സി.കേശവന്റെ ജീവിത കാലഘട്ടം
1891 -1969
സി.കേശവന്റെ ജനനം
1891 മെയ് 23
സി.കേശവന്റെ പിതാവിന്റെ പേര്
കുഞ്ചൻ
സി.കേശവന്റെ മാതാവിന്റെ പേര്
ചക്കി
സി.കേശവന്റെ ജന്മസ്ഥലം എവിടെയാണ്?
കൊല്ലം ജില്ലയിലെ മയ്യനാട്
ക്ഷേത്ര പ്രവേശനത്തിലും നിവർത്തനപ്രക്ഷോഭത്തിലും ഉത്തരവാദ പ്രക്ഷോഭത്തിലും ഇദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
1932-ൽ തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിച്ചത് ആരാണ്?
സി.കേശവൻ
തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയസമിതിയുടെ പേര് 1938-ൽ അഖില തിരുവിതാംകൂർ സംയുക്ത രാഷ്ട്രീയ കോൺഗ്രസ് എന്നാക്കിമാറ്റി
സി.കേശവൻ തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയായ വർഷം
1951
1935 മെയ് 11ന് വിവാദമായ കോഴഞ്ചേരി പ്രസംഗം നടത്തിയ നവോത്ഥാന നായകൻ ആരാണ്?
സി. കേശവൻ
ശബരിമല ക്ഷേത്രത്തിനു തീപിടിച്ച അവസരത്തിൽ ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കും എന്ന വിവാദപരമായ പ്രസ്‍താവന നടത്തിയത് ആര്
സി. കേശവൻ
തിരുവിതാംകൂർ ഈഴവ മഹാജനസഭ രൂപീകരിച്ചത് ആരാണ്?
സി.കേശവൻ
സി കേശവന്റെ ആത്മകഥ
ജീവിത സമരം
തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി ആര്
സി.കേശവൻ
സിംഹള സിംഹം എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു?
സി.കേശവൻ
പാലിയം സത്യാഗ്രഹം നടന്നത് എന്ന്
1947 ഡിസംബർ 4
പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് ആര്
സി.കേശവൻ
ഭഗവാൻ കാറൽമാക്‌സ് പ്രസംഗവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകൻ ആര്
സി. കേശവൻ
സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ സ്ഥിതി ചെയ്യുന്നത് എവിടെ
കൊല്ലം
സി.കേശവൻ അന്തരിച്ച വർഷം
1969 ജൂലൈ 07