Current Affairs September Part - 2

 >>ഡ്രഗ്സ്‌ കണ്‍ട്രോളര്‍ ഓഫ്‌ ഇന്ത്യ ഏറ്റവും ഒടുവില്‍ അടിയന്തര ഉപയോഗാനുമതി നല്‍കിയ കോവിഡ്‌ പ്രതിരോധ വാക്‌സിന്‍?
സൈകോവ്‌ഡി (Zycov  - D)

ലോകത്തെ ആദ്യത്തെ പ്ലാസ്മി ഡ്‌ ഡി.എന്‍.എ. വാക്‌സിനാണ്‌. അഹമ്മദാബാദ്‌ ആസ്ഥാനമായ സൈഡസ്‌ കാഡില കമ്പനി വികസിപ്പിച്ച മൂന്നുഡോസ്‌ സൈകോവ്ഡി. സൂചി ഉപയോഗിക്കാതെ കുത്തിവെക്കുന്ന നീഡില്‍ ഫ്രീ വാക്സിന്‍ കൂടിയാണിത്‌.

രാജ്യത്ത്‌ അനുമതി ലഭിക്കുന്ന ആറാമമത്തെയും ഇന്ത്യയില്‍ ത്തന്നെ വികസിപ്പിച്ച രണ്ടാമത്തെയും വാക്‌സിനാണിത്‌.

>>ഇന്ത്യ, യു.എസ്‌. ജപ്പാന്‍, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളുടെ നാവികസേനകൾ സംയുക്തമായിനടത്തുന്ന വാര്‍ഷിക സൈനികാഭ്യാസം ഓഗസ്റ്റ്‌ 26 മുതല്‍ 29 വരെ ഉത്തരപസഫിക്‌ സമുദ്രത്തിലെ ഗുവാം തീരത്ത്‌ നടന്നു. ഈ അഭ്യാസത്തിന്റെ പേര്‌?
മലബാര്‍ എക്‌സര്‍സൈസ്‌.

>>മലയാള കൃതിക്കുള്ള 2020-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്‌ ആര്‍ക്കാണ്‌?
പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള
“ആകസ്മികം' എന്ന ഓര്‍മക്കുറിപ്പുകൾക്കാണ്‌ പുരസ്‌കാരം

>>ന്യൂയോര്‍ക്ക്‌ (യു.എസ്‌) സംസ്ഥാനത്തിന്‍റെറ ആദ്യ വനിതാ ഗവര്‍ണറായി അധികാരമേറ്റത്‌?
കാത്തിഹോകല്‍
2015 മുതല്‍ ലഫ്റ്റനന്‍റ്  ഗവര്‍ണറായിരുന്നു.

>>കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ സൗജന്യ വൈ ഫൈ (ഇന്‍റര്‍ നെറ്റ്‌) സംവിധാനം ഒരുക്കിയ ഗ്രാമപ്പഞ്ചായത്ത്‌ എന്ന നേട്ടം സ്വന്തമാക്കിയത്‌?
മേപ്പയൂര്‍ (കോഴിക്കോട്‌)

>>അതിര്‍ത്തിരക്ഷാ സേനയുടെ (BSF) പുതിയ ഡയറക്ടര്‍ ജനറല്‍?
പങ്കജ് കുമാർ സിങ്‌

>>2021-ലെ ലോകസംസ്‌കൃതദിനം എന്നായിരുന്നു?
ഓഗസ്റ്റ്‌ 22

സംസ്‌കൃത ഭാഷയുടെ പുനരുജ്ജീവനത്തിനും സംരക്ഷണത്തിനുമായി 1969 മുതല്‍ ശ്രാവണ പൗര്‍ണമി ദിനത്തില്‍ സംസ്‌കൃത ദിനം ആചരിച്ചുവരുന്നു.

>>മധ്യപ്രദേശിലെ ഉജ്ജയിനി മഹര്‍ഷി പാണിനി സംസ്‌കൃത - വൈദിക സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി നിയമിതനായ മലയാളി?
പ്രൊഫ. സി.ജി. വിജയകുമാര്‍

>>ഓഗസ്റ്‌ 21-ന്‌ അന്തരിച്ച കല്യാണ്‍ സിങ്‌ (89) ഏത്‌ സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിയാണ്‌?
ഉത്തര്‍പ്രദേശ്‌


1992 ഡിസംബര്‍ ആറിന്‌ അയോധ്യയിലെ ബാബറി മസ്ജിദ്‌ തകര്‍ക്കപ്പെടുമ്പോൾ മുഖ്യമന്ത്രിയായിരുന്നു. രാജസ്ഥാന്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചിരുന്നു.

>>താലിബാന്‍ ഭരണംപിടിച്ച അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും മറ്റുരാജ്യക്കാരെയും രക്ഷിക്കാനുള്ള ഇന്ത്യയുടെ ദൗത്യത്തിന്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പേര്‌
ഓപ്പറേഷന്‍ ദേവിശക്തി

>>അമേരിക്കന്‍ റോക്ക്‌ എന്‍ റോൾ സംഗീതത്തിലെ പ്രസിദ്ധ കൂട്ടുകെട്ടായിരുന്ന എവര്‍ലി ബ്രദേഴ്‌സിലെ അവശേഷിച്ച അംഗവും അന്തരിച്ചു : പേര്‌?
ഡോണ്‍ എവര്‍ലി (84)

സഹോദരനായ ഫിന്‍ എവര്‍ലി 2014-ല്‍ അന്തരിച്ചിരുന്നു. 1950 , 60 കളില്‍ ഹിറ്റ്‌ ഗാനങ്ങൾ കൊണ്ട്‌ ലേക പ്രസിദ്ധിനേടിയ Everly Brothers ആണ്‌ ബീറ്റില്‍സ്‌ ഉൾപ്പെടെയുള്ളഗായകസംഘങ്ങൾക്ക് പ്രചോദനമായത്‌.

>>അടുത്ത നാല്‌ വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ സ്വകര്യമേഖലയ്ക്ക്‌ തുറന്നുകൊടുത്തുകൊണ്ട്‌ എത്ര തുക സമാഹരിക്കാനുള്ള പാക്കേജാണ്‌. ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്‌.
ആറുലക്ഷം കോടി രൂപ
 

 >>ഓഗസ്റ്‌ 24-ന്‌ അന്തരിച്ച മലയാളികൂടിയായ ഒളിമ്പ്യന്‍?
ഒ.ചന്ദ്രശേഖരന്‍ (86)

 
1960-ലെ റോം ഒളിമ്പിക്‌ സില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. 1962-ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു.

>>സുപ്രീംകോടതിയില്‍ നിയമിതരായ ഒന്‍പത്‌ പുതിയ ജഡ്ജിമാരിലെ മലയാളി
സി.ടി. രവികുമാര്‍

ഹിമ കോഹ്‌ലി, ബി.വി.നാഗരത്ന, ബേല എം. ത്രിവേദി, എ.എസ്‌. ഓക, ജെ.കെ. മഹേശ്വരി, എം.എം.സുന്ദരേശ്‌. വിക്രം നാഥ്‌, പി.എസ്‌. നരസിംഹ എന്നിവരാണ് മറ്റ് ജഡ്ജിമാര്‍

മൂന്ന്‌ വനിതകൾ ഒരുമിച്ച്‌ സുപ്രിംകോടതി ജഡ്ജിമാരാകുന്നത്‌ ആദ്യമായാണ്‌. അഭിഭാഷകവൃത്തിയില്‍നിന്ന്‌ നേരിട്ട്‌ ജഡ്ജിയാകുന്ന ഒന്‍പതാമനാണ്‌. നരസിംഹ. ഇത്തരത്തില്‍ ജഡ്ജിയായ ആദ്യവനിത ഇന്ദുമല്‍ഹോത്രയാണ്‌.

സുപ്രിംകോടതി  ജഡ്ജിയായ ആദ്യ മലയാളി പി. ഗോവിന്ദമേനോനാണ്‌. സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത മലയാളികൂടിയായ ഫാത്തിമാ ബിവിയാണ്‌. ചിഫ്‌ ജസ്റ്റിസായ ആദ്യ മലയാളി കെ.ജി. ബാലകൃഷ്ണന്‍.

സുപ്രിംകോടതി ജഡ്ജിമാരുടെ അനുവദനിയമായ അംഗസംഖ്യ ചീഫ്‌ ജസ്റ്റിസ്‌ ഉൾപ്പെടെ 34 ആണ്‌. ഇപ്പോൾ 38 ജഡ്ജിമാരാണുള്ളത്‌.

>>ചട്ടമ്പി സ്വാമികളുടെ ഏത്‌ കൃതിയുടെ ആദ്യ പതിപ്പിനാണ്‌ 2021-ല്‍ നൂറ്റാണ്ട്‌ തികഞ്ഞത്‌?
വേദാധികാര നിരൂപണം

>>ഓഗസ്റ്റ്‌ 25-ന്‌ അന്തരിച്ച സാമൂഹിക ശാസ്ത്രജ്ഞയും മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീ സമത്വവാദിയുമായ വനിത?
ഗെയില്‍ ഓംവെറ്റ്‌ 81

>>യു.എസില്‍ ജനിച്ച്‌ 1983-ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ഗെയില്‍ ഭര്‍ത്താവും സാമൂഹിക പ്രവര്‍ത്തകനുമായ ഭരത്‌ പതങ്കറുമൊത്ത്‌ ശ്രമിക്‌ മുക്തിദൾ എന്ന സംഘടന രൂപവത്കരിച്ച്‌ പ്രവര്‍ത്തിക്കുകയായിരുന്നു.

>>ഏത്‌ ചരിത്രസംഭവത്തിന്റെ  തുടക്കത്തിനാണ്‌ 2021 ഓഗസ്റ്റ് 20-ന്‌ 100 വര്‍ഷം തികഞ്ഞത്‌?
മലബാര്‍ കലാപം

ഏറനാട്‌, വള്ളുവനാട്‌ പ്രദേശങ്ങളില്‍ 1921 ഓഗസ്റ്റ്  20-ന്‌ ആരംഭിച്ച കലാപം 1922 ഫെബ്രുവരിയോടെ അവസാനിച്ചു.

ആലി മുസല്യാര്‍, വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി തുടങ്ങിയവരായിരുന്നു പ്രധാന നേതാക്കൾ .

കലപവുമായി ബന്ധപ്പെട്ട ദുരന്തസംഭവമാണ്‌ വാഗണ്‍ ട്രാജഡി. പൂക്കോട്ടൂര്‍ യുദ്ധവും ഇതുമായി ബന്ധപ്പെട്ടതാണ്‌.

മലബാര്‍ കലാപം എന്ന കൃതി രചിച്ചത്‌ കെ. മാധവന്‍ നായര്‍. കലാപത്തിന്‌ സാക്ഷിയാവുകയും പീഡനങ്ങൾക്ക്‌ ഇരയാവുകയും ചെയ്ത മോഴികുന്നത്ത്‌. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്‌ രചിച്ച കൃതിയാണ്‌ “ഖിലാഫത്ത്‌ സ്മരണകൾ"

കുമാരനാശാന്റെ  ദുരവസ്ഥ, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും തുടങ്ങിയവയും കലാപവുമായി ബന്ധപ്പെട്ട സാഹിത്യ കൃതികളാണ്‌.

>>ഓഗസ്റ്റ് 19-ന്‌ അന്തരിച്ച പ്രശസ്ത കായിക പരിശീലകന്‍?
ഒ.എം. നമ്പ്യാര്‍

പ്രഥമ ദ്രോണചാര്യ പുരസ്കാര ജേതാവും (1985), പത്മശ്രീ (2021) ജേതാവുമായ നമ്പ്യാര്‍ പി.ടി ഉഷയുടെ പരിശീലകന്‍ എന്ന നിലയിലും പ്രശസ്തനാണ്‌.

>>ഓഗസ്റ്റ് 27-ന്‌ അന്തരിച്ച പാചക വിദഗ്‌ധൻ കൂടിയായ ചലച്ചിത്ര നിര്‍മാതാവ്‌?
നൗഷാദ് 


 

Previous Post Next Post