പശ്ചിമബംഗാൾ

 


>>പശ്ചിമബംഗാൾ രൂപീകൃതമായതെന്ന്
1956 നവംബർ 1

>>പശ്ചിമബംഗാളിന്റെ തലസ്ഥാനം എവിടെയാണ്?
കൊൽക്കത്ത

>>പശ്ചിമബംഗാളിലെ പ്രധാന ഭാഷയേത്
ബംഗാളി

>>പശ്ചിമബംഗാളിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നതെവിടെ
കൊൽക്കത്ത

>>പശ്ചിമബംഗാളിലെ പ്രധാന ആഘോഷം ഏത്
കാളിപൂജ

>>പശ്ചിമബംഗാളിലെ പ്രധാന നൃത്തരൂപങ്ങൾ ഏതെല്ലാം?
ജാത്ര, കാഥി

>>പശ്ചിമബംഗാളിലെ ഔദ്യോഗിക പക്ഷിയേത്
വൈറ്റ് ത്രോട്ടഡ്‌ കിംഗ്‌ ഫിഷർ

>>പശ്ചിമബംഗാളിലെ ഔദ്യോഗിക മൃഗം
ഫിഷിങ് ക്യാറ്റ്

>>പശ്ചിമബംഗാളിന്റെ സംസ്ഥാന പുഷ്പം
ഷെഫാല

>>ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനമേത്
പശ്ചിമബംഗാൾ

>>പശ്ചിമ ബംഗാളിലെ നിയമസഭാ മന്ദിരം അറിയപ്പെടുന്നത്
റൈറ്റേഴ്‌സ്‌ ബിൽഡിങ്‌

>>ഒരു ഭാഗത്ത്‌ ഹിമാലയ പർവ്വതവും മറുഭാഗത്ത്‌ സമുദ്രവുമുള്ള ഏക ഇന്ത്യൻ സംസ്ഥാനം
പശ്ചിമബംഗാൾ

>>പ്രാചീനകാലത്ത്‌ വംഗദേശമെന്നും ഗൗഡദേശമെന്നും അറിയപ്പെട്ടിരുന്ന ഇന്ത്യൻ സംസ്ഥാനം
പശ്ചിമബംഗാൾ

>>ഇന്ത്യയിൽ ചെക്ക്‌ സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യത്തെ ബാങ്ക്‌ ഏത്
ബംഗാൾ ബാങ്ക്‌

>> ജി.എസ്‌.റ്റി. രജിസ്ട്രേഷൻ ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം
പശ്ചിമബംഗാൾ

>>ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
പശ്ചിമബംഗാൾ

>>നെല്ല്‌, ചണം എന്നിവ ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
പശ്ചിമബംഗാൾ

>>1757-ലെ ചരിത്ര പ്രസിദ്ധമായ പ്ലാസിയുദ്ധം നടന്ന പ്ലാസി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
പശ്ചിമബംഗാൾ

>>ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്
രാജാറാം മോഹൻ റോയ്‌

>>ബ്രഹ്മസമാജം സ്ഥാപിതമായ വർഷം
1828

>>സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്ണമിഷന്റെ ആസ്ഥാനമായ ബേലൂർമഠം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
പശ്ചിമബംഗാൾ

>>ഇന്ത്യയിൽ യുവജനദിനമായി ആചരിക്കുന്നത്‌ എന്നാണ്?
ജനുവരി 12

>>ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ യുവജനദിനമായി ആചരിക്കുന്നത്‌
സ്വാമി വിവേകാനന്ദൻ

>>പശ്ചിമബംഗാൾ സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സാഹിത്യ പുരസ്‌കാരം    
രബീന്ദ്ര പുരസ്‌കാരം    
 
>>ഗുരുദേവ്‌ എന്നറിയപ്പെടുന്നത്‌
രവീന്ദ്രനാഥ ടാഗോർ

>>നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യക്കാരൻ
രവീന്ദ്രനാഥ ടാഗോർ

>>രവീന്ദ്രനാഥ ടാഗോറിന്  നോബൽ സമ്മാനം ലഭിച്ച വർഷം
1913

>>ടാഗോറിന്റെ കുടുംബ വസതിയുടെ പേര്
ജറസങ്കോ ഭവൻ

>>തത്വബോധിനി സഭയുടെ സ്ഥാപകൻ ആര്
ദേവേന്ദ്രനാഥ ടാഗോർ

>>തത്വബോധിനി സഭ സ്ഥാപിതമായ വർഷം
1839 ഒക്ടോബർ 6

>>നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി  അതിർത്തി പങ്കിടുന്ന സംസഥാനം
പശ്ചിമ ബംഗാൾ
    
>>പശ്ചിമബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം
ദുർഗപൂജ    

>>ജനാധിപത്യ പ്രകിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ഇന്ത്യൻ സംസ്ഥാനം
പശ്ചിമബംഗാൾ

>>ഏറ്റവും കൂടുതൽ തവണ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ കിരീടം നേടിയ സംസ്ഥാനം
പശ്ചിമബംഗാൾ

>>ആദ്യമായി ഡോൾഫിൻ യൂണിറ്റി റിസർവ്‌ സ്ഥാപിച്ച സംസ്ഥാനമേത്
പശ്ചിമബംഗാൾ

>>കന്യാശ്രീ പ്രകൽപ പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനമേത്
പശ്ചിമ ബംഗാൾ

>>“ഗൂർഖാലാൻഡ്‌” എന്ന പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട്‌ പ്രക്ഷോഭം നടക്കുന്ന സംസ്ഥാനം
 പശ്ചിമബംഗാൾ

>>അടുത്തിടെ ഔദ്യോഗിക കത്തിടപാടുകളിലും രേഖകളിലും പതിക്കാൻ ഔദ്യോഗിക മുദ്ര രൂപീകരിച്ച സംസഥാനം
പശ്ചിമബംഗാൾ

>>വെള്ള ഓർക്കിഡുകളുടെ നാട്‌ എന്നറിയപ്പെടുന്ന പശ്ചിമബംഗാളിലെ ഹിൽ സ്റ്റേഷൻ
കുർസിയാംഗ്‌

>>പശ്ചിമബംഗാളിൽ കൽക്കരി ഖനനത്തിനു പ്രസിദ്ധമായ സ്ഥലം
അസൻസോൾ

>>ബ്രിട്ടന്റെ സഹായത്തോടെ നിർമ്മിച്ച ഇന്ത്യയിലെ പ്രധാനപ്പെട്ട ഇരുമ്പുരുക്കുശാല ഏത്
ദുർഗാപൂർ സ്റ്റീൽ പ്ലാന്റ്‌ (പശ്ചിമബംഗാൾ)

>>ചിത്തരഞ്ജൻ ലോക്കോമോട്ടീവ്‌ വർക്സ്‌ സ്ഥിതിചെയ്യുന്നതെവിടെ
പശ്ചിമബംഗാൾ

>>ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി എവിടെയാണ്
റാണിഗഞ്ച്‌

>>അംബാസിഡർ കാർ ഫാക്ടറിയായ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്‌ സ്ഥിതി ചെയ്യുന്ന സ്ഥലം
ഉത്തരപുര

>>പശ്ചിമ ബംഗാളിലെ പ്രസിദ്ധമായ എണ്ണ ശുദ്ധീകരണശാല
ഹാൽഡിയ

>>ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്കു നിർമ്മാണശാല സ്ഥിതി ചെയ്യുന്നതെവിടെ
കുൾട്ടി

>>ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനായ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യൻ ബൊട്ടാണിക്‌ ഗാർഡൻ സ്ഥിതി ചെയ്യുന്നത്‌
പശ്ചിമബംഗാൾ

>>പശ്ചിമബംഗാളിലെ ആദ്യത്തെ തുറന്ന ജയിൽ സ്ഥാപിതമായത്‌ എവിടെ
മുർഷിദാബാദ്‌

>>പശ്ചിമ ബംഗാളിലെ ഹാൽഡിയയെയും ഉത്തർപ്രദേശിലെ അലഹബാദിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജലപാത
ജലപാത 1 (NW1)

>>ഇന്ത്യയിലെ ആദ്യ പ്രാദേശിക ഭാഷാപത്രമായ സമാചാർ ദർപ്പൺ പ്രസിദ്ധീകരണം ആരംഭിച്ച ഭാഷ
ബംഗാളി

>>ഘും മൊണാസ്റ്ററി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
പശ്ചിമ ബംഗാൾ

>>പശ്ചിമ ബംഗാളിലെ പ്രമുഖ കപ്പൽ നിർമ്മാണശാല
ഗാർഡൻ റീച്ച്‌

>>ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം
യുവഭാരതി സ്റ്റേഡിയം

>>പൊതുസ്ഥലങ്ങളിൽ മലവിസ്സർജജനമില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല
നാദിയ

>>ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമായ ബംഗാൾ ഗസ്റ്റ്‌ ആദ്യമായി പ്രസിദ്ധീകരിച്ചത്‌ എന്നാണ്?
1780 ജനുവരി 29

>>ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആദ്യമായി ആധിപത്യം സഥാപിച്ചത് എവിടെ
ബംഗാൾ

>>ബ്രിട്ടന് പുറത്തുള്ള ലോകത്തിലെ ആദ്യത്തെ ഗോൾഫ്‌ ക്ലബ്
റോയൽ കൊൽക്കത്ത ഗോൾഫ്‌ ക്ലബ്

>>ബംഗാൾ വിഭജനം നടന്ന വർഷം
1905  (കഴ്‌സൺ പ്രഭു )  

>>ബംഗാൾ വിഭജനം റദ്ദ് ചെയ്ത വർഷം
1911 (ഹാർഡിഞ്ച് II )

>>ജൽദപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
പശ്ചിമ ബംഗാൾ

>>ഹൂഗ്ലി നദിയുടെ പോഷക നദിയായ മയൂരാക്ഷി നദിയിൽ നിർമ്മിച്ച ജലസേചന പദ്ധതി
മയൂരാക്ഷി പദ്ധതി

>>യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമബംഗാളിലെ സ്ഥലങ്ങൾ
സുന്ദർബൻസ്‌ ദേശീയോദ്യാനം, ഡാർജിലിങ്‌ ഹിമാലയൻ റെയിൽവേ

>>പശ്ചിമബംഗാളിലെ പ്രധാന ടൈഗർ റിസർവ്വുകൾ
ബുക്സാ, സുന്ദർബൻസ്‌

>>ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേസ്റ്റേഷൻ
ഘും സ്റ്റേഷൻ (ഡാർജിലിങ്‌ ഹിമാലയൻ റെയിൽവേയുടെ ഭാഗം)

>>ഇന്ത്യയിൽ ആദ്യമായി ടോയ്‌ ട്രെയിൻ നിലവിൽ വന്നത്‌
ഡാർജിലിങ്‌ ഹിമാലയൻ റെയിൽവേ

>>ഡാർജിലിങ്‌ ഹിമാലയൻ റെയിൽവേ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഉൾപ്പെട്ട വർഷം
1999

>>ഹിമാലയൻ മൗണ്ടനീയറിങ് ഇൻസ്റിറ്റ്യൂട്ട്‌ സ്ഥിതി ചെയ്യുന്നതെവിടെ
ഡാർജിലിങ്‌

>>പശ്ചിമ ബംഗാളിലെ ഒരേയൊരു ബയോസ്‌ഫിയർ റിസർവ്വ്‌ ഏത്
സുന്ദർബൻസ്‌

>>ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ എന്നറിയപ്പെടുന്നത്‌
സുന്ദർബൻസ്‌

>>ഗംഗ ബ്രഹ്മപുത്ര സമതലത്തിൽ സ്ഥിതി ചെയ്യുന്ന ഡെൽറ്റ
സുന്ദർബൻസ്‌

>>ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്‌
സുന്ദർബൻസ്‌

>>ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ബംഗാളിലെ വന്യജീവി സങ്കേതം
സുന്ദർബൻസ്‌

>>ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
ദാമോദർ
വിവി ഉദ്ദേശ്യ
>>ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യ നദീ ജലപദ്ധതി
ദാമോദർ വാലി പ്രോജക്ട്‌

>>അമേരിക്കയിലെ ടെന്നാസ് വാലി മാതൃകയിൽ  ഇന്ത്യയിൽ നിർമ്മിച്ച പദ്ധതി
ദാമോദർ വാലി പദ്ധതി

>>ദാമോദർ വാലി പദ്ധതി നിലവിൽ വന്നത്‌
1948 ജൂലൈ 7

>>ഫറാക്ക അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്‌ ഏത് നദിയിൽ
ഗംഗാ നദിയിൽ

>>സെൻട്രൽ മെക്കാനിക്കൽ എൻജിനീയറിംഗ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്  സ്ഥിതി ചെയ്യുന്ന സ്ഥലം
ദുർഗാപൂർ

>>സെൻട്രൽ ഗ്ലാസ്‌ ആന്റ്‌ സെറാമിക്‌ റിസർച്ച്‌ ഇൻസ്റ്റ്യൂട്ട്‌ സ്ഥിതി ചെയ്യുന്നത്‌
ജാദവ്‌പൂർ

>>മിന്നൽ പിണരുകളുടെ നാട്‌
ഡാർജിലിംഗ്‌

>>ആദ്യ ചണമിൽ സ്ഥാപികമായ സ്ഥലം
റിഷ്റ

>>ആധുനിക രീതിയിലുള്ള പേപ്പർ മിൽ സ്ഥാപിതമായ സ്ഥലം
സെറാംപൂർ

>>ഇന്ത്യയിലെ ആദ്യ ഈട് ഏത്
ഖരക്പൂർ

>>ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ വനിതാ കോടതി സ്ഥാപിച്ചത്‌ എവിടെ
മാൾഡ

>>ഇന്ത്യയിൽ ആദ്യമായി വൈദ്യുതി വിതരണം നടപ്പിലാക്കിയ സ്ഥലം
ഡാർജലിംഗ്‌

>>ചിക്കൻസ്‌ നെക്ക്‌ എന്നറിയപ്പെടുന്ന ഇടനാഴി ഏത്
സിലിഗുരി ഇടനാഴി

>>മദർതെരേസയുടെ നേതൃത്വത്തിൽ 1950 ൽ കൽക്കട്ടയിൽ രൂപം കൊണ്ട പ്രശസ്ത സാമൂഹിക സംഘടനയേത്
മിഷണറീസ്‌ ഓഫ്‌ ചാരിറ്റി

>>ഇന്ത്യയുടെ സാംസ്ക്കാരിക തലസ്ഥാനം
കൊൽക്കത്ത

>>കൊൽക്കത്ത നഗരത്തിന്റെ ശില്ലി
ജോബ്‌ ചാർനോക്ക്‌

>>കൊൽക്കത്തയുടെ പഴയ പേരെന്ത്
കാളിഘട്ട്‌

>>കൽക്കട്ട എന്ന നാമം കൊൽക്കത്ത എന്നാക്കി മാറ്റിയ വർഷം
2001

>>കൊൽക്കത്ത സ്ഥിതി ചെയ്യുന്ന നദീതീരം
ഹൂഗ്ലി

>>കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം
കൊൽക്കത്ത

>>സിറ്റി ഓഫ്‌ ജോയ്‌ എന്നറിയപ്പെടുന്ന നഗരം
കൊൽക്കത്ത

>>ശാസ്ത്രനഗരം എന്നറിയപ്പെടുന്ന സ്ഥലം
കൊൽക്കത്ത

>>നൊബേൽ നഗരം എന്നറിയപ്പെടുന്ന പ്രദേശം  
കൊൽക്കത്ത
 
>>ബ്രിട്ടീഷ്‌ ഇന്ത്യയിലെ ആദ്യ സുപ്രീം കോടതി നിലവിൽ വന്നതെന്ന്
1774  (കൊൽക്കത്ത)

>>ഇന്ത്യയിലെ ആദ്യത്തെ ബാങ്കായ ബാങ്ക് ഓഫ്‌ ഹിന്ദുസ്ഥാൻ (1770) നിലവിൽ വന്ന നഗരം
കൊൽക്കത്ത

>>ഇന്ത്യയിലാദ്യമായി വൈദ്യുതീകരിക്കപ്പെട്ട നഗരം ഏത്
കൊൽക്കത്ത

>>ഇന്ത്യയിലെ ആദ്യ ടെലിഗ്രാഫ്‌ ലൈൻ
കൊൽക്കത്ത-ഡയമണ്ട്‌ ഹാർബർ

>>ഇന്ത്യയിലെ ആദ്യ ടെലിഗ്രാഫ്‌ ലൈൻ ആരംഭിച്ച വർഷം
1851

>>ആദ്യമായി ടെലിഫോൺ സംവിധാനം നിലവിൽ വന്ന നഗരം
കൊൽക്കത്ത

>>ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റ്‌ ഓഫീസ്‌ സ്ഥാപിച്ചതെവിടെ
കൊൽക്കത്ത

>>ഇന്ത്യൽ നവോത്ഥാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന നഗരം ഏത്
കൊൽക്കത്ത

>>ആത്മീയ സഭ, ബ്രഹ്മസമാജം, തത്വബോധിനിസഭ എന്നീ സംഘടനകൾ രൂപം കൊണ്ട നഗരം
കൊൽക്കത്ത

>>ഐ.എൻ.സിയുടെ രണ്ടാമത്തെ സമ്മേളനത്തിന്‌ വേദിയായ നഗരം
കൊൽക്കത്ത

>>ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ്‌ സമ്മേളനത്തിന്‌ (1901) വേദിയായ നഗരം
കൊൽക്കത്ത

>>സ്വാതന്ത്യത്തിനു മുൻപ്‌ ഏറ്റവും കൂടുതൽ തവണ കോൺഗ്രസ്സ്‌ സമ്മേളനത്തിന്‌ വേദിയായ നഗരം
കൊൽക്കത്ത

>>വന്ദേമാതരം ആലപിച്ച കോൺഗ്രസ് സമ്മേളനം നടന്ന നഗരമേത്
കൊൽക്കത്ത

>>ആദ്യമായി വന്ദേമാതരം ആലപിച്ച കൊൽക്കത്തസമ്മേളനം നടന്ന വർഷം
1896

>>ജനഗണമന ആലപിച്ച INC സമ്മേളനം നടന്ന നഗരമേത്
കൊൽക്കത്ത

>>ആദ്യമായി ജനഗണമന ആലപിച്ച കൊൽക്കത്ത സമ്മേളനം നടന്ന വർഷം
1911

>>ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് നിലവിൽ  വന്ന നഗരം
കൊൽക്കത്ത (1835)

>>ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക്‌ മാറ്റിയ വർഷം
1911

>>തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക്‌ മാറ്റിയ വൈസ്രോയിയാര്
ഹർഡിഞ്ച്‌ രണ്ടാമൻ

>>ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം ഏതാണ്
കൊൽക്കത്ത

>>ഏറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണമേത്
കൊൽക്കത്ത

>>നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം
കൊൽക്കത്ത

>>ഡം ഡം വിമാനത്താവളം എന്നറിയപ്പെടുന്ന വിമാനത്താവളം ഏത്  
നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌ അന്താരാഷ്ട്ര വിമാനത്താവളം

>>ഈസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവയുടെ ആസ്ഥാനം
കൊൽക്കത്ത

>>1950-ൽ മദർതെരേസ രൂപം കൊടുത്ത മിഷണറീസ്‌ ഓഫ്‌ ചാരിറ്റീസിന്റെ ആസ്ഥാനം
കൊൽക്കത്ത

>>ആദ്യ പരിസ്ഥിതി ബഞ്ച്‌ സ്ഥാപിച്ച ഹൈക്കോടതിയേത്
കൊൽക്കത്ത

>>ആദ്യ പരിസ്ഥിതി ബഞ്ച്‌ ആരംഭിച്ച വർഷം
1996

>>ഇന്ത്യയിലെ ആദ്യ നേത്ര ബാങ്ക്‌ സ്ഥാപിതമായ നഗരം
കൊൽക്കത്ത

>>ഇന്ത്യയിലെ ആദ്യ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവായ ബേബി ദുർഗ പിറന്ന നഗരമേത്
കൊൽക്കത്ത

>>ഇന്ത്യയിൽ ആദ്യമായി ചിക്കൻഗുനിയ റിപ്പോർട്ട്‌ ചെയ്ത നഗരം
കൊൽക്കത്ത

>>ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന നഗരം
കൊൽക്കത്ത

>>ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക എന്ന അറിയപ്പെടുന്നത്
കൊൽക്കത്ത

>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൈതൃക മന്ദിരങ്ങൾ ഉള്ള നഗരം
കൊൽക്കത്ത

>>ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി സ്ഥിതി ചെയ്യുന്ന നഗരം
കൊൽക്കത്ത

>>ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡനായ നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്ന നഗരം
കൊൽക്കത്ത

>>ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാല, സുവോളജിക്കൽ പാർക്ക്‌ എന്നിവ സ്ഥിതി ചെയ്യുന്ന നഗരം
കൊൽക്കത്ത

>>ഇന്ത്യൻ ക്രിക്കറ്റിൽ ദാദാ എന്നറിയപ്പെടുന്ന താരം
സൗരവ്‌ ഗാംഗുലി

>>ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ്‌ താരം
സൗരവ്‌ ഗാംഗുലി

>>ബംഗാൾ കടുവ എന്നറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകൻ
ബിപിൻ ചന്ദ്രപാൽ

>>ബംഗാൾ ടൈഗർ എന്നു സ്വയം വിശേഷിപ്പിച്ച ഗവർണ്ണർ ജനറൽ
റിച്ചാർഡ് വെല്ലസ്ലി

>>ഇന്ത്യയിലെ ആദ്യ സൗജന്യ വൈ-ഫൈ നഗരം
കൊൽക്കത്ത

>>ഇന്ത്യയിലെ ആദ്യ ഭൂഗർഭ റെയിൽവെ നിലവിൽ വന്ന നഗരം
കൊൽക്കത്ത

>>ഇന്ത്യയിലെ ആദ്യത്തെ ലിഫ്റ്റ്‌ സംവിധാനം നിലവിൽ വന്ന നഗരം
കൊൽക്കത്ത

>>ഇന്ത്യയിൽ ട്രാം സർവ്വീസ്‌ നടത്തുന്ന പട്ടണം
കൊൽക്കത്ത

>>ഹൂഗ്ലിനദി പശ്ചാത്തലമാക്കി On the Banks of River Hoogli (ഹൂഗ്ലി നദിയുടെ തീരങ്ങളിൽ ) എന്ന പുസ്തകമെഴുതിയതാര്
റുഡയാർഡ്‌ കിപ്ലിംഗ്

>>ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള  പാലം
ഹൗറ പാലം

>>കൊൽക്കത്തയേയും ഹൗറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം
രബീദ്രസേതുപാലം (ഹൗറ പാലം)

>>ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കു പാലം
ഹൗറ പാലം

>>കൊൽക്കത്ത പട്ടണത്തിലെ തിരക്ക്‌ നിയന്ത്രിക്കുന്നതിന്‌ നിർമ്മിച്ച തുറമുഖമാണ്‌
ഹാൽഡിയ തുറമുഖം

>>കൊൽക്കത്തയ്ക്കും ധാക്കയ്ക്കുമിടയിൽ സർവ്വീസ്‌ നടത്തുന്ന ട്രയിൻ
മൈത്രി എക്സ്പ്രസ്സ്‌

>>ആദ്യ ശാസ്ത്ര കോൺഗ്രസിന് (1914)വേദിയായ നഗരം
കൊൽക്കത്ത

>>ആധുനിക രീതിയിലുള്ള സർവകലാശാല ആരംഭിച്ച നഗരമേത്
കൊൽക്കത്ത

>>ബ്ലഡ് ബാങ്ക് നിലവിൽ വന്ന നഗരം
കൊൽക്കത്ത
 
>>ഹോമിയോ മെഡിക്കൽ കോളേജ് നിലവിൽ വന്ന നഗരം
കൊൽക്കത്ത   

>>ഇന്ത്യയിൽ ആദ്യമായി മെട്രോ റെയിൽവേ നിലവിൽ വന്ന നഗരം
കൊൽക്കത്ത   

>>ഇന്ത്യയിൽ ആദ്യമായി വിരലടയാള ബ്യൂറോ ആരംഭിച്ച നഗരം
കൊൽക്കത്ത   

>>ഇന്ത്യയിൽ ആദ്യമായി നിപ വൈറസ് റിപ്പോർട്ട് ചെയ്ത നഗരം
കൊൽക്കത്ത   

>>കൊൽക്കത്ത ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്രഭരണ പ്രദേശം
ആന്റമാൻ നിക്കോബാർ ദ്വീപുകൾ

>>ഏഷ്യയിലെ ഏറ്റവും വലിയ പ്ലാനിറ്റോറിയം
ബിർള പ്ലാനിറ്റോറിയം

>>വിക്‌ടോറിയ മെമ്മോറിയൽ രൂപകൽപന ചെയ്ത വ്യക്തി
വില്യം എമേഴ്‌സൻ

>>കൊൽക്കത്ത ആസ്ഥാനമായുള്ള സ്ഥാപനങ്ങൾ

  • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
  • ചിത്തരഞ്ജൻ ലോക്കോമോട്ടീവ്‌സ്‌
  • ബൊട്ടാണിക്കൽ സർവ്വേ ഓഫ്‌ ഇന്ത്യ
  • സുവോളജിക്കൽ സർവ്വേ ഓഫ്‌ ഇന്ത്യ
  • വിക്ടോറിയ മെമ്മോറിയൽ
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്‌ ഹോമിയോപ്പതി
  • സാഹ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ന്യൂക്ലിയർ ഫിസിക്സ്
  • ഗാർഡൻ റീച്ച്‌ കപ്പൽ നിർമ്മാണ ശാല
  • സെൻട്രൽ ഡ്രഗ്‌ ലബോറട്ടറി
  • രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്‌ കൾച്ചർ
  • സത്യജിത്റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
  • സെൻട്രൽ ജൂട്ട്‌ ടെക്‌നോളജി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്
  • ശാന്തിനികേതൻ
  • മിഷനറീസ്‌ ഓഫ്‌ ചാരിറ്റി
  • സെൻട്രൽ ഗ്ലാസ് ആൻഡ് സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
  • ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആൻഡ് പബ്ലിക്  ഹെൽത്ത്
  • മൗലാനാ അബ്ദുൽ കലാം ആസാദ്  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഏഷ്യൻ സ്റ്റഡീസ്
  • സെൻട്രൽ ഇന്ലാന്ഡ്  വാട്ടർ ട്രാൻസ്‌പോർട് കോർപ്പറേഷൻ
  • ആന്ത്രൊപ്പോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
  • ബ്രഹ്മസമാജം


>>പശ്ചിമബംഗാളിലെ പ്രധാന വ്യക്തികൾ

  • സ്വാമി വിവേകാന്ദൻ - സാമൂഹിക പരിഷ്‌കർത്താവ്
  • രാജാറാം മോഹൻ റോയി - സാമൂഹിക പരിഷ്‌കർത്താവ്
  • രവീന്ദ്രനാഥ ടാഗോർ - നവോത്ഥാന നായകൻ
  • ഈശ്വർ ചന്ദ്ര വിദ്യാസാഗർ - നവോത്ഥാന നായകൻ
  • ബങ്കിംചന്ദ്ര ചാറ്റർജി - ദേശിയഗീതമായ വന്ദേമാതരത്തിന്റെ രചയിതാവ്
  • സത്യേന്ദ്രനാഥ ബോസ് - ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ
  • പി സി മഹലനോബിസ് - ഭാരതീയ സ്ഥിതിവിവര ശാസ്ത്രത്തിന്റെ (സ്റ്റാറ്റിസ്റ്റിക്‌സ്) പിതാവ്
  • അമർത്യാസെൻ - നോബൽ സമ്മാന ജേതാവ് (1998 സാമ്പത്തികശാസ്ത്രം)
  • ദേവേന്ദ്രനാഥ് ടാഗോർ - ബംഗാളി സാഹിത്യകാരൻ, ബ്രഹ്മസമാജ പ്രവർത്തകൻ, തത്ത്വബോധിനിസഭയുടെ സ്ഥാപകൻ
  • ഡബ്ല്യൂ. സി. ബാനർജി - ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്
  • ജ്യോതിബസു - മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി (1977 -2000 )
  • പ്രണബ്കുമാർ മുഖർജി - ഇന്ത്യൻ പ്രസിഡന്റ്


>>ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോണിൽ സംസാരിച്ച വ്യക്തി
സുഖ്റാം

>>പശ്ചിമബംഗാളിലെ പ്രമുഖ സുഖവാസ കേന്ദ്രങ്ങൾ

  • ഡാർജിലിംഗ്‌
  • സിഗ്ഗ
  • സിലിഗുരി


>>പശ്ചിമബംഗാളിലെ പ്രധാന നദികൾ

  • ഗംഗ
  • ദാമോദർ
  • ഭഗീരഥി
  • ഹുഗ്ലി
  • മയൂരാക്ഷി


>>പശ്ചിമബംഗാളിലെ പ്രധാന ദേശീയോദ്യാനങ്ങൾ

  • സിംഗാലിയ
  • ജൽദപ്പാറ
  • ബുക്‌സാ
  • സുന്ദർബൻസ്‌
  • നിയോറവാലി
Previous Post Next Post