Nurse Gr II (Ayurveda) - Question and Answer Key

Name of Post: Nurse Gr II (Ayurveda) 

Department:Indian Systems of Medicine 

Cat.No:016/21 

Date of Test: 24/11/2021

Question Code: 120/2021

 1. “സ്ഥിരീകരണമംഗാനാം” എന്നത്‌ ഏത്‌ ദിനചര്യയുടെ ഗുണമായാണ്‌ വാഗ്ഭടാചാര്യൻ പറഞ്ഞിരിക്കുന്നത്‌?
(A) അഭ്യംഗം
(B) വ്യായാമം
(C) ഉദ്വർത്തനം
(D)കബളം

2. താഴെ പറയുന്നവയിൽ “അഷ്ടാംഗയോഗ”യിൽ പ്രതിപാദിച്ചിട്ടില്ലാത്ത അംഗം ഏത്‌?
(A) യമം
(B) പ്രാണായാമം
(C) പ്രത്യാഹാരം
(D) ഷഡ്ക്രിയ

3. “ബാധിര്യം” ഏത്‌ വേഗരോധത്തിന്റെ ലക്ഷണമായാണ്‌ വാഗ്ഭടാചാര്യൻ പറയുന്നത്‌?
(A) നിദ്ര
(B) തൃഷ്ണ
(C) ക്ഷവഥു
(D) കാസം

4. താഴെ പറയുന്നവയിൽ ഏത്‌ ഇമ്മ്യൂണോഗ്ലോബുലിൻ ആണ്‌ താരതമ്യേന വലിയ അളവിൽ ശരീരസ്രവങ്ങളിൽ കാണപ്പെടുന്നത്‌?  
(A) IgA
(B) IgD
(C) IgE
(D) IgG

5. ബ്ലീച്ചിംഗ്‌ പൗഡറിന്റെ നല്ല സാമ്പിളിൽ അടങ്ങിയിരിക്കുന്ന “ലഭ്യമായ ക്ലോറിൻ” ആണ്‌ :
(A) 23%
(B) 33%
(C) 43%
(D) 13%

6. എപ്പിഡെമിയോളജിക്കൽ ട്രയാഡിൽ (Epidemilogical Triad) _______________________ഒഴികെ മറ്റെല്ലാം ഉൾപ്പെടുന്നു.
(A) ഹോസ്റ്റ്‌ (Host)
(B) പരിസ്ഥിതി (Environment)
(C) ഏജന്റ്‌ (Agent)
(D) ഇൻവെസ്റ്റിഗേറ്റർ (Investigator)

7. വിറ്റമിൻ 'A' യുടെ കുറവുണ്ടെങ്കിൽ പ്രകടമാകുന്ന ആദ്യത്തെ ലക്ഷണം ഏത്‌?
(A) ബിറ്റോട്ട്‌ സ്പോട്ട്  (Bitots Spot)
(B) കൺജക്റ്റിവൽ സീറോസിസ്‌ (Conjunctival Xerosis)
(C) രാത്രി അന്ധത (Night Blindness)
(D) കെരാറ്റോമലാസിയ  (Keratomalacia)

8. ബിസിജി (BCG) വാക്സിൻ പ്രയോഗിക്കുന്ന മാർഗ്ഗം ഏത്‌?
(A) ഇൻട്രാ ഡേർമൽ (Intradermal)
(B) ഇൻട്രാ മസ്ലുലർ (Intramuscular)
(C) ഓറൽ (Oral)
(D) സബ്ക്യട്ടേനിയസ്‌ (Subcutaneous)

9. ഏത്‌ ഋതുവിലാണ് വാഗ്ഭടാചാര്യൻ രക്തമോക്ഷം വിധിച്ചിരിക്കുന്നത്‌?
(A) ശരത്‌
(B) വസന്തം
(C) ഹേമന്തം
(D) വർഷം

10. താഴെ പറയുന്ന യോഗാസനങ്ങളിൽ ഏതാണ്‌ ഇരുന്ന്‌ കൊണ്ട്‌ പരിശീലിക്കേണ്ടത്‌?
(A) അർദ്ധകടീചക്രാസനം
(B) അർദ്ധമത്സ്യേന്ദ്രാസനം
(C) ധനുരാസനം
(D) പവനമുക്താസനം

11. “സമദോഷസമാഗ്നിശ്ച സമധാതു മലക്രിയാ:
പ്രസന്നാത്മേന്ദ്രിയ മനഃ സ്വസ്ഥ ഇത്യഭിധീയതേ" - ഈ സ്വസ്ഥന്റെ നിർവ്വചനം ഏത്‌ ആചാര്യന്റേതാണ്‌?
(A) ചരകാചാര്യൻ
(B) കശ്യപാചാര്യൻ
(C) വാഗ്ഭടാചാര്യൻ
(D) സുശ്രുതാചാര്യൻ

12. അഷ്ടവിധ കുംഭകങ്ങളിൽ പരാമർശിച്ചിട്ടില്ലാത്തത്‌ ഏത്‌?
(A) ഉജ്ജായി
(B) ഭസ്ത്രിക
(C) കപാലഭാതി
(D) ഭ്രാമരി  

13. അഷ്ടാംഗഹൃദയപ്രകാരം അഭ്യംഗം നിത്യവും വിശേഷിച്ചു ശീലിക്കേണ്ട ശരീരഭാഗങ്ങളിൽ ഉൾപ്പെടാത്തത്‌ താഴെ പറയുന്നവയിൽ ഏതാണ്‌?
(A) ശിരസ്സ്‌
(B) ചെവികൾ
(C) കണ്ഠം
(D) പാദം

14. മനുഷ്യശരീരത്തിലെ കഫത്തിന്റെ പ്രമാണം _________അഞ്ജലി ആകുന്നു.
(A) 5
(B) 6
(C) 7
(D) 8

15. വാഗ്ഭടാചാര്യന്റെ അഭിപ്രായത്തിൽ “തൃഷ്ണ” രോഗത്തിന്‌  ഔഷധകാലം__________ ആകുന്നു.
(A) മുഹുർമുഹു
(B) സാമുദ്ഗം
(C) അന്തരാഭക്തം
(D) സഭമക്തം

16. അഷ്ടാംഗസംഗ്രഹം പ്രകാരം “അനിലാത്മകം ഗ്രാഹി, അനലാത്മകം ദീപനപാചനം, ഉഭയാത്മകം ____________" പൂരിപ്പിക്കുക.
(A) വിശദം
(B) ലേഖനം
(C) തീക്ഷ്ണം
(D) കർശനം

17. ചരകാചാര്യമതപ്രകാരം വാരുണിമദ്യം അമിതമായി കഴിക്കുന്നതിലൂടെ ഏത്‌ സ്രോതസ്സാണ്‌ ദുഷിക്കുന്നത്‌?
(A )മേദോവഹ സ്രോതസ്സ്‌
(B) അസ്ഥിവഹ സ്രോതസ്സ്‌
(C) മജ്ജാവഹ സ്രോതസ്സ്‌
(D) ശുക്രവഹ സ്രോതസ്സ്‌

18. ചരകാചാര്യന്റെ അഭിപ്രായത്തിൽ ഏതു രസത്തിന്റെ അത്യുപയോഗം കൊണ്ടാണ്‌ രക്തദുഷ്ടി ഉണ്ടാകുന്നത്‌?
(A) കടു
(B) ലവണം
(C) അമ്ലം
(C) കഷായം

19. വാതശോഫം ഏത്‌ അവസ്ഥയിലുള്ള ഓജസ്സിന്റേത്‌ ആണ്‌?
(A) ഓജോ വിസ്രംസം
(B) ഓജോ വ്യാപത്ത്‌
(C) ഓജോ ക്ഷയം
(D) മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്‌

20. ചരകം സൂത്രസ്ഥാനം പതിമൂന്നാമദ്ധ്യായപ്രകാരം ഏത്‌ സ്നേഹമാണ്‌ തലവേദനക്ക്‌ (ശിര: ശൂല) ഏറ്റവും ഉപകാരപ്രദമായിട്ടുള്ളത്‌?
(A) സർപ്പിസ്‌
(B) വസ
(C) മജ്ജ
(D) തൈലം

21. വസന്തഋതുവിൽ കഫകോപം ഉണ്ടാകുവാൻ കാരണമായിട്ടുള്ള ഗുണം ഏത്‌?
(A) സ്നിഗ്ദ്ധശീതം
(B) സ്നിഗ്ദ്ധ ഉഷ്ണം
(C) ഗുരു ശീതം
(D) ഗുരു ഉഷ്ണം

22. കഫപിത്തസംസർഗ്ഗ രോഗങ്ങളിൽ ഏത്‌ ഋതുവിന്റെ ചര്യയാണ്‌ ചെയ്യുവാൻ വിധിച്ചിട്ടുള്ളത്‌?
(A) വസന്ത ഋതു
(B) ഹേമന്ത ഋതു
(C) വർഷ ഋതു
(D) ശരത്‌ ഋതു

23. അഷ്ടാംഗഹൃദയപ്രകാരം രഞ്ജകപിത്തത്തിന്റെ സ്ഥാനം ഏതാണ്‌?
(A) പച്യമാനാശയം
(B) ആമാശയം
(C) യകൃത്‌ പ്ലീഹ
(D) ഗ്രഹണി

24. വാഗ്ഭടാചാര്യന്റെ അഭിപ്രായത്തിൽ പറയുന്ന അനാഗ്നേയ സ്വേദങ്ങളിൽ ഉൾപ്പെടാത്തത്‌ ഏത്‌?
(A) വ്യായാമം
(B) കോപം
(C) വിശപ്പ്‌
(D) ഉദ്വർത്തനം

25. ചരകം വിമാനസ്ഥാനം അഞ്ചാമദ്ധ്യായപ്രകാരം “ചിന്ത്യാനാം ചാതി ചിന്തനാത്‌” ഏത്‌ സ്രോതോദുഷ്ടിയുടെ നിദാനമാണ്‌?
(A) രസവഹ സ്രോതസ്സ്‌
(B) രക്തവഹ സ്രോതസ്സ്‌
(C) മാംസവഹ സ്രോതസ്സ്‌
(D) മേദോവഹ സ്രോതസ്സ്‌

26. താഴെ പറയുന്നവയിൽ ഏതാണ്‌ ആയുർവേദസിദ്ധാന്തപ്രകാരം മനസ്സിന്റെ ഗുണം?
(A) തമസ്സ്‌
(B) ഗുരു
(C) ഉഷ്ണം
(D) വ്യവായി

27. “അഷ്ടാംഗഹൃദയം” പ്രകാരം ബാഹ്യകാരണങ്ങൾ കൊണ്ട്‌ ഉണ്ടാകുന്ന രോഗങ്ങളെ__________എന്നു പറയുന്നു.
(A) കോഷ്ഠഗതരോഗം
(B) പ്രകോപം
(C) ആഗന്തുരോഗം
(D) മാനസികരോഗം

28. ആയുർവേദത്തിലെ “അഷ്ടവിധ' രോഗീപരീക്ഷയിൽ താഴെപ്പറയുന്നതിൽ ഒന്ന്‌ ഉൾപ്പെടുന്നില്ല. ഏത്‌?
(A) മല പരീക്ഷ
(B) മൂത്ര പരീക്ഷ
(C) ആകൃതി പരീക്ഷ
(D) പ്രകൃതി പരീക്ഷ

29. ആയുർവേദത്തിൽ വ്യക്തമായ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനുമുമ്പ്‌ രോഗിയിൽ കാണുന്ന ചില ലക്ഷണങ്ങളെ വിവരിക്കുന്നതിന്‌ ഏത്‌ പദം ഉപയോഗിക്കുന്നു?
(A) സംപ്രാപ്തി
(B) ദൂഷ്യം
(C) ബലം
(D) പൂർവ്വരൂപം

30. 'കഫദോഷം' വർദ്ധിക്കുന്നതിന്‌ കാരണമായത്‌ ഏത്‌?
(A) ക്രോധം
(B) അതിബ്യംഹണം
(C) അത്യുച്ചത്തിൽ സംസാരിക്കുന്നത്‌
(D) വ്യായാമം

31. പൊടിയേല്ക്കുക, പുകകൊള്ളുക മുതലായവകൊണ്ട്‌ ഉണ്ടാകുന്ന ശ്വാസകോശരോഗത്തിന്റെ പേര്‌ എന്ത്‌?
(A) രാജയക്ഷ്മ
(B) ജ്വരം
(C) തമകശ്വാസം
(D) വാതശോണിതം

32. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം (WHO guidelines) ഹൈപ്പർ ടെൻഷൻ സ്റ്റേജ്‌ - 1  (Hypertension Stage 1) ന്റെ ഡയസ്റ്റോളിക്‌ ബ്ലഡ്‌ പ്രഷർ എത്ര?
(A) 90-99 mm of Hg
(B) 80-90 mm of Hg
(C) 85-90 mm of Hg
(D) 90-110 mm of Hg

33. “പ്രഭൂതാവിലമൂത്രത”- വളരെ അളവിലും തെളിമയില്ലാത്തതുമായ മൂത്രം ലക്ഷണമായി കാണുന്ന രോഗത്തിന്റെ പേര്‌ എന്ത്‌?
(A) ഗ്രഹണി
(B) മൂത്രാഘാതം
(C) രക്തപിത്തം
(D) പ്രമേഹം

34. ലോകാരോഗ്യസംഘടന മാനദണ്ഡമനുസരിച്ച്‌ ഗർഭിണികൾ അല്ലാത്ത സ്ത്രീകളിലെ നോർമൽ
ഹീമോഗ്ലോബിൻ ലെവൽ എത്ര?
(A) 12 mg/dI ന് മുകളിൽ
(B) 10 mg/dI ന് മുകളിൽ
(C) 13 mg/dI ന് മുകളിൽ
(D) 11 mg/dI ന് മുകളിൽ

35. ആയുർവേദത്തിൽ ശരീരത്തിന്റെ ഒരു വശം മുഴുവൻ പ്രവർത്തനമില്ലാതെയും ചേതനയില്ലാതെയും ആകുന്ന രോഗത്തിന്റെ പേര്‌ എന്ത്‌?
(A) ആക്ഷേപകം
(B) ഗൃധ്രസി
(C) പക്ഷാഘാതം
(D) ഉദരം

36. ലോകാരോഗ്യസംഘടന മാനദണ്ഡപ്രകാരം പ്രായപൂർത്തിയായ പുരുഷന്റെ നോർമൽ ESR (Erythrocyte sedimentation rate) എത്ര?
(A) 0-15 mm/hr
(B) 0-20 mm/hr
(C) 5-10 mm/hr
(D) 5-20 mm/hr

37. സാമാന്യമായി ശൃതകഷായത്തിന്റെ മാത്ര (Dose) എത്രയാണ്‌?
(A) 1 പലം
(B) 2 പലം
(C) 3 പലം
(D) 4 പലം

38. 'ചൂർണ്ണ'മായി ഉപയോഗിക്കുന്ന ആയുർവേദ മരുന്നിന്റെ അനുപാനമായി തേൻ ഉപയോഗിക്കുന്നെങ്കിൽ അത്‌ എത്ര അളവിൽ ചേർക്കണം?
(A) ചൂർണ്ണത്തിന്റെ അതേ അളവിൽ
(B) ചൂർണ്ണത്തിന്റെ ഇരട്ടി അളവിൽ
(C)  ചൂർണ്ണത്തിന്റെ പകുതി അളവിൽ
(D) ചൂർണ്ണത്തിന്റെ നാലിരട്ടി അളവിൽ

39. അകത്തേക്ക്‌ (Internal use) ഉപയോഗിക്കുന്ന തൈലങ്ങൾ ഏത്‌ പാകത്തിൽ കാച്ചിയരിച്ചത്‌ ആയിരിക്കണം?
(A) മൃദു പാകത്തിൽ
(B) ലേഹ പാകത്തിൽ
(C) മദ്ധ്യമ പാകത്തിൽ
(D) പ്രത്യേകിച്ച്‌ പാകമില്ല

40. "ഛർദ്ദി" എന്ന രോഗമുള്ളയാളിൽ ഏത്‌ ഔഷധകാലത്തിലാണ്‌ ഔഷധം നൽകേണ്ടത്‌?
(A) സാന്നം
(B) അനന്നം
(C) മുഹുർമുഹു
(D) സാമുദ്ഗം

41. സാമാന്യമായി പാൽകഷായ നിർമ്മാണത്തിൽ ഏത്‌ അനുപാതത്തിൽ ആണ് ദ്രവ്യം : പാൽ : വെള്ളം ചേർത്ത്‌ പാകം ചെയ്യുന്നത്‌?
(A) 1:8:32
(B) 1:4:8
(C) 1:2:4
(D) 1:6:16

42. ആയുർവേദത്തിലെ “കർഷം” എന്ന അളവിന്‌ തുല്യമായ മെട്രിക് അളവ്‌ (metric equivalent) ഏത്‌?
(A) 15 gram
(B) 48 gram
(C) 24 gram
(D) 12 gram

43. പ്രമേഹരോഗത്തിന്‌ ഉപയോഗിക്കുന്ന മരുന്നായ ഹ്യൂമൻ ഇൻസുലിൻ (Human insulin IP) സൂക്ഷിക്കേണ്ട താപനില എത്ര?
(A) 12°C - 20°C
(B) 2°C - 8°C
(C) 28°C - 32°C
(D) 20°C - 30°C

44. ഒരു രോഗിയിൽ ഔഷധ മാത്ര (Dose) നിർണ്ണയത്തിൽ ഉൾപ്പെടാത്ത ഘടകം ഏതാണ്‌?
(A) മരുന്നിന്റെ പ്രതിപ്രവർത്തനം
(B) ശരീരഭാരം
(C) രോഗിയുടെ പ്രായം
(D) ശുചിത്വം

45. താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന്‌ 'പാദചതുഷ്ടയ'ത്തിൽ ഉൾപ്പെടുന്നത്‌ തിരഞ്ഞെടുക്കുക :
(A) ദ്രവ്യം
(B) ഗുണം
(C) ചരകസംഹിത
(D) അഷ്ടാംഗഹൃദയം

46. താഴെ കൊടുത്തിരിക്കുന്നവയിൽ 'ഷഡ് രസ'ങ്ങളിൽ ഉൾപ്പെടാത്ത രസം ഏത്‌?
(A) മധുരം
(B) ലവണം
(C) ക്ഷാരം
(D) കഷായം

47. ശരീരത്തിൽ ജരണപ്രക്രിയവഴി ഉപയുക്തദ്രവ്യത്തിന്റെ രസത്തിന്‌ പരിണാമം സംഭവിച്ച്‌ രസാന്തരം (പുതിയ രസം) ഉദ്പാദിക്കപ്പെടുന്നു. ഇതിനെ_______എന്നു പറയുന്നു.
(A) ഗുണം
(B) വിപാകം
(C) വിരുദ്ധം
(D) വമനം

48. 'കഷായ' രൂപത്തിൽ തയ്യാറാക്കിയ മരുന്ന്‌ ഏതെല്ലാം ഔഷധമാർഗ്ഗങ്ങളിലൂടെ പ്രയോഗിക്കാം?
(A) വായിൽകൂടി
(B) വായിൽകൂടിയും ഗുദമാർഗ്ഗത്തിൽ കൂടിയും
(C) സിരയിൽ കൂടി
(D) മേൽപ്പറഞ്ഞവ എല്ലാം

49. താഴെ കൊടുത്തിരിക്കുന്നവയിൽ കഫശമനത്തെ ചെയ്യുന്ന രസങ്ങൾ ഏതെല്ലാം?
(A) കടു, തിക്തം, കഷായം
(B) മധുരം, അമ്ലം, ലവണം
(C) കഷായം, തിക്തം, മധുരം
(D) മധുരം, തിക്തം, ലവണം

50. ചുവടെ തന്നിരിക്കുന്നവയിൽ മധുരരസമുള്ള ദ്രവ്യം ഏത്‌?
(A) പിപ്പല്ലി
(B) മഞ്ഞൾ
(C) ചിറ്റമൃത്‌
(D) നെയ്യ്‌

51. ഏറ്റവും ഉത്തമമായ സ്നേഹം :
(A) തൈലം
(B) ഘൃതം
(C) മജ്ജ
(D) വസ

52. ഏത്‌ കഴിച്ചതിനുശേഷമാണ്‌ ചൂടുവെള്ളം കുടിക്കാൻ പാടില്ലാത്തത്‌?
(A) ഘൃതം
(B) തിലതൈലം
(C) തുവരകതൈലം
(D) വസ

53. മൃദുകോഷ്ഠത്തിൽ എത്ര ദിവസം സ്നേഹപാനം ചെയ്യാം?
(A) 3 ദിവസം
(B) 5 ദിവസം
(C) സമ്യക്‌ സ്നിഗ്ദ ലക്ഷണം കിട്ടുന്നത്‌ വരെ  
(D) (A) , (C)

54. പത്ര പോടലസ്വേദം ഏത്‌ വിഭാഗത്തിൽ പെടുന്നു?
(A) ഉഷ്മസ്വേദം
(B) ഉപനാഹസ്വേദം
(C) താപസ്വേദം
(D) ദ്രവസ്വേദം

55. സ്വേദാതിയോഗത്തിന്റെ ചികിത്സ :
(A) സ്നേഹനം
(B) ലംഘനം
(C) സ്തംഭനം
(D) ബ്യംഹണം

56. ശോധന കർമ്മങ്ങളിൽ പെടാത്തത്‌ ഏത്‌?
(A)  വമനം
(B) വിരേചനം
(C)  കഷായവസ്തി
(D) സ്വേദനം

57. സമ്യക്‌ വമനത്തിൽ ദോഷങ്ങൾ പുറത്ത്‌ പോവുന്നത്‌ ഏത്‌ ക്രമത്തിൽ ആണ്‌?
(A) വാതം, പിത്തം, കഫം
(B)  കഫം, പിത്തം, വാതം
(C) പിത്തം, വാതം, കഫം
(D) പിത്തം, കഫം, വാതം

58. 'ചികിത്സാർദ്ധം' / 'അർദ്ധചികിത്സ' ആയി കണക്കാക്കുന്നത്‌ ഏതിനെയാണ്‌?
(A) വമനം
(B) വിരേചനം
(C) വസ്തി
(D) നസ്യം

59. ഏത്‌ കർമ്മത്തിന്‌ ശേഷം ആണ്‌ പേയാദിക്രമം വിധിച്ചിരിക്കുന്നത്‌?
(A) ശോധനം
(B) രക്തമോക്ഷം
(C) സ്നേഹപാനം
(D) (A) , (B) ,(C)

60. അപരാജിത ധൂപയോഗം ഏത്‌ രോഗത്തിന്റെ ചികിത്സയിലാണ്‌ പറഞ്ഞിരിക്കുന്നത്‌?
(A) ജ്വരം  
(B) രക്തപിത്തം
(C) കാസം
(D) രാജയക്ഷ്മാവ്‌

61. ഛർദ്ദിയുടെ ഏറ്റവും ശ്രേഷ്ഠമായ ഔഷധം :
(A) ചുക്ക്‌
(B)  മലര്‌
(C)  തിപ്പലി
(D) മുത്തങ്ങ

62. 'അഭയാരിഷ്ടം' ഏത്‌ രോഗത്തിന്റെ ചികിത്സയിൽ ആണ്‌ പറഞ്ഞിരിക്കുന്നത്‌?
(A) അതിസാരം
(B) അർശസ്‌
(C) കാസം
(D) പ്രമേഹം

63. താഴെ പറയുന്നവയിൽ മൂർദ്ധതൈലത്തിൽ പെടാത്തത്‌ ഏത്‌?
(A)  മാത്രാവസ്തി
(B)  അഭ്യംഗം
(C) പിചു
(D) സേകം

64. ഗർഭിണികൾ ഉപയോഗിക്കാൻ പാടില്ലാത്തത്‌ ഏത്‌?
(A)  നവനീതം
(B) ഘൃതം
(C) മദ്യം
(D) ക്ഷീരം

65. ഗർഭിണികളിൽ ചെയ്യാൻ പാടില്ലാത്ത ശോധനകർമ്മം :
(A) വമനം
(B) വിരേചനം
(C) രക്തമോക്ഷം
(D) (A) , (B) , (C)

66. ഗർഭിണികളിൽ എത്രാമത്തെ മാസം മുതൽ വസ്തി ചെയ്യാം?
(A) 6
(B) 7
(C) 8
(D) 9

67. സൂതികാപരിചര്യയിൽ പ്രധാനമായി ഉപയോഗിക്കുന്ന തൈലം :
(A) ബലാതൈലം
(B) സഹചരാദി തൈലം
(C) വാതവിദ്ധ്വംസിനി തൈലം
(D) കർപ്പൂരാദി തൈലം

68. സ്ത്രീകളിൽ ഏതെല്ലാം രോഗാവസ്ഥകളിൽ ആണ്‌ ഉത്തരവസ്തി വിധിച്ചിട്ടുള്ളത്‌?
(A)  വസ്തിരോഗങ്ങൾ
(B) യോനി രോഗങ്ങൾ
(C) ഗർഭാശയ രോഗങ്ങൾ
(D) (A) , (B) , (C)

69. സൂതികയ്ക്ക് എത്രാമത്തെ ദിവസം മുതൽ ബ്യംഹണം ചെയ്യാം?
(A) 7
(B) 5
(C) 12
(D) 15

70. നവജാതശിശുക്കളെ കുളിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഔഷധം :
(A) നാല്പാമരം
(B) ത്രിഫല
(C) വേപ്പ്‌
(D) കൊന്ന

71. കുട്ടികളിലെ ശോഷത്തിൽ അഭ്യംഗത്തിനായി നിർദേശിക്കുന്ന തൈലം :
(A) പിണ്ഡ തൈലം
(B) ലാക്ഷാദി തൈലം
(C)  കൊട്ടം ചുക്കാദി തൈലം
(D) ശതാഹ്വാദി തൈലം

72. ഒരു വയസ്സ്‌ പ്രായമുള്ള കുട്ടിയിൽ കഷായവസ്‌തിയുടെ മാത്ര :
(A) 1പലം
(B) ½ പലം
(C) 2 പലം
(D) 1½ പലം

73. എത്ര വയസ്സ്‌ മുതൽ ആണ്‌ ശോധന കർമ്മം വിധിച്ചിട്ടുള്ളത്‌?
(A) 6
(B) 7
(C) 8
(D) 10


74. 'ബാലസ്യ സർപുരോഗേഷു പൂജിതം' ഏത്‌ ചൂർണ്ണയോഗത്തെപറ്റിയുള്ള വിവരണമാണിത്‌?
(A) വൈശ്വാനര ചൂർണ്ണം
(B) രജന്യാദി ചൂർണ്ണം
(C) ഹിംഗുവചാദി ചൂർണ്ണം
(D) അവിപത്തി ചൂർണ്ണം

75. 'മർശനസ്യം' എത്ര വയസ്സ്‌ മുതൽ ചെയ്യാം?
(A) 5
(B) 7
(C) 8
(D) 10

76. സന്ധിമുക്തം എത്ര വിധം?
(A) 6
(B) 8
(C) 12
(D) 16

77. സ്വസ്ഥന്  നിത്യവും കണ്ണിൽ ഉപയോഗിക്കേണ്ടുന്ന അഞ്ജനം :
(A)  രസാഞ്ജനം
(B) സൗവീരാഞ്ജനം
(C) ഇളനീർക്കുഴമ്പ്‌
(D) കാചയാപനം

78. താഴെ പറയുന്നവയിൽ നിർവിഷ ജളൂക ഏതാണ്‌?
(A) കൃഷ്ണാ
(B) ഇന്ദ്രായുധ
(C) ശംഖമുഖി
(D) ഗോചന്ദന

79. ആശ്ച്യോതനത്തിന്റെ മാത്ര :
(A) 10-12 ബിന്ദു
(B)  6-8 ബിന്ദു
(C) 2-4 ബിന്ദു
(D) 1-2 ബിന്ദു

80. വാതികമായ നേത്രരോഗത്തിൽ തർപ്പണം ചെയ്യേണ്ട സമയം :
(A) 500 മാത്ര
(B) 600 മാത്ര
(C) 800 മാത്ര
(D) 1000 മാത്ര

81. സുശ്രുതസംഹിത പ്രകാരം ബന്ധങ്ങൾ എത്രവിധം?
(A) 13
(B) 14
(C) 15
(D) 16

82. താഴെ പറയുന്നവയിൽ പാനീയക്ഷാരം നിഷേധിച്ചിട്ടുള്ള അവസ്ഥ :
(A) ഉദരം
(B)  കൃമി
(C) വിഷം
(D) തിമിരം

83. മൂർദ്ധതൈലങ്ങളിൽ ഏറ്റവും ശ്രേഷ്ഠം ഏത്‌?
(A) പിചു
(B) അഭ്യംഗം
(C) ശിരോവസ്തി
(D) സേകം

84. സാധാരണയായി കുട്ടികളിൽ കാണുന്ന അസ്ഥിഭഗ്നം :
(A) കർക്കടകം
(B) മജ്ജാനുഗതം
(C)  വക്രം
(D) അതിപാതിതം

85. നസ്യം ചെയ്യുമ്പോൾ ഏത്‌ മർമ്മത്തെ ആശ്രയിച്ചാണ്‌ ദോഷം പുറത്തു പോകുന്നത്‌?
(A) ഫണം
(B) വിധുര
(C) ആവർത്തനം
(D) ശ്യംഗാടകം

86. 'സുപ്തി'യിൽ ഏറ്റവും അനുയോജ്യമായ രക്തമോക്ഷം ഏത്‌?
(A)  പ്രച്ഛാന്നം
(B) ശ്യംഗം
(C) സിരാവേധം
(D) ജളൂകാവചരണം

87. മുഖദൗർഗന്ധ്യനാശനമായ ഗണ്ഡൂഷം :
(A) ക്ഷാരാംബുഗണ്ഡൂഷം
(B)  തൈലഗണ്ഡൂഷം
(C) ക്ഷൗദ്രഗണ്ഡൂഷം
(D) ധാന്യാമ്ലഗണ്ഡൂഷം

88. ക്ഷാരപായിത ശസ്ത്രമുപയോഗിക്കാൻ വിധിച്ചിട്ടുള്ള ശസ്ത്രകർമ്മം :
(A) അസ്ഥിഛേദനം
(B)  മാംസഛേദനം
(C) പാടനം
(D) സിരാവേധം

89. വേദനയില്ലാത്ത അവസ്ഥയിൽ കർണ്ണപൂരണം ധരിക്കേണ്ട മാത്ര :
(A) 100 മാത്ര
(B) 200 മാത്ര
(C) 300 മാത്ര
(D) 400 മാത്ര 

90. മാംസദഗ്‌ദ്ധത്തിൽ കാണുന്ന ലക്ഷണം :
(A) ശബ്ദപ്രാദുർഭാവം
(B) കൃഷ്ണോന്നതവ്രണതം
(C) കപോതവർണ്ണം
(D) സ്രാവസന്നിരോധം

91. രസക്രിയാഞ്ജനത്തിന്റെ മാത്ര :
(A)  ഹരേണു മാത്ര
(B) വിഡംഗ മാത്ര
(C) മാഷ മാത്ര
(D) കളായ മാത്ര

92. സ്നേഹദ്രവ്യങ്ങളിൽ ഏറ്റവും ഗുരുവായത്‌ ഏത്‌?
(A)  തൈലം
(B) ഘൃതം
(C) വസ
(D) മജ്ജ

93. ക്ഷാരാതിദഗ്ധത്തിൽ കാണുന്ന ലക്ഷണം :
(A) കണ്ഡൂ
(B)  തോദം
(C) പിപാസ
(D) വ്യാധിവൃദ്ധി

94. പ്രതിമർശനസ്യം നിഷേധിച്ചിട്ടുള്ളത്‌ ആർക്ക്‌?
(A) ബാലൻ
(B)  വൃദ്ധൻ
(C) ക്ഷതക്ഷീണൻ
(D) മദ്യപീതൻ

95. അർമ്മഛേദനശേഷം അർമ്മം വരാതിരിക്കാൻ ഉപയോഗിക്കേണ്ട അഞ്ജനം :
(A)  വിമലാവർത്തി
(B) സീതാമനശ്ശിലാദ്യഞ്ജനം
(C) നാളികേരാഞ്ജനം
(D) ഷാൺമാക്ഷികവർത്തി

96. അഗ്നികർമ്മം ചെയ്യാൻ പാടില്ലാത്ത ഋതു
(A) ശിശിരം
(B) വനന്തം
(C) വർഷം
(D) ശരത്‌
 
97. വസ ഉപയോഗിച്ച്‌ തർപ്പണം ചെയ്യാൻ വിധിച്ചിട്ടുള്ള രോഗം :
(A) തിമിരം
(B) ശുഷ്ക്കാക്ഷിപാകം
(C) നക്താന്ധ്യം
(D) കൃച് ഛ്രോന്മീലം

98. പുരുഷന്മാരിലുപയോഗിക്കുന്ന അർശോയന്ത്രത്തിന്റെ നീളം :
(A)  3 അംഗുലം
(B)  4 അംഗുലം
(C) 5 അംഗുലം
(D)  6 അംഗുലം

99. കേശശാതത്തിൽ ഏറ്റവും അനുയോജ്യമായ മൂർദ്ധതൈലം :
(A) പിചു
(B) അഭ്യംഗം
(C) ശിരോവസ്തി
(D) സേകം

100. നേത്രത്തിൽ ഉപയോഗിക്കുന്ന ബന്ധവിശേഷം :
(A)  കോശം
(B) ദാമം
(C)  ചീനം
(D)  വിതാനം


Previous Post Next Post