ഉത്തരാഖണ്ഡ്‌
>>ഉത്തരാഖണ്ഡ്‌ രൂപീകൃതമായതെന്ന്
2000 നവംബർ 9

>>ഉത്തരാഖണ്ഡിൻ്റെ തലസ്ഥാനം
ഡെറാഡൂൺ

>>ഉത്തരാഖണ്ഡിലെ പ്രധാന ഭാഷകൾ ഏതൊക്കെ
ഗഡ്വാളി, ഹിന്ദി, കുമയോണി

>>സംസ്കൃതം ഔദ്യോഗിക ഭാഷയായ ഒരേയൊരു ഇന്ത്യൻ സംസ്ഥാനം
ഉത്തരാഖണ്ഡ്‌

>>ഉത്തരാഖണ്ഡിലെ പ്രധാന ആഘോഷമേത്
ബസന്ത്‌ പഞ്ചമി

>>ഉത്തരാഖണ്ഡിലെ പ്രധാന നൃത്തരൂപം
കുമയോൺ

>>ഉത്തരാഖണ്ഡിലെ ഔദ്യോഗിക പക്ഷിയേത്
ഹിമാലയൻ മൊണാൽ

>>ഉത്തരാഖണ്ഡിലെ  ഔദ്യോഗിക മൃഗം ഏതാണ്
കസ്തൂരിമാൻ

>>ഉത്തരാഖണ്ഡിലെ സംസ്ഥാന പുഷ്പമേത്
ബ്രഹ്മ കമൽ

>>ഉത്തരാഖണ്ഡിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് എവിടെ
നൈനിറ്റാൾ

>>ഇന്ത്യയുടെ 27-ാം മത്തെ സംസ്ഥാനം ഏത്
ഉത്തരാഖണ്ഡ്‌

>>ഉത്തർപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾ വിഭജിച്ച്‌ രൂപവത്കരിച്ച സംസ്ഥാനമേത്
ഉത്തരാഖണ്ഡ്‌
 
>>ഉത്തരാഖണ്ഡ്‌ സംസ്ഥാനത്തിനായി മുറവിളി കൂട്ടിയ  പ്രധാന രാഷ്ട്രീയ സംഘടന ഏത്
ഉത്തരാഖണ്ഡ്‌ ക്രാന്തിദാൽ

>>ഉത്തരാഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയാര്
നിത്യാനന്ദ സ്വാമി

>>ഇന്ത്യയിൽ രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയാര്
എൻ.ഡി തിവാരി (ഉത്തരാഖണ്ഡ്‌, ഉത്തർപ്രദേൾ)

>>ഉത്തരാഖണ്ഡിന്റെ ഭാവി തലസ്ഥാനം എന്നറിയപ്പെടുന്നത്
ഗെയിർ സെൻ

>>ഉത്തരാഞ്ചൽ എന്ന പേര് ഉത്തരാഖണ്ഡ്‌ എന്ന് മാറിയ വർഷം
2007

>>ഉത്തരാഖണ്ഡുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏതൊക്കെ
ചൈന, നേപ്പാൾ

>>ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനമേത്
ഉത്തരാഖണ്ഡ്‌

>>മണിയോർഡർ സമ്പദ്‌ വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പദ്‌ വ്യവസ്ഥയുള്ള ഇന്ത്യൻ സംസ്ഥാനം
ഉത്തരാഖണ്ഡ്‌

>>പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്‌

>>പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ പൂന്തോട്ടം
ബുഗ്യാൽസ

>>പൂക്കളുടെ താഴ്വര കണ്ടെത്തിയ ഇംഗ്ലീഷ്‌ പർവ്വതാരോഹൻ
ഫ്രാങ്ക് സ്മിത്ത്‌

>>ഉദ്ദംസിംഗ്‌ നഗർ സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്‌

>>ഏഷ്യയിലെ ഏറ്റവും വലിയ ഒപ്ടിക്കൽ ടെലസ്കോപ്പ്‌ സ്ഥിതി ചെയ്യുന്നതെവിടെ
ആര്യഭട്ട റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസ്,  ഉത്തരാഖണ്ഡ്‌

>>ഇന്ത്യയിലെ ആദ്യ വനിതാ വ്യവസായ പാർക്ക്‌ ആരംഭിക്കുന്ന സംസ്ഥാനമേത്
ഉത്തരാഖണ്ഡ്‌

>>അടുത്തിടെ വൈറ്റ്നർ വില്പന പൂർണ്ണമായും നിരോധിച്ച ഇന്ത്യൻ സംസ്ഥാനം
ഉത്തരാഖണ്ഡ്‌

>>ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പ മുന്നറിയിപ്പ്  സംവിധാനം നിലവിൽ  വന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്‌

>>നമാമി ഗംഗ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം
ഉത്തരാഖണ്ഡ്‌

>>ടൈഗർ സെൽ ആരംഭിച്ച ആദ്യ ഇന്ത്യൻ  സംസ്ഥാനമേത്
ഉത്തരാഖണ്ഡ്‌

>>അടുത്തിടെ നടന്ന സർവേ അനുസരിച്ച്‌ ഇന്ത്യയിൽ ഏറ്റവും അധികം കടുവകളുള്ള രണ്ടാമത്തെ സംസ്ഥാനം
ഉത്തരാഖണ്ഡ്‌ (ഒന്നാം സ്ഥാനം കർണാടക)

>>പാരീസിൽ നടന്ന 2-ാമത്‌ ഗ്ലോബൽ സ്‌കിൽ ഡവലപ്പ്മെന്റ്‌ സമ്മേളനത്തിൽ മികവിനുള്ള പുരസ്‌കാരം ലഭിച്ച ഇന്ത്യൻ സംസ്ഥാനമേത്
ഉത്തരാഖണ്ഡ്‌

>>ഉത്തരാഖണ്ഡിൽ നടന്ന  ഏതു  പ്രക്ഷോഭമാണ്   ബർദോളി  ഓഫ്  കുമയോൺ എന്നറിയപ്പെടുന്നത്
സലാം സാലിയ  സത്യാഗ്രഹ  
 
>>സലാം സാലിയ സത്യാഗ്രഹത്തിനെ ബർദോളി ഓഫ് കുമയോൺ എന്ന് വിശേഷിപ്പിച്ചതാര്                           
മഹാത്മാഗാന്ധി  

>>2013 ഉത്തരാഖണ്ഡ്‌ പ്രളയത്തിൽ ഇന്ത്യൻ വ്യോമ സേന നടത്തിയ ഓപ്പറേഷൻ
ഓപ്പറേഷൻ  റാഹത്ത്

>>2013 ഉത്തരാഖണ്ഡ്‌ പ്രളയത്തിൽ ഇന്ത്യൻ കരസേന നടത്തിയ ഓപ്പറേഷൻ
ഓപ്പറേഷൻ  ഗംഗാപ്രഹാർ

>>ഉത്തരാഖണ്ഡിലെ സിഖ്‌ മതവിശ്വാസികളുടെ പുണ്യസ്ഥലങ്ങൾ
ഹേമകുണ്ഡ്‌ സാഹിബ്‌, നാനാക്‌ മഠം

>>മിനികാശ്മീർ എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ പ്രദേശം
പിത്തോർഘട്ട്‌

>>ഉത്തരാഖണ്ഡിൽ “ഹിമാലയ ദിവസ്‌" ആയി ആചരിക്കുന്നത്‌
സെപ്തംബർ 9

>>ലോകത്തിന്റെ യോഗാ തലസ്ഥാനം എന്നറിയപ്പെടുന്ന പ്രദേശം
ഋഷികേശ്‌

>>ലോക യോഗാ ദിനം
ജൂൺ 21

>>ഇന്ത്യയിലെ ആദ്യത്തെ എഞ്ചിനീയറിംഗ്‌ കോളേജ്‌ സ്ഥാപിതമായത്‌ എവിടെ
റൂർക്കി

>>നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഹൈഡ്രോളജി സ്ഥിതി ചെയ്യുന്നതെവിടെ
റൂർക്കി

>>ബിൽഡിംഗ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ
റൂർക്കി

>>സുന്ദർലാൽ ബഹുഗുണ ചിപ്കോ പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ച സ്ഥലം
ചമേലി

>>വൃക്ഷങ്ങളെയും വനങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി ഉത്തരാഖണ്ഡിൽ നിലവിൽ വന്ന പ്രസ്ഥാനം
ചിപ്കോ പ്രസ്ഥാനം

>>ഇന്ത്യൻ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്‌ എന്ന്‌ അറിയപ്പെടുന്ന സംഘടന
ചിപികോ പ്രസ്ഥാനം

>>ഉത്തരാഖണ്ഡിലെ ചമേലിയിൽ ചിപ്കോപ്രസ്ഥാനം ആരംഭിച്ച വർഷം
1973

>>ചിപ്കോ എന്ന വാക്കിനർത്ഥം എന്താണ്
മരത്തെ ആലിംഗനം ചെയ്യുക

>>ശ്രീശങ്കരാചാര്യർ സമാധിയായ കേദാർനാഥ്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്‌

>>ശ്രീശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക്‌ ഭാഗത്ത്‌ സ്ഥാപിച്ച മഠം ഏതാണ്
ജ്യോതിർ മഠം

>>അളകനന്ദയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രം
ബദരിനാഥ്‌ ക്ഷേത്രം

>>ബദരിനാഥ്‌ ക്ഷേത്രത്തിലെ ആരാധനാമൂർത്തി
വിഷ്ണു

>>ബദരിനാഥ്‌ ക്ഷേത്രം പണികഴിപ്പിച്ചത്‌
ശങ്കരാചാര്യർ (ബദരിനാഥ്‌ ക്ഷേത്രത്തിലെ പൂജാരി മലയാളിയായിരിക്കും)

>>ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം ഏത്
തുംഗനാഥ്‌ ക്ഷേത്രം

>>റോബേർസ് ഗുഹ സ്ഥിതി ചെയ്യുന്നത്‌
ഡെറാഡൂൺ

>>ഡെറാഡൂൺ സ്ഥിതി ചെയ്യുന്നത്‌ ഏത്‌ നദിക്കരയിലാണ്‌
ടോൺസ്‌

>>ഡെറാഡൂൺ സ്ഥിതി ചെയ്യുന്ന താഴ്വര
ഡൂൺ താഴ്വര

>>ഇന്ത്യയിലെ ആദ്യത്തെ ബ്രെയ്‌ലി പ്രസ്‌ സ്ഥാപിതമായത്‌ എവിടെ
ഡെറാഡൂൺ

>>ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ റിമോട്ട്‌ സെൻസിംഗ്‌ സ്ഥാപിതമായതെവിടെ
ഡെറാഡൂൺ

>>ഫോറസ്റ്റ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റൂട്ട്‌ ആസ്ഥാനം
ഡെറാഡൂൺ

>>ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ പെട്രോളിയം ആസ്ഥാനം
ഡെറാഡൂൺ

>>ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ്‌ അക്കാദമി സ്ഥിതി ചെയ്യുന്നത്‌
ഡെറാഡൂൺ

>>ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റിപ്പോസിറ്ററി ആരംഭിച്ചതെവിടെ
വൈൽഡ്‌ ലൈഫ്‌ ഇൻസ്റ്റിറ്റൂട്ട്‌ ഡെറാഡൂൺ

>>ഓയിൽ ആന്റ്‌ നാച്ചുറൽ ഗ്യാസ്‌ കോർപ്പറേഷൻ ആസ്ഥാനം
ഡെറാഡൂൺ

>>ഇന്ത്യൻ മിലിട്ടറി അക്കാദമി  സ്ഥിതി ചെയ്യുന്നതെവിടെ  
ഡെറാഡൂൺ

>>ഇന്ത്യൻ മിലിട്ടറി അക്കാദമി മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌
ഡെറാഡൂൺ

>>ഇന്ത്യൻ ഡിഫൻസ്‌ അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ
ഖഡക്വാസ്‌ല

>>ഫോറസ്റ്റ്‌ സർവ്വേ ഓഫ്‌ ഇന്ത്യ ആസ്ഥാനം
ഡെറാഡൂൺ

>>രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്‌ സ്ഥിതി ചെയ്യുന്നതെവിടെ
ഡെറാഡൂൺ

>>ജോളി ഗ്രാന്റ്‌ എയർപോർട്ട്‌  സ്ഥിതി ചെയ്യുന്നത്‌
ഡെറാഡൂൺ

>>ദ്രോണരുടെ വാസസ്ഥലം എന്ന്‌ അറിയപ്പെടുന്ന പ്രദേശം
ഡെറാഡൂൺ

>>സ്‌കൂൾ ക്യാപ്പിറ്റൽ ഓഫ്‌ ഇന്ത്യ, സ്‌കൂൾ സിറ്റി എന്നീ പേരുകളിൽ  അറിയപ്പെടുന്ന നഗരം
ഡെറാഡൂൺ

>>സിവിൽ സർവ്വീസ്‌ ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽബഹദൂർ ശാസ്ത്രി അക്കാദമി ഓഫ്‌ അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനം
മസൂറി

>>ലാൽബഹദൂർശാസ്ത്രി നാഷണൽ അക്കാഡമി ഓഫ്‌ അഡ്മിനിസ്ട്രേഷന്റെ ആദ്യ വനിതാ ഡയറക്ടർ
ഉപ്മാ ചൗധരി

>>സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്ന്‌ അറിയപ്പെടുന്ന സുഖവാസ കേന്ദ്രം
മസൂറി

>>മലകളുടെ റാണി എന്ന്‌ അറിയപ്പെടുന്ന പ്രദേശം
മസൂറി

>>തെഹരി ഡാം സ്ഥിതി ചെയ്യുന്ന നദിയേത്  
ഭഗീരഥി

>>തെഹരി അണക്കെട്ട്‌ നിർമ്മാണത്തിന്‌ സഹായിച്ച വിദേശ രാജ്യം
റഷ്യ

>>ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്‌ ഏതാണ്
തെഹരി അണക്കെട്ട്‌

>>ഭഗീരഥി, അളകനന്ദ എന്നിവ കൂടിച്ചേർന്ന്‌  ഗംഗ നദിയായി മാറുന്ന സ്ഥലം
ദേവപ്രയാഗ്‌

>>ഗംഗയുടെ  ഉത്ഭവസ്ഥാനം എവിടെ
ഗംഗോത്രി ഗ്ലേസിയർ   

>>യമുന നദിയുടെ ഉത്ഭവസ്ഥാനം എവിടെ  
യമുനോത്രി ഗ്ലേസിയർ

>>ഇന്ത്യയുടെ തടാക ജില്ല എന്നറിയപ്പെടുന്നത്‌
നൈനിറ്റാൾ

>>കുംഭമേളയുടെ പ്രധാന വേദികളിലൊന്ന്‌
ഹരിദ്വാർ

>>ഗംഗാകനാൽ ശൃംഖല ആരംഭിക്കുന്നത്‌ എവിടെ നിന്നാണ്‌
ഹരിദ്വാർ

>>ഗംഗ നദി സമതലങ്ങളിൽ പ്രവേശിക്കുന്ന സ്ഥലം
ഹരിദ്വാർ

>>ഗുരുകുൽ കാംഗ്രി സർവ്വകലാശാലയുടെ ആസ്ഥാനം
ഹരിദ്വാർ

>>ഹരിദ്വാറിനെയും അഹമ്മദാബാദിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹരിദ്വാർ മെയിലിന്റ പുതിയ പേര്
യോഗാ എക്സ്പസ്സ്‌

>>ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം
ജിം കോർബറ്റ്‌

>>ജിം കോർബറ്റ്‌ നാഷണൽ പാർക്ക് സ്ഥിതി ചെയുന്ന ജില്ലയേത്
നൈറ്റിനാൾ

>>ജിം കോർബറ്റ്‌ നാഷണൽ പാർക്കിനെ ചുറ്റി ഒഴുകുന്ന നദി  
രാംഗംഗ

>>ജിം കോർബറ്റ്‌ ദേശീയോദ്യാനം ഹെയ്‌ലി നാഷണൽ പാർക്ക്‌ എന്ന പേരിൽ നിലവിൽ വന്ന വർഷം
1936

>>രാംഗംഗ നാഷണൽ പാർക്ക്‌ എന്ന പേരിൽ അറിയപ്പെട്ട ദേശീയോദ്യാനം
ജിം കോർബറ്റ്‌ നാഷണൽ പാർക്ക്‌

>>ജിം കോർബെറ്റിന്റെ സ്മരണാർത്ഥം രാംഗംഗ നാഷണൽ പാർക്ക് ജിം കോർബറ്റ്‌ നാഷണൽ പാർക്ക് എന്ന് അറിയപ്പെടാൻ തുടങ്ങിയ വർഷം
1957

>>ജിം കോർബറ്റ്‌ ദേശീയോദ്യാനത്തിൽ പ്രോജക്ട്‌ ടൈഗർ ആരംഭിച്ച വർഷം
1973

>>"കുമയോണിലെ നരഭോജികൾ" എന്ന പുസ്തകം എഴുതിയതാര്
ജിം കോർബറ്റ്‌

>>ജിം കോർബറ്റ്‌ നാഷണൽ പാർക്കിന്റെ ഓണററി വൈൽഡ്‌ ലൈഫ്‌ വാർഡൻ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ താരം
എം.എസ്‌.ധോണി

>>ഉത്തരാഖണ്ഡിലെ പ്രധാന വ്യക്തികൾ

 • ഗോവിന്ദ് വല്ലഭ്‌ പന്ത്‌ - സ്വാതന്ത്ര്യസമരസേനാനി, ഭാരതരത്ന ജേതാവ്‌ (1957)
 • ബചേന്ദ്രി പാൽ  - എവറസ്റ്റ്‌ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത
 • വന്ദന ശിവ - പരിസ്ഥിതിപ്രവർത്തക
 • അഭിനവ്‌ ബിന്ദ്ര - കായികതാരം (ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ)

>>ഉത്തരാഖണ്ഡിലെ പ്രധാന നദികൾ
 • ഭഗീരഥി
 • അളകനന്ദ
 • ഗംഗ
 • യമുന

>>ഉത്തരാഖണ്ഡിലെ പ്രധാന വന്യജീവിസങ്കേതങ്ങൾ
 • കേദാർനാഥ്  
 • ബിൻസാർ
 • അസ്‌കോട്ട്‌
 • ഗോവിന്ദ്

>>ഉത്തരാഖണ്ഡിലെ പ്രധാന ദേശീയോദ്യാനങ്ങൾ
 • വാലി ഓഫ്‌ ഫ്ളവേർസ്‌
 • നന്ദാദേവി
 • രാജാജി
 • ഗംഗോത്രി

>>ഉത്തരാഖണ്ഡിലെ പ്രധാന സുഖവാസ കേന്ദ്രങ്ങൾ
 • മസൂറി
 • ഡെറാഡൂൺ
 • അൽമോറ
 • റാണിഘട്ട്
 • നൈനിറ്റാൾ
 • പിത്തോർഘട്ട്  
 • കുമയോൺ

>>ഉത്തരാഖണ്ഡിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ
 • ഋഷികേശ്‌
 • ബദരീനാഥ്‌
 • ഹരിദ്വാർ
 • ഗംഗോത്രി
 • കേദാർനാഥ്‌
 • യമുനോത്രി

>>ഉത്തരാഖണ്ഡിലെ വിമാനത്താവളങ്ങൾ
 • ജോളി ഗ്രാന്റ്‌ വിമാനത്താവളം(ഡെറാഡൂൺ)
 • നൈനി സെയ്നി വിമാനത്താവളം (പിത്തോർഘട്ട്)
 • പന്ത്‌ നഗർ വിമാനത്താവളം

Previous Post Next Post