Current Affairs October Part 2

>>സന്തോഷ ട്രോഫി ദേശീയ ഫുടബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിന്റെ പരിശീലകന്‍:
ബിനോ ജോര്‍ജ്‌

>>രാജ്യത്തെ ഏറ്റവും മികച്ച നഴ്‌സിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ “നൈറ്റിങ്‌ ഗേല്‍ അവാര്‍ഡ്‌" ലഭിച്ചതാർക്ക്‌?
പി. ഗീത

>>കാനഡയിലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ്‌ നേടിയ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടി.
ലിബറല്‍ പാർട്ടി 

 >>സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ:
പി. സതീദേവി

>>2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള അന്തിമ ജൂറിയുടെ അധ്യക്ഷ?
സുഹാസിനി

>>യൂറോപ്യന്‍ ഫുട്‌ബോളിലെ കഴിഞ്ഞ സീസണിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്കാരം നേടിയത് ആര്?
റോബര്‍ട്ട്‌ ലെവന്‍ഡോവ്‌സ്‌കി (ബയേണ്‍ മ്യൂണിക്‌)

>>ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ ഉപമേധാവി ആരാണ് ?
എയര്‍മാര്‍ഷല്‍ സന്ദീപ്‌ സിങ്‌

>>ശ്രീനാരായണഗുരുവിന്റെ “ആത്മോപദേശശതക"ത്തിന്‌ ഇറ്റാലിയന്‍ പരിഭാഷയൊരുക്കുന്ന എഴുത്തുകാരി:
ഡോ. സബ്രീന ലെയ്‌

>>ഗുജറാത്ത്‌ നിയമസഭയിലെ ആദ്യ വനിതാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്‌.
ഡോ. നിമാബെന്‍ ആചാര്യ

>>അടുത്തിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ശക്തിപ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറുകയും കിഴക്കന്‍തീരങ്ങളില്‍ വീശിയടിക്കുകയും ചെയ്തിരുന്നു. എന്താണ്‌ ചുഴലിക്കാറ്റിന്റെ പേര്‌:
ഗുലാബ്‌

>>ഒരു സംഗീതപരിപാടിയില്‍ ഏറ്റവുമധികം ഭാഷകളില്‍ ഗാനമാലപിച്ചതിനുള്ള ഗിന്നസ്‌ റെക്കോഡ്‌ നേടിയ മലയാളി:
സുചേത സതീഷ്‌

>>പ്രസ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതാര്?
അവീക്‌ സര്‍ക്കാര്‍

>>ലാന്‍ഡ്സാറ്റ്‌ -1 ഭാമനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?
യുഎസ്‌

>>തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനു ചട്ടം ലംഘിച്ചു പണം ചെലവഴിച്ചതിനു തടവുശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട മുന്‍ ഫ്രഞ്ച്‌ പ്രസിഡന്റ്‌?
നിക്കോളാസ്‌ സര്‍ക്കോസി

>>ഈ വര്‍ഷത്തെ ലോക വിനോദസഞ്ചാര ദിനത്തിന്റെ (സെപ്റ്റംബര്‍ 27) പ്രമേയം?
Tourism for Inclusive Growth

>>ചാറ്റ്‌ കംപോസറില്‍ ഇന്ത്യന്‍ രൂപയുടെ ചിഹ്‌നം പുതുതായി ഉള്‍പ്പെടുത്തിയ സാമൂഹിക മാധ്യമം?
വാട്സാപ്‌

>>ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച ഇംഗ്ലീഷ്‌ താരം ?
മൊയീന്‍ അലി

>>2021 ല്‍ 7 വര്‍ഷം പിന്നിട്ട ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ദൗത്യം?
മംഗള്‍യാന്‍

>>സര്‍ക്കാര്‍, എയ്ഡഡ്‌ സ്കുളുകളില്‍ ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള ദേശീയ പദ്ധതി?
പ്രധാനമന്ത്രി പോഷണ്‍ പദ്ധതി

>>ഇന്ത്യയില്‍ 75 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക്കിനുനിരോധനം നിലവില്‍ വന്ന ദിവസം?
2021 സെപ്റ്റംബര്‍ 30

>>പിങ്ക്‌ ബോള്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ വനിതാ താരം?
സ്മൃതി മന്ഥന

>>ജിഎസ്ടി പുനര്‍നിര്‍ണയത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ മന്ത്രിതല സമിതിയുടെ അധ്യക്ഷന്‍?
ബസവരാജ്‌ ബൊമ്മ

>>ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ നിയമ-പെന്‍ഷന്‍ സഹായവും സേവനങ്ങളും ലഭ്യമാക്കുന്നതിനായി നിലവില്‍ വന്ന ഹെല്‍പ്‌ ലൈന്‍ സംവിധാനം?
എല്‍ഡര്‍ ലൈന്‍ -14567

>>സൗജന്യ സാങ്കേതിക വിദ്യാ പരിശീലനത്തിനായി മൈക്രോസോഫ്റ്റ്‌ ഇന്ത്യയുമായി ചേര്‍ന്ന്‌ കേന്ദ്ര തൊഴില്‍ മന്ത്രാലയം വികസിപ്പിച്ച പോര്‍ട്ടല്‍?
ഡിജിസാക്ഷം

>>ഓണ്‍ലൈന്‍ റമ്മി ചൂതാട്ടത്തിന്റെ പരിധിയില്‍ വരില്ലലെന്നു പ്രഖ്യാപിച്ച ഹൈക്കോടതി?
കേരള ഹൈക്കോടതി


 

Previous Post Next Post