ഉത്തർ പ്രദേശ്‌





 >>ഉത്തർപ്രദേശ്‌ രൂപീകൃതമായതെന്ന്
1950 ജനുവരി 26

>>ഉത്തർപ്രദേശിൻ്റെ തലസ്ഥാനം
ലഖ്നൗ

>>ബ്രഹ്മർഷി ദേശം, മദ്ധ്യദേശം എന്നീ പേരുകളിൽ പ്രാചീനകാലത്ത്‌ അറിയപ്പെട്ടിരുന്ന സംസ്ഥാനമേത്
ഉത്തർപ്രദേശ്‌

>>ആര്യവർത്തം എന്ന്‌  പ്രാചീന കാലത്ത്‌ അറിയപ്പെട്ടിരുന്ന സംസ്ഥാനമേത്
ഉത്തർപ്രദേശ്‌

>>യുണൈറ്റഡ്‌ പ്രൊവിൻസ്‌ എന്നറിയപ്പെട്ട ഇന്ത്യൻ സംസ്ഥാനം
ഉത്തർപ്രദേശ്‌

>>ഉത്തർപ്രദേശിലെ പ്രധാന ഭാഷകൾ ഏതൊക്കെ
ഹിന്ദി, ഉറുദു

>>ഉത്തർപ്രദേശിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ
അലഹബാദ്

>>ഉത്തർപ്രദേശിലെ പ്രധാന ആഘോഷമേത്
രാംലീല

>>ഉത്തർപ്രദേശിലെ ഔദ്യോഗിക പക്ഷി
സരസ്‌ ക്രെയിൻ

>>ഉത്തർപ്രദേശിലെ ഔദ്യോഗിക മൃഗം
ബാരസിംഹ

>>ഉത്തർപ്രദേശിലെ സംസ്ഥാന പുഷ്പമേത്
ബ്രഹ്മ കമൽ  

>>ഏറ്റവും ജനസംഖ്യ കൂടിയ ഇന്ത്യൻ സംസ്ഥാനം
ഉത്തർപ്രദേശ്‌

>>ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനമേത്
ഉത്തർപ്രദേശ്‌

>>ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
ഉത്തർപ്രദേശ്‌  (9 സംസ്ഥാനങ്ങളുമായി)

>>ഏറ്റവും കൂടുതൽ ദേശീയ സ്മാരകങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം
ഉത്തർപ്രദേശ്‌

>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ കന്നുകാലികളുള്ള ഇന്ത്യൻ സംസ്ഥാനമേത്
ഉത്തർപ്രദേശ്‌

>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടികജാതി വിഭാഗക്കാരുള്ള ഇന്ത്യൻ സംസ്ഥാനം
ഉത്തർപ്രദേശ്‌

>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനം
ഉത്തർപ്രദേശ്‌

>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകിട യൂണിറ്റുകളുള്ള സംസ്ഥാനമേത്
ഉത്തർപ്രദേശ്‌

>>ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനമേത്
ഉത്തർപ്രദേശ്‌

>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള സംസ്ഥാനം
ഉത്തർപ്രദേശ്‌

>>ഇന്ത്യയിൽ ജില്ലകൾ, നിയമസഭ മണ്ഡലങ്ങൾ, ലോക്‌സഭ മണ്ഡലങ്ങൾ, രാജ്യസഭാംഗങ്ങൾ എന്നിവ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
ഉത്തർ പ്രദേശ്‌

>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർത്തമാന പത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനമേത്
ഉത്തർപ്രദേശ്‌

>>ഇന്ത്യയിൽ ഗ്രാമനിവാസികൾ കൂടുതലുള്ള സംസ്ഥാനമേത്
ഉത്തർപ്രദേശ്‌

>>1922 ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം
ഉത്തർപ്രദേശ്‌

>>ഗോതമ്പ്‌, കരിമ്പ്‌, ബാർലി എന്നിവയുടെ ഉൽപാദനത്തിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമേത്
ഉത്തർപ്രദേശ്‌

>>ഇന്ത്യയിൽ ഏറ്റവുമധികം നദികൾ ഒഴുകുന്ന സംസ്ഥാനം
ഉത്തർ പ്രദേശ്‌

>>ഗംഗാ നദി ഏറ്റവും കൂടുതൽ ദൂരമൊഴുകുന്ന സംസ്ഥാനം
ഉത്തർപ്രദേശ്‌

>>ലോകത്താദ്യമായി വികലാംഗർക്കായുള്ള സർവ്വകലാശാല നിലവിൽ വന്ന ഇന്ത്യൻ  സംസ്ഥാനം
ഉത്തർ പ്രദേശ്‌

>>ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
ഉത്തർ പ്രദേശ്‌

>>ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങളും എണ്ണക്കുരുക്കളും ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം
ഉത്തർ പ്രദേശ്‌

>>നറോറ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്
ഉത്തർപ്രദേശ്‌

>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഷൂ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേതാണ്
ഉത്തർപ്രദേശ്‌

>>ഏറ്റവും വലിയ പോലീസ്‌ സേനയുള്ള സംസ്ഥാനം
ഉത്തർ പ്രദേശ്‌

>>ട്വിറ്ററിലൂടെ പരാതി പരിഹാര സൗകര്യമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ പോലീസ്‌ സേന
ഉത്തർപ്രദേശ്‌

>>1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഏറ്റവും കൂടുതൽ വിപ്ലവ കേന്ദ്രങ്ങളുണ്ടായിരുന്ന സംസ്ഥാനമേത്
ഉത്തർ പ്രദേശ്‌

>>ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം
മീററ്റ്‌

>>ഇന്ത്യയിൽ ഹിന്ദുക്കൾ എണ്ണത്തിൽ കൂടുതലുള്ള സംസ്ഥാനം
ഉത്തർ പ്രദേശ്‌

>>മുസ്ലീങ്ങൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
ഉത്തർ പ്രദേശ്‌

>>പക്ഷികളുടെ പ്രഥമ ഇന്റർനാഷണൽ ഫെസ്റ്റിവൽ സംഘടിപ്പിച്ച സംസ്ഥാനം
ഉത്തർ പ്രദേശ്‌

>>ഏറ്റവും കൂടുതൽ സാക്ഷരരുള്ള സംസ്ഥാനം
ഉത്തർ പ്രദേശ്‌

>>ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സബ്‌ നാഷണൽ എന്റിറ്റി എന്നറിയപ്പെടുന്ന സംസ്ഥാനമേത്
ഉത്തർ പ്രദേശ്‌

>>ഇന്ത്യയിലാദ്യമായി DPEP വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച സംസ്ഥാനമേത്
ഉത്തർ പ്രദേശ്‌

>>ഇന്ത്യയിലാദ്യമായി DPEP വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം
1994

>>ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം
ഉത്തർ പ്രദേശ്‌

>>ഇന്ത്യയിലാദ്യമായി റീജിയണൽ റൂറൽ ബാങ്ക്‌ നിലവിൽ വന്ന സ്ഥലം
മൊറാദാബാദ്‌

>>ഇന്ത്യയിലാദ്യമായി റീജിയണൽ റൂറൽ ബാങ്ക്‌ നിലവിൽ വന്ന വർഷം
1975

>>ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രിയാര്
ഗോവിന്ദ്‌ വല്ലഭ്‌ പന്ത്‌

>>ഇന്ത്യൻ സംസ്ഥാനങ്ങളിലാദ്യമായി വനിത മുഖ്യമന്ത്രിയും വനിത ഗവർണറും നിയമിതമായ സംസ്ഥാനം
ഉത്തർ പ്രദേശ്‌

>>ഇന്ത്യയിലെ ആദ്യ വനിത മുഖ്യമന്ത്രിയാര്
സുചേതാ കൃപലാനി

>>ഇന്ത്യയിൽ ഒരു സംസ്ഥാനത്ത്‌ ഗവർണറാകുന്ന ആദ്യ വനിത
സരോജിനി നായിഡു

>>ഇന്ത്യയിലെ ആദ്യ ദളിത്‌ വനിത മുഖ്യമന്ത്രിയായ വ്യക്തി
മായാവതി

>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വനിത ആരാണ്
മായാവതി

>>ഇന്ത്യയിലാദ്യമായി വനിത മന്ത്രിയായി വിജയലക്ഷ്മി പണ്ഡിറ്റ്‌ നിയമിതയായത്‌ ഏത് സംസ്ഥാനത്താണ്
ഉത്തർ പ്രദേശിൽ

>>ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ജന്മദേശം
ഉത്തർ പ്രദേശ്‌

>>അലിഗഡ്‌ മുസ്ലിം സർവ്വകലാശാല സ്ഥിതി ചെയുന്നത്‌ എവിടെ
ഉത്തർ പ്രദേശ്‌

>>ഇന്ത്യൻ സ്റ്റാൻഡേർഡ്‌ സമയം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ക്ലോക്ക്‌ ടവർ സ്ഥിതി ചെയ്യുന്നതെവിടെ
മിർസാപൂർ

>>ഉത്തർപ്രദേശ്‌ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി
പുരുഷോത്തംദാസ്‌ ഠണ്ഡൻ

>>മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്‌ സ്ഥാപകനായ വ്യക്തി
സയ്യിദ്‌ അഹമ്മദ്‌ ഖാൻ

>>പുരാണത്തിൽ പരാമർശിക്കപ്പെടുന്ന പാരിജാത വൃക്ഷം സ്ഥിതിചെയ്യുന്നത്‌ എവിടെ
കിറ്റൂർ

>>ഉത്തർപ്രദേശിലെ തനതു കലാരൂപം ഏതാണ്
കഥക്‌

>>ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന ഏക അയൽരാജ്യം ഏത്
നേപ്പാൾ

>>നോർത്ത്‌ ഈസ്റ്റേൺ റെയിൽവെയുടെ ആസ്ഥാനം എവിടെ
ഗോരഖ്പൂർ

>>ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവെ പ്ലാറ്റ്ഫോം സ്ഥിതി ചെയുന്ന റെയിൽവേ സ്റ്റേഷൻ   
ഗോരഖ്പൂർ

>>ഗോരഖ്പൂർ റെയിൽവെ പ്ലാറ്റ്ഫോമിന്റെ നീളം
1366 മീ

>>നവാബുമാരുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം  
ലഖ്നൗ

>>ഇന്ത്യയിലെ കോൺസ്റ്റാന്റിനോപ്പിൾ എന്നറിയപ്പെടുന്ന നഗരം
ലഖ്നൗ

>>കിഴക്കിന്റെ സുവർണ്ണ നഗരം എന്നറിയപ്പെടുന്ന സ്ഥലം
ലഖ്നൗ

>>ലഖ്നൗ ഏത്‌ നദിയുടെ തീരത്താണ്‌
ഗോമതി

>>ചൗധരി ചരൺസിംഗ്‌ വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ
ലഖ്നൗ

>>മിതവാദികളും തീവ്രവാദികളും ഒരുമിച്ച കോൺഗ്രസ്‌ സമ്മേളനമേത്
1916-ലെ ലഖ്നൗ സമ്മേളനം

>>ഗാന്ധിജി നെഹ്‌റുവിനെ ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ്‌ സമ്മേളനമേത്
1916-ലെ ലഖ്നൗ സമ്മേളനം

>>ജവഹർലാൽ നെഹ്റു “നാഷണൽ ഹെറാൾഡ്‌" എന്ന പത്രം പ്രസിദ്ധീകരിച്ച സ്ഥലം
ലഖ്നൗ

>>ഏഷ്യയിലെ ആദ്യ  DNA ബാങ്ക് സ്ഥിതി ചെയ്യുന്നത്
ലഖ്നൗ

>>ഏഷ്യയിലെ ആദ്യ  ബാങ്ക്‌ സ്ഥാപിച്ചിരിക്കുന്നത്‌
ലഖ്നൗ

>>സ്മാൾ ഇൻഡസ്ട്രീസ്  ഡെവലപ്മെന്റ്‌ ബാങ്കിന്റെ ആസ്ഥാനം
ലഖ്നൗ

>>ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ ഷുഗർകെയിൻ റിസർച്ച്‌ സ്ഥിതി ചെയ്യുന്നത്‌
ലഖ്നൗ

>>സെൻട്രൽ ഡ്രഗ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം
ലഖ്നൗ

>>നാഷണൽ ബോട്ടാണിക്കൽ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം
ലഖ്നൗ  

>>സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്‌ മെഡിസിൻ ആന്റ്‌ ആരോമാറ്റിക്‌ പ്ലാന്റിന്റെ ആസ്ഥാനം
ലഖ്നൗ

>>ബുദ്ധമതത്തിന്റെ ജന്മനാട്‌ എന്നറിയപ്പെടുന്ന സ്ഥലം
സാരാനാഥ്‌

>>ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം
സാരാനാഥ്‌

>>ശ്രീബുദ്ധന്റെ നിർവാണ സ്ഥലം എവിടെ
കുശിനഗരം

>>ഉത്തർപ്രദേശിലെ ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ
കൗസാംബി

>>ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹമുദ്ര ഉൾപ്പെട്ട അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം
സാരാനാഥ്‌

>>ഇന്ത്യയുടെ മതപരമായ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം
വാരണാസി

>>ഇന്ത്യയുടെ വിശുദ്ധനഗരം എന്നറിയപ്പെടുന്ന പ്രദേശം
വാരണാസി

>>കാശി വിശ്വനാഥ ക്ഷേത്രം, രാംനഗർ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ
വാരണാസി

>>ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ജൈനമതക്കാരുടെയും പുണ്യനഗരം ഏത്
വാരണാസി

>>കാശി, ബനാറസ്‌ എന്നീ പേരുകളിൽ അറിയപ്പെടുന്ന നഗരം
വാരണാസി

>>വാരണാസി ഏതു നദിയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്‌
ഗംഗ

>>പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം ഏത്
വാരണാസി

>>ഡീസൽ ലോക്കോമോട്ടീവ്‌ വർക്ക്‌സ്‌ സ്ഥിതി ചെയ്യുന്നത്‌
വാരണാസി

>>പിച്ചള വ്യവസായത്തിന്‌ പ്രസിദ്ധമായ സ്ഥലം ഏതാണ്
വാരണാസി

>>വാരണാസിയിൽ ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത്‌
മദൻമോഹൻ മാളവ്യ

>>സെൻട്രൽ ഹിന്ദുസ്കൂളിനെ യൂണിവേഴ്സിറ്റിയായി ഉയർത്തിയതാര്
മദൻമോഹൻ മാളവ്യ

>>വാരണാസിയിൽ സെൻട്രൽ ഹിന്ദു സ്കൂൾ സ്ഥാപിച്ചത്‌ ആരാണ്
ആനിബസന്റ്‌

>>വെണ്ണക്കല്ലിൽ തീർത്ത സ്വപ്ന സൗധം എന്നറിയപ്പെടുന്ന നിർമിതി
താജ്മഹൽ

>>താജ്മഹൽ സ്ഥിതി ചെയ്യുന്ന നഗരമേത്
ആഗ്ര

>>ആഗ്ര പട്ടണം സ്ഥിതി ചെയ്യുന്ന നദിതീരം
യമുന

>>ആഗ്ര പട്ടണം പണികഴിപ്പിച്ച ലോധിവംശത്തിലെ പ്രസിദ്ധ രാജാവ്‌ ആരാണ്
സിക്കന്ദർ ലോധി

>>ഫത്തേപ്പൂർ സിക്രി, ആഗ്ര കോട്ട എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലം
ആഗ്ര

>>ഉത്തർപ്രദേശിന്റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്
അലഹബാദ്‌

>>ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി
അലഹബാദ്‌ ഹൈക്കോടതി

>>ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക്‌ ഏതാണ്
അലഹബാദ്‌ ബാങ്ക്‌

>>ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം ഏത്
അലഹബാദ്‌

>>നോർത്ത്‌ സെൻട്രൽ റെയിൽവേ സോണിന്റെ ആസ്ഥാനം
അലഹബാദ്‌

>>കുംഭമേളയ്ക്ക്‌ വേദിയാകുന്ന ഉത്തർപ്രദേശിലെ സ്ഥലമേത്  
അലഹബാദ്‌

>>ഇന്ത്യയിലാദ്യമായി എയർ മെയിൽ സംവിധാനം നിലവിൽ വന്ന നഗരം
അലഹബാദ്‌

>>സെൻട്രൽ എയർ കമാന്റിന്റെ ആസ്ഥാനം എവിടെ
അലഹബാദ്‌

>>പ്രാചീനകാലത്ത്‌ പ്രയാഗ്‌ എന്നറിയപ്പെട്ടിരുന്ന സ്ഥലം
അലഹബാദ്‌

>>അലഹബാദിന്റെ പുതിയ പേര് എന്താണ്
പ്രയാഗ്‌ രാജ്‌

>>ഗംഗയും യമുനയും ഭൂമിക്കടിയിലൂടെ സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമം എവിടെയാണ്
അലഹബാദ്‌

>>നെഹ്റുവിന്റെ ജന്മസ്ഥലമായ ആനന്ദഭവനം സ്ഥിതി ചെയ്യുന്നതെവിടെ  
അലഹബാദ്‌

>>"റൊമാൻസ്‌ ഇൻ സ്റ്റോൺ" എന്നറിയപ്പെടുന്നത്‌
ഫത്തേപ്പൂർസിക്രി

>>ചെങ്കല്ലിൽ തീർത്ത ഇതിഹാസം എന്നറിയപ്പെടുന്നത്‌
ഫത്തേപ്പൂർ സിക്രി

>>സലിം ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്‌
ഫത്തേപ്പൂർ സിക്രി

>>അക്ബറുടെ തലസ്ഥാനം സ്ഥിതി ചെയ്യുന്നത്‌
ഫത്തേപ്പൂർ സിക്രി

>>അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം
സിക്കന്ദ്ര

>>ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരമേത്
കാൺപൂർ

>>ഉത്തർപ്രദേശിന്റെ സാമ്പത്തിക, വ്യവസായിക തലസ്ഥാനം ഏത്
കാൺപൂർ

>>ഉത്തരേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന നഗരം
കാൺപൂർ

>>ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഷുഗർ ടെക്നോളജിയുടെ ആസ്ഥാനം
കാൺപൂർ

>>ഗ്രീൻപാർക്ക്‌ ഇന്റർനാഷണൽ  ക്രിക്കറ്റ്‌ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം
കാൺപൂർ

>>ഇന്ത്യയുടെ തുകൽ സിറ്റി എന്ന അറിയപ്പെടുന്ന നഗരം
കാൺപൂർ

>>1925ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലമേത്
കാൺപൂർ

>>സോണിയഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ മത്സരിച്ച ലോക്സഭാ മണ്ഡലം
റായ്‌ബറേലി

>>നെഹ്‌റുവിന്റെ മണ്ഡലം ഏതായിരുന്നു?
ഫൂൽപൂർ

>>ശ്രീരാമൻ ജനിച്ചു എന്ന്‌ കരുതപ്പെടുന്ന സ്ഥലം
അയോധ്യ

>>സരയുവിന്റെ തീരത്ത്‌ ഫൈസാബാദ്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം
അയോധ്യ

>>ശ്രീകൃഷ്ണന്റെ ജന്മസ്ഥലം എന്ന് കരുതപ്പെടുന്ന പ്രദേശം
മഥുര

>>മഥുര സ്ഥിതി ചെയ്യുന്ന നദീതീരം
യമുന

>>വർദ്ധന സാമ്രാജ്യത്തിലെ പ്രമുഖ രാജാവായ ഹർഷവർദ്ധനന്റെ തലസ്ഥാനം എവിടെ ആയിരുന്നു
കനൗജ്‌

>>ഉത്തർപ്രദേശിലെ പ്രധാന നൃത്തരൂപങ്ങൾ

  • കഥക്‌
  • കജ്രി
  • നൗട്ടാങ്കി
  • കാരൺ
  • കുമയോൺ
  • ഛപ്പേലി


>>ഉത്തർപ്രദേശിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ

  • ഹസ്തിനപൂർ
  • ചന്ദ്രപ്രഭ വന്യജീവി സംരക്ഷണ കേന്ദ്രം
  • പിലിബട്ട്‌ ടൈഗർ റിസർവ്വ്‌
  • ദുധ്വ നാഷണൽ പാർക്ക്‌



 



Previous Post Next Post