>> കണ്ണൂർ സ്ഥാപിതമായ വർഷം :
1957 ജനുവരി 1
>> കണ്ണൂർ ജില്ലയിലെ നിയമസഭാമണ്ഡലങ്ങൾ :
11
>> കണ്ണൂർ ജില്ലയിലെ ലോകസ്സഭാമണ്ഡലങ്ങൾ :
1
>> കണ്ണൂർ ജില്ലയിലെ താലുക്കുകൾ :
5
കണ്ണൂർ ജില്ലയിലെ താലൂക്കുകൾ
- കണ്ണൂർ
- തലശ്ശേരി
- തളിപ്പറമ്പ
- ഇരിട്ടി
- പയ്യന്നൂർ
>> കേരളത്തിലെ ഏറ്റവും വടക്കുള്ള കോർപ്പറേഷൻ :
കണ്ണൂർ
>>കേരളത്തിലെ ആറാമത്തെ കോർപ്പറേഷൻ :
കണ്ണൂർ
>> കേരളത്തിൽ ഏറ്റവും അവസാനം രൂപവത്കരിക്കപ്പെട്ട കോർപ്പറേഷൻ :
കണ്ണൂർ
>> കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത് :
വളപട്ടണം
>> തെയ്യങ്ങളുടെയും തിറകളുടെയും നാട് എന്നറിയപ്പെടുന്നത് :
കണ്ണൂർ
>> കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത് :
കണ്ണൂർ
>> കേരളത്തിന്റെ കിരീടം എന്ന് വിശേഷിപ്പിക്കുന്ന ജില്ല :
കണ്ണൂർ
>> തറികളുടെയും നാടൻ കലകളുടെയും നാട് എന്നറിയപ്പെടുന്നത് :
കണ്ണൂർ
>> 'പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ' എന്ന ഗ്രന്ഥത്തിൽ 'നൗറ' എന്നറിയപ്പെടുന്ന സ്ഥലം :
കണ്ണൂർ
>> പ്രാചീന കാലത്ത് 'കാനാനൂർ' എന്നറിയപ്പെട്ടിരുന്നത് :
കണ്ണൂർ
>> വടക്കേ മലബാറിലെ അനുഷ്ഠാന കലാരൂപം :
തെയ്യം
>> തെക്കേ മലബാറിലെ അനുഷ്ഠാന കലാരുപം :
തിറ
കണ്ണൂരിലെ പ്രധാന നദികൾ
- അഞ്ചരക്കണ്ടി പുഴ
- വളപട്ടണം പുഴ
- കവ്വായി പുഴ
- മയ്യഴി പുഴ
- പെരുവമ്പപുഴ
- കുപ്പം പുഴ
- കരിങ്കോടു പുഴ
- രാമപുരം പുഴ
- തലശ്ശേരി പുഴ (പൊന്നയം പുഴ)
>> കണ്ണൂരിലെ ഏറ്റവും വലിയ നദി ഏത് ?
വളപട്ടണം പുഴ
>> കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി ഏത് ?
രാമപുരം പുഴ
>> ധർമ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന നദി :
അഞ്ചരക്കണ്ടിപ്പുഴ
>> കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രം ?
ധർമ്മടം ദീപ്
>> പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് :
വളപട്ടണം പുഴ
കണ്ണൂർ ജില്ലയിലെ പ്രധാന കലാരൂപങ്ങൾ
- തെയ്യം
- പൂരക്കളി
- വേടൻപാട്ട്
- കോതാമുഴി
>> കേരളത്തിൽ കണ്ണൂർ ജില്ലയിൽ മാത്രം കണ്ടുവരുന്ന കലാരൂപം ഏത്?
കോതാമുഴി
>> കോതമൂരിയാട്ടം, കെന്ത്രോൻ പാട്ട് എന്നീ കലാരൂപങ്ങൾ നിലനിൽക്കുന്ന ജില്ല
കണ്ണൂർ
>> കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്തുള്ള മാട്ടൂലിലെ തെക്കുമ്പാട് കോലോത്ത് കെട്ടിയാടുന്ന തെയ്യം അറിയപ്പെടുന്നത് ?
ദേവക്കൂത്ത്
>> കേരളത്തിൽ സ്ത്രീകൾ കെട്ടിയാടുന്ന ഒരേ ഒരു തെയ്യം അറിയപ്പെടുന്നത് ?
ദേവക്കൂത്ത്