>> നൈസർഗിക ജലാശയങ്ങളെ വികസിപ്പിക്കുവാനും വിപുലീകരിക്കുവാനും , ജലസേചനം, ജലവിതരണം, ജലവൈദ്യുതോത്‌പാദനം, ജലനിർഗമനം, ജലഗതാഗതം മുതലായ ആവശ്യങ്ങൾക്കുവേണ്ടി നിർമിക്കുന്ന ജലപാതകൾ :
കനാലുകൾ
>> കനാലുകളുടെ നിർമാണത്തിലും പ്രവർത്തനത്തിലും പ്രധാന പങ്കു വഹിക്കുന്ന ഒരു ശാസ്‌ത്രശാഖ :
ഹൈഡ്രോളിക് എൻജിനീയറിങ്.
>> കോഴിക്കോട്ടെ അകലാപ്പുഴ കായലിനെ കുട്ടയാടിപ്പുഴയുമായി ബന്ധിപ്പിക്കുന്ന കനാൽ :
പയ്യോളി കനാൽ
>> കോരപ്പുഴ, കല്ലായിപ്പുഴ, ബേക്കൽപ്പുഴ, എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ :
കനോലി കനാൽ
>> കേരളത്തിലെ ആദ്യ മനുഷ്യ നിർമ്മിത കനാൽ :
കനോലി കനാൽ
>> മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച്.വി. കാനോലി 1848-ൽ കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ ഒരു വിശാല ജല ഗതാഗത മാർഗ്ഗം എന്ന ഉദ്ദേശത്തോടെ പുഴകളെയും ജലാശയങ്ങളെയും കൂട്ടിയിണക്കി നിർമ്മിച്ച തീരദേശകനാൽ
കാനോലി കനാൽ
>> ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്ന കനാൽ :
പൊന്നാനി കനാൽ
>> വളപട്ടണം നദിയെയും കവ്വായി കായലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ :
സുൽത്താൻ കനാൽ
>> സുൽത്താൻ കനാൽ സ്ഥിതിചെയ്യുന്ന ജില്ല :
കണ്ണൂർ
>> മൈസൂർ സുൽത്താൻ ആയിരുന്ന ഹൈദർ അലി മുൻകൈ എടുത്ത് 1766ൽ നിർമ്മിച്ച കനാൽ
സുൽത്താൻ കനാൽ
>> കണ്ണൂർ ജില്ലയുടെ സൂയസ് കനാൽ എന്ന് അറിയപ്പെടുന്ന കനാൽ :
സുൽത്താൻ കനാൽ
>> കായംകുളം കായലിനെ അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്ന കനാൽ :
ചവറ പന്മനത്തോട്
>> കഠിനംകുളം കായലിനെ വേളിക്കായലുമായി ബന്ധിപ്പിക്കുന്ന കനാൽ :
പാർവ്വതി പുത്തനാർ