Current Affairs September Part - 4

 >> 2021-ലെ പദ്മവിഭൂഷൺ പുരസ്കാരം നേടിയ പ്രശസ്ത പുരാവസ്തുഗവേഷകനാര്?
ബി.ബി. ലാൽ

>> 2021-ൽ പത്മഭൂഷൺ നേടിയ കേരളത്തിലെ ഗായികയാര്?
കെ.എസ്‌. ചിത്ര

>> 2021-ലെ പത്മശ്രീ പുരസ്‌കാരം നേടിയ മലയാളത്തിലെ ഗാനരചയിതാവ്‌ ആര്?
കൈതപ്രം ദാമോദരൻ നമ്പൂതിരി

>> 2021-ൽ കേരളത്തിൽനിന്ന്‌ പത്മശ്രീ പുരസ്കാരം നേടിയ കെ.കെ. രാമചന്ദ്ര പുലവർ ഏത്‌ കലാരംഗത്താണ്‌ മികവ്‌ തെളിയിച്ചത്‌?
പാവകളി


>> ജന്തുക്കൾക്കുള്ള ആദ്യത്തെ കൊറോണാ വാക്‌സിന്റെ പേരെന്ത്‌?
കാർണിവാക് കോവ്‌

>> ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റിന്റെ നിർമാണം നടക്കുന്നത്‌.
രാമഗുണ്ടം (തെലുങ്കാന)

>> 2021 - ൽ സൂയസ്‌ കനാലിൽ ഗതാഗതതടസ്സം സൃഷ്ടിച്ച ചരക്കുകപ്പലേത്‌?
എവർ ഗിവൺ

>> 132 വർഷത്തെ സേവനത്തിനുശേഷം കരസേന 2021 മാർച്ച്‌ 31-ന്‌ അവസാനിപ്പിച്ച സംരംഭം:
മിലിട്ടറി ഫാമുകൾ

>> കാർഷികനിയമങ്ങളെപ്പറ്റി പഠനറിപ്പോർട്ട്‌ സമർപ്പിക്കാനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങൾ ആരെല്ലാം?
പി.കെ. മിശ്ര, അനിൽ ഗണവത്‌, അശോക്‌ ഗുലാത്തി

>> സർക്കാർബസുകളിൽ 2021 ഏപ്രിൽ ഒന്ന്‌ മുതൽ സ്ത്രീകൾക്ക്‌ സൗജന്യയാത്ര അനുവദിച്ച സംസ്ഥാനമേത്‌?
പഞ്ചാബ്‌

>> മഹേന്ദ്രഗിരി ബയോസ്ഫിയർ റിസർവ്‌ നിലവിൽവരാൻപോകുന്ന സംസ്ഥാനമേത്‌?
ഒഡിഷ

>> കൊറോണയ്ക്കെതിരേയുള്ള ആദ്യ ജന്തുവാക്‌സിൻ രജിസ്റ്റർചെയ്തത്‌ ഏത്‌ രാജ്യത്താണ്‌?
റഷ്യ

>> ലോക സാമ്പത്തികഫോറം പ്രസിദ്ധീകരിച്ച 2021-ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ്‌ ഇൻഡെക്‌സിൽ ഇന്ത്യയുടെ റാങ്കെരത്ര?
140

>> ഇന്ത്യയിൽ ചെറുകിടനിക്ഷേപപദ്ധതികളിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനമേത്‌?
പശ്ചിമബംഗാൾ

>> ആംഗ്ലോഇന്ത്യൻ സമുദായത്തിന്‌ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും നൽകിവന്നിരുന്ന പ്രത്യേക പ്രാതിനിധ്യം നിർത്തലാക്കിയ  ഭരണഘടനാ ഭേദഗതി ഏത്‌?
104 -ാം ഭേദഗതി

>> മനുഷ്യാവകാശ സംരക്ഷണനിയമത്തിലെ ഭേദഗതി പ്രകാരം കേന്ദ്ര/സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി എത്ര വർഷമായാണ്‌ മാറ്റിയത്‌?
മൂന്നുവർഷം അല്ലെങ്കിൽ 70 വയസ്സുവരെ

>> 2019-ലെ വിവരാവകാശനിയമ ഭേദഗതി പ്രകാരം, കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ ഔദ്യോഗിക കാലാവധി എത്ര
വർഷമാക്കിയാണ്‌ മാറ്റിയത്‌?
മൂന്നുവർഷം അഥവാ 65 വയസ്സുവരെ

>> മനുഷ്യരെ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള ഇന്ത്യൻ ദൗത്യമേത്‌?
ഗഗൻയാൻ

>> ഗഗൻയാൻ പദ്ധതിക്ക്‌ നേതൃത്വംനൽകുന്ന മലയാളിശാസ്ത്രജ്ഞയാര്‌?
വി.ആർ. ലളിതാംബിക

>> ഐ.എസ്‌.ആർ.ഒ.യുടെ ബഹിരാകാശരംഗത്തെ മികവ്‌ വാണിജ്യവത്കരിക്കാനായി രൂപംനൽകിയ പുതിയ കമ്പനിയേത്‌?
ന്യു സ്പേസ്‌ ഇന്ത്യ ലിമിറ്റഡ്‌

>> ലോക ടെസ്റ്റ്  ക്രിക്കറ്റ്  ചാമ്പ്യൻഷിപ്പ 2019-21-ന്റെ ഫൈനലിൽ ഏറ്റുമുട്ടിയ രാജ്യങ്ങളേവ?
ഇന്ത്യ, ന്യൂസീലൻഡ്‌

>> 2021-ൽ നടന്ന ലോക ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടന്നതെവിടെ?
സൗതാംപ്ടൺ (ഇംഗ്ലണ്ട്‌)

>> പ്രഥമ ലോക ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിലെ ജേതാക്കളാര്‌?
ന്യൂസിലൻഡ്‌

>> പ്രഥമ ലോക ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതാര്?
കൈൽ ജാമിസൺ

>> ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനനിരക്ക്‌ കുറയ്ക്കാൻ ലക്ഷ്യമിടുന്ന അന്തർദേശീയ ഉടമ്പടിയേത്‌?
പാരീസ്‌ ഉടമ്പടി


 


Previous Post Next Post