തെലുങ്കാന


 >>തെലുങ്കാന സംസ്ഥാനം  രൂപീകൃതമായതെന്ന്
2014 ജൂൺ 2

>>തെലുങ്കാനയുടെ  തലസ്ഥാനമേത്
ഹൈദരാബാദ്‌

>>തെലുങ്കാനയുടെ  ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ
ഹൈദരാബാദ്‌

>>ഇന്ത്യയുടെ 29-ാം സംസ്ഥാനമേത്
തെലുങ്കാന

>>ആന്ധ്രാപ്രദേശിനെ വിഭജിച്ചു രൂപം കൊണ്ട സംസ്ഥാനം
തെലുങ്കാന

>>അവസാനമായി രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം
തെലുങ്കാന

>>ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം
തെലുങ്കാന

>>ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 12-ാം സ്ഥാനത്തുള്ള  ഇന്ത്യൻ സംസ്ഥാനം
തെലുങ്കാന
 
>>വലുപ്പത്തിൽ 12-ാം -സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം
തെലുങ്കാന

>>തെലുങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച്‌ പഠിക്കാൻ കേന്ദ്ര ഗവൺമെന്റ്‌ നിയമിച്ച കമ്മീഷൻ
ബി.എൻ.ശ്രീകൃഷ്ണ കമ്മീഷൻ (2010)

>>തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാൻ കോൺഗ്രസ്‌ വർക്കിംങ്‌ കമ്മിറ്റി അനുമതി നൽകിയതെന്ന്
2013  ജൂലൈ 30
 
>>തെലുങ്കാന സംസ്ഥാനം രൂപീകരണത്തിന്‌ പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടിയേത്
തെലുങ്കാന രാഷ്ട്രീയ സമിതി

>>തെലുങ്കാന ബിൽ ലോക്സഭ പാസ്സാക്കിയ വർഷം
2014 ഫെബ്രുവരി 18

>>തെലുങ്കാന ബിൽ രാജ്യസഭ പാസ്സാക്കിയ വർഷം
2014 ഫെബ്രുവരി 20

>>തെലുങ്കാന ബിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്‌
2014 മാർച്ച്‌ 1

>>തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയാര്
കെ.ചന്ദ്രശേഖര റാവു

>>തെലുങ്കാനയുടെ  ആദ്യ ഗവർണർ
ഇ.എസ്.എൽ  നരസിംഹം

>>തെലുങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ്‌ അംബാസിഡർ
സാനിയ മിർസ

>>ആന്ധ്രാസംസ്ഥാനം വിഭജിച്ച്‌ തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിൽ പ്രതിഷേധിച്ച്‌ രാജിവച്ച ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി
കിരൺ കുമാർ റെഡ്ഡി

>>കിരൺ കുമാർ റെഡ്ഡി രൂപീകരിച്ച പുതിയ രാഷ്ട്രീയ പാർട്ടിയേത്
ജയ്‌ സമൈക്യാന്ധ്രാ പാർട്ടി

>>നിലവിൽ തെലുങ്കാനയിൽ എത്ര ജില്ലകൾ ഉണ്ട്
33

>>തെലുങ്കാനയിലെ ലോക്സഭ സീറ്റുകളുടെ എണ്ണം
17

>>തെലുങ്കാനയിലെ രാജ്യസഭ സീറ്റുകളുടെ എണ്ണം
7

>>ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭ മണ്ഡലം
മൽക്കജ്ഗിരി

>>തെലുങ്കാനയിലെ പ്രധാന ഭാഷകൾ ഏതൊക്കെ
തെലുങ്ക്‌, ഉറുദു

>>കിഴക്കിന്റെ ഇറ്റാലിയൻ എന്ന്‌ വിളിപ്പേരുള്ള ഇന്ത്യൻ ഭാഷയേത്
തെലുങ്ക്‌

>>തെലുങ്കാനയുടെ ഔദ്യോഗിക  പക്ഷിയേത്  
ഇന്ത്യൻ റോളർ

>>തെലുങ്കാനയുടെ ഔദ്യോഗിക മൃഗം
പുള്ളിമാൻ

>>തെലുങ്കാനയിലെ സംസ്ഥാന വൃക്ഷം
ജാമ്മി

>>തെലുങ്കാനയിലെ സംസ്ഥാന പുഷ്പം
ആവര

>>തെലുങ്കാനയിലെ പ്രധാന നൃത്തരൂപം
പെരിണി ശിവതാണ്ഡവം

>>തെലുങ്കാനയിലെ  പ്രധാന ആഘോഷങ്ങൾ ഏതെല്ലാം
ബൊണാലു, ബതുകമ്മ

>>അടുത്തിടെ ഗിന്നസ്‌ റെക്കോഡിൽ ഇടം നേടിയ തെലുങ്കാനയിലെ ഉത്സവം
ബതുകമ്മ

>>ഗോത്രവർഗ്ഗക്കാരുടെ ഉത്സവമായ മേതാരം ജതാര ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം
തെലുങ്കാന

>>ഡിഗ്രിതലത്തിൽ നിർബന്ധിത ജെൻഡർ വിദ്യാഭ്യാസം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
തെലുങ്കാന

>>ഇലക്ട്രോണിക്‌ മോട്ടോർ ഇൻഷുറൻസ്‌ പോളിസി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
തെലുങ്കാന

>>ജയിൽ സന്ദർശകർക്ക്‌ ആധാർ കാർഡ്‌ നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
തെലുങ്കാന

>>രാമഗുണ്ഡം, കോതഗുണ്ഡം എന്നീ താപവൈദ്യുത നിലയങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
തെലുങ്കാന

>>ചുണ്ണാമ്പു കല്ല്  നിക്ഷേപം ധാരാളമുള്ള തെലുങ്കാനയിലെ പ്രദേശം
സിംഗറെണി

>>തെലങ്കാനയിലെ പ്രധാന കൽക്കരി ഖനി
സിംഗറെണി

>>തെലുങ്കാന സർക്കാർ ആരംഭിച്ച കുടിവെള്ള പദ്ധതി
മിഷൻ ഭഗീരഥ

>>ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി സൗഹൃദ പാലം പണി കഴിപ്പിക്കുന്ന സംസ്ഥാനം
തെലുങ്കാന

>>ഭിന്നശേഷിക്കാർക്കുള്ള രാജ്യത്തെ ആദ്യ ഐ.ടി. കാമ്പസ്‌ നിലവിൽ വരുന്നത്‌ എവിടെ
തെലുങ്കാന

>>പൊതു ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ചു പരിഹരിക്കുന്നതിന് ജനഹിത എന്ന പേരിൽ വെബ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം
തെലുങ്കാന
 
>>ക്ഷേത്രം പണിത ശില്പിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം
രാമപ്പ ക്ഷേത്രം (തെലുങ്കാന)

>>ആചാര്യവിനോബഭാവെ 1951ൽ ഭൂദാന പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ച സ്ഥലം
പോച്ചുംപള്ളി (തെലുങ്കാന)

>>തെലുങ്കാനയിലെ പ്രശസ്തമായ വെള്ളച്ചാട്ടം
കുന്തള വെള്ളച്ചാട്ടം

>>തെലുങ്കാനയിലെ പ്രശസ്തമായ കടുവ സങ്കേതം
നാഗാർജ്ജുന സാഗർ ശ്രീശൈലം

>>ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം
നാഗാർജ്ജുന സാഗർ ശ്രീശൈലം

>>പ്രശസ്തമായ കൊഹിനൂർ രത്നം ലഭിച്ച ഖനി
ഗൊൽക്കൊണ്ട ഖനി

>>"ആയിരം തൂണുകളുടെ ക്ഷേത്രം" എന്നറിയപ്പെടുന്ന ക്ഷേത്രം
ഹനുമാകൊണ്ട

>>ഹനുമാകൊണ്ട ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ
വാറംഗൽ

>>ഹനുമാകൊണ്ട ക്ഷേത്രം പണി കഴിപ്പിച്ചത്‌
കാകതീയ വംശം

>>പ്ലേഗ്‌ നിർമ്മാർജ്ജനം ചെയ്തതിന്റെ ഓർമ്മയ്ക്കായി പണിത മന്ദിരമേത്
ചാർമിനാർ

>>ചാർമിനാർ സ്ഥിതി ചെയ്യുന്നതെവിടെ
ഹൈദരാബാദ്‌

>>ചാർമിനാർ പണികഴിപ്പിച്ചതാര്
മുഹമ്മദ്‌ ഖുലി കുത്തബ്‌ ഷാ

>>ചാർമിനാർ പണികഴിപ്പിച്ച വർഷം
1591

>>ചാർമിനാർ ഏത്‌ നദിയുടെ തീരത്താണ്‌
മുസി നദി

>>ഇന്ത്യയിലെ ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നത് ഏതൊക്കെ
ഹൈദരാബാദ്‌, സെക്കന്തരാബാദ്‌

>>ഹൈദരാബാദിനേയും, സെക്കന്തരാബാദിനേയൂം വേർതിരിക്കുന്ന മനുഷ്യ നിർമ്മിത തടാകം
ഹുസൈൻ സാഗർ തടാകം

>>ഇബ്രാഹിം ഖുലി കുത്തബ്‌ ഷായുടെ കാലത്ത്‌ പണിത തടാകം
ഹുസൈൻ സാഗർ തടാകം

>>ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടു രാജ്യം
ഹൈദരാബാദ്‌

>>ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നടപടി
ഓപ്പറേഷൻ പോളോ (1948)

>>ഓപ്പറേഷൻ പോളോ നടന്ന സമയത്തെ ഇന്ത്യൻ ആഭ്യന്തര മന്ത്രി
സർദാർ വല്ലഭായ്‌ പട്ടേൽ

>>ഓപ്പറേഷൻ പോളോ സമയത്തെ ഹൈദരാബാദ്‌ നിസാം
ഒസ്മാൻ അലിഖാൻ

>>വളകളുടെ നഗരം, നിസാംമാരുടെ പട്ടണം എന്നു വിശേഷിപ്പിക്കുന്ന നഗരം
ഹൈദരാബാദ്‌

>>ഇന്ത്യയുടെ ഹൈടെക്ക്‌ സിറ്റി എന്നറിയപ്പെടുന്നത്  
ഹൈദരാബാദ്‌

>>ഹൈദരാബാദ്‌ സ്ഥിതി ചെയ്യുന്ന നദീതീരം
മുസി

>>ഡോ.ബി.ആർ അംബേദ്‌കർ ഇന്ത്യയുടെ രണ്ടാം തലസ്ഥാനം എന്ന് വിശേഷിപ്പിച്ച നഗരം
ഹൈദരാബാദ്‌

>>രാജീവ്‌ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌
ഹൈദരാബാദ്‌

>>ഇന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ്‌ വിമാനത്താവളം
ഹൈദരാബാദ്‌

>>ഇന്ത്യയിലെ ആദ്യ ഇ-കോർട്ട്‌ ആരംഭിച്ച നഗരം
ഹൈദരാബാദ്‌

>>ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസിന്‌ വേദിയായ നഗരം
ഹൈദരാബാദ്‌

>>ഇന്ത്യയിൽ ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസ് നടന്ന വർഷം
2003

>>റാമോജിറാവു ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്‌ എവിടെ
ഹൈദരാബാദ്‌

>>ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി
റാമോജിറാവു ഫിലിം സിറ്റി

>>പി.വി.നരസിംഹറാവുവിന്റെ അന്ത്യവിശ്രമ സ്ഥലം
ബുദ്ധപൂർണിമ പാർക്ക്‌

>>ബുദ്ധപൂർണിമ പാർക്ക്‌ സ്ഥിതി ചെയ്യുന്നത്‌
ഹൈദരാബാദ്‌

>>തെലുങ്ക്‌ സിനിമാ വ്യവസായത്തിന്റെ(ടോളിവുഡ്‌) ആസ്ഥാനം
ഹൈദരാബാദ്‌

>>കോളേജ്‌ ഓഫ്‌ ഡിഫൻസ്‌ മാനേജ്മെന്റ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ
സെക്കന്തരാബാദ്‌

>>മിർ യുസഫ്‌ അലിഖാൻ എന്ന ഒരാൾമാത്രം ശേഖരിച്ച പുരാവസ്തുക്കളുടെ ശേഖരമുള്ള ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം
സലാർജംഗ്‌ മ്യൂസിയം (ഹൈദരാബാദ്‌)

>>ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ സ്ഥിതിചെയ്യുന്നത്‌ എവിടെ
ഹുസൈൻ സാഗർ തടാകത്തിൽ (ഹൈദരാബാദ്‌)

>>മക്കാമസ്ജിദ്‌ സ്ഥിതിചെയ്യുന്നത്‌ എവിടെയാണ്
ഹൈദരാബാദ്‌

>>ഗൂഗിൾ പുതിയ ക്യാമ്പസ്‌ നിർമ്മിക്കുന്ന ഇന്ത്യൻ നഗരം
ഹൈദരാബാദ്‌

>>ജിയോ ഫിസിക്സ്‌ സെൻട്രൽ ബോർഡിന്റെ ആസ്ഥാനം
ഹൈദരാബാദ്‌

>>ഇന്ത്യയിലെ ആറാമത്തെ വലിയ മെട്രോ നഗരം
ഹൈദരാബാദ്‌

>>H1N1ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട്‌ ചെയ്ത നഗരം
ഹൈദരാബാദ്‌

>>ദക്ഷിണേന്ത്യയിലെ ആദ്യ കുട്ടികളുടെ കോടതി നിലവിൽ വന്ന നഗരം
ഹൈദരാബാദ്‌

>>തെലുങ്കാനയിലെ പ്രധാന നദികൾ

  • ഗോദാവരി
  • കൃഷ്ണ


>>തെലുങ്കാനയിലെ പ്രധാന തടാകങ്ങൾ

  • നിസാം സാഗർ
  • ഒസ്മാൻ സാഗർ
  • ഹുസൈൻ സാഗർ
  • ഹിമായത്‌ സാഗർ


 >>തെലുങ്കാനയിലെ പ്രധാന ദേശീയോദ്യാനങ്ങൾ

  • മഹാവീർ ഹരിണവനസ്ഥലി
  • മൃഗവാണി
  • കാശു ബ്രഹ്മാനന്ദ റെഡ്ഡി


>>തെലുങ്കാനയിലെ പ്രധാന വന്യജീവിസങ്കേതങ്ങൾ

  • എതുർനഗരം
  • ശിവറാം
  • മഞ്ജിര
  • കവാൾ
  • പ്രാണഹിത


>>ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന പ്രധാന സ്ഥാപനങ്ങൾ

  • രാഷ്ട്രപതി നിലയം
  • എയർഫോഴ്‌സ്‌ അക്കാദമി
  • നാഷണൽ ഫിഷറീസ്‌ ഡെവലപ്മെന്റ്‌ ബോർഡ്‌
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്‌ ന്യൂട്രിഷൻ
  • നാഷണൽ റിമോട്ട്‌ സെൻസിങ്‌ സെന്റർ
  • നാഷണൽ ജിയോഫിസിക്കൽ  റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
  • സർദാർ വല്ലഭായ്‌ പട്ടേൽ നാഷണൽ പോലീസ്‌ അക്കാദമി
  • നാഷണൽ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ റൂറൽ ഡെവലപ്മെന്റ്‌
  • സെന്റർ ഫോർ DNA ഫിംഗർ പ്രിന്റിംഗ്‌ ആന്റ്‌ ഡയഗ്നോസിസ്
  • ദി ഇംഗ്ലീഷ്‌ ആന്റ്‌ ഫോറിൻ ലാംഗ്വേജസ്‌ യൂണിവേഴ്സിറ്റി
  • സലാർജംഗ്‌ മ്യൂസിയം
  • ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം
  • നെഹ്‌റു സുവോളജിക്കൽ പാർക്ക്‌
  • ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി
  • ഗച്ചിബൗളി  അത്ലറ്റിക്‌ സ്റ്റേഡിയം
  • രാജീവ്‌ ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയം
  • മെക്കാ മസ്‌ജിദ്‌


തെലുങ്കാനയിൽ നിന്നുമുള്ള പ്രധാന വ്യക്തികൾ

  • പി.വി.സിന്ധു
  • കെ.ചന്ദ്രശേഖരറാവു
  • കിരൺകുമാർ റെഡ്ഡി
  • പൈഡിമാരി വെങ്കട സുബ്ബറാവു


>>സരോജിനി നായിഡുവിന്റെ ജന്മസ്ഥലം
ഹൈദരാബാദ്‌

>>ഹൈദരാബാദ്‌ നാഷണൽ പോലീസ്‌ അക്കാഡമിയുടെ പ്രഥമ വനിതാ മേധാവി
അരുണ ബഹുഗുണ

>>എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത
മലാവത്‌ പൂർണ്ണ

>>ഒളിമ്പിക്സിൽ വെള്ളി മെഡൽ ജേതാവായ ആദ്യ ഇന്ത്യൻ വനിത
പി വി സിന്ധു

>>2016 ലെ റിയോ ഡി ജനീറോയിൽ നടന്ന ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ബാഡ്മിന്റൺ താരം
പി വി സിന്ധു

>>സി.ആർ.പി.എഫ്‌, വിസാഗ്‌ സ്റ്റീൽ തുടങ്ങിയവയുടെ ബ്രാൻഡ്‌ അംബാസിഡർ ആര്
പി വി സിന്ധു

>>ബാഡ്മിന്റൻ വേൾഡ്‌ ചാമ്പ്യൻഷിപ്പിൽ മെഡൽനേടിയ ആദ്യ ഇന്ത്യൻ വനിത
പി വി സിന്ധു

>>ഏറ്റവും പ്രായം കുറഞ്ഞ പദ്മശ്രീ  അവാർഡ്‌ ജേതാവ്‌
പി വി സിന്ധു

Previous Post Next Post