കേരള മൽസ്യബന്ധന മേഖല

 >> ശാസ്ത്രീയമായ രീതിയിൽ മത്സ്യം വളർത്തുന്ന രീതി അറിയപ്പെടുന്നത് :  
പിസികൾച്ചർ

 >> ലോകത്തിൽ ഏറ്റവും കൂടുതൽ മത്സ്യം ഉൽപ്പാദിപ്പിക്കുന്ന  രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം :
രണ്ടാം സ്ഥാനം

 >> അക്വാക്കൾച്ചർ വഴി മത്സ്യ ഉത്പാദനം  നടത്തുന്ന ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം :
രണ്ടാം സ്ഥാനം

 >> മത്സ്യ സമ്പത്തിന്റെ വളർച്ച ലക്ഷ്യമിട്ട്‌ നടപ്പിലാക്കിയ പദ്ധതി :
നീല വിപ്ലവം

 >> ഗോവയിലെ പ്രധാന കാർഷിക മേഖല തൊഴിൽ :
മത്സ്യബന്ധനം

 >> പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര :
ശുദ്ധജല മത്സ്യം

 >> രാജസ്ഥാൻ ആദ്യകാലത്ത്‌ അറിയപ്പെട്ടിരുന്നത്‌ :
മത്സ്യ

 >> ലക്ഷദ്വീപിലെ പ്രധാന വ്യവസായം :
മത്സ്യബന്ധനം

 >> കേരളത്തിന്റെ തീരദേശമേഖലയുടെ പ്രധാന വരുമാന മാർഗം :
മത്സ്യബന്ധനം.

 >> കേരളത്തിന്റെ  തീരദേശ ദൈർഘ്യം?
580 കി.മി.

 >> ഏറ്റവും നീളമുള്ള കടത്തീരമുള്ള കേരളത്തിലെ ജില്ല :
കണ്ണൂർ

 >> ഏറ്റവും കുറവ് കടത്തീരമുള്ള കേരളത്തിലെ ജില്ല :
കൊല്ലം

 >> ഏറ്റവും നീളമുള്ള കടത്തീരമുള്ള കേരളത്തിലെ താലൂക് :
ചേർത്തല

 >> കേരളത്തിലെ ചാകരക്ക് പ്രസിദ്ധമായിട്ടുള്ള സ്ഥലങ്ങൾ :
തുമ്പോളി, പുറക്കാട്

 >> ഏറ്റവുമധികം മത്സ്യത്തൊഴിലാളികളുള്ള ജില്ല :
ആലപ്പുഴ

 >> ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല :
എറണാകുളം

 >> കടലിനെ ആശ്രയിച്ച്‌ കഴിയുന്ന മത്സ്യതൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല :
തിരുവനന്തപുരം

 >> സമുദ്ര മത്സ്യ ഉത്പാദനം കൂടുതലുള്ള കേരളത്തിലെ ജില്ല :
കൊല്ലം

 >> കേരളത്തിലെ ആദ്യ മാതൃക മത്സ്യ ബന്ധന ഗ്രാമം :
കുമ്പളങ്ങി

 >> കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ :
നീണ്ടകര, ശക്തികുളങ്ങര

 >> അഷ്ടമുടിക്കായൽ അറബിക്കടലിനോട്‌ ചേരുന്ന പ്രദേശത്തെ മത്സ്യബന്ധന തുറമുഖം ഏത്‌?
നീണ്ടകര

 >> നീണ്ടകര ഹാർബർ നിർമ്മാണത്തിൽ ഇന്ത്യയുമായി സഹകരിച്ച വിദേശരാജ്യം ഏത്?
നോർവേ (1953)

 >> ചെറുവത്തൂർ മത്സ്യബന്ധന തുറമുഖം ഏത്‌ ജില്ലയിലാണ്‌ :
കാസർഗോഡ്‌

 >> മത്സ്യസമ്പത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും പ്രസിദ്ധമായ നദി :
ചാലക്കുടി പുഴ

 >> ഭാരതപ്പുഴയുടെ അഴിമുഖത്ത്‌ സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖം :
പൊന്നാനി തുറമുഖം

 >> കേരളത്തിലെ ആദ്യത്തെ സീഫുഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്  :
അരൂർ

 >> കേരളത്തിന്റെ ഔദ്യോഗിക മത്സ്യം  ഏത്?
കരിമീൻ

 >> കേരള തീരത്തു നിന്ന്‌ ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം :
മത്തി

 >> കേരളത്തിൽ നിന്ന്‌ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം :
ചെമ്മീൻ

 >> കേരളത്തിൽ നിന്ന്‌ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന അലങ്കാര മത്സ്യം :
മിസ്സ്‌കേരള

 >> ശരീരത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം :
ഈൽ

 >> അക്വാട്ടിക് ചിക്കൻ എന്നറിയപ്പെടുന്ന മത്സ്യം :
തിലോപ്പി

 >> ഗപ്പി, ഗോൾഡ്‌ ഫിഷ്‌ തുടങ്ങിയവ ഏത്‌ വിഭാഗത്തിൽ ഉള്ള മത്സ്യങ്ങളാണ്‌ :
അലങ്കാര മത്സ്യം

 >> നാരൻ ,കാരി തുടങ്ങിയവർ ഏത്‌ വിഭാഗത്തിൽ പെട്ട മത്സ്യങ്ങളാണ്‌ :
ചെമ്മീൻ

 >> മത്സ്യത്തൊഴിലാളികൾക്ക്‌ ബയോമെട്രിക്‌ കാർഡ്‌ സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം :
കേരളം

 >> മത്സ്യത്തൊഴിലാളികൾക്കായി ഏറ്റവും വലിയ  ഫ്ലാറ്റ്  സമുച്ചയം നിലവിൽ വരുന്ന കേരളത്തിലെ ജില്ല  :
ആലപ്പുഴ

 >> മത്സ്യ കൂട്ടങ്ങളുടെ സ്ഥാനം നിർണയിക്കാനായി ഉപയോഗിക്കുന്ന ശബ്ദതരംഗം :
അൾട്രാസോണിക്‌

 >> അൾട്രാസോണിക്ശബ്ദതരംഗങ്ങൾ ഉപയോഗിച്ച്‌ മത്സ്യ കൂട്ടങ്ങളുടെ സ്ഥാനം നിർണയിക്കുന്ന ഉപകരണം :
സോണാർ

 >> മീൻ പിടിത്തത്തിനിടയിലുണ്ടാകുന്ന അപകടങ്ങളിൽ നിന്ന്‌ മത്സ്യ തൊഴിലാളികളെ ഉപഗ്രഹ സഹായത്തോടെ രക്ഷപ്പെടുത്തുന്ന സംവിധാനം :
സെർച്ച്‌ ആൻഡ്‌ റെസ്ക്യു ബീക്കൺ

 >> മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്‌ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനം :
 കേരള സംസ്ഥാന തീരദേശ കോർപറേഷൻ

 >> കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ആസ്ഥാനം :
വഴുതക്കാട്‌, തിരുവനന്തപുരം

 >> മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്‌ കേരളം സർക്കാർ നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതി :
തീരമൈത്രി

 >> മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്‌ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി :
പ്രധാനമന്ത്രി മത്സ്യ സമ്പദ്‌ യോജന

 >> പ്രധാനമന്ത്രി മത്സ്യ സമ്പദ്‌ യോജനയുടെ ഉദ്ഘാടനം നടന്നത്‌ :
2020 സെപ്റ്റംബർ 10ന്‌

 >> പ്രധാനമന്ത്രി മത്സ്യ സമ്പദ്‌ യോജന ഉദ്ഘാടനം നിർവ്വഹിച്ചത്‌ :
നരേന്ദ്ര മോദി

>> കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?
നീണ്ടകര

 >> നാഷണൽ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ അഡ്മിനിസ്‌ട്രേഷൻ NIFAM (നിഫാം)  ആസ്ഥാനം :
കൊച്ചി

 >> സെൻട്രൽ  മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് :
കൊച്ചി

 >> സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഫിഷറീസ്  ടെക്നോളജി സ്ഥിതി ചെയ്യുന്നത് :
കൊച്ചി

 >> സെൻട്രൽ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഫിഷറീസ് നോട്ടിക്കൽ ആൻഡ്  എഞ്ചിനീയറിംഗ്  ട്രെയിനിങ്  സ്ഥിതി ചെയ്യുന്നത് :
കൊച്ചി

 >> സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഫിഷറീസ് എഡ്യൂക്കേഷൻ സ്ഥിതി ചെയ്യുന്നത് :
മുംബൈ

 >> കേരളാ ഫിഷറീസ്‌ കോർപ്പറേഷൻ സ്ഥാപിതമായ വർഷം :
1966

 >> കേരളത്തിന്റെ തീരദേശത്തെ പ്രാഥമിക മത്സ്യത്തൊഴിലാളി ക്ഷേമസംഘങ്ങളുടെ ഫെഡറേഷൻ :
മത്സ്യഫെഡ്‌ (മത്സ്യവികസന ഫെഡറേഷൻ)

 >> മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപെക്സ്‌ ഫെഡറേഷൻ :
മത്സ്യഫെഡ്‌

 >> മത്സ്യഫെഡിന്റെ ഉൽപ്പന്നം :
ന്യൂട്രി ഫിഷ്‌

 >> മത്സ്യഗാമങ്ങളുടെ സമ്രഗ വികസനം ലക്ഷ്യമാക്കി ഫിഷറീസ്‌ വകുപ്പ്‌ നടപ്പിലാക്കുന്ന പദ്ധതി :
മാതൃകാ മത്സ്യഗ്രാമം

 >> ഉൾനാടൻ മത്സ്യ സമ്പന്നത വർദ്ധിപ്പിക്കാൻ കേരള സർക്കാർ ഫിഷറീസ്‌ വകുപ്പിന്റെ പദ്ധതി :
ഒരു നെല്ലും ഒരു മീനും

 >> കേരളത്തിലെ തീരപ്രദേശത്ത്  50  മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക്  വേണ്ടിയുള്ള കേരള സർക്കാരിന്റെ പുനരധിവാസ പദ്ധതി :
പുനർഗേഹം

 >> മത്സ്യബന്ധന യാനങ്ങൾ  കടലിൽ പോകുന്നതും തിരികെ വരുന്നതും കൃത്യമായി രേഖപ്പെടുത്തുന്ന മൊബൈൽ ആപ്പേത്‌?
സാഗര

 >> ജൈവകൃഷിപോലെ മത്സ്യകൃഷിയെയും പ്രോത്സാഹിപ്പിക്കാനും ജനകീയമാക്കാനുള്ള  സംസ്ഥാന സർക്കാർ  പദ്ധതി :
 മുറ്റത്തൊരു മീൻതോട്ടം

 >> കേരള അക്വാ വെഞ്ചേഴ്‌സ്‌ ഇന്റർനാഷണൽ ലിമിറ്റഡ്‌  (KAVIL) എവിടെയാണ്?
കൊച്ചി

 >> ഫിഷറീസും അനുബന്ധ വിഷയങ്ങൾക്കുമായി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സർവ്വകലാശാല :
KUFOS

 >> കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല (KUFOS) സ്ഥിതി ചെയ്യുന്നത് ?
കൊച്ചി

 >> 2010 ഡിസംബർ 30ന്‌ കേരള നിയമസഭപാസാക്കിയ ബിൽ ആനുസരിച്ച്‌ സ്ഥാപിച്ച സ്ഥാപനം :
KUFOS

 >> KUFOS സർവ്വകലാശാല ഉദ്ഘാടനം ചെയ്ത വർഷം :
2011 ഫെബ്രുവരി 20

 >> KUFOSന്റെ ആസ്ഥാനം എവിടെ ?
പനങ്ങാട്‌ സ്ഥിതിചെയ്യുന്ന ഫിഷറീസ്‌ കോളേജ്‌

 >> ഫിഷറീസ്‌  കോളേജ്‌ സ്ഥാപിതമായ വർഷം :
1979

 >> സർവ്വകലാശാലയുടെ ആദ്യ വൈസ്‌ ചാൻസിലർ :
ഡോ. ബി. മധുസൂദനകുറുപ്പ്‌

 >> ഭക്ഷ്യ യോഗ്യമല്ലാത്ത മത്സ്യങ്ങൾ കണ്ടുപിടിക്കുന്നതിനു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴിൽ നടത്തിയ ഓപ്പറേഷൻ
ഓപ്പറേഷൻ സാഗർ റാണി

 >> മത്സ്യങ്ങളിൽ മായം ചേർക്കുന്നത് കണ്ടെത്തുന്നതിന് കേരളാഗവണ്മെന്റും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും ചേർന്ന് നിർമിച്ച ടെസ്റ്റ് കിറ്റ് :
CIF  ടെസ്റ്റ് കിറ്റ്

 >> മത്സ്യങ്ങളിൽ അമോണിയ പോലുള്ള രാസവസ്തുക്കൾ  ചേർക്കുന്നത് കണ്ടെത്തുന്നതിന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റ്  :
Check N Eat

 >> വികസന ഏജൻസിയായ അഡാക്ക്‌ എന്തുമായി ബന്ധപ്പെട്ടതാണ്‌?
മൽസ്യകൃഷി

 >> അലങ്കാരമത്സ്യമായ 'ജെൻഗു'ഏത്‌ സ്ഥാപനത്തിന്റെ  ഭാഗ്യചിഹ്നമാണ്‌?
കൊച്ചി വാട്ടർ മെട്രോ

 >> ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതിബഹുമതിയായ ബ്ലു ഫ്ലാഗ് ലഭിച്ച കേരളത്തിലെ ബീച്ച് ഏത്?
കാപ്പാട്‌

 >> പറക്കും മത്സ്യങ്ങളുടെ നാട്‌ :
ബാർബഡോസ്‌

 >> ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള സമുദ്രം :
പസഫിക്‌ സമുദ്രം

 >> മത്സ്യങ്ങൾ ഇല്ലാത്ത കടൽ :
ചാവുകടൽ

 >> മത്സ്യ ശാസ്ത്രം ഏത്‌ സംസ്കാരത്തിൻറെ സംഭാവനയാണ്‌ :
ഗ്രീക്ക്‌ സംസ്‌കാരം

 >> ചീഞ്ഞ മത്സ്യത്തിൻറെ ഗന്ധമുള്ള വാതകം :
ഫോസ്ഫീൻ

 >> മത്സ്യത്തിൽ നിന്ന്‌ ലഭിക്കുന്ന പ്രധാന മൂലകം :
കാൽസ്യം

 >> മത്സ്യത്തിൽ നിന്ന്‌ ലഭിക്കുന്ന പ്രധാന പോഷണം :
മാംസ്യം

Previous Post Next Post