ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌



>> ഇ. എം. എസ്സിന്റെ പൂർണ്ണ നാമം :
ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌

>> ഇ. എം. എസ് ജനിച്ച വർഷം :
1909

>> ഇ.എം.എസ്‌. ജനിച്ച സ്ഥലം :
പെരിന്തൽമണ്ണ (മലപ്പുറം)

>> ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ ഭരണകാലം ?
ഏപ്രിൽ 5, 1957 - ജൂലൈ 31, 1959

>> കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്?
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

>> ലോകത്ത് ആദ്യമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> ഇന്ത്യയിൽ ആദ്യമായി ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി ?
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌

>> സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ ചരിത്രത്തിൽആദ്യമായി ഇന്ത്യൻ ഭരണഘടനയുടെ  356 വകുപ്പനുസരിച്ച്  പിരിച്ചുവിട്ട ആദ്യ മുഖ്യമന്ത്രി ?
ഇ.എം.എസ് നമ്പൂതിരിപ്പാട്

>> 1951  ജൂലൈ 31  ന് ഇ. എം. എസ്. മന്ത്രിസഭാ പിരിച്ചു വിടാനുണ്ടായ കാരണം ?
വിമോചന സമരം

>> മുഖ്യമന്ത്രിയായശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ആര്?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> ഒന്നിലധികം തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> തപാൽ സ്റ്റാമ്പിൽ (2001) പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ആര്?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> 1927  ലെ INC സമ്മേളനത്തിൽ പങ്കെടുത്ത കേരളാ മുഖ്യമന്ത്രി ?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> 1934  ൽ കേരളാ കൃഷീവല സംഘം സ്ഥാപിച്ചത്?
ഇ. എം. എസ്.

>> 1935  കാലഘട്ടത്തിൽ കെ. പി. സി. സി. യുടെ സെക്രട്ടറി ആയിരുന്ന വ്യക്തി ?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ മുഖ്യ ശില്പി എന്നറിയപ്പെടുന്നത്?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> 1967 -ൽ സംസ്ഥാന ആസൂത്രണകമ്മീഷന്റെ ആദ്യ അധ്യക്ഷനായി തിരഞ്ഞെടുത്തത്?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> കേരളം നിയമസഭാ വളപ്പിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> കേരള നിയമസഭയിൽ കർഷക ബന്ധബിൽ അവതരിപ്പിച്ചത് ?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> പണിയെടുക്കുന്ന മണ്ണിൽ കുടിയാന്  അവകാശം നൽകിക്കൊണ്ടുള്ള കുടിയൊഴുപ്പിക്കൽ വിരുദ്ധ നിയമം പാസ്സാക്കിയത് ആരാണ്?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത അറസ്റ്റ് വരിച്ച കേരളാ മുഖ്യമന്ത്രി ?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> ഇ. എം. എസ്. എഡിറ്ററായി പ്രവർത്തിച്ചിരുന്ന പത്രം ?
പ്രഭാതം

>> ഇ. എം. എസ്. ഒന്നാം മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം ?
നീലേശ്വരം (കാസർകോട് )

>> ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിക്കാൻ വേണ്ടി ഇ.എം.എസ്‌ നേതൃത്വം നൽകിയ പ്രസ്ഥാനം ?
ഐക്യ കേരള പ്രസ്ഥാനം

>> ഇ.എം.എസ്‌ പ്രതിപക്ഷ നേതാവായിരുന്ന കാലഘട്ടം ?
1960 -64,1970 -74

>> ഇ. എം. എസ്സിന്റെ ജീവിതം പ്രമേയമായാക്കി പ്രിയാ നന്ദൻ സംവിധാനം ചെയ്ത  സിനിമ ?
നെയ്ത്തുകാരൻ

>> ഇ. എം. എസ്.  ഒരു  പ്രധാന കഥാപാത്രമായി വരുന്ന എം . മുകുന്ദന്റെ നോവൽ ?
കേശവന്റെ വിലാപങ്ങൾ

>> വി. ടി ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകത്തിൽ അഭിനയിച്ച , കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ?
ഇ.എം.എസ് നമ്പൂതിരിപ്പാട്‌

>> ഇ.എം.എസ്‌. അന്തരിച്ച വർഷം ?
1998 മാർച്ച്‌ 19

ഇ എം എസ്  - പുസ്തകങ്ങൾ

  • ആത്മകഥ  (ആത്മകഥ )
  • ഒന്നേകാൽ കോടി മലയാളികൾ
  • കേരളം മലയാളികളുടെ മാതൃഭൂമി
  • A Short History of Peasant Movement in Kerala
  • ഗാന്ധിയും ഗാന്ധിസവും
  • ജവഹർലാൽ നെഹ്‌റു
  • Conflicts & Crisis
  • ബെർലിൻ ഡയറി
  • വേദങ്ങളുടെ നാട്  
Previous Post Next Post