

മഹാരാഷ്ട്ര


>>ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക ചിത്രശലഭത്തെ പ്രഖ്യാപിച്ച സംസ്ഥാനം 

മഹാരാഷ്ട്ര


>>ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം.

മഹാരാഷ്ട്ര


>>ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം

ഗ്രേറ്റ്‌ ഇന്ത്യന്‍ ബസ്റ്റാര്‍ഡ്


>>മെല്‍ഘട്ട്‌ ടൈഗര്‍ റിസര്‍വ്വ്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം 

മഹാരാഷ്ട്ര


>>തഡോബ ടൈഗര്‍ റിസര്‍വ്വ്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം 

മഹാരാഷ്ട്ര


>>മഹാരാഷ്ട്രയിലെ പ്രധാന നൃത്തരൂപം

തമാശ 


>>ലത മങ്കേഷ്കര്‍ പുരസ്‌കാരം നല്‍കുന്ന സംസ്ഥാനം 

മഹാരാഷ്ട്ര 


>>ബോര്‍ ടൈഗര്‍ റിസര്‍വ്‌ സ്ഥിതി ചെയ്യുന്നത്‌ 

മഹാരാഷ്ട്ര  


>>എലിഫന്റാ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌

മഹാരാഷ്ട്ര 


>>എല്ലാ ജില്ലകളിലും സൈബര്‍ പോലീസ്‌ സ്റ്റേഷന്‍ ആരംഭിച്ച ആദ്യ സംസ്ഥാനം

മഹാരാഷ്ട്ര 


>>മഹാരാഷ്ട്ര ഗവണ്‍മെന്റ്‌ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച സ്കില്‍ ഡെവലപ്പ്മെന്റ് ‌പ്രോഗ്രാം

കൗശല്യ സേതു 


>>ഇന്റേര്‍ണല്‍ സെക്യൂരിറ്റി ആക്ട്‌ പാസ്സാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം

മഹാരാഷ്ട്ര  


>>ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനല്‍ ട്രാക്കിംഗ് സിസ്റ്റം ഏര്‍പ്പെടുത്തിയ സംസ്ഥാനം

മഹാരാഷ്ട്ര 


>>അടുത്തിടെ നടന്ന സർവെ അനുസരിച്ച്‌ ഇന്ത്യയില്‍ ഏറ്റവുമധികം ശൈശവ വിവാഹം നടക്കുന്ന സംസ്ഥാനം 

മഹാരാഷ്ട്ര


>>ഏത്‌ സംസ്ഥാനമാണ്‌ 'My Plant' എന്ന പേരില്‍ ചെടികളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട്‌ മൊബൈല്‍ ആപ്‌ ആരംഭിച്ചത്‌ 

മഹാരാഷ്ട്ര


>>യുനെസ്‌കോയുടെ പൈത്യക പട്ടികയില്‍ സ്ഥാനം പിടിച്ച മഹാരാഷ്ട്രയിലെ സ്ഥലങ്ങള്‍

  • അജന്താ എല്ലോറ ഗുഹകള്‍
  • എലിഫെന്റാ ഗുഹകള്‍ 
  • ഛത്രപതി ശിവജി ടെര്‍മിനസ്‌ 

>>അജന്താ - എല്ലോറാ ഗുഹകള്‍ യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ സ്ഥാനം പിടിച്ച വര്‍ഷം
1983

>>അജന്ത എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌ 
ഔറംഗാബാദ്‌ 

>>അജന്ത ഗുഹ കണ്ടുപിടിച്ചത്‌
ജോണ്‍ സ്മിത്ത്‌

>>എല്ലോറാ ഗുഹകള്‍ സ്ഥിതിചെയ്യുന്ന കുന്നിന്‍ചരിവ്‌
ചന്ദ്രഗിരി കുന്നുകള്‍

>>എല്ലോറായിലെ കൈലാസക്ഷേത്രം പണികഴിപ്പിച്ചത്‌
കൃഷ്ണ 1

>>ഇന്ത്യയിലാദ്യമായി എല്‍.ഇ.ഡി. പ്ലാന്റ്‌ സ്ഥാപിതമായ സംസ്ഥാനം
മഹാരാഷ്ട്ര

>>ഊരുവിലക്കിനെതിരെ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനം
മഹാരാഷ്ട്ര

>>ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
മഹാരാഷ്ട്ര

>>ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നഗരവാസികളുള്ള സംസ്ഥാനം.
മഹാരാഷ്ട്ര

>>വാഴകൃഷിയില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനം
മഹാരാഷ്ട്ര

>>ചേരി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
മഹാരാഷ്ട്ര

>>ഇന്ത്യയില്‍ ഏറ്റവുമധികം ഇ-മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം
മഹാരാഷ്ട്ര

>>കോളേജുകളെ ദേശീയ ക്യാന്‍സര്‍ ഗ്രിഡുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം
മഹാരാഷ്ട്ര

>>അല്‍ഫോണ്‍സോ മാമ്പഴം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
മഹാരാഷ്ട്ര

>>ആധാര്‍ കാര്‍ഡ്‌ ബാങ്കിലൂടെ ബന്ധിപ്പിച്ച്‌ ശമ്പളം നല്‍കിയ ആദ്യ സംസ്ഥാനം.
മഹാരാഷ്ട്ര

>>നിയമസഭയില്‍ ഓണ്‍ലൈന്‍ വഴി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കിയ ആദ്യ സംസ്ഥാനം.
മഹാരാഷ്ട്ര

>>മഹാരാഷ്ട്രയില്‍ ദ്വിമണ്ഡല നിയമനിര്‍മ്മാണ സഭയാണുള്ളത്‌. 

>>മഹാരാഷ്ട്രയുടെ ആദ്യത്തെ മുഖ്യമന്ത്രി 
യശ്വന്ത്റാവു ചവാന്‍ 

>>മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി
വര്‍ഷ 

>>മഹാരാഷ്ട്ര അസംബ്ലിയുടെ ശീതകാല സമ്മേളനം നടക്കുന്ന സ്ഥലം 
വിധാന്‍ ഭവന്‍ (നാഗ്പൂര്‍)

>>അടുത്തിടെ ഛത്രപതി ശിവജിയുടെ 210 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ച സംസ്ഥാനം
മഹാരാഷ്ട്ര 

>>ഇന്ത്യയിലെ പ്രഥമ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സംസ്ഥാനം
മഹാരാഷ്ട്ര 

>>റായ്ഗഡ്‌ കോട്ട സ്ഥിതി ചെയ്യുന്നത്‌ 
മഹാരാഷ്ട്ര 

>>മഹാരാഷ്ട്രയിലെ പ്രധാന കടുവാ സങ്കേതങ്ങള്‍ 
  • മേല്‍ഘട്ട്‌ 
  • തഡോബ 
  • സഹ്യാദ്രി

>>മഹാരാഷ്ട്രയിലെ പ്രധന നദികള്‍ 
  • കൃഷ്ണ 
  • ഗോദാവരി 
  • നര്‍മ്മദ 
>>കൃഷ്ണാനദി ഉത്ഭവിക്കുന്ന സ്ഥലം 
മഹാബലേശ്വര്‍ (മഹാരാഷ്ട്ര) 

>>മഹാരാഷ്ട്രയിലെ ഒരു പ്രധാന ഹില്‍സ്റ്റേഷന്‍
മഹാബലേശ്വര്‍

>>കൊയ്ന അണക്കെട്ട്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മഹാരാഷ്ട്ര

>>മഹാരാഷ്ട്രയിലെ പ്രധാന തടാകങ്ങള്‍
  • ലോണാര്‍
  • സലിം അലി തടാകം
  • രംഗാല

>>ഉല്‍ക്ക പതനത്തെ തുടര്‍ന്നുണ്ടായ ഇന്ത്യയിലെ ഏക തടാകം
ലോണാര്‍

>>മഹാരാഷ്ട്രയിലെ പ്രധാന ദേശീയോദ്യാനങ്ങള്‍
  • ചാന്ദോലി ദേശീയോദ്യാനം 
  • സഞ്ജയ്ഗാന്ധി ദേശീയോദ്യാനം
  • ഗുഗാമല്‍ ദേശീയോദ്യാനം
 
>>മഹാരാഷ്ട്രയിലെ പ്രധാന വന്യജീവി സങ്കേതങ്ങള്‍ 
  • രധനഗിരി  
  • പെയിന്‍ഗംഗ 
  • ബോര്‍ 
  • ഗോഡാസാരി 
>>ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം
മുംബൈ

>>മുംബൈ സ്ഥിതി ചെയ്യുന്ന നദി തീരം
മിഥി

>>ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം മുംബൈ
മുംബൈ
 
>>ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്‌
മുംബൈ

>>ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നത് 
മുംബൈ

>>ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്നത്‌
മുംബൈ
 
>>ഇന്ത്യയിലെ ഏറ്റവ ജനസംഖ്യ കൂടിയ നഗരം 
മുംബൈ

>>ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ സ്ഥിതി ചെയ്യുന്നത്‌ 
മുംബൈ

>>കുറ്റകൃത്യങ്ങളുടെ തലസ്ഥാനം, ഇന്ത്യയിലെ ഹോളിവുഡ്‌ എന്ന്‌ വിശേഷിപ്പിക്കുന്നത്‌
മുംബൈ

>>1942-ല്‍ ക്വിറ്റ്‌ ഇന്ത്യാ സമരം ആരംഭിച്ചത്‌ എവിടെ?
മുംബൈ

>>ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ സ്ലംഡോഗ്‌ മില്യനെയര്‍ പശ്ചാത്തലമാക്കിയ നഗരം
മുംബൈ

>>ത്രിമൂര്‍ത്തി ഗുഹകളും എലിഫെന്റാ ഗുഹകളും കാണപ്പെടുന്ന നഗരം
മുംബൈ

>>മസഗോണ്‍ ഡോക്ക്‌ കപ്പല്‍ നിര്‍മ്മാണശാല സ്ഥിതി ചെയ്യുന്നത്‌
മുംബൈ

>>മിഡ്നൈറ്റ്സ്‌ ചില്‍ഡ്രന്‍ എന്ന സല്‍മാന്‍ റുഷ്ദിയുടെ നോവലിന്‌ ഇതിവൃത്തമായ നഗരം
മുംബൈ

>>മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത്‌
നരിമാന്‍ പോയിന്റ്‌

>>ഇന്ത്യയിലെ ആദ്യ മഹിളാബാങ്ക്‌ സ്ഥാപിക്കപ്പെട്ട നഗരം
മുംബൈ
 
>>പ്രസിദ്ധമായ ധാരാവി ചേരി സ്ഥീതി ചെയ്യുന്നത് എവിടെ 
മുംബൈ

>>ഇന്ത്യയിലെ ഏറ്റവും വലിയ ലൈറ്റ് ഹൗസ് 
പ്രോങ്സ്‌ റീഫ്‌, മുംബൈ

>>മുംബൈ സിനിമാ വ്യവസായം അറിയപ്പെടുന്നത്‌
ബോളിവുഡ്‌

>>ഇന്ത്യയിലെ ഏറ്റവും പഴയ തിയേറ്റര്‍
റീഗല്‍ തിയേറ്റര്‍ (മുംബൈ)

>>സാന്താക്രൂസ്‌ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌ 
മുംബൈ

>>സഞ്ജയ്‌ ഗാന്ധി നാഷണല്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്ന നഗരം
മുംബൈ

>>പോര്‍ച്ചുഗീസുകാരില്‍ നിന്ന്‌ സ്ത്രീധനമായി ബ്രിട്ടീഷുകാര്‍ക്ക്‌ ലഭിച്ച നഗരം
മുംബൈ

>>ഇന്ത്യയിലെ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്‌
വാട്സണ്‍ ഹോട്ടല്‍, മുംബൈ

>>ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം 
ഛത്രപതി ശിവജി മഹാരാജ അന്താരാഷ്ട്ര വിമാനത്താവളം
 
>>ഛത്രപതി ശിവജി മഹാരാജ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് 
മുംബൈ

>>ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍ പോർട്ടിന്റെ പഴയ പേര് എന്തായിരുന്നു?
സഹാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോർട്ട് 

>>ഇന്ത്യയിലെ ആദ്യ പാസഞ്ചര്‍ സംതൃപ്തി സര്‍വേ നടത്തിയ എയര്‍പോര്‍ട്ട്‌
ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍, മുംബൈ

>>ഗൂഗിളിന്റെ സൗജന്യ വൈഫൈ നിലവില്‍ വന്ന ആദ്യ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍
മുംബൈ സെന്‍ട്രല്‍

>>വാങ്കഡെ ക്രിക്കറ്റ്‌ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്  
മുംബൈ

>>മുംബൈ നാവിക കലാപം നടന്നത് എന്നാണ്?
1946

>>നാവിക പരിശീലന കേന്ദ്രമായ ഐ.എന്‍.എസ്‌.കുഞ്ഞാലി സ്ഥിതി ചെയ്യുന്നത്‌
മുംബൈ

>>പ്രാര്‍ത്ഥനാ സമാജം, ആര്യസമാജം, സര്‍വന്റ്‌സ്‌ ഓഫ്‌ ഇന്ത്യാ സൊസൈറ്റി എന്നിവയുടെ രൂപീകരണം നടന്ന സ്ഥലം
മുംബൈ
 
>>മഹാരാഷ്ട്രയില്‍ എണ്ണ ഖനനത്തിന്‌ പ്രസിദ്ധമായ സ്ഥലം
മുംബൈ ഹൈ

>>കാന്‍ഹേരി ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്‌
മുംബൈ 

>>മണിഭവന്‍ ഗാന്ധി മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌ 
മുംബൈ 

>>2010-ല്‍ ഒബാമ സന്ദര്‍ശിച്ച മുംബൈയിലെ ഗാന്ധിജിയുടെ വസതി
മണിഭവന്‍

>>അംബേദ്കറിന്റെ സമാധിസ്ഥലമായ ചൈത്ര ഭൂമി സ്ഥിതിചെയ്യുന്നത്‌ 
മുംബൈ 

>>ഇന്ത്യയുടെ പടിഞ്ഞാറ്‌ വശത്ത്‌ സ്ഥിതി ചെയ്യുന്ന പ്രധാന പ്രകൃതിദത്ത തുറമുഖം
മുംബൈ തുറമുഖം

>>ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം 
മുംബൈ തുറമുഖം 

>>ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന്‌ വിശേഷിപ്പിക്കുന്നത്‌
മുംബൈ തുറമുഖം 

>>പടിഞ്ഞാറിന്റെ പടിവാതില്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌
മുംബൈ

>>ഇന്ത്യയിലെ ആദ്യ റെയില്‍പ്പാത
മുംബൈ-താനെ
 
>>ഇന്ത്യയിലെ ആദ്യ റെയില്‍പ്പാത സ്ഥാപിതമായത്‌ ഏത് വർഷം
1853

>>ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ഏതാണ്
ബോറി ബന്തർ 
 
>>ഇന്ത്യയുടെ ആദ്യ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി
ബോംബെ മ്യൂച്വൽ ലൈഫ്‌ അഷ്വറന്‍സ്‌ സൊസൈറ്റി

>>ഇന്ത്യയിലെ ആദ്യ മോണോറെയില്‍ സംവിധാനം ആരംഭിച്ച സ്ഥലം
മുംബൈ

>>ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടന്ന നഗരം
മുംബൈ

>>ഇന്ത്യയിലാദ്യമായി ATM സ്ഥാപിക്കപ്പെട്ട നഗരം
മുംബൈ 

>>ഇന്ത്യയില്‍ ആദ്യമായി എ.ടി.എം. നിലവില്‍ വന്നത്‌ ഏത് വർഷം 
1987

>>ഇന്ത്യയില്‍ ആദ്യമായി എ.ടി.എം സ്ഥാപിച്ച ബാങ്ക്‌
എച്ച്‌.എസ്‌.ബി.സി

>>ഇന്ത്യയില്‍ ആദ്യമായി ISD നിലവില്‍ വന്നത് എവിടെയാണ്?
മുംബൈ

>>ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്‌
ഗോകുല്‍ദാസ്‌ തേജ്പാല്‍ സംസ്കൃത കോളേജ് 

>>ഗോകുല്‍ദാസ്‌ തേജ്പാല്‍ കോളേജ്‌ സ്ഥിതി ചെയ്യുന്നത്‌
മുംബൈ

>>ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ഇലക്ട്രിക്‌ ട്രെയിന്‍ ഓടിയത്‌
ബോംബെ മൂതല്‍ കുര്‍ള വരെ (1925)

>>ഇന്ത്യയിലെ ആദ്യ സിനിമാ പ്രദര്‍ശനം നടന്നത്‌
വാട്സണ്‍ ഹോട്ടല്‍ (മുംബൈ)

>>ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌
ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ (1875)

>>ബോംബെ എന്ന പേര് മുംബൈ ആയി മാറ്റിയത് ഏത് വര്‍ഷം 
1995 

>>ബ്രാബോണ്‍ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്‌ 
മുംബൈ 

>>രാജാബായി ടവര്‍ സ്ഥിതിചെയ്യുന്നത്‌ 
മുംബൈ 

>>ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്‌ 
സാല്‍സെറ്റ്‌ ദ്വീപ്‌ (മുംബൈ) 

>>ജിന്നാ ഹൗസ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്?
മുംബൈ 

>>ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഴ്സറി എന്നറിയപ്പെടുന്നത്‌
മുംബൈ
 
>>ഇന്ത്യയിലെ ഏറ്റവും തിരക്കു കൂടിയ തുറമുഖം 
ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട്‌ (മുംബൈ) 

>>മുംബൈയിലെ മലബാര്‍ ഹില്ലിലെ പ്രശസ്തമായ ഗാര്‍ഡന്‍ 
ഹാംഗിങ്‌ ഗാര്‍ഡന്‍സ്‌ 

>>ഹാംഗിങ്‌ ഗാര്‍ഡന്‍സിന്റെ മറ്റൊരു പേര്‌ 
ഫിറോസ്‌ ഷാ മേത്ത ഗാര്‍ഡന്‍സ്‌ 

>>കമല നെഹ്റു പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌ 
മലബാര്‍ ഹില്‍ 

>>വെയില്‍സ്‌ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചതിന്റെ സ്മരണക്കായി നാമകരണം ചെയ്യപ്പെട്ട മ്യൂസിയം
പ്രിന്‍സ്‌ ഓഫ്‌ വെയില്‍സ്‌ മ്യൂസിയം (1905) 

>>പ്രിന്‍സ്‌ ഓഫ്‌ വെയ്ല്‍സ്‌ മ്യൂസിയം സ്ഥിതി ചെയ്യുന്ന നഗരം
മുംബൈ

>>'ആഗസ്റ്റ്‌ ക്രാന്തി മൈതാന്‍' എന്നറിയപ്പെടുന്നത്‌
ഗോവാലിയ ടാങ്ക്‌ മൈതാനം

>>ഓറഞ്ച്‌ നഗരമെന്ന്‌ അറിയപ്പെടുന്നത്‌ 
നാഗ്പൂര്‍ 

>>മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനം എന്നറിയപ്പെടുന്നത്‌
നാഗ്പൂര്‍ 

>>രാഷ്ട്രീയ സ്വയം സേവക്‌ സംഘിന്റെ (RSS) ആസ്ഥാനം
നാഗ്പൂര്‍ 

>>ബാബാ സാഹേബ്‌ അംബേദ്‌കര്‍ എയര്‍പോര്‍ട്ട്‌ സ്ഥിതി ചെയ്യുന്നത്‌ 
നാഗ്പൂര്‍ 

>>ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിച്ചത്‌
നാഗ്പൂര്‍

>>ഡോ. ബി.ആര്‍ അംബേദ്കര്‍ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ച സ്ഥലം 
ദീക്ഷഭുമി (നാഗ്പൂര്‍) 

>>ദളിത്‌ ബുദ്ധമത വിശ്വാസികളുടെ കേന്ദ്രം 
ദീക്ഷഭൂമി 

>>നിരവധി കടുവാ സംരക്ഷണ കേന്ദ്രങ്ങളിലേക്ക്‌ റോഡുമാര്‍ഗ്ഗം വേഗത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്നതിനാല്‍ നാഗ്പൂരിനെ ലോകത്തിന്റെ കടുവാ തലസ്ഥാനം എന്നും വിളിക്കുന്നു. 

>>സീറോ മൈല്‍ സ്റ്റോണ്‍ സ്ഥിതി ചെയ്യുന്നത്‌ 
നാഗ്പൂര്‍

>>ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക്‌ എക്സ്‌ചേഞ്ച്‌
ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌

>>ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ നിലവില്‍ വന്ന വര്‍ഷം
1875

>>ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ സ്ഥിതി ചെയ്യുന്നത്‌ 
ദലാല്‍ സ്ട്രീറ്റ്‌ 

>> ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓഹരി വ്യാപാരം നടക്കുന്ന നഗരം
മുംബൈ

>>ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെ ഓഹരി വിപണി അറിയപ്പെടുന്നത്  
സെൻസെക്സ് 
  
>>അടുത്തിടെ ഉദ്ഘാടനം ചെയ്ത മഹാരാഷ്ട്രയിലെ വിമാനത്താവളം
ഷിര്‍ദ്ദി വിമാനത്താവളം
>>ഇന്ത്യയുടെ മുന്തിരി നഗരം 
നാസിക്‌ 

>>വൈന്‍ ക്യാപിറ്റല്‍ ഓഫ്‌ ഇന്ത്യ 
നാസിക്‌ 

>>നോട്ട് പ്രിന്റിങ് പ്രസ്സ്‌ സ്ഥിതി ചെയ്യുന്നത്‌
നാസിക്‌

>>നാസിക്‌ സ്ഥിതി ചെയ്യുന്ന നദിതിരം 
ഗോദാവരി 

>>കുംഭമേളയ്ക്ക്‌ വേദിയാകുന്ന മഹാരാഷ്ട്രയിലെ പട്ടണം
നാസിക്‌ 

>>നാഷണല്‍ സെക്യൂരിറ്റി പ്രസ് സ്ഥിതി ചെയ്യുന്നത്‌ 
നാസിക്‌ 

>>ഗാന്ധിനഗര്‍ എയര്‍പോര്‍ട്ട്‌ സ്ഥിതി ചെയ്യുന്നത്‌ 
നാസിക്‌

>>മഹാരാഷ്ട്രയുടെ സാംസ്‌കാരിക തലസ്ഥാനം
പുനെ 

>>മഹാരാഷ്ട്രയിലെ രണ്ടാമത്തെ വലിയ നഗരം 
പൂനെ 

>>ഡക്കാന്റെ റാണി(ഡക്കാന്റെ രത്നം) എന്നറിയപ്പെടുന്നത്‌.
പൂനെ 

>>കിഴക്കിന്റെ ഓക്‌സ്‌ഫോര്‍ഡ്‌ എന്നറിയപ്പെടുന്നത്‌ 
പുനെ 

>>മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജയിലായ യെര്‍വാഡ ജയില്‍ സ്ഥിതി ചെയ്യുന്നത്‌ 
പൂനെ 

>>ആഗാഖാന്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്‌ 
പൂനെ 

>>പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ പട്ടണം
പൂനെ

>>പുനെയില്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ്‌ നിലവില്‍ വന്നത്‌ 
1964

>>INC യുടെ ആദ്യ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്‌
പൂനെ 

>>ഇന്ത്യയിലെ ആദ്യ വനിത സര്‍വകലാശാല 
ശ്രീമതി നാതിഭായി ദാമോദര്‍ താക്കറെ വുമണ്‍സ്‌ യൂണിവേഴ്സിറ്റി (പൂനെ)

>>ശ്രീമതി നാതിഭായി ദാമോദര്‍ താക്കറെ വുമണ്‍സ്‌ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്‌
ഡി.കെ.കാര്‍വെ

>>ഗാന്ധിജി സ്ഥാപിച്ച സേവാഗ്രാം ആശ്രമം സ്ഥിതി ചെയ്യുന്നത്‌ 
വാര്‍ധ (മഹാരാഷ്ട്ര) 

>>പരുത്തിത്തുണി വ്യവസായത്തിന്‌ പ്രസിദ്ധമായ സ്ഥലം 
ഷോളാപ്പൂര്‍ 

>>ഫ്രാന്‍സിന്റെ സഹായത്തോടെ പുതിയ ആണവനിലയം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ല 
രത്നഗിരി (ജയ്താംപുര്‍)

>>ഔറംഗാബാദിന്റെ പുതിയ പേര് 
സാംബാജി നഗര്‍ 

>>ആധാര്‍ കാര്‍ഡ്‌ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ ഗ്രാമം
തേംബാളി (നന്ദുര്‍ബാര്‍ ജില്ല)

>>ഇന്ത്യയില്‍ ആദ്യമായി എ.ടി.എം. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക്‌
ഡി.സി.ബി. (മുംബൈ)

>>1993 ല്‍ ഭൂകമ്പം നടന്ന മഹാരാഷ്ട്രയിലെ സ്ഥലം
ലത്തൂർ 

>>മഹാരാഷ്ട്രയിലെ ഉള്ളി ഉത്പാദനത്തിന്‌ പ്രസിദ്ധമായ സ്ഥലം
ലസല്‍ഗാണ്‍ 

>>മഹാരാഷ്ട്രയിലെ ആന്റിബയോട്ടിക്‌ നിര്‍മ്മാണത്തിന്‌ പ്രശസ്തമായ സ്ഥലം
പിംപ്രി  

>>പെന്‍സിലിന്‍ നിര്‍മ്മാണത്തിന്‌ പേരുകേട്ട ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ്‌ ലിമിറ്റഡ്‌ സ്ഥിതി ചെയ്യുന്നത്‌
പിംപ്രി  

>>മുംബൈ ഭീകരാക്രമണം നടന്നത്‌ 
2008 നവംബര്‍ 26 

>>വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ആസ്ഥാനം
മുംബൈ 

>>സതേണ്‍ ആര്‍മി കമാന്‍ഡിന്റെ ആസ്ഥാനം
പൂനെ 

>>ആറ്റോമിക്‌ എനര്‍ജി കമ്മീഷന്റെ ആസ്ഥാനം
പൂനെ

>>ഇന്ത്യയിലെ ആദ്യ അറ്റോമിക്‌ പവര്‍ സ്റ്റേഷന്‍
താരാപ്പൂര്‍

>>താരാപ്പൂര്‍ അറ്റോമിക്‌ പവര്‍ സ്റ്റേഷന്‍ സ്ഥാപിതമായ വര്‍ഷം
1969

>>ആര്‍മി ഓഫീസേഴ്‌സ്‌ ട്രെയിനിംഗ്‌ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് 
പൂനെ 

>>എയര്‍ഫോഴ്സ് മെയിന്റനന്‍സ്‌ കമാന്‍ഡ്‌ സ്ഥിതി ചെയ്യുന്നത് 
നാഗ്പൂർ 
 
>>ഇന്ത്യയിലെ ആദ്യ ബയോ സി.എന്‍.ജി. പ്ലാന്റ്‌ എവിടെയാണ് 
പൂനെ 

>>ദേശീയ പ്രതിരോധ അക്കാഡമി സ്ഥിതി ചെയ്യുന്നത്‌
ഖഡക്വാസ്സ
>>കൊങ്കണ്‍ റയില്‍വേയുടെ ആസ്ഥാനം
ബേലാപ്പൂര്‍ ഭവന്‍

>>ഭാഭ ആറ്റോമിക്‌ റിസര്‍ച്ച്‌ സെന്ററിന്റെ ആസ്ഥാനം
ട്രോംബെ

>>മുംബൈ ആസ്ഥാനമായ പ്രധാന സ്ഥാപനങ്ങള്‍
  • ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ (LIC).
  • നബാര്‍ഡ്‌
  • റിസര്‍വ്‌ ബാങ്ക ഓഫ്‌ ഇന്ത്യ
  • ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ച്‌. 
  • സെക്യൂരിറ്റീസ്‌ ആന്റ്‌ എക്സ്ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (SEBI) 
  • സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഫിലിം സര്‍ട്ടിഫിക്കേഷന്‍. 
  • ഓഡിറ്റ്‌ ബ്യൂറോ ഓഫ്‌ സര്‍ക്കുലേഷന്‍.
  • ഇന്ത്യന്‍ അണുശക്തി വകുപ്പിന്റെ ആസ്ഥാനം.
  • ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഫോര്‍ പോപ്പുലേഷന്‍ സയന്‍സ്‌ 
  • സെൻട്രൽ റെയില്‍വേയുടെ ആസ്ഥാനം
  • യൂണിറ്റ്‌ ട്രസ്റ്റ് ഓഫ്‌ ഇന്ത്യ.
  • ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍.
  • ഭാരത്‌ പെട്രോളിയം
  • ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി


>>നാഗ്പൂര്‍ ആസ്ഥാനമായ പ്രധാന സ്ഥാപനങ്ങള്‍
  • നാഷണൽ എൺവയോണ്‍മെന്റൽ എഞ്ചിനീയറിങ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI)
  • നാഷണൽ റിസർച്ച് സെന്റർ ഫോര്‍ സിട്രസ് 
  • കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം 
  • നാഷണൽ അക്കാദമി ഓഫ്‌ ഡയറക്റ്റ് ടാക്സ്സ്‌.
  • ഇന്ത്യൻ ബ്യുറോ ഓഫ്‌ മൈന്‍സ്‌

>>പൂനെ ആസ്ഥാനമായ പ്രധാന സ്ഥാപനങ്ങള്‍
  • നാഷണല്‍ ഡിഫന്‍സ്‌ അക്കാഡമി 
  • നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ വൈറോളജി
  • നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയൻസ് 
  • ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് 
  • ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 
  • ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോ 
  • നാഷണൽ എയ്ഡ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 
  • C-DAC 

>>സോക്രട്ടീസ്‌ ഓഫ്‌ മഹാരാഷ്ട്ര എന്നറിയപ്പെടുന്നത്‌
ഗോപാലകൃഷ്ണ ഗോഖലെ 

>>വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഓഫ്‌ മഹാരാഷ്ട്ര എന്നറിയപ്പെടുന്നത്‌
വി.ഡി. സവർക്കർ  

>>മഹാരാഷ്ട്ര സിംഹം എന്നറിയപ്പെടുന്നത്‌
ബാലഗംഗാധര തിലക്‌

>>ബോംബെ സിംഹം എന്നറിയപ്പെടുന്നത്‌
ഫിറോസ് ഷാ മേത്ത

>>മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്‌
നാന ഫഡ്‌നാവിസ്‌

>>മറാത്ത കേസരി എന്നറിയപ്പെടുന്നത്‌
ബാലഗംഗാധര തിലക്‌
 
>>മഹാരാഷ്ട്രയുടെ രത്നം
ഗോപാലകൃഷ്ണഗോഖലെ

>>ബോംബെ ബോംബര്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം 
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 

>>മുബൈ ഡക്ക്‌ എന്ന്‌ വിളിക്കപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം
അജിത്‌ അഗാര്‍ക്കര്‍

>>'പൂനാ ഗെയിം' എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്‌
ബാഡ്മിന്റണ്‍

>>ഛത്രപതി ശിവജിയുടെ ഭരണ തലസ്ഥാനം എവിടെ ആയിരുന്നു?
റായ്ഗഡ്‌ 

>>ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല വസതി എവിടെയായിരുന്നു?
മഹാബലേശ്വര്‍ 

>>ആദ്യമായി ഒരു ദക്ഷിണേന്തൃക്കാരന്‍ പ്രസിഡന്റ്‌ ആയ INC സമ്മേളനം നടന്നത് എവിടെ വച്ചാണ് 
നാഗ്പൂര്‍ (പി. അനന്ദ ചാര്‍ലു -1891) 
Previous Post Next Post