അയ്യങ്കാളി

 


അയ്യങ്കാളിയുടെ ജീവിത കാലഘട്ടം
1863 - 1941

അയ്യങ്കാളി ജനിച്ചത്‌ എന്നായിരുന്നു?
1863 ആഗസ്റ്റ്‌ 28

അയ്യങ്കാളിയുടെ ജന്മസ്ഥലം എവിടെ ആയിരിന്നു?
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ

അയ്യങ്കാളിയുടെ അച്ഛന്റെ പേര്‌
അയ്യൻ

അയ്യങ്കാളിയുടെ അമ്മയുടെ പേര്‌
മാല

ആധുനിക ദളിതരുടെ പിതാവെന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
അയ്യങ്കാളി

പുലയസമുദായത്തിൽ ജനിച്ച നവോത്ഥാന നായകൻ
അയ്യങ്കാളി

ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി
അയ്യങ്കാളി

ദളിതർക്ക്‌ പൊതുനിരത്തിൽ കൂടിയുള്ള സഞ്ചാര സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി വില്ലു വണ്ടി യാത്ര നടത്തിയ നവോത്ഥാന നായകൻ
അയ്യങ്കാളി

അയ്യങ്കാളിയുടെ നേതൃത്വത്തിൽ പ്രസിദ്ധമായ വില്ലുവണ്ടി സമരം നടന്ന വർഷം
1893

അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയത് എവിടെ നിന്നും എവിടെ വരെ ആയിരുന്നു?
വെങ്ങാനൂരിൽ നിന്നും തിരുവനന്തപുരം വരെ

കേരളത്തിലെ ആദ്യത്തെ സംഘടിത സമരത്തിന്‌ നേതൃത്വം നൽകിയ നവോത്ഥാന നായകൻ ആരായിരുന്നു?
അയ്യങ്കാളി

അയ്യങ്കാളിയുടെ നേതൃത്വത്തിൽ കുടിപ്പള്ളിക്കൂടം സ്ഥാപിക്കപ്പെട്ട സ്ഥലം
വെങ്ങാനൂർ

പിന്നോക്ക സമുദായത്തിലെ വിദ്യാർത്ഥികൾക്കു വേണ്ടി അയ്യങ്കാളി വെങ്ങാനൂരിൽ കുടിപള്ളിക്കൂടം സ്ഥാപിച്ച വർഷം
1905

പിന്നോക്കജാതിയിൽപെട്ട കുട്ടികൾക്ക് സ്കൂൾ പ്രവേശനം നൽകിയ തിരുവിതാംകൂർ രാജാവ്
‌ശ്രീമൂലം തിരുനാൾ

പെരിനാട്‌ സർവ്വ സമുദായ സമ്മേളനം അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്നതെന്ന്
‌1915

സാധുജന പരിപാലന സംഘം സ്ഥാപിക്കപ്പെട്ട വർഷം
1907

ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ദളിത് നേതാവ്‌
‌അയ്യങ്കാളി

അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം
1911

തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യ പണിമുടക്ക്‌ സമരം നയിച്ചത്
അയ്യങ്കാളി

1915-ൽ നടന്ന കർഷക സമരം അറിയപ്പെടുന്നത്
തൊണ്ണൂറാമാണ്ട്‌ സമരം (മലയാള വർഷം 1090-ൽ നടന്നു)

1915-ൽ നടന്ന തൊണ്ണുറാമാണ്ട്‌ ലഹളയുടെ മറ്റു പേരുകൾ
പുലയ ലഹള, ഊരുട്ടമ്പലം ലഹള

1915-ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല സമരം (പെരിനാട്‌ ലഹള) നടന്ന സ്ഥലം
പെരിനാട്‌ (കൊല്ലം)

സാധുജനപരിപാലന സംഘം സ്ഥാപിച്ച നവോത്ഥാന നായകൻ
അയ്യങ്കാളി

സാധുജനപരിപാലന സംഘം സ്ഥാപിതമായ വർഷം
1907

സാധുജന പരിപാലന സംഘം രൂപീകരിക്കുന്നതിന് പ്രചോദനമായ സംഘടന‌
എസ്‌.എൻ.ഡി.പി

സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രം
സാധുജന പരിപാലിനി (1913)

സാധുജനപരിപാലിനി പ്രസിദ്ധികരണം ആരംഭിച്ച സ്ഥലം
ചങ്ങനാശ്ശേരി (സുദർശനപ്രസ് ‌)
 
സാധുജന പരിപാലിനിയുടെ ആദ്യ എഡിറ്റർ
ചെമ്പംതറ കാളിചോതി കറുപ്പൻ

സാധുജനപരിപാലന സംഘത്തിന്റെ പേര് പുലയമഹാസഭ എന്നാക്കിയ വർഷം
1938

ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് 
‌ഇന്ദിരാഗാന്ധി

കറുത്തസൂര്യൻ എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ്
അയ്യങ്കാളി

അയ്യങ്കാളി മരണമടഞ്ഞ വർഷം
1941 ജൂൺ 18

അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത്‌
‌ഗാന്ധിജി

അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്
ചിത്രകൂടം (വെങ്ങാനൂർ)

അയ്യങ്കാളി പ്രതിമ സ്ഥിതി ചെയ്യുന്നത്‌ എവിടെയാണ്
വെള്ളയമ്പലം (തിരുവനന്തപുരം)

അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്തെ വെള്ളയമ്പലത്തിൽ അനാച്ഛാദനം ചെയ്ത വർഷം
1980

അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത്‌ അനാച്ഛാദനം ചെയ്തത്
‌ഇന്ദിരാ ഗാന്ധി

കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം
അയ്യങ്കാളി ഭവൻ (തൃശ്ശൂർ)

ഇന്ത്യൻ തപാൽ വകുപ്പ്‌ അയ്യങ്കാളിയോടുള്ള ആദര സൂചകമായി തപാൽ‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ വർഷം
2002 ആഗസ്റ്റ്‌ 12

അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതി ആരംഭിച്ച വർഷം
2010

Ayyankali A Dalit Leader of Organic Protest കൃതി രചിച്ചത്‌
എം.നിസാർ മീന കന്തസ്വാമി

അയ്യൻകാളിയും ശ്രീനാരായണ ഗുരുവും തമ്മിൽ കണ്ടുമുട്ടിയ വർഷം
1912

അയ്യൻകാളിയും ഗാന്ധിജിയും തമ്മിൽ കണ്ടുമുട്ടിയ വർഷം
1937‌

ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ്
അയ്യങ്കാളി

ഇന്ത്യയിലെ ആദ്യത്തെ ദളിത്‌ പത്രമായി അറിയപ്പെടുന്നത്
സാധുജന പരിപാലിനി

ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി
അയ്യങ്കാളി

ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരൻ അയ്യങ്കാളി ആണെന്ന്‌ അഭിപ്രായപ്പെട്ടത്
‌ഇ. കെ.നയനാർ

അയ്യങ്കാളിയുടെ പ്രതിമ രൂപകൽപ്പന ചെയ്തത്‌.
ഇസാ ഡേവിഡ്

അയ്യങ്കാളി ശ്രീമുലം പ്രജാസഭയിലേക്ക്‌ നാമനിർദേശം ചെയ്യപ്പെട്ട വർഷം
1911 ഡിസംബർ 5

അയ്യങ്കാളി ആദ്യമായി ശ്രീമൂലം പ്രജാസഭയെ അഭിസംബോധന ചെയ്ത്‌ പ്രസംഗിച്ചത്
1912‌ ഫ്രെബുവരി 27

ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിത് വംശജൻ ‌
അയ്യങ്കാളി
 
പിന്നാക്ക വിഭാഗത്തിൽ നിന്നും നിയമനിർമ്മാണ സഭയിലേക്ക്‌ നാമനിർദ്ദേശം ചെയുപ്പെട്ട ആദ്യ വ്യക്തി
അയ്യങ്കാളി

തുടർച്ചയായി 28 വർഷം ശ്രീമൂലം പ്രജാ സഭയിൽ അംഗമായിരുന്ന നവോത്ഥാന നായകൻ
അയ്യങ്കാളി

അയ്യങ്കാളി ശ്രീനാരായണഗുരുവിനെ കണ്ടു മുട്ടിയ വർഷം
1912 ( ബാലരാമപുരം )

 ഗാന്ധിജിയും അയ്യങ്കാളിയും തമ്മിൽ കണ്ടുമുട്ടിയ വർഷം
1937
 
“ഞാനിതാ പൂലയശിവനെ പ്രതിഷ്ഠിക്കുന്നു" എന്നു പ്രഖ്യാപിച്ച നവോത്ഥാന നായകൻ.
അയ്യങ്കാളി

“ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കുരുപ്പിക്കും" എന്ന മുദ്രാവാക്യവുമായി സമരം നടത്തിയ നവോത്ഥാന നായകൻ
അയ്യങ്കാളി

അയ്യങ്കാളിയുടെ ശവകുടീരം അറിയപ്പെടുന്നത്‌
പാഞ്ചജന്യം

അയ്യങ്കാളി അർബൻ എംപ്പോയിമെന്റ്‌ ഗ്യാരന്റി സ്കീം ആരംഭിച്ച വർഷം
2010

അയ്യങ്കാളിയുടെ പേരിൽ ഒരു ചെയർ ആരംഭിച്ച സർവ്വകലാശാല
കേന്ദ്രസർവ്വകലാശാല (കാസർഗോഡ്‌)

'ആളിക്കത്തിയ തിപ്പൊരി' എന്ന വിശേഷണമുള്ള സാമൂഹ്യപരിഷ്കർത്താവ്
അയ്യങ്കാളി

ടി എച്ച് പി ചെന്താരശ്ശേരി അയ്യങ്കാളിയെക്കുറിച്ചെഴുതിയ പുസ്തകം
കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യൻ‌കാളി

നെടുമങ്ങാട്‌ ചന്തലഹള നടന്ന വർഷം
1912
 
നെടുമങ്ങാട്‌ ചന്ത ലഹളക്ക്‌ നേതൃത്വം നൽകിയ വ്യക്തി
അയ്യങ്കാളി

അയിത്തജാതിക്കാർക്ക്‌ ചന്തയിൽ പ്രവേശനം നിഷേധിച്ചിരുന്നതിനെതിരെ നടന്ന ലഹള
നെടുമങ്ങാട്‌ ചന്തലഹള

കല്ലുമാല സമരം (പെരിനാട്‌ ലഹള)
പുലയരുൾപ്പെട്ട താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾ കാതിലും കഴുത്തിലും ജാതിയുടെ അടയാളമായി കല്ലുകൊണ്ടുള്ള ആഭരണങ്ങളാണ് അണിഞ്ഞിരുന്നത്.
ഇതിനെതിരെ 1915 ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കല്ലുമാല ബഹിഷ്കരിക്കുകയും സവർണ്ണ ജാതിയിൽപ്പെട്ടവരെ പോലെ ആധുനിക ആഭരണങ്ങൾ അണിയുവാനുള്ള അവകാശം പിന്നാക്ക ജാതിക്കാർ നേടിയെടുക്കുകയും ചെയ്തു.
കൊല്ലത്തിനടുത്തുള്ള പെരിനാടായിരുന്നു പ്രധാന സമരകേന്ദ്രം. അതിനാൽ കല്ലുമാല സമരം പെരിനാട്‌ ലഹളയെന്നും അറിയപ്പെടുന്നു.

Previous Post Next Post