പണ്ഡിറ്റ് കെ.പി. കറുപ്പൻ

 


>>പണ്ഡിറ്റ്‌ കറുപ്പന്റെ  ജീവിത കാലഘട്ടം
1885 -1938

>>പണ്ഡിറ്റ്‌ കറുപ്പൻ ജനിച്ചത് എന്നാണ്?
1885 മെയ്‌ 24

>>പണ്ഡിറ്റ്‌ കറുപ്പന്റെ ജനനസ്ഥലം
എറണാകുളം ജില്ലയിൽ ചേരാനല്ലൂരിൽ

>>പണ്ഡിറ്റ്‌ കറുപ്പന്റെ ജന്മ ഗൃഹം
സാഹിത്യകുടീരം 

>>പണ്ഡിറ്റ്  കറുപ്പന്റെ പൂർണ്ണനാമം
കണ്ടത്തു പറമ്പിൽ പപ്പു കറുപ്പൻ

>>പണ്ഡിറ്റ്‌ കറുപ്പന്റെ അച്ഛന്റെ പേരെന്താണ്?
പപ്പു 

>>പണ്ഡിറ്റ്‌ കറുപ്പന്റെ അമ്മയുടെ പേര്?
കൊച്ചുപെണ്ണ്‌

>>പണ്ഡിറ്റ്‌ കറുപ്പന്റെ ആദ്യകാല നാമം
ശങ്കരൻ

>>പണ്ഡിറ്റ്‌ കറുപ്പന്റെ  ഭാര്യയുടെ പേര്  
കൂഞ്ഞമ്മ

>>പണ്ഡിറ്റ് കറുപ്പൻ അരയസമാജം സ്ഥാപിച്ചതെന്ന് 
1907 

>>സമുദായ നവീകരണത്തിനായി പണ്ഡിറ്റ്‌ കറുപ്പൻ സ്ഥാപിച്ച പ്രാദേശിക സംഘങ്ങൾ അറിയപ്പെടുന്നത് 
സഭകൾ   
                  
>>പണ്ഡിറ്റ്‌ കറുപ്പൻ ആദ്യമായി സ്ഥാപിച്ച സഭ
കല്യാണദായിനി സഭ 

>>കല്യാണദായിനി സഭ സ്ഥാപിച്ച വർഷം
1912

 >>വിപുലമായ ഉദ്ദേശങ്ങളോടെ അഖില കേരള അരയമഹാസഭ സ്ഥാപിച്ചതെന്ന്
1922 

>>പുലയ സമുദായത്തിന്റെ അഭിവ്യദ്ധിക്ക് കെ പി വള്ളോനുമായി ചേർന്ന് പണ്ഡിറ്റ്‌ കറുപ്പൻ സ്ഥാപിച്ച സഭ
കൊച്ചി പുലയമഹാസഭ

>>പണ്ഡിറ്റ്‌ കറുപ്പൻ കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ച വർഷം 
 1913

>>കായൽ സമ്മേളനത്തിന്‌ നേതൃത്വം നൽകിയ നവോത്ഥാന നായകൻ
പണ്ഡിറ്റ്‌ കറുപ്പൻ

>>പണ്ഡിറ്റ്‌ കറുപ്പന്റെ നേതൃത്വത്തിൽ കായൽ സമ്മേളനം നടന്ന വർഷം
1913 ഫെബ്രുവരി 13

>>“കേരള ലിങ്കൺ" എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ
പണ്ഡിറ്റ്‌ കറുപ്പൻ

>>കൊച്ചിയിൽ നിന്നുള്ള ആദ്യ നവോത്ഥാന  നായകൻ എന്നറിയപ്പെടുന്നതാര്  
പണ്ഡിറ്റ്‌ കറുപ്പൻ

>>അരയസമുദായത്തിൽ ജനിച്ച നവോത്ഥാന നായകനാര് 
പണ്ഡിറ്റ്‌ കെ.പി. കറുപ്പൻ

>>സാഹിത്യത്തിലൂടെ രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന സാമൂഹിക പരിഷ്‌കർത്താവാര് 
പണ്ഡിറ്റ്‌ കറുപ്പൻ

>>പണ്ഡിറ്റ്‌ കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ വർഷം
1925

>>കൊച്ചി രാജ്യത്തിലെ നാട്ടുഭാഷാ സൂപ്രണ്ട്‌ പദവി പണ്ഡിറ്റ്‌ കറുപ്പന്‌ ലഭിച്ചതെന്ന്
1931

>>കൊച്ചി നാട്ടുരാജ്യത്തിൽ നിന്നുള്ള ആദ്യത്തെ മനുഷ്യവകാശ പ്രവർത്തകനായി കരുതപ്പെടുന്ന  നവോത്ഥാന നായകനാര് 
പണ്ഡിറ്റ്‌ കറുപ്പൻ 

>>അസിസ്റ്റന്റ് പ്രെട്ടക്ടർ  ആയി  അധഃസ്ഥിതരുടെ ക്ഷേമത്തിനായി രൂപം നൽകിയ വകുപ്പിൽ പ്രവർത്തിച്ച  നവോത്ഥാന നായകനാര് 
പണ്ഡിറ്റ്‌ കറുപ്പൻ

>>പണ്ഡിറ്റ്‌ കറുപ്പന്‌ കവിതിലക പട്ടം,സാഹിത്യ നിപുണൻ എന്നീ പദവികൾ നൽകിയ രാജാവ് 
കൊച്ചി മഹാരാജാവ്       

>>പണ്ഡിറ്റ്‌ കറുപ്പന്‌ വിദ്വാൻ എന്ന സ്ഥാനപ്പേര്‌ നൽകിയതാര് 
കേരളവർമ്മ വലിയകോയി തമ്പുരാൻ

>>പണ്ഡിറ്റ്‌ കറുപ്പന്റെ ഗുരു
അഴീക്കൽ വേലു വൈദ്യൻ

>>പണ്ഡിറ്റ്‌ കറുപ്പന്‌ സംസ്കൃതകാവ്യങ്ങൾ അഭ്യസിച്ചു നൽകിയതാര് 
മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ

>>പണ്ഡിറ്റ്‌ കറുപ്പനെ വളരെയധികം സ്വാധീനിച്ച സിദ്ധാന്തം
അദ്വൈത സിദ്ധാന്തം

>>പണ്ഡിറ്റ്‌ കറുപ്പൻ രചിച്ച ആദ്യ കൃതി
ലങ്കാമർദ്ധനം

>>പണ്ഡിറ്റ്‌ കറുപ്പൻ തന്റെ  12-ാം മത്തെ വയസ്സിൽ രചിച്ച കൃതിയേത്
ലങ്കാമർദ്ധനം 

>>ലങ്കാമർദ്ധനം രചിച്ചിരിക്കുന്ന വൃത്തം
ശാർദ്ദൂല വിക്രീഡിതം

>>സ്തോത്രമന്ദാരം, ലളിതോപഹാരം കിളിപ്പാട്ട്  എന്നീ കൃതികളുടെ കർത്താവ്‌?
 കെ.പി. കറുപ്പൻ

>>പണ്ഡിറ്റ്‌ കറുപ്പന്റെ ആദ്യ കവിത
സ്തോത്രമന്ദാരം

>>ജാതിവ്യവസ്ഥയേയും തൊട്ടുകൂടായ്മയെയും ചോദ്യം ചെയ്യുന്ന മലയാള സാഹിത്യത്തിലെ ആദ്യത്തെ പുസ്തകം
ജാതിക്കുമ്മി (1904)

>>പണ്ഡിറ്റ് കറുപ്പൻ തന്റെ 15-ാം വയസ്സിൽ  രചിച്ചത്‌ കൃതി
ജാതികുമ്മി

>>അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ്‌ കറുപ്പൻ നടത്തിയ രചന
ആചാര ഭൂഷണം

>>കൊച്ചി മഹാരാജാവിന്റെ ഷഷ്ഠിപൂർത്തി ചടങ്ങിൽ കറുപ്പൻ രചിച്ച കൃതി
ബാലകലേശം (1919)

>>പണ്ഡിറ്റ്‌ കറുപ്പന്റെ സാഹിത്യരചനകളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട കവിത
ഉദ്യാനവിരുന്ന്‌ 

>>മദ്രാസ് ഗവണർറുടെ കൊച്ചി  സന്ദർശനത്തെ തുടർന്ന് കൊച്ചിമഹാരാജാവ്‌ കൊട്ടാരത്തിൽ ഒരു ഉദ്യാന വിരുന്ന് സംഘടിപ്പിച്ചു. ഈ വിരുന്നിൽ അധികാരികൾ പണ്ഡിറ്റ്‌ കറുപ്പനെ ക്ഷണിച്ചിരുന്നില്ല  ഇതിൽ മനംനൊന്ത്‌ അദ്ദേഹം എഴുതിയ കവിത
ഉദ്യാനവിരുന്ന് 

>>ശാകുന്തളം വഞ്ചിപ്പാട്ട്‌ രചിച്ചതാര് 
പണ്ഡിറ്റ്‌ കറുപ്പൻ

>>പണ്ഡിറ്റ്‌ കറുപ്പൻ അന്തരിച്ചത്  
1938 മാർച്ച് 31

>>പ്ലൂറസി എന്ന ശ്വാസകോശ രോഗം ബാധിച്ച്‌ അന്തരിച്ച നവോത്ഥാന നായകനാര് 
പണ്ഡിറ്റ്‌ കറുപ്പൻ

>>പണ്ഡിറ്റ്‌ കറുപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ 
ചേരാനെല്ലൂർ

>>പണ്ഡിറ്റ്‌ കറുപ്പൻ സ്മാരക ഗ്രാമീണ വായനശാല ചേരാനെല്ലൂരിൽ പ്രവർത്തനമാരംഭിച്ച വർഷം
1953

>>2013 ലെ പ്രഥമ പണ്ഡിറ്റ്‌ കറുപ്പൻ പുരസ്‌കാരം നേടിയത്‌
സുഗതകുമാരി

>>2015 ലെ പണ്ഡിറ്റ്‌ കറുപ്പൻ പുരസ്‌കാരം നേടിയത്‌
ചിദാനന്ദപുരി

>>പണ്ഡിറ്റ്‌ കറുപ്പൻ ജീവിതവും പോരാട്ടവും എന്ന കൃതിയുടെ രചയിതാവ്  
ഗോപിനാഥ്‌ പനങ്ങാട്‌

>>“പണ്ഡിറ്റ്‌ കറുപ്പൻ”എന്ന പുസ്തകം എഴുതിയത് 
വിദ്യാനന്ദൻ

>>"പണ്ഡിറ്റ്‌ കറുപ്പൻ വിപ്ലവം  കവിതയിലും സാമൂഹിക രംഗത്തും" എന്ന ഗ്രന്ഥം എഴുതിയതാര് 
തങ്കപ്പൻ പുയ്യപ്പിള്ളി

>>പണ്ഡിറ്റ്‌ കറുപ്പൻ സ്ഥാപിച്ച സഭകളും ആസ്ഥാനങ്ങളും 

  • കല്യാണദായിനി സഭ- കൊടുങ്ങല്ലൂർ(ആനാപ്പുഴ)
  • സന്മാർഗ്ഗ പ്രഭീപ സഭ - കുമ്പളം
  • ജ്ഞാനോദയം സർ - ഇടക്കൊച്ചി
  • പ്രബോധ ചന്ദ്രോദയം സഭ - നോർത്ത്‌ പറവൂർ
  • അരയവംശോദ്ധാരണീ മഹാസഭ -ഏങ്ങണ്ടിയൂർ
  • വാലസമുദായ പരിഷ്കരണസഭ -തേവര
  • സുധർമ്മ സുര്യോദയം സഭ- തേവര
  • പുലയ മഹാസഭ- കൊച്ചി
  • വാല സേവാ സമിതി -വൈക്കം
  • പ്രബോധ ചന്ദ്രോദയ സഭ -വടക്കൻ പറവൂർ

>>പണ്ഡിറ്റ് കറുപ്പന്റെ പ്രധാന സാഹിത്യ രചനകൾ 

  • ജാതിക്കുമ്മി 
  • ആചാരഭൂഷണം 
  • ശ്രീബുദ്ധൻ 
  • കൈരളി കൗതുകം 
  • ധീവരതരുണിയുടെ വിലാപം 
  • അരയ പ്രശസ്തി
  • ഉദ്യാന വിരുന്ന് (കവിത)
  • കാവ്യപേടകം 
  • കാളിയമർദ്ദനം
  • രാജരാജപർവം 
  • ചിത്രലേഖ 
  • ജൂബിലി ഗാനങ്ങൾ  
  • ഭഞ്ജിത വിമാനം 
  • സുഗതസൂക്തം 
  • മംഗളമാല 
  • സംഗീത നൈഷധം
  • ശാകുന്തളം വഞ്ചിപ്പാട്ട് 
  • സൗദാമിനി
  • പാവങ്ങളുടെ പാട്ട്
  • ലളിതോപഹാരം
  • കാട്ടിലെ ജ്യേഷ്ഠൻ
  • ദീനസ്വരം
  • ധർമകാഹളം 
  • ബാലോദ്യാനം 
  • സ്തോത്രമന്ദാരം
  • അരയ വിലാപം
  • ചിത്രലേഖ

>>പണ്ഡിറ്റ് കറുപ്പൻ രചിച്ച പ്രധാന നാടകങ്ങൾ 

  • ലങ്കാമർദനം
  • ബാലകലേശം 
  • പഞ്ചവടി 
  • ഭാഷാ ഭൈമി പരിണയം
  • ധ്രുവചരിതം     
  • എഡ്വേർഡ് വിജയം 
  • ഉലൂപോഖ്യാനം

കായൽ സമ്മേളനം 

പുലയരുൾപ്പെട്ട താഴ്ന്ന ജാതിക്കാർക്ക്‌ പൊതുവഴിയിൽ കൂടി നടക്കാനോ, വിദ്യാഭ്യാസം നേടുന്നതിനോ, ഒരുമിച്ചു കൂടുവാനോ ചന്തകളിൽ നിന്നും സാധനം വാങ്ങുവാനോ അവകാശമുണ്ടായിരുന്നില്ല

ഈ ആവശ്യങ്ങളെല്ലാം നേടിയെടുക്കുന്നതിന്‌ പുലയസമുദായം ഒരു സമ്മേളനം നടത്താൻ തീരുമാനിച്ചു. എന്നാൽ ഭരണാധികാരികൾ അതിനുളള്ള അനുമതി നിഷേധിച്ചു

കരയിൽ സമ്മേളനം നടത്താൻ പാടില്ലെങ്കിൽ കായലിൽ വെച്ചാകാമെന്ന്‌ തീരുമാനിക്കുകയും പണ്ഡിറ്റ്‌ കറുപ്പന്റെ നേതൃത്വത്തിൽ ചെറിയ ചങ്ങാടങ്ങൾ കൂട്ടികെട്ടി വലിയ ഒരു വള്ളം നിർമ്മിക്കുകയും അവിടെ സമ്മേളനം കൂടുകയും ചെയ്തു

കൊച്ചി കായലിലായിരുന്നു ഈ സമ്മേളനംനടന്നത്‌. അധികാരികൾക്ക്‌ സമ്മേളനം നടത്തിയവർക്ക്തിരെ നടപടിയെടുക്കാൻ കഴിഞ്ഞില്ല. അങ്ങനെ ആ സമ്മേളനം “കായൽ സമ്മേളനം" എന്ന പേരിൽ ചരിത്രത്തിന്റെ ഭാഗമായി

Previous Post Next Post