Current Affairs September Part - 1

>> കോവിഡ്‌ മൂലം തൊഴിലിടങ്ങളില്‍ നിന്നും സ്വന്തം നാട്ടിലേക്ക്‌ മടങ്ങേണ്ടിവന്ന അതിഥി തൊഴിലാളികള്‍ക്ക്‌ തൊഴിലവസരമൊരുക്കുന്ന പദ്ധതിയേത്‌?
ഗരിബ്‌ കല്യാണ്‍ റോസ്ഗാര്‍ യോജന 

>> 2020 ജൂണില്‍ അന്തര്‍ദേശീയ വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട കുശിനഗര്‍ വിമാനത്താവളം ഏത്‌ സംസ്ഥാനത്താണ്‌?
ഉത്തര്‍പ്രദേശ്‌
 

>> ഇന്ത്യന്‍ റെയില്‍വേ ഓടിച്ച 251 വാഗണുകളും 2.8 കിലോമീറ്റര്‍ നീളവുമുള്ള ഏറ്റവും നീളംകൂടിയ ചരക്കുതീവണ്ടിയുടെ പേരെന്ത്‌?
ശേഷ്നാഗ്‌
 

>> നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ട്രാന്‍സ്‌ജെഡര്‍ പേഴ്‌സണ്‍സ്‌ നിലവില്‍ വന്നതെപ്പോൾ?
2020 ഓഗസ്റ്റ്
 

>> ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തില്‍ ആദ്യമായി റോക്കറ്റുകള്‍ (പിനാക) നിര്‍മിച്ച്‌ പരീക്ഷണം നടത്തിയ സ്വകാര്യ സ്ഥാപനമേത്‌?
ഇക്കണോമിക്ക്‌ ഏക്സ്പ്പോസിവ്സ്‌ ലിമിറ്റഡ്‌ (ഇ.ഇ.എല്‍.)
 

>> രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന്റെ സമ്മാനത്തുക എത്ര രൂപയായാണ്‌ 2020-ല്‍ ഉയര്‍ത്തിയത്‌?
25 ലക്ഷം രൂപ

>> അര്‍ജുന അവാര്‍ഡിന്റെ സമ്മാനത്തുക എത്ര രൂപയായാണ്‌ ഉയര്‍ത്തിയത്‌?
15 ലക്ഷം രൂപ
 

>> ട്വിറ്ററിലൂടെ ജുഡീഷ്യറിയെ വിമര്‍ശിച്ചതിന്‌ കോടതിയലക്ഷ്യ നടപടിക്ക്‌ സുപ്രീംകോടതി വിധേയനാക്കിയ മുതിര്‍ന്ന അഭിഭാഷകനാര്?
പ്രശാന്ത്‌ ഭൂഷന്‍
 

>> ആരുടെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട പുസ്തകമാണ്‌ 'കണക്ടിങ്‌, കമ്മ്യൂണിക്കേറ്റിങ്‌, ചേയ്ഞ്ചിങ്‌ '?
വെങ്കയു നായിഡു (ഉപരാഷ്ടപതി)
 

>> ട്രാഫിക്‌ ചിഹ്നങ്ങളില്‍ വനിതാ സിംബലുകള്‍ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരമേത്‌?
മുംബൈ
 

>> ഏത്‌ കുടില്‍വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്‌ 'ഗ്രാമോദ്യോഗ്‌ വികാസ്‌ യോജന?
അഗര്‍ബത്തി

>> മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യക്ക്‌ പകരമായി നിലവില്‍ വന്ന സ്ഥാപനമേത്‌?
നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍
 

>> സൈബര്‍ സെക്യൂരിറ്റി, കൃത്രിമബുദ്ധി, ബ്ലോക്ക്ചെയിന്‍ വിഷയങ്ങളില്‍ നയരൂപവത്കര
ണം നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമേത്‌?
തമിഴ്നാട്‌ 

>> കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച്‌ രാജിവെച്ച ക്രേന്ദമന്ത്രിയാര്?
ഹര്‍സിമ്രത്‌ കൗര്‍ ബാദല്‍
 

>> കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ്‌ മ്രന്തിയായിരിക്കെ രാജിവെച്ച ഹര്‍സിരമത്‌
കൗര്‍ ഏത്‌ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമായിരുന്നു?
ശിരോമണി അകാലിദള്‍
 

>> കൊറോണ വൈറസ് വ്യാപനത്തെ ആഗോളമഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതെന്ന്‌
2020 മാര്‍ച്ച്‌ 11
 

>> മനുഷ്യരെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യന്‍ പദ്ധതിയേത്‌?
ഗഗന്‍യാന്‍
 

>> ഗള്‍ഫ്‌ രാജ്യങ്ങളും ഇസ്രായേലുമായുള്ള നയതന്ത്രബന്ധം സാധ്യമാക്കിയ കരാറേത്‌?
അബ്രഹാം ഉടമ്പടി

 >> ഇസ്രായേലുമായി നയത്രനത്രബന്ധം സ്ഥാപിച്ച ആദ്യത്തെ ഗള്‍ഫ്‌ രാജ്യമേത്‌?
യു.എ.ഇ.


 

Previous Post Next Post