>>ഇന്ത്യ ഇതുവരെ വിക്ഷേപിച്ചവയില്‍ ഏറ്റവും ഭാരം കൂടിയ ഉപ്രഗഹമേത്?
ജിസാറ്റ്-1
>>ജിസാറ്റ്- 11ഉപ്രഗഹത്തെ ഫ്രഞ്ച് ഗയാനയില്‍നിന്നും വിക്ഷേപിച്ചതെന്ന്?
2018 ഡിസംബര്‍ 4
>>ബിഗ് ബേര്‍ഡ് (വലിയ പക്ഷി) എന്ന അപരനാമമുള്ള ഇന്ത്യന്‍ ഉപ്രഗഹമേത്?
ജിസാറ്റ്-11
>>ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 വിക്ഷേപിച്ചതെന്ന്?
2019 ജൂലായ് 22
>>2020-ല്‍ കേരളത്തിലെ മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടതേത്?
അയ്മനം (കോട്ടയം ജില്ല)
>>2019-ലെ (55-ാമത്) ജ്ഞാനപീഠം പുരസ്കാരം നേടിയ മലയാള കവിയാര്?
അക്കിത്തം അച്യുതന്‍ നമ്പൂതിരി
>>കേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആരംഭിച്ച ഇന്റര്‍നെറ്റ് റേഡിയോ ഏത്?
റേഡിയോ കേരള
>>2020-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയതാര്‍?
സക്കറിയ
>>രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാനായി 2020 സെപ്റ്റംബറില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര്?
ഹരിവംശള്‍ നാരായണ്‍സിങ്
>>കേരളത്തില്‍ നടപ്പാക്കിവരുന്ന ഭിന്നശേഷി സൗഹൃദ ടൂറിസം സംരംഭമേത്?
ബാരിയര്‍ ഫ്രീ ടൂറിസം
>>2020 ഡിസംബറില്‍ തമിഴ്നാട്, കേരള തീരങ്ങളെ ബാധിച്ച ചുഴലിക്കാറ്റേത്?
ബുറെവി
>>ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്ട്ലാ ക്രിക്കറ്റ് ഗ്രാണ്ടിന്റെ പുതിയ പേരെന്ത്?
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം
>>2020 ഫെബ്രുവരിയില്‍ ലോക പൈതൃക സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ പട്ടണമേത്?
ജയ്പുര്‍
>>ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ ചലഞ്ചര്‍ ഡീപ്പിലെത്തിയ ആദ്യത്തെ വനിതയാര്?
കാത്തി സള്ളിവന്‍
>>ആരുടെ പൂതിയ രചനയാണ് “ദി ഇക്കാബോഗ്"?
ജെ.കെ.റയളിങ്
>>2021 ഓസ്‌കാറിലെ വിദേശഭാഷാ സിനിമാ വിഭാഗത്തില്‍ ഇന്ത്യയുടെ ഓദ്യോഗിക എൻട്രിയായി ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരഞ്ഞെടുത്ത
മലയാളം സിനിമ ഏത്?
ജല്ലിക്കെട്ട് (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി)
>>2020-ല്‍ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത സുപ്രീം കോടതി മുന്‍ ചീഫ്ജസ്റ്റിസ്
രഞ്ജന്‍ ഗോഗോയ്
>>കോവിഡ്-19-ന്റെ ഭാഗമായുള്ള ലോക്ക്ഡണ്‍ കാലത്ത് അതിഥിത്തൊഴിലാളികളെ അവരുടെ നാടുകളില്‍ എത്തിക്കാനായി സർവീസ് നടത്തിയ
പ്രത്യേക തീവണ്ടി സര്‍വീസുകളേവ?
ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകള്‍
>>2021-22 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിലെ താത്കാലിക അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളേവ?
ഇന്ത്യ, അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വേ,കെനിയ
>>2020 ജൂണില്‍ മുംബൈയില്‍ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഹിന്ദി നടനാര്?
സുശാന്ത് സിങ് രാജ്പുത്
>>ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഇന്റര്‍നെറ്റിലൂടെ നിയന്ത്രിക്കാനാവുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടേത്?
കോറോ-ബോട്ട്
>>150 ബില്യണ്‍ ഡോളറിന്റെ വിപണിമൂല്യം നേടിയ ആദ്യത്തെ ഇന്ത്യന്‍ കമ്പനിയേത്?
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
Current Affairs - August
Tags:
Current Affairs