>>ബ്രഹ്മാനന്ദ ശിവയോഗിയുടെ ജീവിത കാലഘട്ടം
1852 - 1929
>>ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചത് എന്നാണ്?
1852 ഓഗസ്റ്റ് 26
>>ബ്രഹ്മാനന്ദ ശിവയോഗിയുടെ ജന്മസ്ഥലം
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്
>>ബ്രഹ്മാനന്ദശിവയോഗിയുടെ അച്ഛന്റെ പേര് എന്താണ് ?
കുഞ്ഞിക്കൃഷ്ണമേനോൻ
>>ബ്രഹ്മാനന്ദശിവയോഗിയുടെ അമ്മയുടെ പേര് എന്താണ് ?
കാരാട്ട് നാണിയമ്മ
>>ബ്രഹ്മാനന്ദശിവയോഗിയുടെ യഥാർത്ഥനാമം?
കാരാട്ട് ഗോവിന്ദമേനോൻ
>>ബ്രഹ്മാനന്ദ ശിവയോഗിയുടെ പത്നിയുടെ പേര് എന്താണ് ?
തവുക്കുട്ടി അമ്മ
>>യോഗിനി മാതാവ് എന്ന പേരിൽ അറിയപ്പെട്ടത്
തവുക്കുട്ടി അമ്മ
>>യോഗിനി മാതയുടെ ശിഷ്യൻ ആരാണ് ?
നിർമ്മലാനന്ദ യോഗി
>>ശിവയോഗിയുടെ സംസ്കൃത അദ്ധ്യാപകൻ
പത്മനാഭ ശാസ്ത്രി
>>ബ്രഹ്മാനന്ദ ശിവയോഗിയുടെ ഗുരു ആരായിരുന്നു
കൂടല്ലൂർ ശാസ്ത്രികൾ
>>ബ്രഹ്മാനന്ദശിവയോഗിയുടെ ചെറുപ്പത്തിലെ വിളിപ്പേര് ?
ഗോവിന്ദൻകുട്ടി
>>ബ്രഹ്മാനന്ദശിവയോഗി ആനന്ദമഹാസഭ രൂപീകരിച്ചത് എന്നാണ് ?
1918
>>കാരാട്ട് ഗോവിന്ദമേനോനു ബ്രഹ്മാനന്ദ സ്വാമി എന്ന വിശേഷണം നൽകിയത്
ബ്രഹ്മസമാജ പ്രവർത്തകർ
>>ആനന്ദമഹാസഭയുടെ ആദ്യ പ്രസിഡന്റ്
ബ്രഹ്മാനന്ദശിവയോഗി
>>ആനന്ദമഹാസഭയുടെ ആദ്യ വൈസ് പ്രസിഡന്റ്
യോഗിനിമാത
>>ആനന്ദ മഹാസഭയുടെ ആദ്യ സെക്രട്ടറി
ടി.രാമപണിക്കർ
>>ബ്രഹ്മാനന്ദ ശിവയോഗി വിശ്വസിച്ചിരുന്ന മതം
ആനന്ദമതം
>>“ആനന്ദജാതി” എന്ന പുതിയ ആശയത്തിന് തുടക്കമിട്ടത്
ബ്രഹ്മാനന്ദ ശിവയോഗി
>>നിരന്തരമായ പഠനം, ഗവേഷണം, ധ്യാനം തുടങ്ങിയവയിലൂടെ ബ്രഹ്മാനന്ദശിവയോഗി ആവിഷ്കരിച്ച സിദ്ധാന്തം ഏതാണ് ?
ആനന്ദമതം
>>ആനന്ദ ദർശനത്തിന്റെ ആപ്തവാക്യം എന്താണ് ?
"മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗനരകങ്ങളില്ല."
>>ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻമാർ ?
വാഗ്ഭടാനന്ദൻ, നിർമ്മലാനന്ദ ശിവയോഗികൾ
>>ബ്രഹ്മാനന്ദ ശിവയോഗി സമാധി ആയത് എന്നാണ്?
1929 സെപ്റ്റംബർ 10
>>ആനന്ദദർശനത്തിന്റെ ഉപജ്ഞാതാവ്
ബ്രഹ്മാനന്ദശിവയോഗി
>>സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദശിവയോഗി എഴുതിയ ലഘുകാവ്യം
സ്ത്രീ വിദ്യാപോഷിണി 1899
>>മോക്ഷപ്രദീപ നിരൂപണ വിദാരണം' എന്ന ദീർഘപ്രബന്ധത്തിന്റെ കർത്താവ്
ബ്രഹ്മാനന്ദ ശിവയോഗി
>>വനവാസകരും ഭിക്ഷാടകരുമായ സന്യാസികളെ ഉദരനിമിത്തം എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ്
ബ്രഹ്മാനന്ദശിവയോഗി
>>മതങ്ങളെയും വിഗ്രഹാരാധനയെയും എതിർത്ത സാമൂഹിക പരിഷ്കർത്താവ് ആരാണ്
ബ്രഹ്മാനന്ദശിവയോഗി
>>മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കർത്താവ്
ബ്രഹ്മാനന്ദശിവയോഗി
>>മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള ഏകമാർഗ്ഗം രാജയോഗമാണെന്ന് പറഞ്ഞത്
ബ്രഹ്മാനന്ദ ശിവയോഗി
>>ആലത്തൂർ സ്വാമികൾ എന്നറിയപ്പെടുന്നത് ആരാണ്?
ബ്രഹ്മാനന്ദ ശിവയോഗി
>>നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
ബ്രഹ്മാനന്ദ ശിവയോഗി
>>പുരുഷസിംഹം എന്നറിയപ്പെട്ട നവോത്ഥന നായകൻ
ബ്രഹ്മാനന്ദ ശിവയോഗി
>>ശിവയോഗി പാലക്കാട് ജില്ലയിലെ ആലത്തൂർ സ്കൂളിൽ സംസ്കൃത അദ്ധ്യാപകനായത് ഏത് വർഷമാണ്?
1899
>>സ്‌കൂളിലെ രാജയോഗ പരിശീലകനായ അദ്ദേഹം ബ്രഹ്മാനന്ദ ശിവയോഗി എന്ന പേരിൽ അറിയപ്പെട്ടു.
>>വാനുരിൽ (പാലക്കാട്) ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ച വർഷം
1893
>>1893-ൽ പാലക്കാട് ജില്ലയിലെ വാന്നൂരിൽ അദ്ദേഹം സ്ഥാപിച്ച ഉദരശ്രമം പിന്നീട് ആലത്തുരിലേക്ക് മാറ്റി
>>മോക്ഷ പ്രദീപം എന്ന കൃതി പ്രസിദ്ധീകരിച്ച വർഷം
1905
>>മോക്ഷ പ്രദീപ നിരൂപണ വിദാരണം എന്ന പ്രബന്ധം എഴുതിയത്
ബ്രഹ്മാനന്ദ ശിവയോഗി
>>തന്റെ ആശയങ്ങളും ദർശനങ്ങളും പ്രചരിപ്പിക്കുന്നതിന് ശിവയോഗി സ്ഥാപിച്ച പ്രസിദ്ധീകരണം
സാരാഗ്രഹി
>>"മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും, അശാന്തി നരകവുമാണ്, വേറെ സ്വർഗ്ഗനരകങ്ങളില്ല” എന്ന ആശയം ഉൾക്കൊള്ളുന്ന ദർശനം
ആനന്ദ ദർശനം
>>"മനസ്സാണ് ദൈവം, മനുഷ്യന്റെ നന്മയിലാണ് യഥാർത്ഥ സന്തോഷം" എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കർത്താവ്
ബ്രഹ്മാനന്ദ ശിവയോഗി
>>ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന കൃതികൾ
- ശിവയോഗ രഹസ്യം
- സ്ത്രീ വിദ്യാപോഷിണി
- മോക്ഷപ്രദീപം
- വിഗ്രഹാരാധനാ ഖണ്ഡനം
- രാജയോഗ പരസ്യം
- ആനന്ദകുമ്മി
- ആനന്ദ ഗാനം
- ആനന്ദ സൂത്രം
- ആനന്ദ സോപാനം
- ആനന്ദ വിമാനം
- ആനന്ദ ഗുരുഗീത
- സിദ്ധാനുഭൂതി
- ബ്രഹ്മസങ്കീർത്തനം