>> കെ കരുണാകരന്റെ പൂർണ്ണ നാമം ?
കണ്ണോത്ത് കരുണാകരൻ മാരാർ
>> കെ കരുണാകരൻ ജനിച്ചത്?
ജൂലൈ 5, 1918
>> കെ കരുണാകരൻ അന്തരിച്ചത് ?
23 ഡിസംബർ 2010
>> ലീഡർ, മാളയിലെ മാണിക്യം എന്നീ വിശേഷണങ്ങളുള്ള കേരളാ മുഖ്യമന്ത്രി ?
കെ കരുണാകരൻ
>> ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായ വ്യക്തി
കെ. കരുണാകരൻ (4തവണ)
>> നിയമസഭാതിരഞ്ഞെടുപ്പിൽ രണ്ടുമണ്ഡലങ്ങളിൽ ഒരേസമയം മത്സരിച്ച് വിജയിച്ച ആദ്യ വ്യക്തി ?
കെ. കരുണാകരൻ (മാള, നേമം)
>> ഏറ്റവും കൂടുതൽ തവണ അവിശ്വാസ പ്രമേയം നേരിട്ട കേരള മുഖ്യമന്ത്രി
കെ. കരുണാകരൻ
>> കേരളത്തിൽ നിയമസഭാ കാലാവധി തികച്ച ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി
കെ. കരുണാകരൻ
>> അഞ്ച് വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരളാ മുഖ്യമന്ത്രി ?
കെ കരുണാകരൻ (കൊച്ചി, തിരുകൊച്ചി, കേരള നിയമസഭാ, ലോകസഭാ , രാജ്യസഭാ)
>> 1994 ൽ പഞ്ചായത്തീരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി ?
കെ കരുണാകരൻ
>> 1970 -77 ലെ അച്യുതമേനോൻ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി?
കെ കരുണാകരൻ
>> UDF (യുണൈറ്റഡ് ഡെമോക്രാറ്റിക് ഫണ്ട് ) രൂപീകരിച്ചത്?
കെ കരുണാകരൻ
>> ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭ ?
1977 ലെ കരുണാകരൻ മന്ത്രിസഭ (33 ദിവസം )
>> കേരളാപോലീസ് യൂണിഫോം പരിഷ്കരിച്ച മുഖ്യമന്ത്രി ?
കെ കരുണാകരൻ
>> 1975 അടിയന്തരാവസ്ഥകാലത്തെ കേരളത്തിന്റെ ആഭ്യന്തരമന്ത്രി ?
കെ കരുണാകരൻ
>> വിവാദമായ രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ വ്യക്തി?
കെ കരുണാകരൻ
>> കേരളത്തിലെ ആദ്യത്തെ ഹേബിയസ് കോർപ്പസ് ഹർജി ആർക്കെതിരെ ആയിരുന്നു ?
കെ കരുണാകരൻ
(രാജന്റെ പിതാവ് ഈച്ചരവാരിയർ ആണ് കരുണാകരന് എതിരെ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. )
>> കെ കരുണാകരന്റെ ആത്മകഥ ?
പതറാതെ മുന്നോട്ട്