ദാദ്ര & നഗർ ഹവേലി - ദാമൻ & ദിയു

>> ദാദ്ര & നഗർ ഹവേലി - ദാമൻ & ദിയു എന്നീ ക്രേന്ദ്രഭരണപ്രദേശങ്ങളെ സംയോജിപ്പിച്ചു കൊണ്ട്‌ പുതിയ കേന്ദ്രഭരണപ്രദേശം നിലവിൽ വന്നത്‌ :
2020 ജനുവരി 26

>> ദാദ്ര & നാഗാർഹവേലി - ദാമൻ & ദിയു  സംയോജനബിൽ ലോക്സഭ പാസാക്കിയത്‌ :  
27 നവംബർ 2019

>> ദാദ്ര & നാഗാർഹവേലി - ദാമൻ & ദിയു  സംയോജനബിൽ  രാജ്യസഭ പാസാക്കിയത്‌ :  
3 ഡിസംബർ 2019

>> ദാദ്ര & നാഗാർഹവേലി - ദാമൻ & ദിയു  സംയോജനബിൽ രാഷ്ട്രപതി ഒപ്പുവച്ചത്‌ :  
9 ഡിസംബർ 2019

>> ലോക്സഭയിൽ ദാദ്ര & നാഗാർഹവേലി - ദാമൻ & ദിയു  സംയോജനബിൽ അവതരിപ്പിച്ചത്‌ :  
അമിത്‌ ഷാ

>> വോയിസ്‌ വോട്ടിലൂടെയാണ്‌ ദാദ്ര & നാഗാർഹവേലി - ദാമൻ & ദിയു  സംയോജനബിൽ ലോക്സഭയിലും രാജ്യസഭയിലും  പാസ്സായത്‌

>> ദാദ്ര & നാഗർ ഹവേലി - ദാമൻ & ദിയുവിന്റെ തലസ്ഥാനം :  
ദാമൻ

>> ദാദ്രാ & നാഗർ ഹവേലി - ദാമൻ & ദിയു ഏത്‌ ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്‌ ഉൾപ്പെടുന്നത്‌ ?
ബോംബൈ ഹൈക്കോടതി

ദാദ്ര നാഗർ ഹവേലി & ദാമൻ ദിയുവിലെ ജില്ലകൾ

 •  ദാമൻ
 •   ദിയു
 •   ദാദ്ര നാഗർഹവേലി

>> ദാദ്രാ & നാഗർഹവേലിയുടെ അതിർത്തി നിർണ്ണയം നടത്തി 1779 - ൽ  പോർച്ചുഗീസുകാർക്ക്‌ കൈമാറിയത്‌ :  
മറാത്താ സാമ്രാജ്യം

>> പോർച്ചുഗീസുകാരുടെ മേധാവിത്വം അവസാനിപ്പിക്കുകയും ദാദ്രാ & നാഗർഹവേലിയെ ഇന്ത്യൻ യുണിയനിൽ ചേർക്കുകയും ചെയ്ത വർഷം :  
1961  

>> ദാദ്രാ & നാഗർഹവേലി പ്രത്യേക കേന്ദ്ര ഭരണ പ്രദേശമായ വർഷം :  
1987 മെയ്‌ 30

>> ദാദ്ര & നാഗർഹവേലിയിലെ പ്രസിദ്ധവും  ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിക്കുന്നതുമായ നൃത്തരൂപം :  
താർപ്പ

ദാദ്ര & നാഗർഹവേലിയിലെ പ്രധാന ഗോത്രവർഗ്ഗക്കാർ

 • വാർലി
 •  കോലി
 •  ധോർ
 •  കത്തോടി
 •  ദുബ്ല

>> ദാദ്ര & നാഗർഹവേലി പ്രദേശത്തുകൂടി ഒഴുകുന്ന പ്രധാന നദി :  
ദാമൻ ഗംഗ
 
ദാദ്ര & നാഗർഹവേലിയിലെ പ്രധാന തടാകങ്ങൾ

 • വാൻഗംഗ
 •  ധുത്നി

ദാദ്രാ & നാഗർഹവേലിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ

 • വനവിഹാർ ഉദ്യാൻ
 •  ട്രൈബൽ കൾച്ചറൽ മ്യൂസിയം
 •  ഹിർവാവൻ ഗാർഡൻ

>> ട്രൈബൽ കൾച്ചറൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌ :  
സിൽവാസ

>> ഇന്ത്യയുടെ പടിഞ്ഞാറ്‌ ഭാഗത്തെ 'ചിറാപൂഞ്ചി' എന്നറിയപ്പെടുന്ന കേന്ദ്രഭരണപ്രദേശഭാഗം :  
ദാദ്രാ & നഗർ ഹവേലി

>> 2011-ലെ സെൻസസ്‌ പ്രകാരം സാക്ഷരതാനിരക്ക്‌ ഏറ്റവും കുറഞ്ഞ ക്രേന്ദഭരണപ്രദേശമായിരുന്നത്‌ :
ദാദ്ര & നാഗർഹവേലി

>> 2011 -ലെ സെൻസസ്‌ പ്രകാരം ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശമായിരുന്നത്‌ :  
ദാദ്ര & നാഗർഹവേലി

>> ഗുജറാത്തിനാൽ ചുറ്റപ്പെട്ട്‌ കിടക്കുന്ന കേന്ദ്രഭരണപ്രദേശഭാഗം :  
ദാദ്രാ

>> മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം ദാദ്ര നഗർ ഹവേലി & ദാമൻ ദിയുവിന്റെ ജില്ല :
നാഗർ ഹവേലി

>> ഗുജറാത്തിലെ നാഗർ ഹവേലിക്ക്‌ വടക്ക്‌ ഏതാനും കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന  കേന്ദ്രഭരണപ്രദേശഭാഗം :  
ദാദ്ര

>> ദാമൻ &ദിയുവിൽ ആധിപത്യം ഉറപ്പിച്ചിരുന്ന വിദേശികൾ :  
പോർച്ചുഗീസുകാർ

>> പോർച്ചുഗീസുകാർ ദിയു പിടിച്ചെടുത്ത വർഷം :  
1538

>> പോർച്ചുഗീസുകാർ ദാമൻ പിടിച്ചെടുത്ത വർഷം :  
1559

>> ദാമൻ & ദിയുവിന്‌ അടുത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം :  
ഗുജറാത്ത്‌

>> ഗുജറാത്ത്‌ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശഭാഗം :
ദാമൻ

>> കത്തിയവാർ ഉപദീപിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശഭാഗം :  
ദിയു

>> ദാദ്ര നഗർ ഹവേലി & ദാമൻ ദിയുവിൽ ഉൾപ്പെട്ട ദ്വീപ്‌ :  
ദിയു

>> ദിയു കോട്ട നിർമ്മിച്ച യൂറോപ്യൻ ശക്തികൾ :  
പോർച്ചുഗീസുകാർ

>> ആദ്യകാലത്ത്‌ ഗോവയുടെ ഭാഗമായിരുന്ന കേന്ദ്ര  ഭരണപ്രദേശഭാഗം :  
ദാമൻ & ദിയു

>> 1961-ൽ ഗോവയേയും ദാമൻ ദിയുവിനേയും ഇന്ത്യൻ യൂണിയനിൽ ചേർക്കാൻ നടത്തിയ സൈനിക നടപടി :  
ഓപ്പറേഷൻ വിജയ്‌

>> ദാമൻ & ദിയുവിനെ ഗോവയിൽ നിന്ന്‌ വേർപ്പെടുത്തിയ വർഷം :   
1987

>> ദാമൻ & ദിയുവിനെ ഗോവയിൽ നിന്ന്‌ വേർപെടുത്തിയ ഭരണഘടനാ ഭേദഗതി :
1987 ലെ 57-ാം ഭരണഘടനാ ഭേദഗതി  

>> ദാമൻ & ദിയു പ്രത്യേക കേന്ദ്രഭരണപ്രദേശമായ വർഷം :
1987

>> 2011-ലെ സെൻസസ്‌ പ്രകാരം സ്ത്രീ-പുരുഷാനുപാതം കുറഞ്ഞ കേന്ദ്രഭരണപ്രദേശം :  
ദാമൻ & ദിയു

>> ദാമൻ & ദിയുവിലെ ജനങ്ങളുടെ  ഭാഷ :
ഗുജറാത്തി

>> ദാമൻ & ദിയുവിലെ പ്രധാന ഉത്സവം :  
നാരിയൽ പൂർണിമ

ദാമൻ & ദിയുവിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ  

 • ദേവ്ക ബീച്ച്‌ 
 •  നഗോവ ബീച്ച്‌ 
 •  ജംവോർബീച്ച്‌

>> സാംബഗേറ്റ് വേ, ഗംഗേശ്വർ ക്ഷേത്രം എന്നിവ സ്ഥിതിചെയുന്നത്‌ :  
ദാമൻ & ദിയുPrevious Post Next Post