പുതുച്ചേരി

 



പുതുച്ചേരി നിലവിൽ വന്നത്‌ എന്ന് ?

1962 ആഗസ്റ്റ്‌ 16 


പുതുച്ചേരിയിലെ ജനസാന്ദ്രത എത്ര ?

2547/ച.കി.മീ 


പുതുച്ചേരിയിലെ രാജ്യസഭാസീറ്റുകൾ എത്ര ?

1


പുതുച്ചേരിയിലെ ലോക്സഭാമണ്ഡലങ്ങൾ എത്ര ?

1   

 

പുതുച്ചേരിയിലെ നിയമസഭാ മണ്ഡലങ്ങൾ എത്ര ?

30


പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്നത്‌ എന്ന് ?

1954


പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശമായി മാറിയത്‌ എന്ന് ?

1962


പുതുച്ചേരിയുടെ തലസ്ഥാനം എവിടെയാണ്?

പുതുച്ചേരി


പുതുച്ചേരിയുടെ ഹൈക്കോടതി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

മദ്രാസ്‌


പുതുച്ചേരിയുടെ പ്രധാനഭാഷകൾ ഏത് ?

തമിഴ്‌, തെലുങ്ക്‌, മലയാളം, ഫ്രഞ്ച്, ഇംഗ്ലീഷ്‌


പുതുച്ചേരി മുൻപ്‌ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?

പോണ്ടിച്ചേരി


പുതുച്ചേരി എന്ന വാക്കിൻ്റെ അർത്ഥം എന്ത് ?

പുതിയ നഗരം


പുതുച്ചേരിയിൽ പ്രാചീന കാലത്ത്‌ റോമൻകാർ വ്യാപാരം നടത്തിയിരുന്ന പ്രദേശം  ഏത് ?

അരികമേട്‌


സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടുലുള്ള കേന്ദ്രഭരണ പ്രദേശം ഏത് ?

പുതുച്ചേരി


പോണ്ടിച്ചേരി പുതുച്ചേരി എന്ന പേര്‌ സ്വീകരിച്ചത്‌ എന്ന് ?

2006 സെപ്തംബർ 20 


ഫ്രഞ്ചുകാരുടെ കോളനിയായിരുന്ന കേന്ദ്രഭരണ പ്രദേശം ഏത് ?

പുതുച്ചേരി


ആദ്യമായി ലെജിസ്ലേറ്റീവ്‌ അസംബ്ലി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശം ഏത് ?

പുതുച്ചേരി


ഇന്ത്യയിലെ ഇംഗ്ലീഷ്‌ ചാനൽ എന്നറിയപ്പെടുന്ന നദി ഏത് ?

മയ്യഴിപ്പുഴ


കേരളത്തിനുള്ളിലായിട്ടും മലയാള ഭാഷ സംസാരിക്കുന്നവരുടെ പ്രദേശമായിട്ടും കേരളത്തിന്റെ ഭാഗമല്ലാത്ത സ്ഥലം ഏത് ?

മാഹി


ഫ്രഞ്ച്‌ ഭാഷ സംസാരിക്കുന്ന കേന്ദ്ര ഭരണ പ്രദേശം ഏത്?

പുതുച്ചേരി


പുതുച്ചേരിയുടെ പിതാവ്‌ എന്നറിയപ്പെടുന്നത് ആര് ?

ഫ്രാൻകോയിസ്‌ മാർട്ടിൻ


പുതുച്ചേരിയിലെ ജില്ലകൾ ഏതൊക്കെ ?

മാഹി, യാനം, കാരയ്ക്കൽ, പുതുച്ചേരി


മൂന്ന്‌ സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതി ചെയുന്ന കേന്ദ്രഭരണ പ്രദേശം ഏത് ?

പുതുച്ചേരി


പുതുച്ചേരിയിൽ സ്ഥിതി ചെയുന്ന സംസ്ഥാനങ്ങൾ ഏതൊക്കെ ? 

കേരളം (മാഹി)

തമിഴ്‌നാട്‌ (പുതുച്ചേരി, കാരയ്ക്കൽ)

ആന്ധ്രാപ്രദേശ്‌ (യാനം)


പുതുച്ചേരിയിലെ ഏറ്റവും വലിയ ജില്ല ഏത് ?

പുതുച്ചേരി


പുതുച്ചേരിയിലെ ഏറ്റവും ചെറിയ ജില്ല ഏത് ?

മാഹി


ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല ഏത് ?

മാഹി


പുതുച്ചേരിയെ ചുറ്റി സ്ഥിതിചെയ്യുന്ന തമിഴ്‌നാടിലെ ജില്ല ഏത് ?

ആർകോഡ്‌


കാരയ്ക്കലിനെ ചുറ്റി സ്ഥിതി ചെയ്യുന്ന തമിഴ്‌നാട്ടിലെ ജില്ല ഏത് ?

തഞ്ചാവൂർ


മാഹിയെ 3 വശത്ത്‌ നിന്നും ചുറ്റി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല ഏത് ?

കണ്ണൂർ


മാഹിയിലൂടെ ഒഴുകുന്ന നദി ഏത് ?

മയ്യഴിപ്പുഴ


മാഹിയെ കേരളത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നും വേർതിരിക്കുന്നു നദി ഏത് ?

മയ്യഴിപ്പുഴ


മയ്യഴിഗാന്ധി എന്ന്‌ അറിയപ്പെടുന്നത്‌ ആര്?

ഐ. കെ. കുമാരൻ മാസ്റ്റർ


അറബിക്കടലിനോട്‌ ചേർന്ന പുതുച്ചേരിയുടെ ഭാഗം ഏത് ?

മാഹി


ബംഗാൾ ഉൾക്കടലിനോട്‌ ചേർന്ന പുതുച്ചേരിയുടെ ഭാഗങ്ങൾ ഏതൊക്കെ ?

യാനം

കാരയ്ക്കൽ

പുതുച്ചേരി


ഫ്രഞ്ചുകാർ പുതുച്ചേരിയിൽ ആധിപത്യം ഉറപ്പിച്ച വർഷം ഏത്?

1673


മാഹി ഫ്രഞ്ച്‌ കോളനിയായ വർഷം ഏത് ?

1721


യാനം ഫ്രഞ്ച്‌ കോളനിയായ വർഷം ഏത് ?

1731


കാരക്കൽ ഫ്രഞ്ച്‌ കോളനിയായ വർഷം ഏത് ?

1738 


പുതുച്ചേരിയിലെ പ്രധാന സ്ഥാപനങ്ങൾ ഏതൊക്കെ ?

ഫ്രഞ്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ പോണ്ടിച്ചേരി 

ഭാരതി മെമ്മോറിയൽ മ്യൂസിയം 

ഫ്രഞ്ച് വാർ മെമ്മോറിയൽ 


ഫ്രഞ്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ പോണ്ടിച്ചേരി സ്ഥിതി ചെയുന്നത് എവിടെ ?

പുതുച്ചേരി


അരവിന്ദാ ആശ്രമത്തിന്റെ ആസ്ഥാനം എവിടെ ?

പുതുച്ചേരി


ഇന്ത്യയിൽ ആദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ഏത് ?

ശ്രീ അരബിന്ദോ ഇൻറർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ

Previous Post Next Post