മന്നത്ത്‌ പത്മനാഭന്‍

 


 

മന്നത്ത്‌ പത്മനാഭൻ ജീവിച്ചിരുന്ന കാലഘട്ടം
(1878 -1970 )

മന്നത്ത്‌ പത്മനാഭന്റെ ജനനം
1878 ജനുവരി 2

മന്നത്ത്‌ പത്മനാഭൻ ജനിച്ച സ്ഥലം എവിടെയാണ് ?
പെരുന്ന (ചങ്ങനാശ്ശേരി)

മന്നത്ത്‌ പത്മനാഭന്റെ അച്ഛന്റെ പേര്
ഈശ്വരൻ നമ്പൂതിരി

മന്നത്ത്‌ പത്മനാഭന്റെ അമ്മയുടെ പേര് എന്താണ് ?
പാർവ്വതിയമ്മ

മന്നത്ത്‌ പത്മനാഭൻ അന്തരിച്ചത് എന്നാണ്?
1970 ഫെബ്രുവരി  25

മന്നത്ത്‌ പത്മനാഭൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം
1921

“ഭാരതകേസരി” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
 മന്നത്ത്‌ പത്മനാഭൻ

മന്നത്തുപത്മനാഭന്‌ ഡോ. രാജേന്ദ്രപ്രസാദിൽനിന്ന്‌ 'ഭാരതകേസരി'എന്ന ബഹുമതി ലഭിച്ച വർഷം
1959

'ഭാരതകേസരി' എന്ന ബഹുമതി രാഷ്ട്രപതി രാജേന്ദ്രപ്രസാദിൽ നിന്നും ലഭിച്ച വ്യക്തി ആരാണ് ?
മന്നത്ത്‌ പത്മനാഭൻ

കുട്ടിക്കാലത്ത്‌ മന്നത്ത്‌ പത്മനാഭനെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി
ഗോവിന്ദ പിള്ള

മന്നത്ത്‌ പത്മനാഭന് കാഞ്ഞിരപള്ളി പ്രാഥമിക വിദ്യാലയത്തിൽ അദ്ധ്യാപകനായ വർഷം
1893

മന്നത്ത്‌ പത്മനാഭന് അഡ്വക്കേറ്റ്‌ ബിരുദം ലഭിച്ച വർഷം
1905

മന്നത്ത്‌ പത്മനാഭൻ ഗുരുവായുർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റായ വർഷം
1931

മന്നത്ത്‌ പത്മനാഭൻ ഐ.എൻ.സിയിൽ അംഗമായ വർഷം
1947

മന്നത്ത്‌ പത്മനാഭൻ ട്രാവൻകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായ വർഷം
1949

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ്
‌മന്നത്ത്‌ പത്മനാഭൻ (1949)

മന്നത്ത്‌ പത്മനാഭൻ സവർണ്ണജാഥ നയിച്ച വർഷം
1924

1924-ൽ വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക്‌ സവർണ്ണജാഥ നയിച്ചത് ആരാണ് ?
മന്നത്ത്‌ പത്മനാഭൻ

സവർണ്ണജാഥ നയിക്കുവാൻ മന്നത്തിന്‌ നിർദ്ദേശം നൽകിയ വ്യക്തി
ഗാന്ധിജി

മന്നത്ത്‌ പത്മനാഭൻ മുതുകുളം പ്രസംഗം നടത്തിയ വർഷം
1947

ഉത്തരവാദിത്ത ഭരണത്തിനായി സന്ധിയില്ലാസമരം പ്രഖ്യാപിച്ചായിരുന്നു മന്നത്തിന്റെ മുതുകുളം പ്രസംഗം

മന്നത്ത്‌ പത്മനാഭനും ആർ. ശങ്കറും ചേർന്ന് സ്ഥാപിച്ച രാഷ്രീയ പാർട്ടി ഏതാണ് ?
ഡെമോക്രാറ്റിക് കോൺഗ്രസ്‌ പാർട്ടി (1950)

ആർ. ശങ്കറും മന്നത്ത്‌ പത്മനാഭനും ചേർന്ന് സ്ഥാപിച്ച സംഘടന ഏതാണ് ?‌
ഹിന്ദു മഹാമണ്ഡലം

കേരളത്തിന്റെ മദൻ മോഹൻമാളവ്യ എന്നറിയപ്പെടുന്നത്
‌മന്നത്ത്‌ പത്മനാഭൻ

കേരളത്തിലെ 'മദൻ മോഹൻ മാളവ്യ' എന്ന്‌ മന്നത്ത്‌ പത്മനാഭനെ വിശേഷിപ്പിച്ചത് ആരാണ് ?
സർദാർ കെ.എം.പണിക്കർ

ഇ.എം.എസ്‌ മന്ത്രിസഭയ്ക്കെതിരെ വിമോചന സമരത്തിന്‌ നേതൃത്വം നൽകിയത്
മന്നത്ത്‌ പത്മനാഭൻ (1959 ജൂൺ 12)

വിമോചന സമരത്തിന്റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്
‌മന്നത്ത്‌ പത്മനാഭൻ (അങ്കമാലി - തിരുവനന്തപുരം)

മന്നത്ത്‌ പത്മനാഭന്റെ ഭാര്യയുടെ പേരെന്താണ്?
തോട്ടയ്ക്കാട്‌ മാധവി അമ്മ

കൊച്ചി ലെജിസ്ലേറ്റീവ്‌ അസംബ്ലിയിൽ അംഗമായ ആദ്യ വനിത
തോട്ടയ്ക്കാട്‌ മാധവിയമ്മ

താലികെട്ട്‌ കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹിക പരിഷ്കർത്താവ്
മന്നത്ത്‌ പത്മനാഭൻ

ഗുരുവായൂർ സത്യാഗ്രഹ കമ്മറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു
‌മന്നത്ത്‌ പത്മനാഭൻ

മന്നത്ത്‌ പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം ?
1966

മന്നത്ത്‌ പത്മനാഭന്റെ ആത്മകഥ
എന്റെ ജീവിത സ്മരണകൾ (1957)

മന്നത്ത്‌ പത്മനാഭന്റെ പ്രധാന രചനകൾ
സ്നേഹലത (നോവൽ), ഞങ്ങളുടെ FMS യാത, തത്ത്വചിന്ത, പഞ്ചകല്യാണി നിരൂപണം

മന്നം മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്
പെരുന്ന (ചങ്ങനാശ്ശേരി)

മന്നത്ത്‌ പത്മനാഭൻ & ദ റിവൈവൽ ഓഫ്‌ നായേർസ് ഇൻ കേരള എന്ന പുസ്തകം രചിച്ചത്‌
വി. ബാലകൃഷ്ണൻ, ലീലാദേവി

1959 ൽ ഓക്സ്ഫോഡ്‌ സർവകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച വ്യക്തി
മന്നത്ത്‌ പത്മനാഭൻ

ഇന്ത്യൻ തപാൽ വകുപ്പ്‌ മന്നത്ത്‌ പത്മനാഭനോടുള്ള ആദര സൂചകമായി സ്റ്റാമ്പ്‌ പുറത്തിറക്കിയ വർഷം‌
1989

നായർ സമുദായത്തിന്റെ ഉന്നമനത്തിനായി ആരംഭിച്ച സംഘടന
എൻ.എസ്‌.എസ്

നായർ സർവ്വീസ്‌ സൊസൈറ്റി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്
‌നായർ ഭൃത്യജനസംഘം

എൻ.എസ്‌.എസി-ന്റെ ആദ്യ രൂപമായ നായർ ഭൃത്യജന സംഘം രൂപീകൃതമായ വർഷം
1914 ഒക്ടോബർ 31

എൻ.എസ്‌.എസി-ന്റെ ആദ്യ രൂപമായ നായർ ഭൃത്യജന സംഘത്തിന്റെ ആദ്യ പ്രസിഡന്റ്‌
കെ.കേളപ്പൻ

എൻ.എസ്‌.എസി-ന്റെ ആദ്യ രൂപമായ നായർ ഭൃത്യജന സംഘത്തിന്റെ ആദ്യ സെക്രട്ടറി
മന്നത്ത്‌ പത്മനാഭൻ

നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്‌
കെ.കണ്ണൻനായർ

നായർ സർവീസ്‌ സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത്‌
പരമു പിള്ള

എൻ.എസ്‌.എസ്‌ -ന്റെ ആദ്യ ട്രഷറർ
പനങ്ങാട്ട്‌ കേശവപ്പണിക്കർ

നായർ ഭൃത്യജനസംഘം നായർ സർവ്വീസ് സൊസൈറ്റി എന്ന്‌ പുനർനാമകരണം ചെയ്യപ്പെട്ട വർഷം
‌1915  ജൂലൈ 11

1905  ൽ ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സെർവ്വന്റ്‌സ്‌ ഓഫ്‌ ഇന്ത്യാ സൊസൈറ്റിയുടെ (ഭാരത സേവാ സംഘം) മാതൃകയിൽ സ്ഥാപിച്ച സംഘടന
എൻ.എസ്‌.എസ്‌.

എൻ.എസ്‌.എസ്‌ സംഘടനയുടെ മറ്റു പേരുകൾ
മലയാളി സഭ, കേരളീയ നായർ സംഘടന

എൻ.എസ്‌.എസ്‌-ന്റെ നേതൃത്വത്തിൽ ആരംഭിച്ച ദേശീയ പാർട്ടി
നാഷണൽ ഡെമോക്രാറ്റിക്‌ പാർട്ടി

ഇന്ത്യൻ കമ്പനീസ്‌ ആക്ട്‌ പ്രകാരം എൻ.എസ്‌ എസ്‌ രജിസ്റ്റർ ചെയ്ത വർഷം
1925

നായർ സർവ്വീസ്‌ സൊസൈറ്റിയുടെ നേത്യത്വത്തിൽ സമസ്ത കേരള നായർ സമ്മേളനം നടന്ന വർഷം
1916

നായർ സർവ്വീസ്‌ സൊസ്റ്റിയുടെ ആസ്ഥാനം
പെരുന്ന (ചങ്ങനാശ്ശേരി, കോട്ടയം)

എൻ.എസ്‌.എസിന്റെ മുഖപത്രം
സർവ്വീസ്‌ (1919)

എൻ.എസ്‌.എസിന്റെ മുഖപത്രമായ സർവീസ്‌ എവിടെ നിന്നുമാണ് പ്രസിദ്ധീകരണം ആരംഭിച്ചത്
കറുകച്ചാൽ (കോട്ടയം)

എൻ.എസ്‌.എസിന്റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം എവിടെയാണ് ?  
കറുകച്ചാൽ (കോട്ടയം)

എൻ.എസ്‌.എസിന്റെ ആദ്യ കോളേജ് സ്ഥാപിച്ച സ്ഥലം‌
പെരുന്ന

എൻ.എസ്സ്‌.എസ്സിന്റെ ആദ്യ ആശുപത്രി സ്ഥാപിച്ചത് എവിടെയാണ്
‌പന്തളം

എൻ.എസ്‌.എസ്സിന്റെ ആദ്യ കരയോഗം സ്ഥാപിതമായത് എവിടെ?
പത്തനംതിട്ട ജില്ലയിലെ തട്ടയിൽ (1929)

എൻ.എസ്‌.എസിന്റെ ഉൽപ്പന്നപ്പിരിവിന് വീടുവീടാന്തരം കയറിയിറങ്ങുമ്പോൾ പാടാനായി രചിച്ച പ്രാർത്ഥനാ ഗാനം
‌അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി

അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം എഴുതിയത് ആരാണ് ‌
പന്തളം കെ.പി.രാമൻപിള്ള

എൻ.എസ്‌.എസ്‌ - ന്റെ ആദ്യ സ്കൂൾ സ്ഥാപിത മായത്
കറുകച്ചാൽ

കറുകച്ചാൽ എൻ.എസ്‌.എസ്‌ സ്‌കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ
കെ.കേളപ്പൻ

എൻ.എസ്‌.എസ്‌ - ന്റെ ആദ്യ കോളേജ്‌ ആരംഭിച്ചത്‌
പെരുന്ന

പെരുന്ന എൻ.എസ്‌.എസ്‌ കോളേജിന്റെ ആദ്യ പ്രിൻസിപ്പൽ
ടി.കെ.നാരായണ അയ്യർ

കേരള ഗവൺമെന്റ്‌ മന്നം ജയന്തി (ജനുവരി 2) പൊതു അവധിയായി പ്രഖ്യാപിച്ച വർഷം
2014

എന്റെ ദേവനും ദേവിയും, എന്റെ സംഘടനയാണ് എന്ന്‌ പറഞ്ഞ നവോത്ഥാന നായകൻ‌
മന്നത്ത്‌ പത്മനാഭൻ


Previous Post Next Post