>> സി അച്യുതമേനോൻ ജനിച്ച വർഷം ?
ജനുവരി 13, 1913
>> സി അച്യുതമേനോൻ ജനിച്ച സ്ഥലം ?
തൃശൂർ ജില്ലയിൽ പുതുക്കാടിനടുത്ത് രാപ്പാൾ ദേശത്ത് മഠത്തിൽ വീട്
>> സി അച്യുതമേനോന്റെ അച്ഛന്റെ പേര് ?
കുട്ടൻമേനോൻ എന്ന അച്യുതമേനോൻ
>> സി അച്യുതമേനോന്റെ അമ്മയുടെ പേര് ?
ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മ
>> സി അച്യുതമേനോന്റെ പൂർണ്ണ നാമം ?
ചേലാട്ട് അച്യുതമേനോൻ
>> കേരളത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയും മുഖ്യമന്ത്രി ആര്?
സി അച്യുതമേനോൻ
>> തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമ്രന്തിയായിരുന്ന വ്യക്തി ?
സി. അച്യുതമേനോൻ
>> തുടർച്ചയായി രണ്ടുതവണ കേരളാ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ വ്യക്തി?
സി. അച്യുതമേനോൻ
>> കേരളത്തിൽ ആദ്യമായി ഡയസ്നോൺ നിയമം കൊണ്ടു വന്ന മുഖ്യമ്രന്തി ?
സി.അച്യുതമേനോൻ
ഡയസ്നോൺ നിയമം
ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഉണ്ടായാൽ പണിമുടക്കുന്നവർക്ക് ആ ദിവസങ്ങളിലെ ശമ്പളം നൽകുകയുമില്ല, പണിമുടക്കുന്ന ദിവസങ്ങൾ സർവീസിൽ ഉൾപ്പെടുത്തുകയുമില്ല.
>> ആദ്യമായി ഒരു നിയമസഭയുടെ കാലാവധി തികച്ച കേരളാ മുഖ്യമന്ത്രി ?
സി. അച്യുതമേനോൻ
>> 1975-ലെ അടിയന്തരാവസ്ഥ കാലത്തെ കേരളാ മുഖ്യമന്ത്രി ?
സി. അച്യുതമേനോൻ
>> നിയമസഭാംഗമല്ലാതിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ?
സി. അച്യുതമേനോൻ
>> ഒന്നാം കേരളാ നിയമസഭയിലെ ധനമന്ത്രി ആരായിരുന്നു?
സി. അച്യുതമേനോൻ
>> കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച മന്ത്രി ?
സി. അച്യുതമേനോൻ
>> കേരളാനിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി ?
സി. അച്യുതമേനോൻ
>> ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ സമയത്തെ മുഖ്യമന്ത്രി ?
സി. അച്യുതമേനോൻ
>> 1970 ലെ മുല്ലപ്പെരിയാർ പാട്ടക്കരാർ പുതുക്കുന്ന സമയത്തെ മുഖ്യമന്ത്രി ?
സി. അച്യുതമേനോൻ
>> വിമോചന സമരം നടക്കുമ്പോൾ കേരളത്തിലെ ആഭ്യന്തരമന്ത്രി ആയിരുന്ന വ്യക്തി ?
സി. അച്യുതമേനോൻ
>> 2013 ൽ പോസ്റ്റൽ സ്റ്റാമ്പിൽ ഇടം നേടിയ കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
സി. അച്യുതമേനോൻ
സി. അച്യുതമേനോന്റെ ആത്മകഥകൾ
- എന്റെ ബാല്യകാലസ്മരണകൾ
- സ്മരണയുടെ ഏടുകൾ
>> 1978 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ എന്റെ ബാല്യകാലസ്മരണകൾ എന്ന കൃതി ആരുടേതാണ് ?
സി. അച്യുതമേനോൻ
>> ലക്ഷ്യം വീട് പദ്ധതി ആരംഭിച്ച സമയത്തെ കേരളാ മുഖ്യമന്ത്രി ?
സി. അച്യുതമേനോൻ
>> സി അച്യുതമേനോൻ അന്തരിച്ചത് ?
ഓഗസ്റ്റ് 16, 1991
സി. അച്യുതമേനോന്റെ പുസ്തകങ്ങൾ
- ലോകചരിത്രസംഗ്രഹം - എച്ച് ജി വെൽസ് (പരിഭാഷ)
- സോവിയറ്റ് നാട്
- കിസാൻ പാഠപുസ്തകം
- കേരളം-പ്രശ്നങ്ങളും സാധ്യതകളും
- വായനയുടെ ഉതിർമണികൾ
- ഉപന്യാസമാലിക
- പെരിസ്ട്രോയിക്കയും അതിന്റെ തുടർച്ചയും
- മനുഷ്യൻ സ്വയം നിർമ്മിക്കുന്നു (വിവർത്തനം)
- സി. അച്യുതമേനോൻ സമ്പൂർണ കൃതികൾ (15 വാല്യങ്ങൾ)