എ.വി.കുട്ടിമാളു അമ്മ



>> എ.വി. കുട്ടിമാളു അമ്മ ജനിച്ചത്‌ :
1905 ഏപിൽ 23

>> കുട്ടിമാളുഅമ്മ ജനിച്ച സ്ഥലം :
മലബാർ പ്രവിശ്യയിലെ പൊന്നാനിതാലൂക്കിലെ ആനക്കര വടക്കത്ത്‌ വീട്‌

>> കുട്ടിമാളുഅമ്മയുടെ മാതാവിന്റെ പേര് :
മാധവിയമ്മ

>> കുട്ടിമാളുഅമ്മയുടെ അച്ചന്റെ പേര് :
പെരുമ്പാലാവിൽ ഗോവിന്ദമേനോൻ

>> കുട്ടിമാളുഅമ്മയുടെ വിദ്യാഭ്യാസം എവിടെയായിരുന്നു ?
മദ്രാസ്‌ പ്രസിഡൻസിയിൽ വിദ്യാഭ്യാസം

>> 1930-ൽ  കുട്ടിമാളുഅമ്മ പൊതുപ്രവർത്തനം ആരംഭിച്ചു.

>> 1936-ലെ പൊതു തിരഞ്ഞെടുപ്പിൽ മദിരാശി സംസ്ഥാനത്തിൽ ഉൾപ്പെട്ട മലബാർ ജില്ലയിൽ നിന്നുള്ള സമാജികരായി ഭർത്താവായ മാധവമേനോനും കുട്ടിമാളുഅമ്മയും തിരഞ്ഞെടുക്കപ്പെട്ടു.

>> 1940-ലെ വ്യക്തി സത്യാഗ്രഹകാലത്തും 1942-ലെ ക്വിറ്റ്‌ ഇന്ത്യാ സമരകാലത്തും ജയിൽവാസം അനുഭവിച്ചു .

>> മലബാർ പ്രദേശത്ത്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ അധ്യക്ഷയായും പ്രവർത്തിച്ചിരുന്നു .

>> കോഴിക്കോട്‌ അനാഥമന്ദിരം ബാലമന്ദിരം തുടങ്ങിയവ സ്ഥാപിക്കുന്നതിനു മുൻകൈ എടുത്തു .

>> മാതൃഭൂമി പത്രത്തിന്റെ ഭരണസമിതി അംഗമായും പ്രവർത്തിച്ചിരുന്നു .

>> ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രധാന പ്രവർത്തകയുമായിരുന്ന മലയാളി വനിത ആര്?
എ.വി.കുട്ടിമാളു അമ്മ

>> മലബാറിൽ സ്വദേശി പ്രസ്ഥാനം ആരംഭിക്കുന്നതിന്‌ നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമര സേനാനിയായ വനിത :
എ.വി.കുട്ടിമാളു അമ്മ

>> 1930 ൽ കോഴിക്കോട്‌ വിദേശ വസ്ത്രശാലകൾ അടപ്പിക്കുന്നതിന്‌ നേതൃത്വം നൽകിയ വനിത :
എ.വി. കുട്ടിമാളുഅമ്മ

>> എ. വി. കുട്ടിമാളു അമ്മ മദ്രാസ് അസംംബ്ലിയിലേയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വർഷം :
1936

>> രണ്ടുമാസം പ്രായമുള്ള  കുഞ്ഞുമായി നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ജയിൽ വാസമനുഷ്ഠിക്കുകയും ചെയ്ത മലയാളി വനിത ആര്?
എ .വി.കുട്ടിമാളുഅമ്മ

>> 1942 - ൽ കിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും രണ്ട്‌ വർഷം അമരാവതിയിലെ പ്രസിഡൻസി ജയിലിൽ ജയിൽ വാസം അനുഭവിക്കുകയും ചെയ്ത വനിത ആര്?
എ.വി.കുട്ടിമാളുഅമ്മ

>> എ.വി.കുട്ടിമാളുഅമ്മ കേരള പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റായ വർഷം :
1944

>> എ. വി.കുട്ടിമാളു അമ്മ രണ്ടാം തവണ മദ്രാസ് അസംബ്ലിയിലേയ്ക്ക്‌ തിരഞ്ഞെടുക്കപ്പെട്ട  വർഷം :
1946

>> മാതൃഭൂമി പബ്ലിക്കേഷന്റെ ഡയറക്ടറായും മലബാർ ഹിന്ദി പ്രചാർ  സഭയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച വനിത :
എ.വി.കുട്ടിമാളുഅമ്മ

>> കുട്ടിമാളുഅമ്മ അന്തരിച്ചത് :
1985




Previous Post Next Post