തമിഴ് നാട്



 >>തമിഴ്‌ നാട് രൂപീകൃതമായതെന്ന്
1950 ജനുവരി 26

>>തമിഴ്‌ നാടിന്റെ തലസ്ഥാനം
ചെന്നൈ

>>ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം
തമിഴ്‌നാട്‌
 

>>തമിഴ്‌ നാടിന്റെ സാംസ്‌കാരിക തലസ്ഥാനം
മധുര

>>തമിഴ്‌ നാടിന്റെ  ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ
മദ്രാസ്‌ (ചെന്നൈ)

>>തമിഴ്‌നാടിന്റെ പഴയ പേര്‌
മദ്രാസ്‌

>>മദ്രാസ്‌ സംസ്ഥാനത്തിന്‌ തമിഴ്‌ നാട്‌ എന്ന പേര്‌ നൽകിയതെന്ന്
1969

>>തമിഴ്‌ നാടിന്റെ  ഔദ്യോഗിക പക്ഷി
എമറാൾഡ്‌ ഡോവ്‌

>>തമിഴ്‌ നാടിന്റെ ഔദ്യോഗിക മൃഗം
വരയാട്‌ / നീലഗിരി താർ

>>തമിഴ്‌ നാടിന്റെ  ഔദ്യോഗിക വൃക്ഷം
കരിമ്പന

>>തമിഴ്‌ നാടിന്റെ പ്രധാന ആഘോഷങ്ങൾ ഏതൊക്കെ
  1.ദീപാവലി
  2.പൊങ്കൽ

>>പൊങ്കലിനോടനുബന്ധിച്ച്‌ തമിഴ്‌ നാട്ടിൽ നടത്തിയിരുന്ന കാളപ്പോര്‌
ജെല്ലിക്കട്ട്

>>തമിഴ്‌ നാടിന്റെ  പ്രധാനഭാഷ
തമിഴ്‌

>>ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷയേത്  
തമിഴ്‌

>>ക്ലാസിക്കൽ പദവി ലഭിച്ച ആദ്യത്തെ ഇന്ത്യൻ  ഭാഷയേത്
തമിഴ്‌

>>തമിഴ്‌ ഭാഷയ്ക്ക്‌ ക്ലാസിക്കൽ പദവി ലഭിച്ച വർഷം
2004
 
>>ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ, കണ്ടെത്തിയ ശിലാലിഖിതങ്ങളിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിരിക്കുന്ന ഭാഷ
തമിഴ്‌

>>തിരുവള്ളുവർ പ്രതിമയുടെ ഉയരമെത്ര
133 അടി

>>തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്‌
കന്യാകുമാരി

>>തമിഴ്‌ നാടിന്റെ  പ്രധാന നൃത്തരൂപം
ഭരതനാട്യം

>>ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലാസിക്കൽ നൃത്തരൂപം
ഭരതനാട്യം

>>പ്രശസ്തയായ ഭരതനാട്യം നർത്തകി
രുക്മിണി ദേവി അരുണ്ഡേല

>>ഇന്ത്യൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി
രുക്മിണി ദേവി അരുണ്ഡേല

>>രാജ്യസഭയിലേക്ക്‌ നൊമിനേറ്റ്‌ ചെയുപ്പെട്ട ആദ്യ വനിത
രുക്മിണി ദേവി അരുണ്ഡേല

>>അഡയാറിൽ രുക്മിണിദേവി അരുണ്ഡേലേ സ്ഥാപിച്ച നൃത്ത വിദ്യാലയം
കലാക്ഷേത്രം

>>തമിഴ്‌ നാട്ടിലെ സിനിമാ വ്യവസായം അറിയപ്പെടുന്നത്‌
കൊളീവുഡ്‌

>>തമിഴ്‌ സിനിമാ വ്യവസായത്തിന്റെ തലസ്ഥാനം
കോടമ്പാക്കം

>>തമിഴിലെ ആദ്യത്തെ സിനിമ
കീചകവധം

>>മൊസാർട്ട്‌ ഓഫ്‌ മദ്രാസ് എന്നറിയപ്പെടുന്നതാരെ
എ.ആർ.റഹ്മാൻ

>>2017 ലെ ഓസ്കാറിനുള്ള ഇന്ത്യയിലെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞുടുക്കപെട്ട തമിഴ് സിനിമ
വിസാരണൈ

>>തമിഴ്‌ നാട്ടിൽ ഉപ്പുസത്യാഗ്രഹത്തിന്‌ നേതൃത്വം  കൊടുത്തതാര്
സി.രാജഗോപാലാചാരി

>>വേദാരണ്യം ഗാന്ധി എന്ന്‌ അറിയപ്പെടുന്നതാര്  
സി.രാജഗോപാലാചാരി

>>ഉപ്പുസത്യാഗ്രഹത്തിന്‌ വേദിയായ തമിഴ്‌ നാട്ടിലെ കടപ്പുറം
 വേദാരണ്യം

>>ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നതാരെ
സി.രാജഗോപാലാചാരി

>>ഡെൻമാർക്കിന്റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ്‌ നാട്ടിലെ പ്രദേശം
ഡാൻസ്‌ ബോർഗ്‌ കോട്ട (തരംഗമ്പാടി)

>>ദക്ഷിണേന്ത്യയിലെ ആദ്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സമ്മേളനം നടന്നത്‌ എവിടെ
മദ്രാസ്  (1887)

>>ബ്രിട്ടീഷുകാർക്കെതിരെ വെല്ലൂർ കലാപം നടന്ന  വർഷം
1806

>>ആനിബസന്റ്‌ നേതൃത്വം നൽകിയ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം
അഡയാർ

>>ഇന്ത്യയിൽ ആദ്യമായി നിയമനിർമ്മാണ സഭ സ്ഥാപിച്ചതെവിടെ
മദ്രാസ്‌

>>മദ്രാസ്‌ നിയമനിർമ്മാണസഭ സ്ഥാപിതമായ വർഷം
1881

>>ഇന്ത്യയിൽ പ്രാദേശിക പാർട്ടികളുടെ കോട്ട എന്നറിയപ്പെടുന്നത്‌
തമിഴ്‌ നാട്‌

>>ഒരു ഇന്ത്യൻ സംസ്ഥാനത്തിൽ അധികാരത്തിൽ വന്ന ആദ്യ പ്രാദേശിക പാർട്ടി
ഡി.എം.കെ

>>ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പാർട്ടിയുടെ സ്ഥാപകൻ
സി.എൻ അണ്ണാദുരൈ
 
>>ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്‌ മേക്കർ, ആൾക്കൂട്ടത്തിന്റെ നേതാവ്‌ എന്നിങ്ങനെ അറിയപ്പെടുന്നതാരെ
കാമരാജ്‌

>>കാമരാജിന്റെ രാഷ്ട്രീയഗുരു
എസ്‌.സത്യമൂർത്തി

>>Firebrand of South India എന്നറിയപ്പെടുന്ന വ്യക്തി
എസ്‌. സത്യമൂർത്തി

>>പെരിയോർ  എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
ഇ.വി.രാമസ്വാമി നായ്ക്കർ

>>വൈക്കം ഹീറോ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി
ഇ.വി. രാമസ്വാമി നായ്കർ

>>ഒരു സിനിമ നടൻ മുഖ്യമന്ത്രിയായ ഇന്ത്യയിലെ  ആദ്യ സംസ്ഥാനം
തമിഴ്‌ നാട്‌

>>തമിഴ്‌ നാട്‌ മുഖ്യമന്ത്രിയായ സിനിമാ നടൻ
എം.ജി.ആർ

>>ഇന്ത്യൻ മുഖ്യമന്തി സ്ഥാനത്തെത്തിയ ആദ്യ സിനിമാനടി
ജാനകീ രാമചന്ദ്രൻ

>>തമിഴ്‌ നാടിന്റെ ആദ്യ വനിത മുഖ്യമന്തി
ജാനകി രാമച്രന്ദൻ

>>പുരട്ചി തലൈവി എന്നറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്
ജെ. ജയലളിത

>>തമിഴ്‌ നാട്‌ മുഖ്യമന്ത്രി ആയിരുന്ന ജയലളിത ജനിച്ചത്‌ എന്നാണ്?
1948 ഫെബ്രുവരി 24(മാണ്ഡ്യ- കർണ്ണാടക)

>>ജയലളിത നായികയായ ആദ്യ തമിഴ്‌ സിനിമ
വെണ്ണിറ ആട്രൈ(1965)

>>ജയലളിതയെ നിയമസഭാതിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ വ്യക്തി
ഇ.ജി സുഗവനം (1996)

>>ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട അയോഗ്യത കൽപ്പിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി
ജയലളിത

>>ജയലളിത അന്തരിച്ചതെന്ന്
2016 ഡിസംബർ 5

>>1991 മേയ്‌ 21 ന്‌ രാജീവ്‌ ഗാന്ധി വധിക്കപ്പെട്ട സ്ഥലം
തമിഴ് നാട്ടിലെ ശ്രീ പെരുമ്പത്തൂർ

>>ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം
പാണ്ഡ്യരാജവംശം

>>തഞ്ചാവൂർ  രാജരാജശ്വേരി ക്ഷേത്രം പണികഴിച്ചിച്ചത്‌ ആരാണ്?
രാജരാജചോളൻ ഒന്നാമൻ

>>നായ്ക്കർ രാജവംശം പണികഴിപ്പിച്ച മധുരയിലെ ക്ഷേത്രം
മധുരമീനാക്ഷി ക്ഷേത്രം

>>തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രവും, തഞ്ചാവൂർ കൈലാസക്ഷേത്രവും പണികഴിപ്പിച്ചതാര്
രാജരാജ ചോളൻ ഒന്നാമൻ

>>ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഇടനാഴി കാണപ്പെടുന്ന ക്ഷേത്രം
രാമേശ്വരം ക്ഷേത്രം

>>കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിത്‌
നരസിംഹവർമ്മൻ രണ്ടാമൻ

>>പല്ലവന്മാരുടെ തലസ്ഥാനമായിരുന്ന പ്രദേശം
കാഞ്ചീപുരം

>>പട്ടിന്‌ പ്രസിദ്ധമായ തമിഴ്‌ നാട്ടിലെ സ്ഥലം
കാഞ്ചീപുരം

>>പാലാറിന്റെ തീരത്തെ പട്ടണം
കാഞ്ചീപുരം

>>ഹുയാൻസാങ്‌ സന്ദർശിച്ച സ്ഥലം
കാഞ്ചീപുരം

>>കുളച്ചൽ യുദ്ധം നടന്ന വർഷം
1741

>>രാജ്യത്ത്‌ തീപ്പെട്ടി തുകൽ ഉത്പന്നങ്ങൾ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
തമിഴ്‌ നാട്‌

>>മുട്ടവ്യവസായത്തിന്‌ പ്രസിദ്ധമായ സ്ഥലം
നാമക്കൽ

>>അച്ചടിക്കും പടക്ക നിർമ്മാണത്തിനും പേരുകേട്ട സ്ഥലം
ശിവകാശി

>>ലിഗ്നൈറ്റ്  ഖനനത്തിന്‌ പ്രസിദ്ധമായ സ്ഥലം
നെയ്‌ വേലി

>>ഇരുമ്പ്‌ ഉത്പാദനത്തിന്‌ പ്രസിദ്ധമായ സ്ഥലം
സേലം

>>സിഗററ്റ്‌ ഉത്പാദനത്തിന്‌ പേര്‌ കേട്ട സ്ഥലം
ദിണ്ടിഗൽ

>>ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ
പേരാമ്പൂർ

>>ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ്‌ ബ്രീഡർ റിയാക്ടർ
കാമിനി

>>കാമിനി ഫാസ്റ്റ്‌ ബ്രീഡർ റിയാക്ടർ സ്ഥാപിച്ചിരിക്കുന്നത്‌
കൽപ്പാക്കം ആണവ നിലയത്തിൽ

>>ഇന്ത്യയിലെ ആദ്യ അഗ്രികൾച്ചറൽ ബാങ്ക് നിലവിൽ വന്നത്‌
ചെന്നൈ

>>ഇന്ത്യയിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്‌ സ്ഥാപിച്ചത്
വണ്ടല്ലൂർ

>>നവോദയ വിദ്യാലയങ്ങളില്ലാത്ത ഏക ഇന്ത്യൻ സംസ്ഥാനം
തമിഴ്‌ നാട്

>>ഇന്ത്യയിലെ ആദ്യ ഗ്രീൻ ലെജിസ്ലേറ്റീവ് മന്ദിരം സ്ഥാപിതമായ സംസ്ഥാനം
തമിഴ്‌ നാട്‌

>>സ്‌കൂൾ പാഠ്യപദ്ധതിയിൽ ചെസ്‌ നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
തമിഴ്‌ നാട്‌

>>കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
തമിഴ്‌ നാട്

>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ തൂണി മില്ലുകളുള്ള സംസ്ഥാനം
തമിഴ്‌ നാട്

>>നിർബന്ധിത മത പരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ സംസ്ഥാനം
തമിഴ്‌ നാട്

>>തെക്കേ ഇന്ത്യയിൽ റെയിൽവേ നിലവിൽവന്ന ആദ്യ സംസ്ഥാനം
തമിഴ്‌ നാട് (1856)

>>കമുദി സോളാർ പ്ലാന്റ്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
തമിഴ്‌ നാട്
 
>>ഇന്ത്യയിൽ  വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം
തമിഴ്‌ നാട്‌ (1997)

>>മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
തമിഴ്‌ നാട്‌

>>ഇന്ത്യയിലെ ആദ്യത്തെ സായാഹ്നപത്രം ഏത്
മദ്രാസ് മെയിൽ (1868)

>>ഇന്ത്യയിൽ ആദ്യമായി ലോക അദാലത്ത്‌ ആരംഭിച്ചത്‌ ഏത് സംസ്ഥാനത്താണ്?
തമിഴ്‌ നാട്‌

>>കമാന്റോ  പോലീസ്‌ വിഭാഗം ആരംഭിച്ച ആദ്യ സംസ്ഥാനം
തമിഴ്‌ നാട്‌

>>ഇന്ത്യയിലെ പ്രഥമ പ്രാണി മ്യൂസിയം ആരംഭിച്ച സംസ്ഥാനം
തമിഴ്‌ നാട്‌

>>രാജ്യത്തിലാദ്യമായി എല്ലാ പഞ്ചായത്തുകളിലും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ സംസ്ഥാനം
തമിഴ്‌ നാട്‌

>>ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാത NH44 (പഴയ പേര് NH47) ഏറ്റവും കൂടുതൽ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം
തമിഴ്‌ നാട്‌

>>കന്യാകുമാരിയിക്കും നിസാമുദ്ദീനും മധ്യേ സർവ്വീസ്‌ നടത്തുന്ന ട്രെയിൻ
തിരുക്കുറൽ എക്സ്പ്രസ്സ്

>>തമിഴ്‌ നാട്‌ സർക്കാരിന്റെ ഔദ്യോഗിക സീലിൽ ആലേഖനം ചെയ്തിരിക്കുന്ന ക്ഷേത്രം
ശരീവില്ലി പുത്തൂർ ആണ്ടാൾ ക്ഷേത്രം

>>ഇന്ത്യയുടെ ആദ്യ ന്യൂട്രിനോ പരീക്ഷണശാല സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രദേശം
തമിഴ്‌ നാട്ടിലെ ബോധി വെസ്റ്റ്ഹിൽ വനമേഖലയിൽ

>>മദർ തെരേസ വനിതാ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്‌ എവിടെ  
കൊടൈക്കനാൽ

>>ദേശീയ വാഴപ്പഴ ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
തിരുച്ചിറപ്പള്ളി

>>ഇന്ത്യയിലെ യുദ്ധടാങ്ക് നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
ആവഡി

>>പാസ്ചർ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?
കുനൂർ

>>തമിഴ് നാട്ടിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ
വെല്ലൂർ

>>ഇന്ത്യയിലെ Wax മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌ എവിടെ
കന്യാകുമാരി

>>ഇന്ത്യയിലെ തേൻ-തേനീച്ച മ്യൂസിയം സ്ഥിതിചെയ്യുന്ന സ്ഥലം
ഊട്ടി

>>മിനി ജപ്പാൻ എന്നറിയപ്പെടുന്നത്‌
ശിവകാശി

>>മാമല്ലപുരം എന്നറിയപ്പെട്ടിരുന്ന തമിഴ്‌ നാട്ടിലെ സ്ഥലം
മഹാബലി പുരം

>>റേഡിയോ അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്‌
ഊട്ടി

>>കോവെ എന്നറിയപ്പെട്ടിരുന്ന സ്ഥലം
കോയമ്പത്തൂർ

>>ഇന്ത്യയുടെ മോട്ടോർ സ്പോർട്സ്‌ സിറ്റി എന്നറിയപ്പെടുന്നത്‌
കോയമ്പത്തൂർ

>>ഇന്ത്യയുടെ 21-ാം മത്‌ ആണവോർജ്ജ നിലയം
കൂടംകുളം

>>തമിഴ്‌ നാട്ടിലെ കൂടംകുളം ആണവനിലയം നിർമ്മാണത്തിൽ സഹകരിച്ച രാജ്യം
റഷ്യ

>>കൂടംകുളം സ്ഥിതി ചെയ്യുന്ന ജില്ല
തിരുനെൽവേലി

>>കൂടംകുളം റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം
യുറേനിയം 235

>>കൂടംകുളം ആണവ നിലയത്തിനെതിരെ സമരത്തിന്‌ നേതൃത്വം നൽകിയ വ്യക്തി
എസ്‌ പി ഉദയകുമാർ

>>ആണവ നിലയത്തിനെതിരെ സമരം നടന്ന ഗ്രാമം
ഇടിന്തിക്കര

>>ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം
കന്യാകുമാരി

>>തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം
പാമ്പൻപാലം

>>ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്വ്‌ ഏത്
നീലഗിരി

>>നീലഗിരി ബയോസ്ഫിയർ റിസർവ്വ്‌ സ്ഥാപിതമായ വർഷം
1986

>>പശ്ചിമഘട്ടവും പൂർവ്വഘട്ടവും  തമ്മിൽ സന്ധിക്കുന്ന സ്ഥലം
നീലഗിരി

>>നീലഗിരി പ്രദേശത്ത്‌ വസിക്കുന്ന ഗോത്ര വർഗ്ഗം
തോടർ

>>UNESCOയുടെ പൈതൃകപ്പട്ടികയിൽ ഇടം നേടിയ നീലഗിരി മൗണ്ടൈൻ  റെയിൽവേ സ്ഥിതി ചെയ്യുന്നത്‌
തമിഴ്‌ നാട്‌

>>തെക്കേ ഇന്ത്യയിലെ മലകളുടെ റാണി എന്നറിയപ്പെടുന്ന പ്രദേശം
ഊട്ടി

>>വിവേകാനന്ദപ്പാറ, തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്‌
കന്യാകുമാരി

>>തമിഴ്‌ നാട്ടിൽ 'മലയാളി ടെമ്പിൾ ' സ്ഥിതി ചെയ്യുന്നത്‌ എവിടെ
യേർക്കാട്‌

>>കൊടൈക്കനാൽ വികസിപ്പിച്ചെടുത്തത്‌ ഏതു രാജ്യത്തിന്റെ സഹായത്തോടെയാണ്‌
യു.എസ്‌.എ

>>തമിഴ്‌ നാട്ടിലേക്ക് പ്രവേശനമുള്ള  കേരളത്തിലെ വന്യജീവി സങ്കേതം
പറമ്പിക്കുളം
 
>> മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന തമിഴ്‌ നാട്ടിലെ ദേശിയോദ്യാനം
മുതുമലൈ (തമിഴ്‌ നാട്, കേരളം, കർണ്ണാടക)
 
>>ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ പാർക്ക് സ്ഥാപിക്കുന്ന തമിഴ്‌ നാട്ടിലെ പ്രദേശം
ചെങ്കൽപ്പേട്ട്

>>ലോകത്തിലെ തന്നെ ആദ്യ ഹാലോഫൈറ്റ് ചെടികളുടെ പൂന്തോട്ടം ഉദ്ഘാടനം ചെയ്ത സ്ഥലം
വേദാരണ്യം

>>ഇന്ത്യയും ഇസ്രായേലും സംയുക്തമായി ഫ്ളോറികൾച്ചർ സെന്റർ ആരംഭിക്കുന്നത്‌
കൃഷ്ണഗിരി (തമിഴ്‌ നാട്‌)

>>മേട്ടൂർ ഡാം, ഗ്രാന്റ്‌ ഡാം എന്നിവ സ്ഥിതി ചെയ്യുന്ന നദി
കാവേരി

>>ഇന്ത്യയിലെ ഏറ്റവും പഴയ അണക്കെട്ടായ ഗ്രാന്റ്‌ അണക്കെട്ട്‌ നിർമ്മിച്ചത്‌
കരികാലചോളൻ

>>കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌
ചിറ്റാർ നദി

>>ഹൊഗെനക്കൽ വെള്ളച്ചാട്ടം ഏത്‌ നദിയിലാണ്‌
കാവേരി

>>ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം
ഹൊഗെനക്കൽ

>>മധുര ഏത്‌ നദിയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്
വൈഗ

>>ചെന്നൈയിലൂടെ ഒഴുകുന്ന നദികൾ
കൂവം, അഡയാർ

>>തിരുച്ചിറപ്പള്ളി, ഈറോഡ്‌ നഗരങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം
കാവേരി

>>മഹാബലിപുരം സ്ഥിതി ചെയ്യുന്ന നദീതീരം
പാലാർ

>>തിരുനെൽവേലി നഗരത്തെ ചുറ്റി ഒഴുകുന്ന നദി
താമരഭരണി

>>കാവേരി നദീജല തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ
തമിഴ്‌ നാട്‌, കർണാടക

>>മുല്ലപ്പെരിയാർ അണക്കെട്ട്‌ തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ
തമിഴ്‌ നാട്‌, കേരളം

>>പിച്ചവാരം കണ്ടൽക്കാട്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
തമിഴ്‌ നാട്‌

>>ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം
തമിഴ്‌ നാട്‌

>>ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തെ തുറമുഖം
തൂത്തുക്കുടി

>>'കപ്പലോട്ടിയ തമിഴൻ' എന്നറിയപ്പെടുന്നത്‌ ആരാണ്
വി.ഒ. ചിദംബരംപിള്ള

>>1906 ൽ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി സ്ഥാപിച്ച വ്യക്തി
വി.ഒ ചിദംബരം പിള്ള

>>തൂത്തുക്കുടി തുറമുഖത്തിന്റെ പുതിയ പേര്‌
വി.ഒ.ചിദംബരംപിള്ള തുറമുഖം

>>തമിഴ്‌ നാട്ടിലെ പരിസ്ഥിതി സൗഹാർദ്ദ തുറമുഖം
എണ്ണൂർ

>>എനർജി പോർട്ട്‌ ഓഫ്‌ ഏഷ്യ എന്നറിയപ്പെടുന്ന തുറമുഖം
എണ്ണൂർ

>>എണ്ണൂർ പോർട്ട്‌ ട്രസ്റ്റിന്റെ പുതിയ പേര്‌
കാമരാജൻ പോർട്ട്‌ ലിമിറ്റഡ്‌

>>സംഘകാലവുമായി ബന്ധപ്പെട്ട പ്രാചീന തുറമുഖം
കാവേരിപും പട്ടണം

>>പാക്ക്‌ കടലിടുക്കിന്റെ ആഴം വർദ്ധിപ്പിച്ച്‌ വിപുലമായ കപ്പൽചാൽ നിർമ്മിക്കുന്ന പദ്ധതി
സേതു സമുദ്രം പദ്ധതി

>>സേതു സമുദ്രം പദ്ധതിയുടെ പ്രധാന നടത്തിപ്പ്‌ ചുമതല വഹിക്കുന്ന ഏജൻസി
തൂത്തുക്കുടി പോർട്ട്‌ ട്രസ്റ്റ്‌

>>എ.പി.ജെ. അബ്ദുൽ കലാമിന്റെ ജന്മദേശം
രാമേശ്വരം

>>എ.പി.ജെ അബ്ദുൾ കലാമിന്റെ അന്ത്യവിശ്രമസ്ഥലം
പേയ്കറുമ്പ്‌

>>എ.പി.ജെ.അബ്ദുൽ കലാമിന്റെ പേരിൽ യൂത്ത്‌ അവാർഡ്‌ ഏർപ്പെടുത്തിയ സംസ്ഥാനം
തമിഴ്‌ നാട്‌

>>മദ്രാസ്‌ പോർട്ട്‌ ട്രസ്റ്റിൽ ക്ലർക്കായി ജീവിതം ആരംഭിച്ച ഗണിത ശാസ്ത്രജ്ഞൻ
ശ്രീനിവാസ രാമാനുജൻ

>>തമിഴ്‌ നാട്ടിൽ ഗവർണറായ ആദ്യ മലയാളി വനിത
ഫാത്തിമാബീവി

>>തമിഴ്‌ നാട്ടിൽ രണ്ട്‌ തവണ ഗവർണറായ വ്യക്തി
സുർജിത്‌ സിംഗ്‌ ബർണാല

>>ചെസ്സിലെ ഗ്രാന്റ്‌ മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരൻ
വിശ്വനാഥൻ ആനന്ദ്‌

>>ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‍ജൻഡർ ന്യൂസ് റീഡർ
പദ്മിനി പ്രകാശ്

>>ചെന്നൈയുടെ ആദ്യകാല നാമം
മദ്രാസ്

>>മദ്രാസ് പട്ടണത്തിന്റെ സ്ഥാപകൻ
ഫ്രാൻസിസ്‌ ഡേ

>>ചെപ്പോക്ക്‌ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം
ചെന്നൈ

>>ദക്ഷിണേന്ത്യയുടെ പ്രവേശന കവാടം
ചെന്നൈ

>>ഇന്ത്യയിലാദ്യമായി സൈബർ പോസ്റ്റാഫീസ്‌ സ്ഥാപിതമായ നഗരം
ചെന്നൈ

>>പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന്റെ  ആദ്യ സേവിംഗ്സ്‌ ബാങ്‌, എ ടി എം സ്ഥാപിതമായ നഗരം
ചെന്നൈ

>>ലോകപ്രശസ്തമായ ചെന്നൈയിലെ കടൽത്തീരം
മറീനാ ബീച്ച്

>>സ്വാമിനാഥൻ റിസർച്ച്‌ ഫൗണ്ടേഷൻ  സ്ഥിതി ചെയ്യുന്നത്‌
ചെന്നൈ

>>ദക്ഷിണ റെയിൽവെയുടെ ആസ്ഥാനം
ചെന്നൈ

>>ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം
ചെന്നൈ

>>തെക്കനേഷ്യയിലെ ഡെട്രോയിറ്റ്‌ എന്നറിയപ്പെടുന്ന നഗരം
ചെന്നൈ

>>ഇന്ത്യയിലാദ്യമായി എയ്ഡ്സ്‌ റിപ്പോർട്ട് ചെയ്ത നഗരം
ചെന്നൈ (1986)

>>തെക്കേ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന തുറമുഖം
ചെന്നൈ തുറമുഖം

>>ഏറ്റവും പഴക്കം ചെന്ന മുൻസിപ്പൽ കോർപറേഷൻ മന്ദിരം
റിപ്പൺ ബിൽഡിംഗ്‌

>>ചെന്നൈ നഗരത്തിലേക്ക്‌  നിന്ന്‌ ജലമെത്തിക്കാനായി നടപ്പിലാക്കിയ പദ്ധതി
തെലുഗു ഗംഗാ പ്രോജക്ട്‌

>>അഹമ്മദാബാദിനെയും ചെന്നൈയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ
നവജീവൻ എക്സ്പ്രസ്‌

>>എം.ജി.ആർ, അണ്ണാദുരൈ എന്നിവരുടെ സമാധിസ്ഥലം സ്ഥിതി ചെയ്യുന്നത്‌
ചെന്നൈ

>>ഗിണ്ടി നാഷണൽ പാർക്ക്‌ സ്ഥിതി ചെയ്യുന്നത്‌
ചെന്നൈ

>>ഇന്ത്യയിലെ ആദ്യ സിമന്റ്‌ ഫാക്ടറി ആരംഭിച്ച നഗരം
ചെന്നൈ

>>സെന്റ്‌ ജോർജ്‌ കോട്ട സ്ഥിതി ചെയ്യുന്ന നഗരം
ചെന്നൈ

>>ചെന്നൈയിൽ സ്ഥിതിചെയ്യുന്ന പ്രധാന സ്ഥാപനങ്ങൾ

  • സതേൺ റെയിൽവേഅണ്ണാ സർവ്വകലാശാല 
  • എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ
  • ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭ
  • ഇന്ത്യൻ ആർമിയുടെ ഓഫീസെർസ് ട്രെയിനിംഗ് അക്കാഡമി
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ
  • എം എ ചിദംബര ക്രിക്കറ്റ് സ്റ്റേഡിയം
  • സെൻട്രസ്റൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഷ്യീൻ ടെക്നോളജി
  • ഇന്റഗ്രൽ കോച്ച് ഫാക്ടറി

>>തമിഴ്‌നാട്ടിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ

  • സത്യമംഗലം വന്യജീവി സങ്കേതം
  • മുണ്ടൻ തുറൈ വന്യജീവി സങ്കേതം
  • മുതുമലൈ വന്യജീവി സങ്കേതം
  • പോയിന്റ്‌ കാലിമർ വന്യജീവി സങ്കേതം

>>തമിഴ്‌നാട്ടിലെ പ്രധാന ദേശീയോദ്യാനങ്ങൾ

  • ഗിണ്ടി ദേശീയോദ്യാനം
  • ഇന്ദിരാഗാന്ധി ദേശീയോദ്യാനം
  • പളനി ദേശീയോദ്യാനം
  • മുതുമലൈ ദേശീയോദ്യാനം

>>തമിഴ്നാട്ടിലെ പക്ഷി സങ്കേതങ്ങൾ

  • വേടൻതങ്കൽ പക്ഷിസങ്കേതം
  • പുലിക്കോട്ട്‌ പക്ഷിസങ്കേതം
  • പോയിന്റ്‌ കാലിമർ പക്ഷിസങ്കേതം


>>തമിഴ്‌നാട്ടിലെ പ്രധാന നദികൾ

  • കാവേരി
  • ഭവാനി
  • വൈഗ

>>തമിഴ്‌നാട്ടിലെ പ്രധാന തടാകങ്ങൾ

  • വീരണം
  • എമറാൾഡ്‌ തടാകം (ഉട്ടി)
  • കൊടൈക്കനാൽ

>>തമിഴ്നാടിന്റെ  പ്രാദേശിക നൃത്തരൂപങ്ങൾ

  • കോലാട്ടം
  • തെരുക്കൂത്ത്‌
  • കുമ്മി
  • കാവടി
  • ചിലമ്പാട്ടം


>>തമിഴ്‌നാട്ടിലെ വിമാനത്താവളങ്ങൾ

  • കോയമ്പത്തൂർ ഇന്റർനാഷണൽ എയർപോർട്ട്‌
  • ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട്‌
  • തിരുച്ചിറപ്പള്ളി ഇന്റർനാഷണൽ എയർപോർട്ട്‌
  • മധുരൈ എയർപോർട്ട്‌


>>തമിഴ്‌നാട്ടിലെ മേജർ തുറമുഖങ്ങൾ

  • ചെന്നൈ
  • തൂത്തുക്കുടി
  • എണ്ണൂർ

>>തമിഴ്നാട്ടിലെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ

  • കൈലാസനാഥക്ഷേത്രം - കാഞ്ചീപുരം
  • മധുരമീനാക്ഷി ക്ഷേത്രം - മധുര
  • രാമേശ്വരംക്ഷേത്രം - രാമേശ്വരം
  • ഐരാവധേശ്വര ക്ഷേത്രം - കുഭംകോണം
  • പഴനി സുബ്രമണ്യക്ഷേത്രം - പഴനി
  • തിരുച്ചെന്തൂർ ക്ഷേത്രം - തിരുച്ചെന്തൂർ
  • ബൃഹദീശ്വര ക്ഷേത്രം - തഞ്ചാവൂർ

>>തമിഴ്നാട്ടിലെ പ്രധാന സ്ഥാപനങ്ങൾ  

  • മദർതെരേസ വനിത സർവ്വകലാശാല- കൊടൈക്കനാൽ
  • റേഡിയോ അസ്ട്രോണമി സെന്റർ- ഊട്ടി
  • ദേശീയ വാഴപ്പഴ ഗവേഷണ കേന്ദ്രം - തിരുച്ചിറപ്പള്ളി
  • ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റൂട്ട്‌- ഡിണ്ടിഗൽ
  • Honey Bee Musuem- ഊട്ടി

>>തമിഴ് നാട്ടിലെ പ്രശസ്തരായ വ്യക്തികൾ

  • വിശ്വനാഥ് ആനന്ദ് - ചെസ്സ് താരം
  • എ.ആർ റഹ്മാൻ - സംഗീതഞ്ജൻ
  • സി.വി രാമൻ -ശാസ്ത്രഞ്ജൻ
  • എ.പി.ജെ അബ്ദുൽ കാലം - മുൻ ഇന്ത്യൻ രാഷ്ട്രപതി
  • ആർ. വെങ്കിട്ടരാമൻ -മുൻ ഇന്ത്യൻ രാഷ്ട്രപതി
  • ഇ.വി രാമസ്വാമി നായ്കർ - സ്വാതന്ത്രസമരസേനാനി
  • സുബ്രമണ്യ ഭാരതി - കവി
  • ഡോ എസ് .രാധാകൃഷ്ണൻ - മുൻ ഇന്ത്യൻ രാഷ്ട്രപതി
  • സി.രാജഗോപാലാചാരി - സ്വാതന്ത്രസമരസേനാനി
  • രാമാനുജൻ - ഗണിതശാസ്ത്രഞ്ജൻ
  • സി.എൻ അണ്ണാദൂരെ - പൊതുപ്രവർത്തകൻ
  • എം സുബ്ബലക്ഷ്മി - സംഗീതജ്ഞ

പ്രധാന കവികളും കൃതികളും

>>തമിഴ്ഭാഷ വ്യാകരണ ഗ്രന്ഥം
തോൽക്കാപ്പിയം

>>തമിഴ്‌ ഒഡീസി എന്നറിയപ്പെടുന്ന കൃതി
മണിമേഖല

>>മണിമേഖല രചിച്ചത്‌
സാത്തനാർ

>>തമിഴ്‌ ഇലിയഡ്‌ എന്നറിയപ്പെടുന്ന കൃതി
ചിലപ്പതികാരം

>>ചിലപ്പതികാരം രചിച്ചത്‌
ഇളങ്കോവടികൾ

>>കമ്പരാമായണം രചിച്ചതാര്
കമ്പർ

>>വന്ദേമാതരം തമിഴിലേക്കു തർജമ ചെയ്ത കവി
സുബ്രമണ്യ ഭാരതി
 
>>ഓടി വിളയാട് പാപ്പാ എന്ന പ്രശസ്ത തമിഴ് ഗാനത്തിന്റെ രചയിതാവ്
സുബ്രമണ്യ ഭാരതി
 
>>സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നു സിസ്റ്റർ നിവേദിത. സിസ്റ്റർ നിവേദിതയുടെ ശിഷ്യനായ തമിഴ് കവി ആരായിരുന്നു?
സുബ്രമണ്യ ഭാരതി
 
>>ആനയുടെ ചവിട്ടുകൊണ്ട് കൊല്ലപ്പെട്ട തമിഴ് കവി
സുബ്രമണ്യ ഭാരതി

തമിഴ് നാട്ടിലെ സ്ഥലങ്ങളും അപരനാമങ്ങളും

  • നിലഗിരിയുടെ റാണി - ഉദകമണ്ഡലം
  • മുത്തുകളുടെ നഗരം -തൂത്തുക്കുടി
  • തെക്കേ ഇന്ത്യയുടെ ധാന്യപ്പുര- തഞ്ചാവൂർ
  • ദക്ഷിണകാശി - രാമേശ്വരം
  • ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ - കോയമ്പത്തൂർ
  • ദക്ഷിണേന്ത്യയുടെ കവാടം- ചെന്നൈ
  • പട്ടിന്റെ നഗരം - കാഞ്ചിപുരം
  • ഇന്ത്യയുടെ മോട്ടോർ സ്പോർട്സ്‌ സിറ്റി - കോയമ്പത്തൂർ
  • ടെക്സ്റ്റെയിൽസ്‌ സിറ്റി ഓഫ്‌ ഇന്ത്യ - കോയമ്പത്തൂർ
  • ഡെട്രോയിറ്റ്‌ ഓഫ്‌ ദക്ഷിണഏഷ്യ - ചെന്നൈ
  • “കൊവൈ'” എന്നറിയപ്പെടുന്ന നഗരം - കോയമ്പത്തൂർ
  • ചിത്രകാരന്മാരുടെ ഗ്രാമം- ചോള മണ്ഡലം
  • മിനി ജപ്പാൻ -ശിവകാശി
  • ആയിരം ക്ഷേത്രങ്ങളുടെ നഗരം - കാഞ്ചിപുരം
  • ഉത്സവങ്ങളുടെ നഗരം - മധുര
  • കിഴക്കിന്റെ ഏതൻസ്‌ - മധുര
  • റോക്ക്‌ ഫോർട്ട്‌ സിറ്റി - തിരുച്ചിറപ്പള്ളി
  • തെക്കേ ഇന്ത്യയുടെ ഓക്സ്ഫോർഡ് - തിരുനെൽവേലി
  • തമിഴ്നാടിന്റെ അരിക്കിണ്ണം -തഞ്ചാവൂർ


Previous Post Next Post