അസ്സം

അസ്സം രൂപീകൃതമായത്‌ എന്നാണ്?

1956 നവംബർ 1


അസ്സമിന്റെ തലസ്ഥാനം ഏത്? 

ദിസ്പൂർ


അസ്സമിന്റെ പ്രധാനഭാഷകൾ ഏതെല്ലാം?

ആസാമീസ്‌, ബോഡോ


അസ്സമിന്റെ പ്രധാന നൃത്തരൂപം ഏതൊക്കെയാണ്?

ബിഹു, സാത്രിയ


അസമിന്റെ ശാസ്ത്രീയ നൃത്തരൂപം ഏത്                                                                              സാത്രിയ


അസ്സമിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം എത്ര? 


അസ്സമിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം എത്ര?

14 


അസ്സമിന്റെ ഔദ്യോഗിക പക്ഷി ഏത്?

വൈറ്റ്‌ വിങ്ങിഡ്‌ ഡക്ക്‌


അസ്സമിന്റെ ഔദ്യോഗിക മൃഗം ഏത്?

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം


അസ്സമിന്റെ ഹൈക്കോടതി ഏത്?

ഗുവാഹത്തി


ഇംഗ്ലീഷ്‌ അക്ഷരമാലയിലെ T യുടെ ആകൃതിയിലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? 

അസ്സം


ചുവന്ന നദികളുടേയും നീലക്കുന്നുകളുടേയും നാട്‌ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?

അസ്സം


ഗോപിനാഥ്‌ ബർദോളി എയർപോർട്ട്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ?

ഗുവാഹത്തി

 

ദിഗ്ബോയ്‌ എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം 

അസ്സം


അസ്സമിൽ ഭരണം നടത്തിയിരുന്ന പ്രധാന രാജവംശം ഏതാണ്? 

അഹോം രാജവംശം


യുണൈറ്റഡ്‌ ലിബറേഷൻ ഫ്രണ്ട്‌ ഓഫ്‌ അസ്സം എന്ന സംഘടന നിലനിന്നിരുന്ന സംസ്ഥാനം ഏത് 

അസ്സം


അസ്സമിന്റെ സാംസ്‌കാരിക തലസ്ഥാനം എവിടെയാണ്? 

ജോർഹത്‌


അസ്സമിന്റെ ദുഃഖം എന്ന് അറിയപ്പെടുന്നത്  

ബ്രഹ്മപുത്ര


ഇന്ത്യയിലെ ചുവന്ന നദി എന്ന് അറിയപ്പെടുന്ന നദി ഏത്?

ബ്രഹ്മപുത്ര


ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദീപായ 'മാജുലി' സ്ഥിതി ചെയ്യുന്ന നദി ഏത്? 

ബ്രഹ്മപുത്ര


അസ്സമിന്റെ പഴയ പേര്‌ എന്ത് 

കാമരൂപ


ഗുവാഹത്തിയുടെ പഴയ പേര്‌ എന്ത് 

പ്രാഗ്ജ്യോതിഷ്പൂർ


ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം ഏതാണ്?

അസ്സം


ഇന്ത്യയിലെ ആദ്യത്തെ സഹകരണ സർവ്വകലാശാല ആരംഭിച്ച സംസ്ഥാനം ഏത്

അസ്സം


ഇന്ത്യയിലെ ആദ്യ പാരാമിലിട്ടറി ഫോഴ്‌സ്‌ ഏത് 

അസ്സം റൈഫിൾസ്‌


അസ്സം റൈഫിൾസ്‌ സ്ഥാപിതമായ വർഷം എന്ന് 

1835 


അസ്സം റൈഫിൾസിന്റെ ആദ്യ പേര് എന്ത് 

കച്ചാർ ലെവി 


ഇന്ത്യയിലെ ആദ്യ സയൻസ്‌ വില്ലേജ്‌ ഏത് 

ജുംഗരിഘട്ട്‌


ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് 

അസ്സം


വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്ന് അറിയപ്പെടുന്ന സംസ്ഥാനം

അസ്സം


വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം ഏത് 

അസ്സം


കിഴക്കിന്റെ പ്രകാശ നഗരം ഏത് 

ഗുവാഹത്തി


ബ്രഹ്മപുത്രയുടെ  ഗായകൻ  ആരാണ് 

ഭൂപൻ ഹസാരിക


ഇന്ത്യയിൽ മുഗ സിൽക്ക്‌ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം  

അസ്സം


ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് 

അസ്സം


ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത് 

അസ്സം


ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിയിൽ വരുന്ന ഹൈക്കോടതി ഏത് 

 ഗുവാഹത്തി


ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന അസ്സമിലെ ദേശീയോദ്യാനം ഏത് 

കാസിരംഗ നാഷണൽ പാർക്ക്‌


മനാസ്‌ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം ഏത് 

റോയൽ ബംഗാൾ കടുവ


മെരുങ്ങാത്ത കുതിരകൾക്ക്‌ പ്രസിദ്ധമായ അസമിലെ നാഷണൽ പാർക്ക്‌

ദിബ്രു സൈക്കോവ


ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത്

ഭൂപൻ ഹസാരിക പാലം


ഭൂപൻ ഹസാരിക പാലത്തിന്റെ നീളം എത്ര 

9.15 കി.മീ.


ആരുടെ പേരിലാണ്‌ ഭൂപൻ ഹസാരിക പാലം അറിയപ്പെടുന്നത്‌.

അന്തരിച്ച പ്രശസ്ത അസമീസ്‌ ഗായകൻ


എന്നാണ് ഭൂപൻ ഹസാരിക പാലം  ഉദ്ഘാടനം ചെയ്തത്‌

2017 മെയ്‌ 26-ന്‌

 

ആരാണ്  ഭൂപൻ ഹസാരിക പാലം  ഉദ്ഘാടനം  ചെയ്തത്‌

പ്രധാനമന്ത്രി നരേന്ദ്രമോദി 


അസം ബ്രിട്ടീഷ്‌ ഇന്ത്യയോട്‌ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം

ബർമീസ്‌ യുദ്ധം


ബർമീസ്‌ യുദ്ധം നടന്ന വർഷം എന്നാണ് 

1824-1826


തുടർച്ചയായി രണ്ടുവർഷം 500 മില്യൺ കി.ഗ്രാം തേയില ഉത്പാദിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

അസം


49-ാം കടുവ സങ്കേതമായി പ്രഖ്യാപിച്ച ദേശീയ ഉദ്യാനം

ഒറാങ്‌ ദേശീയോദ്യാനം


മിനി കാസിരംഗ എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏത് 

ഒറാങ്‌ ദേശീയോദ്യാനം 


1826 ലെ യന്താബോ ഉടമ്പടി പ്രകാരം ബ്രിട്ടീഷ്‌ അധീനതയിലായ പ്രദേശം ഏത് 

അസം


കാമരൂപ(അസം) സന്ദർശിച്ച ചൈനീസ്‌ സഞ്ചാരി ആര് 

ഹുയാൻ സാങ്‌


പ്രാചീനകാലത്ത്‌ പ്രസിദ്ധമായിരുന്ന ജാപിതൊപ്പികൾ നിർമ്മിക്കപ്പെത് എവിടെ 

അസ്സം


ഇന്ത്യ ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നാഷണൽപാർക്ക്‌ ഏത് 

മനാസ്‌ നാഷണൽ പാർക്ക്‌


അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം ഏത് 

അസം


അഹോം രാജവംശ സ്ഥാപകൻ ആര് 

ചാവോലുങ് സുകഫാ


അഹോം രാജവംശം സ്ഥാപിതമായ വർഷം ഏത് 

1228 


അഹോംസ്‌ കലാപം നടന്ന ഇന്ത്യൻ സംസ്ഥാനം ഏത് 

അസം


ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം ഏത്

ഗുവാഹത്തി


ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം ഏത് 

ഗംഗാ ഡോൾഫിൻ


ഗുവാഹത്തി ഏത്‌ നദീതീരത്ത്‌ സ്ഥിതി ചെയ്യുന്നു

ബ്രഹ്മപുത്ര


മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌ രാജ്യസഭയിലേക്ക്‌ തിരഞ്ഞടുക്കപ്പെട്ടത്‌ ഏത്‌ സംസ്ഥാനത്തിൽ നിന്നാണ്‌

അസം


അസം ഗവർണ്ണറുടെ ചുമതല വഹിച്ചിട്ടുള്ള മലയാളി ആര് 

കെ. ശങ്കരനാരായണൻ


ബോഡോലാൻഡ്‌ സംസ്ഥാനം രൂപീകരിക്കണമെന്ന്‌ ആവശ്യം ഉയരുന്ന സംസ്ഥാനം ഏത് 

അസം


“ബോഡോ” ഭാഷ പ്രചാരത്തിലുള്ള ഇന്ത്യൻ സംസ്ഥാനം ഏത് 

അസം


പ്രാചീന കാലത്ത്‌ “കാമരൂപ” എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത്?

അസം

 

അറേബ്യൻ ചരിത്രകാരനായ അൽബറുണിയുടെ രചനകളിൽ പരാമർശിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് 

അസം


അസമിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം  ഏത്

സുയാൽകുച്ചി


നുമലിഗർ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത്‌ എവിടെ 

അസം


ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ബുദ്ധമതക്കാർക്കും പരിപാവനമായ അസമിലെ സ്ഥലം

ഹാജോ


സ്വാതന്ത്ര്യലബ്ധിയുടെ  സമയത്ത്‌ ജനഹിതപരിശോധനയിലൂടെ കിഴക്കൻ പാകിസ്ഥാനിൽ ചേർക്കപ്പെട്ട അസമിലെ സ്ഥലം

സിൽഹട്ട് 


നംരൂപ തെർമൽ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്‌ എവിടെ 

അസം


ഇന്ത്യയിലെ ആദ്യ ശാസ്ത്ര ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെ 

ജമുഗുരിഹട്ട്‌


ഇന്ത്യയിലെ ആദ്യത്തെ ദ്വീപ്‌ ജില്ല ഏത് 

മജൂലി


 പ്രാചീനകാലത്ത്‌ 'ലൗഹിത്യ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി

ബ്രഹ്മപുത്ര


അസമിലെ ക്ലാസിക്കൽ നൃത്തരൂപമായ സാത്രിയയ്ക്ക്‌ ഇപ്പോഴത്തെ രൂപം നൽകിയത്‌ ആര് 

ശങ്കരദേവൻ


അസമിൽ മത-സാമൂഹിക പരിഷ്കരണത്തിന്‌ നേതൃത്വം നൽകിയ സന്യാസിവര്യൻ ആര്

ശങ്കരദേവൻ


അസമിൽ ഭക്തി പ്രസ്ഥാനത്തിന്‌ നേതൃത്വം നൽകിയത്‌ ആര് 

ശങ്കരദേവൻ


അസമുമായി അതിർത്തി പങ്കുവയ്ക്കുന്ന വിദേശ രാജ്യങ്ങൾ ഏതൊക്കെ 

ഭൂട്ടാൻ, ബംഗ്ലാദേശ്‌


അസമിലെ ദീബ്രുഹട്ടിനെയും, തമിഴ്നാട്ടിലെ കന്യാകുമാരിയേയും ബന്ധിപ്പിക്കുന്ന ട്രെയിൻ

വിവേക്‌ എക്സ്പ്രസ്സ് 


റ്റീ ഫെസ്റ്റിവെൽ നടക്കുന്ന അസാമിലെ സ്ഥലം ഏത്  

ജോർഹത്‌


അസമിന്റെ സാംസ്‌കാരിക തലസ്ഥാനം ഏത്  

ജോർഹത്‌


അസം സന്ദർശിച്ച ചൈനീസ്‌ സഞ്ചാരി ആര് 

ഹുയാൻ സാങ്‌


ബോഡോലാന്റ്‌ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ പ്രക്ഷോഭം നടക്കുന്ന സംസ്ഥാനം

അസം


ബോഡോലാന്റ്‌ സംസ്ഥാന രൂപീകരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന കമ്മീഷൻ ആര് 

ജി.കെ.പിള്ള കമ്മീഷൻ


അസമിന്റെ പ്രധാന വിളവെടുപ്പ്‌ ആഘോഷം ഏത് 

ബിഹു

                                      

അസമിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടന ഏത് 

ഉൾഫ (United Liberation Front of Assam)

                      

അസമിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആര് 

സെയ്ദാ അൻവാരാ തൈമൂർ 


ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിത മുഖ്യമന്ത്രി ആരാണ്?

സെയ്ദാ അൻവാരാ തൈമൂർ 


ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്‌ ഏതു?

ദിബ്രു - സൈക്കോവ ബയോസ്ഫിയർ റിസർവ്‌ 


അസമിൽ നിന്നും വിഭജിച്ച്‌ രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതൊക്കെ?

നാഗാലാൻഡ്‌, മേഘാലയ, മിസോറാം


ഗുവാഹത്തിയുടെ പഴയപേര് എന്താണ്?

പ്രാഗ്‌ ജ്യോതിഷപുരം


പ്രാഗ്‌ ജ്യോതിഷപുരം പണികഴിപ്പിച്ച രാജാവ് ആരാണ്?

നരകാസുര രാജാവ്‌





Previous Post Next Post