ഡോ. പൽപ്പു

 >> ഡോ. പൽപ്പുവിന്റെ  ജീവിത കാലഘട്ടം:
1863 -1950

>> ഡോ. പൽപ്പുവിന്റെ യഥാർത്ഥ നാമം:
പത്മനാഭൻ

>> ഡോ .പൽപ്പുവിന്റെ കുട്ടിക്കാല നാമം:
കുട്ടിയപ്പി

>> ഡോ. പൽപ്പു ജനിച്ച സ്ഥലം:
പേട്ട (തിരുവനന്തപുരം)

>> ഡോ. പൽപ്പു ജനിച്ച വർഷം:
1863  നവംബർ 2

>> ഡോ. പൽപ്പുവിന്റെ മാതാവിന്റെ പേര്‌ എന്ത് ?
മാതാ പെരുമാൾ
 
>> ഡോ. പൽപ്പുവിന്റെ ഭാര്യയുടെ പേര് എന്ത് ?
പി. കെ ഭഗവതി അമ്മ
 
>> ഡോ. പൽപ്പുവിന്റെ ഗൃഹത്തിന്റെ പേര്‌:
നെടുങ്ങോട്ട്‌ വീട്‌

>> ഈഴവ സമുദായത്തിൽ നിന്നും ഇംഗ്ലണ്ടിൽ പോയി ബിരുദം നേടിയ  ആദ്യ മെഡിക്കൽ ബിരുദധാരി ആരായിരുന്നു ?
ഡോ.പൽപ്പു

>> ഡോ. പൽപ്പു സേവനം അനുഷ്ഠിച്ച നാട്ടുരാജ്യം :
മൈസൂർ

>> ഡോ. പൽപ്പുവിന്റെ ആദ്യ ഗുരു ആരായിരുന്നു :
പേട്ടയിൽ രാമൻപിള്ള ആശാൻ
 
>> ഡോ.പൽപ്പു സ്വാമിവിവേകാനന്ദനെ    കണ്ടു മുട്ടിയ വർഷം :    
1882

>> ഗ്രേറ്റർ ഈഴവ അസോസിയേഷൻ എന്ന  സംഘടന രൂപീകരിച്ചത്‌ ആര് ?
ഡോ.പൽപ്പു

>> എസ്‌ എൻ ഡി പി യുടെ ആദ്യ വൈസ്‌ പ്രസിഡൻറ്‌  ആരായിരുന്നു ?
ഡോ.പൽപ്പു

>> ഈഴവരുടെ രാഷ്ട്രീയ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആര് ?
ഡോ.പൽപ്പു

>> ഈഴവരുടെ രാഷ്ട്രീയ പിതാവ്‌ എന്ന്‌ ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്‌ ആരായിരുന്നു ?
റിട്ടിലൂക്കോസ്‌

>> ഡോ.പൽപ്പുവിന്റെ  പ്രധാന കൃതി ഏത് ?
ട്രീറ്റ്മെന്റ്‌ ഓഫ്‌ തീയാസ്‌ ഇൻ ട്രാവൻകൂർ

>> കുമാരനാശാന് ബാംഗ്ലൂരിലും കൊൽക്കത്തയിലും പോയി പഠിക്കാൻ  സാമ്പത്തിക സഹായം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് :  
ഡോ പൽപ്പു

>> ഡോ.പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെടുന്നത്‌ ആരെ  ?
കുമാരനാശാൻ

>> കുമാരനാശാനെ ഡോ.പൽപ്പു വിളിച്ചിരുന്ന പേര്‌ എന്തായിരുന്നു ?
ചിന്നസ്വാമി

>> പെരിയസ്വാമി എന്ന്‌ ഡോ.പൽപ്പു വിളിച്ചിരുന്നത്‌ ആരെ?
ശ്രീനാരായണഗുരു

>> ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന്‌ ഡോ.പൽപ്പുവിനെ വിശേഷിപ്പിച്ചത്‌ ആര് ?
സരോജിനി നായിഡു  

>> 1903-ൽ  ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിച്ചത് ആര്?
ഡോ.പൽപ്പു

>> 1904 സ്ത്രീസമാജം സംഘടന സ്ഥാപിച്ചത്‌ ആര് ?
ശ്രീനാരായണഗുരു

>> സ്ത്രീസമാജത്തിന്റെ ആദ്യ പ്രസിഡന്റ്‌ ആരായിരുന്നു ?
മാതാ പെരുമാൾ (പൽപ്പുവിന്റെ അമ്മ)

>> മദ്രാസ്‌ മെയിൽ എന്ന പത്രത്തിൽ 'തിരുവിതാംകോട്ടെ  തീയ്യൻ' എന്ന ലേഖനമെഴുതിയത്‌ ആര് ?
ഡോ.പൽപ്പു

>> മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പിട്ട വ്യക്തി  ആരായിരുന്നു ?  
ഡോ.പൽപ്പു

മലയാളി മെമ്മോറിയൽ
തദ്ദേശീയർക്ക് സർ
ക്കാർനിയമങ്ങളിൽ അവസരം വേണമെന്നാവശ്യപ്പെട്ടുകൊണ്ട്   പ്രക്ഷോഭം നടത്തുകയും 1891 ജനുവരി 1 ന് നാനാജാതി മതസ്ഥരായ പതിനായിരത്തിലധികംപേർ ചേർന്ന് ഒപ്പുവച്ച  ഹർജി അന്നത്തെ മഹാരാജാവായ  ശ്രീ മൂലം തിരുനാൾ രാജാവിനു സമർപ്പിക്കുകയും ചെയ്തു. അതിൽ മൂന്നാംപേരുകാരനായി ഒപ്പുവച്ചത് ഡോ പൽപ്പു ആയിരുന്നു .തിരുവിതാം‌കൂറിലെ ഉയർന്ന ഔദ്യോഗിക പദവികൾ വഹിച്ചിരുന്നത് തമിഴ് ബ്രാഹ്മണർ ആയിരുന്നു. ഇതിനെതിരെ തിരുവിതാം‌കൂർ തിരുവിതാംകൂർകാർക്ക് എന്ന ആശയത്തിൽ  ബാരിസ്റ്റർ ജി.പി.പിള്ള, കെ.പി. ശങ്കരമേനോൻ, സി.വി. രാമൻപിള്ള, സി. കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ 10028 പേരുടെ ഒപ്പ് ശേഖരിച്ച് മലയാളി മെമ്മോറിയൽ മഹാരാജാവിനു നൽകുകയും ചെയ്തു. നാടാർ സമുദായത്തിന്റെ പ്രശ്നങ്ങൾ മുന്നോട്ടു വയ്ക്കാൻ  മലയാളി  മെമ്മോറിയൽ സഹായകരമായി .


>> 1896-ലെ ഈഴവ മെമ്മോറിയലിന്‌ നേതൃത്വം കൊടുത്തത്‌ ആര് ?
 ഡോ.പൽപ്പു

>> ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്‌ ആർക്ക്  ?                  
ശ്രീമൂലം തിരുനാളിന്‌

>> ഈഴവ മെമ്മോറിയൽ ഒപ്പു വച്ച അംഗങ്ങളുടെ എണ്ണം :
13176

>> രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം:
1900
 
>> 1900-ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്‌ ആർക്ക്‌ ?
കഴ്സൺ പ്രഭു

ഈഴവ മെമ്മോറിയൽ
തിരുവിതാംകൂറിന്റെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നുണ്ടായിരുന്നിട്ടും ഈഴവർക്ക് തിരുവിതാംകൂറിലെ  സർക്കാരുദ്യോഗങ്ങളിൽ നാമമാത്ര പ്രതിനിധ്യംപോലും ലഭിച്ചിരുന്നില്ല . തങ്ങൾക്ക് വിദ്യാഭ്യാസ-ഉദ്യോഗകാര്യങ്ങളിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ.പൽപുവിന്റെ നേതൃത്വത്തിൽ 13176 പേർ ഒപ്പുവച്ച  ഹർജി  1896 സെപ്റ്റംബർ മൂന്നിന് തിരുവിതാംകൂർ മഹാരാജാ‍വ് ശ്രീമൂലം തിരുനാൾ രാജാവിന് സമർപ്പിച്ചു . ഈഴവരുടെ സാമൂഹിക പിന്നാക്കാവസ്ഥക്ക് കാരണം അവർക്ക്‌ ഗവൺമെന്റ് സർവീസിൽ പ്രാതിനിധ്യം ഇല്ലാത്തതിനാലാണെന്നും , എന്നാൽ  മലബാർ പ്രദേശത്ത്‌ ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ കീഴിൽ തങ്ങളുടെ സമാന സാമൂഹിക പദവിയുള്ള സമുദായമായ തീയർക്ക്‌ ജോലി ലഭിക്കുന്നുണ്ടെന്ന വസ്തുതയും  ഈ ഹർജിയിൽ ചൂണ്ടിക്കാണിച്ചു . പക്ഷെ  ഹർജിയിലെ ആവശ്യങ്ങൾ അന്നത്തെ ദിവാൻ ശങ്കര സുബ്ബയ്യൻ നിരസിച്ചു. 1896-ലെ ഈഴവ മെമ്മോറിയലിനു ലഭിച്ച പ്രതികരണം നിരാശാജനകമായതിനാൽ, തിരുവിതാംകൂർ സന്ദർശനത്തിനെത്തിയ വൈസ്രോയി കഴ്‌സൺപ്രഭുവിന് ഡോ പൽപുവിന്റെ നേതൃത്വത്തിൽ മറ്റൊരു ഹർജി സമർപ്പിച്ചു. ഇത് '1900-ലെ ഈഴവ മെമ്മോറിയൽ' , 'രണ്ടാം ഈഴവ മെമ്മോറിയൽ എന്നിങ്ങനെ അറിയപ്പെട്ടു .


>> ഈഴവ സമുദായത്തിൽപ്പെട്ട വ്യക്തിയായതിനാൽ തിരുവിതാംകൂർ മെഡിക്കൽ സർവ്വീസിൽ നിന്നുംഉദ്യോഗം നിഷേധിക്കപ്പെട്ട സാമുഹ്യ പരിഷ്കർത്താവ്‌ ആര് ?
ഡോ.പൽപ്പു

>> ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്  സർവ്വകാലശാലയിൽ ഉപരിപഠനം നടത്തിയ നവോത്ഥാന നായകൻ :
ഡോ.പൽപ്പു

>> ഡോ.പൽപ്പു അന്തരിച്ച വർഷം ഏത് ?
1950 ജനുവരി 25

>> ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് തലേദിവസം അന്തരിച്ച സാമൂഹിക പരിഷ്‌കർത്താവ് :
ഡോ.പൽപു

>> ഡോ.പൽപ്പുവിന്റെ പുത്രൻ ആര്  ?
നടരാജഗുരു

>> ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി തമിഴ്‌നാട്ടിലെ നീലഗിരിയിൽ ശ്രീനാരായണഗുരുകുലം സ്ഥാപിച്ചത്‌ ആര് ?
നടരാജഗുരു (പൽപ്പുവിന്റെ മകൻ)

>> 'ഡോ.പൽപ്പു ധർമ്മബോധത്തിൽ ജീവിച്ച കർമ്മയോഗി' എന്ന പുസ്തകം രചിച്ചത്‌ ആര്  ?
എം.കെ.സാനു

>> ആദ്യ ഡോ. പൽപ്പു പുരസ്കാരത്തിന്‌ അർഹനായത്  വ്യക്തി ആര് ?
ഡോ. എം.ആർ. രാജഗോപാൽ

>> മലബാറിന്റെ വ്യവസായവത്കരണം ലക്ഷ്യമാക്കി   ഡോ.പൽപ്പു ആരംഭിച്ച  സംഘടന ? 
മലബാർ ഇക്കണോമിക്‌ യൂണിയൻ

>> മലബാർ ഇക്കണോമിക് യൂണിയന്റെ ആപ്തവാക്യം:
''വ്യവസായത്തിലൂടെ പുരോഗതി''

ഡോ.പൽപ്പു സ്ഥാപിച്ച സംഘടനകൾ
1. ഈഴവ മഹാസഭ (ഗ്രേറ്റർ ഈഴവ അസോസിയേഷൻ)
2. മലബാർ എക്കണോമിക്‌ യൂണിയൻ
Previous Post Next Post