കയ്യൂർ സമരം



>> ജന്മിത്വത്തിനെതിരെ കയ്യൂരിലെ കർഷസംഘങ്ങൾ  നടത്തിയ സമരങ്ങൾ അറിയപ്പെടുന്നത് ?
കയ്യൂർ സമരം

>> കയ്യൂർ സമരം നടന്ന വർഷം ?
1941  മാർച്ച് 28

>> കയ്യൂർ സമരം നടന്ന ജില്ല ?
കാസർഗോഡ്‌

>> കയ്യൂർ സ്ഥിതി ചെയ്യുന്ന താലൂക്ക്‌ ?
ഹോസ്ദുർഗ്‌

>> കയ്യൂർ സമരം നടന്ന നദീതീരം ഏത് ?
കരിയങ്കോട്‌ നദി (കാസർഗോഡ്‌)

>> കരിയങ്കോട്‌ നദി അറിയപ്പെടുന്ന മറ്റൊരു പേര് ?
തേജസ്വിനി നദി

>> 2016-ൽ 75-ാം വാർഷികം ആഘോഷിച്ച കേരളത്തിലെ പ്രക്ഷോഭം ?
കയ്യൂർ സമരം

>> സമരക്കാരിൽ നിന്നുള്ള ആക്രമണത്തെ ഭയന്ന്‌ പുഴയിൽ ചാടി മരിച്ച പോലീസുകാരൻ ?
സുബ്ബരായർ

>> കയ്യൂർസമരത്തെത്തുടർന്ന്‌ അറസ്റ്റിലായ  4 പേരെ തൂക്കിലേറ്റിയത്‌ എന്ന് ?
1943 മാർച്ച്‌ 29

കയ്യൂർ സമരത്തെത്തുടർന്ന്‌ തുക്കിലേറ്റപ്പെട്ടവർ

  1. മഠത്തിൽ അപ്പു
  2. പൊടുവര കുഞ്ഞമ്പുനായർ
  3. കോയിത്താട്ടിൽ ചിരുകണ്ഠൻ
  4. പള്ളിക്കൽ അബൂബക്കർ

>> പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയിൽനിന്ന്‌ ഒഴിവാക്കി  ദുർഗുണ പരിഹാര പാഠശാലയിലേക്കയച്ച കയ്യൂർ സമര സേനാനി ?
ചുരിക്കാടൻ കൃഷ്ണൻനായർ

>> കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന രചിച്ച  നോവൽ ?
ചിരസ്മരണ

>> ചിരസ്മരണ രചിച്ചിരിക്കുന്നു ഭാഷ ?
കന്നഡ

>> കയ്യൂരും കരിവെള്ളൂരും എന്ന കൃതി രചിച്ചത്‌ ആര്?
എ.വി. കുഞ്ഞമ്പു

>> കയ്യൂർ സമരചരിത്രം എന്ന കൃതി രചിച്ചത്‌ ആര് ?
വി.വി.കുഞ്ഞമ്പു

>> കയ്യൂർ സമരത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മലയാള  സിനിമ ?
മീനമാസത്തിലെ സൂര്യൻ

>> കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി ?
ഇ.കെ. നായനാർ

>> കയ്യൂർ സമര നായകൻ എന്നറിയപ്പെടുന്നത്?
ഇ.കെ. നായനാർ

Previous Post Next Post