LGS Main - Question and Answer Key






1    ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്‌വിൻ ആസ്റ്റിൻ ചുവടെ സൂചിപ്പിക്കുന്ന ഏത്‌ പർവത നിരയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ ?
A)     ഹിമാചൽ
B)     ഹിമാദ്രി.
C)     കാറക്കോറം
D)     സിവാലിക്‌
    
2    ചുവടെ സൂചിപ്പിക്കുന്നവയിൽ സിന്ധുനദിയുടെ പോഷക നദിയേത്‌ ?
A)     യമുന
B)     ഗോമതി
C)     സത്‌ലജ് 
D)     മാനസ്‌
    
3    ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ്‌ ?
A)     ബംഗ്ലാദേശ്‌
B)     ചൈന
C)     പാകിസ്ഥാൻ
D)     മ്യാൻമാർ
    
4    ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം ചുവടെ സൂചിപ്പിക്കുന്നവയിൽ ഏതാണ്‌ ?
A)     കേരളം
B)     തമിഴ്‌നാട്‌
C)     ഗുജറാത്ത്‌
D)     ഇവയൊന്നുമല്ല
    
5    ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള കേരളത്തിലെ നദിയേതാണ്‌ ?
A)     പമ്പ
B)     പെരിയാർ
C)     ഭാരതപുഴ
D)     ചാലിയാർ
    
6    ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രം ഏതാണ്‌ ?
A)     തെൻമല
B)     ഇരവികുളം
C)     സൈലന്റ് വാലി 
D)     തേക്കടി
    
7    “എല്ലാ പൗരൻമാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത്‌ പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്‌ '" - ഈ പ്രസ്താവന ഏത്‌ മൗലികാവകാശവുമായി ബന്ധപ്പെട്ടതാണ്‌ ?
A)     സമത്വത്തിനുള്ള അവകാശം
B)     ചൂഷണത്തിനെതിരെയുള്ള അവകാശം
C)     മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
D)     സ്വാതന്ത്ര്യത്തിനുള്ള അവകാശം
    
8    ഭക്രാനംഗൽ അണക്കെട്ട്‌ ഏതു നദിയിലാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌ ?
A)     കൃഷ്ണ
B)     സത്‌ലജ് 
C)     മഹാനദി
D)     ഗോദാവരി
    
9    കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ കേന്ദ്രം ?
A)     ചിന്നാർ വന്യജീവി സങ്കേതം
B)     പേപ്പാറ വന്യജീവി സങ്കേതം
C)     തട്ടേക്കാട്‌ പക്ഷി സങ്കേതം
D)     ചെന്തരുണി വന്യജീവി സങ്കേതം
    
10    യക്ഷഗാനം എന്ന കലാരൂപത്തിന്‌ പ്രചാരം സിദ്ധിച്ച ജില്ല ഏത്‌ ?
A)     കാസർകോഡ്‌
B)     തൃശൂർ
C)     വയനാട്‌
D)     കോഴിക്കോട്‌
    
11    “ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്‌ " എന്ന്‌ വിശേഷിപ്പിക്കുന്നതാരെയാണ്‌ ?
A)     സ്വാമി ദയാനന്ദ സരസ്വതി
B)     സ്വാമി വിവേകാനന്ദൻ
C)     രാജാറാം മോഹൻ റോയ്
D)     ശ്രീരാമ കൃഷ്ണ പരമഹംസൻ
    
12    നിസ്സഹരണസമരം നിർത്തിവയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സാഹചര്യം എന്തായിരുന്നു ?
A)     വാഗൺ ദുരന്തം
B)     ചൗരി ചൗരാ സംഭവം
C)     ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊല
D)     ഉപ്പു സത്യാഗ്രഹം
    
13    കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര?
A)     41
B)     3
C)     40
D)     42
    
14    'ദക്ഷിണ ഭാഗീരഥി' എന്നറിയപ്പെടുന്ന നദിയേത്‌ ?
A)     പെരിയാർ
B)     പമ്പ
C)     ഭാരതപ്പുഴ
D)     ചാലിയാർ
    
15    ചുവടെ സൂചിപ്പിക്കുന്നവയിൽ കരിമ്പ്‌ കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത്‌?
A)     കരിമ്പിന്റെ ജന്മദേശം ഇന്ത്യയാണ്‌
B)     ഗുജറാത്ത്‌, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളാണ്‌ കരിമ്പുൽപാദനത്തിൽ മുന്നിട്ട്‌ നിൽക്കുന്നത്‌
C)     നൈട്രജന്റെ അംശം കൂടുതലുള്ള മണ്ണാണ്‌ കൃഷിക്കനുയോജ്യം
D)     ഇവയൊന്നുമല്ല
    
16    മഹത്തായ രണ്ട്‌ വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കൂടിച്ചേരലാണ്‌ നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ" - ഇത്‌ ആരുടെ വാക്കുകളാണ്‌ ?
A)     ശ്രീനാരായണ ഗുരു
B)     രാജാറാം മോഹൻ റോയ്
C)     സർ. സെയ്ത്‌ അഹമ്മദ്‌ ഖാൻ
D)     സ്വാമി വിവേകാനന്ദൻ
    
17    കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു ?
A)     വേലുത്തമ്പി ദളവ
B)     ധർമ്മരാജ
C)     മാർത്താണ്ഡവർമ്മ
D)     പഴശ്ശിരാജ
    
18    ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏതാണ്‌ ?
A)     റാണിഗഞ്ച്‌
B)     കോർബ
C)     നെയ്‌വേലി 
D)     രാംഗഡ്‌
    
19    ചുവടെ സൂചിപ്പിക്കുന്നവയിൽ അലൂമിനിയത്തിന്റെ അയിര്‌ ഏതാണ്‌ ?
A)     ഇൽമനൈറ്റ്‌
B)     മോണോസൈറ്റ് 
C)     ബോക്സൈറ്റ്
D)     ലിഗ്നൈറ്റ്‌
    
20    'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര്‌ ?
A)     ഇ. എം. എസ്‌.
B)     കെ. കേളപ്പൻ
C)     മന്നത്ത്‌ പത്മനാഭൻ
D)     എ. കെ. ഗോപാലൻ
    
21    ഭരണഘടനയുടെ ഏത്‌ ഭാഗത്താണ്‌ മൗലിക കർത്തവ്യങ്ങളെകുറിച്ച്‌ പ്രതിപാദിക്കുന്നത്‌ ?
A)     ഒന്ന്‌
B)     രണ്ട്‌
C)     നാല്‌ എ
D)     മൂന്ന്‌
    
22    ഇന്ത്യയിലെ പരമോന്നത നീതിപീഠം ഏതാണ്‌ ?
A)     ഹൈക്കോടതി
B)     ജില്ലാ കോടതി
C)     സുപ്രീം കോടതി
D)     ഇവയൊന്നുമല്ല
    
23    ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ച ദീനബന്ധുമിത്രയുടെ നാടകം.
A)     ആനന്ദമഠം
B)     നീൽദർപ്പൺ
C)     ഭാരത് മാത്
D)     നിബന്തമാല
    
24    ഇപ്പോഴത്തെ കേന്ദ്ര നിയമ വകുപ്പ്‌ മന്ത്രി ആര്‌ ?
A)     കിരൺ റിജിജു
B)     നിർമല സീതാരാമൻ
C)     അർജുൻമുണ്ട
D)     നിതിൻ ഗഡ്കരി
    
25    നിലവിലെ ലോക്സഭാ സ്പീക്കർ ആര്‌ ?
A)     സുമിത്ര മഹാജൻ
B)     മീരാ കുമാർ
C)     സോമനാഥ്‌ ചാറ്റർജി
D)     ഓം ബിർല
    
26    താഴെ പറയുന്നവരിൽ 'സത്യശോധക്‌ സമാജത്തിന്‌ നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കർത്താവ്‌ ആര്‌ ?
A)     ആത്മറാം പാണ്ഡുരംഗ്‌
B)     വീരേശലിംഗം
C)     ഇ. വി. രാമസ്വാമി നായ്ക്കർ
D)     ജ്യോതി ബാഫൂലെ
    
27    ദേശീയ സ്വാതന്ത്ര്യ സമരകാലത്ത്‌ 'വന്ദേമാതരം' എന്ന പത്രത്തിന്‌ നേതൃത്വം നൽകിയതാര്‌ ?
A)     ലാലാ ലജ്പത്‌ റായ്‌
B)     ദാദാ ഭായ്‌ നവറോജി
C)     മിസിസ്‌ ആനിബസന്റ്‌
D)     ശിശിർ കുമാർ ഘോഷ്‌
    
28    ടിപ്പു സുൽത്താനിൽ നിന്ന്‌ ബ്രിട്ടീഷുകാർക്ക്‌ മലബാർ ലഭിച്ചത്‌ ഏത്‌ ഉടമ്പടി പ്രകാരം ആണ്‌ ?
A)     1791ലെ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി
B)     1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി
C)     1795 ലെ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി
D)     1805 ലെ ബ്രിട്ടീഷുകാരുമായുള്ള ഉടമ്പടി
    
29    6 മുതൽ 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യസാവകാശം മൗലികാവകാശമായി ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ ഭരണഘടന അനുച്ഛേദം ഏത്‌"
A)     അനുച്ഛേദം - 19
B)     അനുച്ഛേദം - 20
C)     അനുച്ഛേദം - 21
D)     അനുച്ഛേദം - 21A
    
30    ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്‌ എന്ന്‌ ?
A)     1950 ജനുവരി 26
B)     1949 നവംബർ 26
C)     1947 ആഗസ്റ്റ്‌ 15
D)     1946 ഡിസംബർ 9
    
31    കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത്‌ പ്രവർത്തിച്ച ക്രിസ്ത്യൻ മിഷണറി സംഘമായ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ താഴെ പറയുന്നവയിൽ ഏത്‌ ഭാഗം കേന്ദ്രീകരിച്ചാണ്‌ പ്രവർത്തനം നടത്തിയത്‌ ?
A)     കൊച്ചി
B)     തിരുവിതാംകൂർ
C)     മലബാർ
D)     തിരുവനന്തപുരം
    
32    ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്ന മൗലിക അവകാശം ഏത്‌ ?
A)     ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം
B)     സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
C)     ചൂഷണത്തിനെതിരെയുള്ള അവകാശം
D)     സ്വാതന്ത്ര്യത്തിനുള്ള അവകാശം
    
33    ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്‌ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ ദേശീയ പ്രക്ഷോഭം ഏത്‌ ?
A)     ചമ്പാരൻ നീലം കർഷകരുടെ സമരം
B)     അഹമ്മദാബാദ്‌ തുണിമിൽ സമരം
C)     സിവിൽ നിയമലംഘന സമരം
D)     നിസ്സഹകരണ സമരം
    
34    താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുമായി ബന്ധമില്ലാത്തത്‌ ഏവ ?
    i) സതി എന്ന ദുരാചാരത്തെ ശക്തമായി എതിർത്തു.
    ii) ബ്രഹ്മസമാജം സ്ഥാപിച്ചു.
    iii) സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക്‌ സ്വത്തിനുമേൽ അവകാശം നൽകണമെന്ന്‌ വാദിച്ചു.
    iv) ഒഡീഷയിൽ ജനിച്ചു.
A)     ഒന്നും മൂന്നും
B)     നാല്‌ മാത്രം
C)     മൂന്നും നാലും
D)     രണ്ട്‌ മാത്രം
    
35    താഴെ പറയുന്നവരിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം ?
    i) സി. കൃഷ്ണൻ നായർ
    ii) കുമാരനാശാൻ
    iii) രാഘവ പൊതുവാൾ
    iv) മന്നത്ത്‌ പത്മനാഭൻ
A)     ഒന്നും മൂന്നും നാലും
B)     രണ്ടും നാലും
C)     ഒന്നും മൂന്നും
D)     എല്ലാവരും
    
36    താഴെ പറയുന്നവയിൽ റൗലക്ട്‌ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ ?
    i) വിചാരണ കൂടാതെ അനിശ്ചിതകാലം തടവിലിടാം.
    ii) ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ്‌ ചെയ്യാം.
    iii) 1909 ൽ ഈ നിയമം നിലവിൽ വന്നു.
    iv) പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ നടത്താം.
A)     ഒന്നും രണ്ടും നാലും
B)     ഒന്നും മൂന്നും
C)     രണ്ടും നാലും
D)     മുഴുവനും
    
37    1993 മുതൽ 2011 വരെ ഓരോ മേഖലയിലെയും തൊഴിൽ ലഭ്യത പരിശോധിച്ചാൽ ഏതൊക്കെ മേഖലകളിലെ തൊഴിൽ ലഭ്യതയാണ്‌ കൂടിവരുന്നത്‌
A)     പ്രാഥമിക മേഖലയിലും ദ്വിതീയ മേഖലയിലും
B)     പ്രാഥമിക മേഖലയിലും ത്രിതീയമേഖലയിലും
C)     ദ്വിതീയ മേഖലയിലും ത്രിതീയമേഖലയിലും
D)     മൂന്ന്‌ മേഖലകളിലും
    
38    താഴെ കൊടുത്തിട്ടുള്ളവയിൽ ഭക്ഷ്യോൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത്‌ ഏത്‌ ?
A)     കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം
B)     കാലാവസ്ഥയിൽ വരുന്ന മാറ്റം
C)     യന്ത്രസാമഗ്രികൾ വാങ്ങാൻ കഴിയാത്ത അവസ്ഥ
D)     പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന കൃഷിനാശം
    
39    രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും ഉല്പാദനവർദ്ധനവ്‌ താഴെ കൊടുത്തിട്ടുള്ള ആസൂത്രണ ലക്ഷ്യങ്ങളിൽ ഏതിനെ സൂചിപ്പിക്കുന്നു ?
A)     തുല്യത
B)     സാമ്പത്തിക വളർച്ച
C)     സ്വാശ്രയത്വം
D)     ആധുനികവൽക്കരണം
    
40    സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്‌ ഏതുതരം സമ്പദ്‌ വ്യവസ്ഥയാണ്‌ സ്വീകരിച്ചത്‌ ?
A)     മുതലാളിത്ത സമ്പദ് വ്യവസ്ഥ
B)     സോഷ്യലിസ്റ്റ്‌ സമ്പദ് വ്യവസ്ഥ
C)     മിശ്ര സമ്പദ് വ്യവസ്ഥ 
D)     ഇതൊന്നുമല്ല
    
41    ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക്‌ പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏത്‌ ?
A)     സ്വർണ്ണജയന്തി ഷഹാരി റോസ്ഗാർ യോജന
B)     അന്നപൂർണ്ണ
C)     ഉച്ചഭക്ഷണ പരിപാടി
D)     അന്ത്യോദയ അന്നയോജന
    
42    നീതി ആയോഗ്‌ സുസ്ഥിര വികസന സൂചികയിൽ 2020-21-ൽ ഒന്നാമതായ സംസ്ഥാനം.
A)     ബീഹാർ
B)     കേരളം
C)     ആന്ധ്രാപ്രദേശ്‌
D)     ഹരിയാന
    
43    2020-21 -ലെ കണക്കനുസരിച്ച്‌ GDP യിലേയ്ക്കുള്ള സംഭാവനയിൽ മുന്നിൽ നിൽക്കുന്ന മേഖല ഏതാണ്‌?
A)     സേവന മേഖല
B)     കാർഷിക മേഖല
C)     വ്യവസായ മേഖല
D)     ഇതൊന്നുമല്ല
    
44    തെറ്റായ ജോടി ഏത്‌ ?
A)     തിരയും ചുഴിയും - സച്ചിദാനന്ദൻ
B)     വീണപൂവ്‌ - കുമാരനാശൻ
C)     ആ മനുഷ്യൻ നീ തന്നെ - സി.ജെ. തോമസ്‌
D)     നിലാവിന്റെ നാട്ടിൽ - അഷിത
    
45    ശരിയായ ക്രമം ഏത്‌ ?
A)     1024 മെഗാബൈറ്റ്‌ = 1 കിലോബൈറ്റ്‌ ; 1024 കിലോബൈറ്റ്‌ = 1 ജിഗാബൈറ്റ്‌; 1024 ജിഗാബൈറ്റ്‌ = 1 ടിഗാ ബൈറ്റ്‌
B)     1024 മെഗാബൈറ്റ്‌ = 1 ജിഗാബൈറ്റ്‌ ; 1024 ജിഗാബൈറ്റ്‌ = 1 കിലോബൈറ്റ്‌; 1024 കിലോബൈറ്റ്‌ = 1 ടിഗാ ബൈറ്റ്‌
C)     1024 കിലോബൈറ്റ്‌ = 1 മെഗാബൈറ്റ്‌ ; 1024 മെഗാബൈറ്റ്‌ = 1 ജിഗാബൈറ്റ്‌; 1024 ജിഗാബൈറ്റ്‌ = 1 ടിഗാ ബൈറ്റ്‌
D)     1024 മെഗാബൈറ്റ്‌ = 1 ജിഗാബൈറ്റ്‌ ; 1024 ജിഗാബൈറ്റ്‌ = 1 ടിഗാബൈറ്റ്‌; 1024 ടിഗാബൈറ്റ്‌ = 1 കിലോ ബൈറ്റ്‌
    
46    എലൈൻ തോംസൺ, തെറ്റായ പ്രസ്താവന ഏത്‌ ?
A)     ജമൈക്കൻ കായികതാരം
B)     ടോക്യോ ഒളിംബിക്സിൽ 200 മീറ്റർ ഫൈനൽ 21.53 സെക്കന്റിൽ ഫിനിഷ്‌ ചെയ്തു
C)     ഒളിംബിക്സിലെ സ്പ്രിന്റ്‌ ഇനങ്ങളിൽ ഇരട്ട സ്വർണ്ണം നിലനിർത്തുന്ന ആദ്യ വനിത
D)     ഒളിംബിക്സ്‌ ട്രാക്ക്‌ ആന്റ്‌ ഫീൽഡ്‌ ഇനങ്ങളിൽ ആറ്‌ സ്വർണ്ണം നേടുന്ന ആദ്യ വനിത
    
47    താഴെ നൽകിയിരിക്കുന്ന പട്ടിക നിരീക്ഷിക്കുക. ശരിയായ പ്രസ്താവന ഏത്‌ ?



A)     തേയില ആൽക്കലി സ്വഭാവം കാണിക്കും
B)     കുടിവെള്ളം ആൽക്കലി സ്വഭാവം കാണിക്കും
C)     ചാരം ആൽക്കലി സ്വഭാവം കാണിക്കും
D)     സോപ്പ്‌ ആസിഡ്‌ സ്വഭാവം കാണിക്കും
    
48    ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്ന നൃത്തരൂപം.
A)     നാടോടിനൃത്തം
B)     ഭരതനാട്യം
C)     മോഹിനിയാട്ടം
D)     ഒഡീസി
    
49    ആദ്യകാലത്ത്‌ മിന്റേനെറ്റ എന്നറിയപ്പെട്ട കായികരൂപം.
A)     ടെന്നീസ്‌
B)     ഹോക്കി
C)     വോളിബോൾ
D)     ബാഡ്മിന്റൺ
    
50    പദ്മശ്രീ (2021) ലഭിച്ച ഡോ. ധനഞ്ജയ്‌ ദിവാകർ സച്ദേവ്‌ ഏത്‌ മേഖലയിലാണ്‌ സംഭാവന നൽകിയത്‌ ?
A)     ആദിവാസികൾക്കായി ആതുരസേവനം
B)     സമുദ്ര ഗവേഷണം
C)     പുരാവസ്തു ഗവേഷണം
D)     സാഹിത്യം
    
51    ആഗോളതാപനത്തെ സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ നൽകിയ ഐ. പി. സി. സി. യുടെ പൂർണരൂപം.
A)     ഇൻട്രാ-ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്‌
B)     ഇന്റർ-ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്‌
C)     ഇന്റർ-ഗവൺമെന്റൽ പാനൽ ഓഫ്‌ ക്ലൈമറ്റ് ചേഞ്ച്‌
D)     ഇന്റർനാഷണൽ പാനൽ ഓഫ്‌ ക്ലൈമറ്റ് ചേഞ്ച്‌
    
52    കോവിഡ്‌ 19 പശ്ചാത്തലത്തിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ്‌ 2021 ജൂണിൽ വിക്ടേഴ്‌സ്‌ ചാനലിൽ ആരംഭിച്ച അധ്യയന പരിപാടി.
A)     കിളികൊഞ്ചൽ 0.2
B)     ഫസ്റ്റ്ബെൽ 2.0.
C)     ഫസ്റ്റ്ബെൽ
D)     ഓൺലൈൻ ക്ലാസ്‌
    
53    മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏതാണ്‌ ?
A)     നഖം
B)     അസ്ഥി
C)     ഇനാമൽ
D)     മുടി
    
54    ക്യാഷിയോർക്കർ എന്ന രോഗത്തിന്റെ കാരണം താഴെ പറയുന്നതിൽ ഏതാണ്‌ ?
A)     പ്രോട്ടീനിന്റെ കുറവ്‌
B)     വിറ്റാമിൻ A യുടെ കുറവ്‌
C)     കാൽസ്യത്തിന്റെ കുറവ്‌
D)     പ്രോട്ടീനിന്റെ കൂടുതൽ
    
55    ഒരു വിളയുടെ സങ്കരയിനമാണ്‌ പവിത്ര. വിള ഏത്‌ ?
A)     പയർ
B)     നെല്ല്‌
C)     വെണ്ട
D)     തക്കാളി
    
56    സൈരന്ധ്രീവനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏതാണ്‌ ?
A)     ഇരവികുളം
B)     മതികെട്ടാൻചോല
C)     പാമ്പാടുംചോല
D)     സൈലന്റ്‌ വാലി
    
57    ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതാണ്‌ ?
    i) ഒരു ആവാസവ്യവസ്ഥയിൽ ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നു
    ii) ജീവികളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചുള്ള പഠനമാണ്‌ ആവാസവ്യവസ്ഥ.
    iii) ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടിനെ ആവാസം എന്നു പറയുന്നു
    iv) ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷൃശ്യംഖലയിൽ ആദ്യത്തെ കണ്ണി എപ്പോഴും മാംസഭോജിയായിരിക്കും.
A)     i, iv ശരി
B)     ii, iii ശരി
C)     i, iii ശരി
D)     iii, iv ശരി
    
58    കോവിഡ്‌ 19 എന്ന രോഗം ആദ്യമായി റിപ്പോർട്ട്‌ ചെയ്ത രാജ്യം ഏത്‌ ?
A)     ഇന്ത്യ
B)     അമേരിക്ക
C)     ചൈന
D)     റഷ്യ
    
59    2021 ലെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക്‌ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്‌ ?
A)     പാക്കിസ്ഥാൻ
B)     കൊളംബിയ
C)     ചൈന
D)     ഇന്ത്യ
    
60    ലെൻസുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത്‌ ഏത്‌ തരം ഗ്ലാസ്സാണ്‌ ?
A)     ഫ്ലിന്റ്‌ ഗ്ലാസ്സ്‌
B)     സോഡാ ഗ്ലാസ്സ്‌ .
C)     ഹാർഡ്‌ ഗ്ലാസ്സ്‌
D)     ബോറോസിലിക്കേറ്റ്‌ ഗ്ലാസ്സ്‌
    
61    100° C എന്നത്‌ എത്ര ഫാരൻഹീറ്റ്‌ ആണ്‌ ?
A)     373°F
B)     132°F
C)     212°F
D)     87.5°F
    
62    പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ട്‌ വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലം.
A)     ഘർഷണബലം.
B)     വിസ്‌കസ്‌ ബലം
C)     പ്രതലബലം
D)     കാന്തികബലം
    
63    ദ്രവീകൃത പെട്രോളിയം വാതകത്തിലെ പ്രധാന ഘടകം.
A)     പ്രൊപെയ്ൻ
B)     ബ്യൂട്ടെയ്ൻ
C)     ഈഥെയ്ൻ
D)     പ്രൊപെയ്നും ബ്യൂട്ടെയ്‌നും
    
64    ഏത്‌ പദാർത്ഥം ഉപയോഗിച്ചാണ്‌ ജോസഫ്‌ പ്രീസ്റ്റുലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത്‌ ?
A)     ജലം
B)     പൊട്ടാസ്യം പെർമാംഗനേറ്റ്‌
C)     കാർബൺ ഡയോക്സൈഡ്‌
D)     മെർക്കുറിക്‌ ഓക്സൈഡ്‌
    
65    യൂറോപ്യൻ ബഹിരാകാശ ഏജൻസി ശുക്രനെക്കുറിച്ച്‌ പഠിക്കാനായി ആരംഭിക്കുന്ന മിഷൻ
A)     എൻ-വിഷൻ
B)     ചന്ദ്രയാൻ
C)     ജി എസ്‌. എൽ. വി. മാർക്ക്‌ III
D)     ഗഗൻയാൻ
    
66    ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ്‌ സിവിൽ എഞ്ചിനിയേഴ്സ്‌ നൽകുന്ന ബ്രൂണൽ മെഡലിന്‌ അർഹമായ പദ്ധതി.
A)     ആത്മനിർഭർ സ്വസ്ത്‌ ഭാരത്‌ യോജന പദ്ധതി
B)     മംഗദെച്ചു ജലവൈദ്യുത പദ്ധതി
C)     ജൽജീവൻ മിഷൻ പദ്ധതി
D)     ഇവയൊന്നുമല്ല
    
67    ജലജന്യ രോഗം.
    i) ഹെപ്പറ്റൈറ്റിസ്‌ എ
    ii) ഹെപ്പറ്റൈറ്റിസ്‌ ബി
    iii) ഹെപ്പറ്റൈറ്റിസ്‌ ഇ
    iv) ലെപ്റ്റോസ്പിറോസിസ്‌
A)     i
B)     i & ii
C)     i, ii, & iii
D)     i, iii, & iv
    
68    മൃഗങ്ങളിൽ നിന്ന്‌ മനുഷ്യരിലേക്ക്‌ പകരുന്ന രോഗം.
A)     നിപ
B)     ജാപ്പനീസ്‌ എൻസെഫലൈറ്റിസ്‌
C)     മുകളിൽ കൊടുത്തിരിക്കുന്നതിൽ രണ്ടും
D)     മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
    
69    നിർജ്ജലീകരണത്തിനു കൊടുക്കുന്നത്‌
A)     ഓക്സിജൻ
B)     ആന്റിബയോട്ടിക്‌
C)     ORS
D)     മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
    
70    ആർദ്രം ദൗത്യത്തിന്റെ ലക്ഷ്യം.
A)     ജന സൗഹൃദ ഔട്ട്പേഷ്യന്റ്‌ സേവനം
B)     അപകട പരിചരണം
C)     പ്രസവപരിചരണം
D)     മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
    
71    ശുദ്ധജലത്തിൽ pH മൂല്യത്തിന്റെ അളവ്‌
A)     pH 5
B)     pH 7
C)     pH 8.5
D)     pH 10
    
72    മനുഷ്യ ശരീരത്തിലെ ബാഹ്യപരാദം.
A)     ബാക്ടീരിയ
B)     പേൻ
C)     വൈറസ്‌
D)     വിര
    
73    'അശ്വമേധം' പ്രചാരണം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
A)     ക്യാൻസർ രോഗം
B)     അഞ്ചാംപനി
C)     ക്ഷയം
D)     കുഷ്ഠം
    
74    സാന്ത്വന പരിചരണം നൽകുന്നു
A)     ഗർഭിണിയായ സ്ത്രീക്ക്‌
B)     കിടക്കയിൽ കിടക്കുന്ന രോഗികൾക്ക്‌
C)     നവജാതശിശുവിന്‌
D)     മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
    
75    ഇൻസുലിൻ കുറവ്‌ മൂലമുണ്ടാകുന്ന രോഗം.
A)     പ്രമേഹം
B)     സ്ട്രോക്ക്‌
C)     ഹൈപ്പർടെൻഷൻ
D)     ഹൃദയ സംബന്ധമായ അസുഖം
    
76    വിറ്റാമിനുകളുടെ അഭാവം മൂലമുണ്ടാകുന്ന അന്ധത.
A)     തിമിരം
B)     ഗ്ലോക്കോമ
C)     നിശാന്ധത
D)     മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
    
77    ഇന്ത്യയുടെ ഇപ്പോഴത്തെ ആരോഗ്യ വകുപ്പ്‌ മന്ത്രി.
A)     ഡോ. ഹർഷ്‌ വർധൻ
B)     ശ്രീ. മൻസുഖ്‌ മാണ്ഡവിയ
C)     ശ്രീമതി വീണ ജോർജ്‌
D)     ശ്രീമതി. കെ. കെ. ശൈലജ
    
78    ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ്‌ 19 വാക്സിൻ ഏതാണ്‌ ?
    i) കോവാക്സിൻ
    ii) കോവിഷീൽഡ്‌.
    iii) ഫൈസർ
    iv) സ്പുട്നിക് വി
A)     i & ii
B)     iii & iv
C)     i & iv
D)     i, ii, & iv
    
79    2021 ൽ കേരളത്തിൽ പുതുതായി ഉയർന്നു വന്ന രോഗം.
A)     കോവിഡ്‌ -19
B)     എബോള
C)     സിക്ക
D)     മുകളിലുള്ളവയെല്ലാം
    
80    താഴെ പറയുന്നവയിൽ ഏത്‌ അവാർഡ്‌ ആണ്‌ 2020 ൽ ഐക്യരാഷ്ട്രസഭയിൽ നിന്ന്‌ കേരളം നേടിയത്‌ ?
A)     ജീവിത ശൈലി രോഗ നിയന്ത്രണം
B)     മലേറിയ നിയന്ത്രണം
C)     ക്ഷയരോഗ നിയന്ത്രണം
D)     മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
    
81    2 + 2 x 2 + 2 (2 - 2) + (-2)
A)     14
B)     4
C)     6
D)     8
    
82    2, 5, 9, ... എന്ന ശ്രേണിയിൽ പത്താം പദവും ഒമ്പതാം പദവും തമ്മിലുള്ള വ്യത്യാസം എത്രയാണ്‌ ?
A)     11
B)     1
C)     3
D)     9
    
83    ചുവടെ നൽകിയിരിക്കുന്ന സംഖ്യകളിൽ മൂന്നിന്റെ ഗുണിതം അല്ലാത്ത സംഖ്യ ഏതാണ്‌ ?
A)     73
B)     78
C)     63
D)     33
    
84    a = x² + 2y ഉം b = 2x² + 4y ആയാൽ <sup>a+b</sup>&frasl;<sub>3</sub> യുടെ വില ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ്‌ ?


Answer:     Option D
    
85    ഒറ്റയാനെ കണ്ടെത്തുക.
    10 + 4     14 - 0     14 x 0     14 + 0
A)     10 + 4
B)     14 - 0
C)     14 x 0
D)     14 + 0
    
86    0, 1, 2, 3 എന്നീ അക്കങ്ങൾ ഉപയോഗിച്ച്‌ എത്ര നാലക്ക ഇരട്ടസംഖ്യകൾ ഉണ്ടാക്കാം ?
A)     24
B)     10
C)     2
D)     1
    
87    RECTANGLE എന്നെഴുതിയത്‌ ഒരു കോഡ്‌ ഭാഷയിൽ SBDQBKHIF എന്നാണ്‌ ലഭിച്ചത്‌ എങ്കിൽ PENTAGON എന്നത്‌ ഈ കോഡ്‌ ഭാഷയിൽ എഴുതുമ്പോൾ എന്താണ്‌ ലഭിക്കുന്നത്‌ ?
A)     QDOSBFPM
B)     QFOUBHPO
C)     QDOSBHPK
D)     QBOQBDPK
    
88    D യുടെ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ വർഗ്ഗമാണ്‌. 6 വർഷം കഴിയുമ്പോൾ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ 5 മടങ്ങായിരിക്കും. എങ്കിൽ D യുടെ പ്രായം എത്രയാണ്‌ ?
A)     6
B)     8
C)     11
D)     5
    
89    ഒരു സംഖ്യയുടെ നൂറിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ 3 മടങ്ങും പത്തിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ 2 മടങ്ങും ആണ്‌. ഈ സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഇരട്ട അവിഭാജ്യ സംഖ്യ ആണ്‌. എങ്കിൽ സംഖ്യ ഏതാണ്‌ ?
A)     248
B)     246
C)     642
D)     842
    
90    P + Q എന്നത്‌ P യും Q വും ഭാര്യയും ഭർത്താവും ആണ്‌ എന്നാണ്‌.
    P x Q എന്നത്‌ P യുടെ അച്ഛനാണ്‌ Q എന്നാണ്‌.
    P - Q എന്നത്‌ P, Q എന്നിവർ സഹോദരങ്ങളാണ്‌ എന്നാണ്‌.
    E യുടെ മുത്തച്ഛനാണ്‌ F എന്ന്‌ എങ്ങനെ എഴുതാം ?
A)     E + A - B x F
B)     F - A x B x E
C)     E x B - A x F
D)     F x A - B x E
    
91    -1 + 5 - 2 + 4 - 3 + 3 - 4 + 2 =
A)     4
B)     -4
C)     5
D)     -5
    
92    മണിക്കൂറിൽ 66 കിലോമീറ്റർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ രണ്ടുമണിക്കൂർ 10 മിനിറ്റ്‌ കൊണ്ട്‌ എത്ര ദൂരം സഞ്ചരിക്കും ?
A)     165 കി.മീ.
B)     154 കി.മീ.
C)     132 കി.മീ. 
D)     143 കി. മീ.
    
93    ഒരു സംഖ്യയുടെ വർഗ്ഗമൂലത്തെ 2 കൊണ്ട്‌ ഗുണിച്ച്‌ വർഗ്ഗം കണ്ടപ്പോൾ 100 കിട്ടി. സംഖ്യ എത്രയാണ്‌ ?
A)     400
B)     100
C)     25
D)     200
    
94    പെട്രോളിന്റെ വില ലിറ്ററിന്‌ 75 രൂപയിൽ നിന്നും 100 രൂപ ആയപ്പോൾ ഒരാളുടെ ഒരു മാസത്തെ ഇന്ധനചെലവ്‌ കൂടാതിരിക്കാൻ 3,000 രൂപയ്ക്ക്‌ പെട്രോൾ അടിക്കുന്ന ഒരു വ്യക്തി പെട്രോളിന്റെ ഉപയോഗം എത്ര ലിറ്റർ കുറയ്ക്കണം ?
A)     15
B)     10
C)     25
D)     20
    
95  18 + 116 + 132 =
A) 732
B) 332
C) 364
D) 164
    
96    68 x 45 + 410 =
A) 2850
B) 45
C)     1
D) 750
    
97    0. 01, 0.010, 0.0101, 1100 എന്നിവയിൽ വ്യത്യസ്തമായ സംഖ്യ ഏതാണ്‌ ?
A)     0.01
B)     0.010
C)     0.0101
D)    1100
    
98    ഒരാൾ 32 മീറ്ററും 26 മീറ്ററും നീളമുള്ള രണ്ട്‌ ഇരുമ്പ്‌ കമ്പികൾ എടുത്തു. അയാൾ ഈ രണ്ട്‌ കമ്പികളും തുല്യനീളങ്ങൾ ഉള്ള കഷണങ്ങൾ ആക്കിയാൽ ഒരു കഷണത്തിന്‌ വരാവുന്ന ഏറ്റവും കൂടിയ നീളം എത്രയാണ്‌ ?
A)     26
B)     2
C)     4
D)     8
    
99    7.2 - 3.03 - 2.002 =
A)     2.232
B)     2.212
C)     2.132
D)     2.168
    
100    ഒരു കുടുംബത്തിലെ അഞ്ച്‌ അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്‌. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്‌. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ്‌ ?
A)     26
B)     12
C)     34
D)     30
    
   





Previous Post Next Post