Field Worker - Question and Answer KeyName of Post: Field Worker

Department: Health Services

Cat.No: 275/2019, 276/2019, 546/2019

Date of Test: 23.12.2021

Question Code: 134/2021

 

 1. (i) ഇരവികുളം
(ii) പാമ്പാടും ചോല
(iii) സൈലന്റ്‌വാലി
(iv)  മതികെട്ടാൻ ചോല
ഇവയിൽ വേറിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം
A) (i)
B) (iv)
C) (ii)
D) (iii)

2. U. വിമൽകുമാർ 1992 ലെ ബാഴ്സലോണ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഇനം
A) ഫുട്‌ബോൾ
B) വോളിബോൾ
C) ബാഡ്മിന്റൻ
D) അത്‌ലറ്റിക്‌സ്

3. (i) തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നതോ/അംഗീകരിച്ചതോ ആയ തിരിച്ചറിയൽ കാർഡ്
(ii) വോട്ടർ പട്ടികയിൽ പേര്
(iii) കരം ഒടുക്കിയ രസീത്
(iv) പതിനെട്ട് വയസ്സ് പൂർത്തീകരിക്കുക
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മേൽപ്പറഞ്ഞവയിൽ ആവശ്യമായത്/ആവശ്യമായവ
A) (i)
B) (i), (ii) & (iv)
C) (ii)
D) ഇവയെല്ലാം

4. പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികൾ
(i) സിന്ധു-ഗംഗ-ബ്രഹ്മപുത്ര
(ii) സിന്ധു-ബ്രഹ്മപുത്ര
(iii) ഗംഗ-ബ്രഹ്മപുത്ര
A) (iii)
B) (ii)
C) (i)
D) ഇവയൊന്നുമല്ല

5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം നൽകുന്ന സ്ഥാപനം
A) കില
B) കേരളായൂണിവേഴ്സിറ്റി
C) കിൻഫ്ര
D) കിഫ്ബി

6. (i) ആന- വേഴാമ്പൽ-കണിക്കൊന്ന-തെങ്ങ്
(ii) കടുവ-മയിൽ-കണിക്കൊന്ന-അരയാൽ
(iii) ആന-മയിൽ-അശോകം-ചന്ദനം
(iv) ആന- വേഴാമ്പൽ-നീലക്കുറിഞ്ഞി-തെങ്ങ്
A) (iv)
B) (i)
C) (iii)
D) (ii)

7. (i) എവവസ്റ്റ്‌ - വിന്ധ്യാപർവതം
(ii) വിന്ധ്യാപർവതം - ഉപദ്വീപീയ പീഠഭൂമി
(iii) ആരവല്ലി - പശ്ചിമഘട്ടം
(iv) പൂർവഘട്ടം - സിവാലിക്
ഇവയിൽ ശരിയായ ജോഡി ഏത്‌ ?
A) (ii)
B) (i)
C) (i) & (iii)
D) (ii) & (iv)

8. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ വിഭജിച്ചിരിക്കുന്നത് താഴെ തന്നിട്ടുള്ളവയിൽ ഏത് രീതിയിലാണ്?
(i) ഡക്കാൻ പീഠഭൂമി -പശ്ചിമഘട്ടം - പൂർവ്വഘട്ടം - സമുദ്രങ്ങൾ
(ii) ഡക്കാൻ പീഠഭൂമി - ഉത്തരമഹാസമതലം - ഹിമാലയം - തീരസമതലങ്ങൾ
(iii) ഡക്കാൻ പീഠഭൂമി - മാൾവാ പീഠഭൂമി - ഛോട്ടാ നാഗ്പൂർ പീഠഭൂമി - തീരസമതലങ്ങൾ
(iv)  മലനാട്‌ - ഇടനാട്‌ - തീരപ്രദേശം - പർവതങ്ങൾ
A) (i)
B) (iv)
C) (ii)
D)(iii)

9. താഴെപ്പറയുന്നവയിൽ കേരളത്തിന്റെ ശരിയായ അതിരുകൾ ഏത്‌ ?
(i) അറബിക്കടൽ - പശ്ചിമഘട്ടം - പൂർവ്വഘട്ടം
(ii) കർണാടക - തമിഴ്‌നാട്‌ - മഹാരാഷ്ട്ര
(iii) ഇന്ത്യൻമഹാസമുദ്രം - കർണാടക - തമിഴ്‌നാട്‌
(iv) കർണാടക - തമിഴ്‌നാട്‌ - അറബിക്കടൽ
A) (i)
B) (ii)
C) (iii)
D) (iv)

10. ഗ്രാമപഞ്ചായത്ത്‌ അദ്ധ്യക്ഷൻ - പ്രസിവന്റ്‌,
മുനിസിപ്പാലിറ്റി അദ്ധ്യക്ഷൻ -________?
A) മേയർ
B) ചെയർമാൻ
C) കൗൺസിലർ
D) കമ്മീഷണർ
 
11. കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ 'ഇടനാട്‌ ' സ്ഥിതി ചെയ്യുന്നത്‌.
A) മലനാടിനും തീരപ്രദേശത്തിനും മദ്ധ്യേ
B) മലനാടിനും അറബിക്കടലിനും മദ്ധ്യേ
C) അറബിക്കടലിനും തീരപ്രദേശത്തിനും മദ്ധ്യേ
D)തീരപ്രദേശത്തിനും കായലുകൾക്കും മദ്ധ്യ

12. സുന്ദരവനം ഡെൽറ്റയെ സംബന്ധിച്ച്‌ താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്‌ ?
A) മഹാനദി കടലിൽ ചേരുന്ന ഭാഗത്ത്‌ രൂപം കൊണ്ടത്‌.
B) കാവേരിയുടെ ഉദ്ഭവസ്ഥാനത്ത്‌ രൂപം കൊണ്ടത്‌.
C) ഗംഗയും ബ്രഹ്മപുത്രയും ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഭാഗത്ത്‌ രൂപം കൊണ്ടത്‌.
D) സിന്ധുനദി കടലിൽ ചേരുന്ന ഭാഗത്ത്‌ രൂപം കൊണ്ടത്‌.

13. ഇവരിൽ ആർക്കാണ്‌ 2015 ൽ അർജ്ജുനാ അവാർഡ്‌ ലഭിച്ചത്‌ ?
A) വലിയ വീട്ടിൽ ദിജൂ
B) സജി തോമസ്‌
C) ടോം ജോസഫ്‌
D)ആർ. ശ്രീജേഷ്‌

14. താഴെ പറഞ്ഞിരിക്കുന്നവയിൽ ഏത്‌ വിഭാഗത്തിലാണ്‌ കൃഷ്ണാനദി ഉൾപ്പെടുന്നത്‌ ?
A) ഹിമാലയൻ നദികൾ
B) ഡക്കാൻ നദികൾ
C) തീരദേശ നദികൾ
D) ഉൾനാടൻ നദികൾ

15. (i)  ലൈഫ്‌ മിഷൻ
(ii) പുനർഗേഹം
(iii) സുരക്ഷാഭവന പദ്ധതി
(iv) ലക്ഷംവീട് പദ്ധതി
കേരളത്തിലെ ചില ഭാവന പദ്ധതികളാണ് ഇവ. മൽസ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള ഭാവന പദ്ധതി ഇവയിൽ ഏതാണ്?
A) (ii)
B) (i)
C) (iv)
D) (iii)

16. (i) കല്ലട
(ii) പേപ്പാറ
(iii) മലമ്പുഴ
(iv) പള്ളിവാസൽ
കേരളത്തിലെ ചില ജലവൈദ്യുത പദ്ധതികളാണിവ. ഇവയിൽ ഒരെണ്ണം മറ്റുള്ളവയിൽ നിന്നും വ്യത്യസ്തത പുലർത്തുന്നു. അത്‌ ഏതാണ്‌ ?
A) (i)
B) (iii)
C) (iv)
D) (ii)
 


 

18. താഴെ തന്നിട്ടുള്ളവയിൽ KSEB യുടെ ഉടമസ്ഥതയിലുള്ള വൈദ്യുത പദ്ധതി ഏത്‌ /ഏതെല്ലാം ?
(i) ശബരിഗിരി
(ii) കുറ്റ്യാടി
(iii) ഇടമലയാർ
(iv) പെരിങ്ങൽകുത്ത്‌
A) (iii)
B) ഇവയെല്ലാം
C) (i), (iv)
D) (i), (iii) & (iv)

19. കേരളത്തിലെ ശുദ്ധജല തടാകങ്ങളാണ് ചുവടെ തന്നിട്ടുള്ളത്. ഇവയിൽ വ്യത്യസ്തത പുലർത്തുന്ന തടാകം ഏതാണ്?
A) മാനാഞ്ചിറ
B) ശാസ്താംകോട്ട
C) പൂക്കോട്
D) വെള്ളായണി

20. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ആദ്യമായി പ്രതിഷേധം ഉയർത്തിയ ആൾ ?
A) മംഗൾ പാണ്ഡെ
B) ഗാന്ധിജി
C) നെഹ്റു
D) സുഭാഷ്‌ ചന്ദ്രബോസ്‌

21. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്‌.
A) അംബേദ്കർ
B) രാജാറാം മോഹൻ റോയ്‌
C) ലാലാലജ്പത്റായ്‌
D) ടാഗോർ

22. ആര്യസമാജം എന്ന സംഘടനയുടെ സ്ഥാപകൻ.
A) ബിപിൻചന്ദ്രപാൽ
B) ശ്രീനാരായണശുരു
C) ചട്ടമ്പിസ്വാമികൾ
D) സ്വാമി ദയാനന്ദ സരസ്വതി

23. ബംഗാളിനെ രണ്ടായി വിഭജിച്ച വൈസ്രോയി.
A) വെല്ലിംഗ്ടൺ പ്രഭു
B) മെക്കാളെ പ്രഭു
C) കാഴ്‌സൺ പ്രഭു
D) ജനറൽ ഡയർ

24. 'സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തെന്നെ ചെയ്യും' എന്ന പ്രസിദ്ധമായ പ്രഖ്യാപനം ആരുടെ?
A) ഭഗത്സിംഗ്
B) ബാലഗംഗാധര തിലക്
C) നാനാസാഹിബ്
D) ത്സാൻസി റാണി

25. കേരള സംസ്ഥാന രൂപീകരണം.
A) 1956 നവംബർ 1
B) 1956 ജനുവരി 1
C) 1946 നവംബർ 1
D) 1946 ജനുവരി 1

26. വയനാടൻ വനങ്ങൾ കേന്ദ്രീകരിച്ച്‌ ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോർ യുദ്ധം നടത്തിയത്‌.
A)  പാലിയത്തച്ചൻ
B) ശക്തൻ തമ്പുരാൻ
C) പഴശ്ശിരാജ
D) മാർത്താണ്ഡവർമ്മ

27. പുന്നപ്ര-വയലാർ സമരം.
A) 1906
B) 1916
C) 1936
D) 1946

28. ജാതിവ്യവസ്ഥയുടെ കാർക്കശ്യം കണ്ട്‌ 'കേരളം ഒരു ഭ്രാന്താലയം" എന്നു വിശേഷിപ്പിച്ചത്‌.
A) ചട്ടമ്പിസ്വാമികൾ
B) സ്വാമി വിവേകാനന്ദൻ
C) അയ്യങ്കാളി
D) ശ്രീരാമകൃഷ്ണ പരമഹംസൻ

29. 1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത്
A) കെ.കേളപ്പൻ
B) ടി.കെ.മാധവൻ
C) മന്നത് പത്മനാഭൻ
D) കെ.മാധവൻ നായർ

30. വാർഡു തലത്തിലുള്ള വികസന പ്രവർത്തങ്ങൾ തീരുമാനിക്കാനുള്ള വേദി
A) ലോക്സഭ   
B) രാജ്യസഭ  
C) ഗ്രാമസഭ
D) നിയമസഭ  

31. ജനാതിപത്യ ഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായിരിക്കണം എന്നു പറഞ്ഞത്
A) ജവാഹർലാൽ നെഹ്‌റു
B) ഇന്ദിരാഗാന്ധി
C) ഡോ. രാജേന്ദ്രപ്രസാദ്
D) മഹാത്മാഗാന്ധി

32. നിയമവാഴ്ച എന്നാൽ
A) എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരല്ല
B) എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ്‌
C) നിയമങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയില്ല
D) നിയമം ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രം ബാധകം

33. ഗവൺമെന്റിന്റെ പ്രവർത്തനത്തിലെ പാളിച്ചകൾ തുറന്നുകാട്ടി നല്ല രീതിയിൽ പ്രവർത്തിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്‌.
A) മത സംഘടന
B) സാമൂഹ്യ സംഘടന
C) പ്രതിപക്ഷം
D) സാംസ്കാരിക സംഘടന

34. ഇന്ത്യൻ ഭരണഘടനാ ശിൽപി.
A) ഡോ. ബി. ആർ. അംബേദ്കർ
B) സർദാർ വല്ലഭായ്‌ പട്ടേൽ
C) ഡോ. എസ്‌. രാധാകൃഷ്ണൻ
D) വി. പി. മേനോൻ

35. രണ്ട്‌ ഒളിമ്പിക്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത.
A) റാണി രാംപാൽ
B) അദിതി അശോക്‌
C) പി. വി. സിന്ധു
D) പി. ടി. ഉഷ

36. ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ  ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർ .
A)  പി. ആർ. സന്തോഷ്‌
B) പി. ആർ. ശ്രീജേഷ്‌
C) മാനുവൽ ഫ്രെഡറിക്സ്‌
D) വരുൺ കുമാർ

37. മിശ്രിത സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെടുന്ന പ്രസ്താവനയേത്?
(i) പൊതുമേഖലയ്ക്ക് പ്രാധാന്യം
(ii) സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം
A) (i) മാത്രം
B) (ii) മാത്രം
C) (i) & (ii)
D) ഇവയൊന്നുമല്ല

38. താഴെ പറയുന്നവയിൽ ഏതാണ്‌ സ്വതന്ത്ര ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളിൽപെടാത്തത്‌ ?
A) ICAR
B) ICMR
C) CISR
D) CSIR

39. ഇന്ത്യാ ഗവൺമെന്റിന്റെ 'Make in India' പോളിസിയെ സാമ്പത്തീകാസൂത്രണത്തിന്റെ ഏത്‌ ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു ?
A) വളർച്ച
B) തുല്യത
C) സ്വാശ്രയത്വം
D) ഇവയൊന്നുമല്ല

40. ഇന്ത്യ പിൻതുടരുന്ന ആസൂത്രണ മാതൃക ഏത്‌ രാജ്യത്തിന്റേതാണ്‌ ?
A) അമേരിക്ക
B) സോവിയറ്റ് യൂണിയൻ
C) ചൈന
D) ജർമ്മനി

41. രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത്‌ താഴെപറയുന്നതിൽ ഏതെല്ലാം ഭാഗങ്ങളിലാണ്‌ ?
(i) കനത്ത വ്യവസായം
(ii) വലിയ ഡാമുകളുടെ നിർമ്മാണം
(iii) ഇൻഷുറൻസ്‌
(iv)  രാജ്യസുരക്ഷ
A) (i) മാത്രം
B) (ii) മാത്രം
C) (i) & (ii)
D) മുകളിൽ ഉള്ള എല്ലാം

42. 2021 ഇന്ത്യ വികസിപ്പിച്ച അഗ്നി പ്രൈം മിസൈൽ ഏതു സംസ്ഥാനത്ത്‌ നിന്നാണ്‌ വിക്ഷേപിച്ചത്‌ ?
A) കേരളം
B)  മഹാരാഷ്ട്ര
C) ഒഡിഷ
D) തെലുങ്കാന

43. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച  കോവിഷീൽഡ്‌ വാക്സിൻ നിർമ്മിച്ച സ്ഥാപനമേത്‌ ?
A) ഗമലയ റിസർച്ച്‌ സെന്റർ
B) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
C) സെറം ഇൻസ്റ്റിറ്റ്യൂട്ട്
D) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്& ടെക്‌നോളജി

44. ഗുരു ഗോപിനാഥ്‌ രൂപം നൽകിയ നൃത്തരൂപത്തിന്റെ പേര്
A) കൂടിയാട്ടം
B) കഥകളി
C) ഓട്ടൻതുള്ളൽ
D) കേരളനടനം

45. 'എയർബാൾ' ഏത്‌ കായികയിനവുമായി ബന്ധപ്പെട്ടതാണ്‌ ?
A) വോളിബോൾ
B) ഫുട്ബോൾ
C) ഹാൻഡ്ബോൾ
D) ബാസ്‌ക്കറ്റ്ബോൾ

46. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?
A) രോഹിണി
B) ഭാസ്ക്കര 1
C) ആര്യഭട്ട
D) എഡ്യുസാറ്റ്

47. "അമ്പിളി ചിരിക്കും മാനത്ത്,  തുമ്പ ചിരിക്കും താഴത്ത്‌" ഈ വരികൾ ആരെഴുതിയതാണ്?
A) ഉള്ളൂർ
B) കുമാരനാശാൻ
C) ഒ.എൻ.വി. കുറുപ്പ്
D) കുഞ്ഞുണ്ണി

48. ജ്ഞാനപീഠം അവാർഡ് ലഭിച്ചിട്ടില്ലാത്തത് താഴെ കൊടുത്തിരിക്കുന്നവരിൽ ആർക്കാണ്?
A) എം.ടി. വാസുദേവൻ നായർ
B) വയലാർ രവിവർമ്മ
C) ജി. ശങ്കരക്കുറുപ്പ്
D) മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി

49.  2019-ലെ ദാദാസാഹിബ്‌ ഫാൽക്കേ അവാർഡ്‌ നേടിയ വ്യക്തി
A) അമിതാഭ്‌ ബച്ചൻ
B) രജനീകാന്ത്‌
C) കമലഹാസൻ
D) ലതാമങ്കേഷ്കർ

50. 2020 ലെ ടോക്യോ ഒളിമ്പിക്സിൽ രണ്ടാം സ്ഥാനം ലഭിച്ച രാജ്യം ഏത്?
A) അമേരിക്ക
B) ജപ്പാൻ
C) ചൈന
D) ബ്രിട്ടൻ

51. 2020 ലെ വയലാർ പുരസ്കാരം ജേതാവ് ആര്?
A) കെ. വി. മോഹൻ കുമാർ
B) വി. ജെ. ജയിംസ്‌
C) ഏഴാച്ചേരി രാമചന്ദ്രൻ
D) ആലങ്കോട്‌ ലീലാകൃഷ്ണൻ

 
52. 2021-ലെ കേരള സയൻസ്‌ കോൺഗ്രസ്‌ നടന്ന സ്ഥലം ഏത്‌ ?
A) കൊച്ചി
B) കോഴിക്കോട്‌
C) കണ്ണൂർ
D) തിരുവനന്തപുരം

53. സങ്കരയിനം ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രീതി താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ്‌ ?
A) വിത്തുകൾ സംയോജിപ്പിച്ച്‌
B) കാണ്ഡങ്ങൾ സംയോജിപ്പിച്ച്‌
C) പാരപരാഗണം നടത്തിയിട്ട്
D) മുകുളം ഒട്ടിച്ച്‌

54. ഭൂമിയിലെ ജലസ്രോതസ്സിൽ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം എത്ര ?
A) 2 ശതമാനത്തിൽ കുറവ്
B) 5-10 ശതമാനത്തിനിടയിൽ
C) 10-15 ശതമാനത്തിനിടയിൽ
D) 15 ശതമാനത്തിന്‌ മുകളിൽ
 
55. മുറിവുകളിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്‌ ?
A) E
B) D
C) A
D) K

56. ഡയഫ്രം എന്ന ശരീരഭാഗം ഏത്‌ അവയവവുമായി ബന്ധപ്പെട്ടതാണ്‌ ?
A) ചെവി
B) ഹൃദയം
C) ശ്വാസകോശം
D) വൃഷണം
 
57. വനംവകുപ്പിന്റെ വനശ്രീസെൽ കൈകാര്യം ചെയ്യുന്ന വിഷയം.
A) വനവിഭവങ്ങളുടെ വിപണനം
B) വനഭൂമി സംരക്ഷണം
C) വനസംരക്ഷണം
D) സ്വകാര്യവൽക്കരണം

58. കോവിഡ്‌ 19 നേരിട്ട്‌ ബാധിക്കുന്ന ശരീരഭാഗം.
A) വൃക്ക
B) ശ്വാസകോശം
C) തലച്ചോറ്‌
D) ഹൃദയം

59. ഇന്ത്യയിൽ ചായ എത്തിയത്‌ ഏത്‌ രാജ്യത്ത്‌ നിന്നാണ്‌ ?
A) അമേരിക്ക
B) ബ്രസീൽ
C) ചൈന
D) ഡെൻമാർക്ക്‌

60. അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ ഉണ്ടാകുന്ന വർണവിസ്മയമാണ്‌ മഴവില്ല് . മഴവില്ലിന്‌ കാരണമായ പ്രകാശ പ്രതിഭാസം ഏത്‌ ?
A) അപവർത്തനം
B) പ്രകീർണ്ണനം
C) വിസരണം
D) ആന്തര പ്രതിപതനം

61. പാതാർഥങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജ്ജം ഏതാണ് ?
A) താപോർജ്ജം
B) യാന്ത്രികോർജ്ജം
C) രാസോർജം
D) പ്രകാശോർജ്ജം

62. ദ്രാവകങ്ങളിലും വാതകങ്ങളിലും തന്മാത്രകളുടെ യഥാർത്ഥ സ്ഥാന മാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി ഏത് പേരിൽ അറിയപ്പെടുന്നു ?
A) ചാലനം
B) സംവഹണം
C) വിക്ഷേപണം
D) വികിരണം

63. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?
A) മാലിക് ആസിഡ്
B) ടാർടാറിക്‌ ആസിഡ്‌
C) ലാക്ടിക് ആസിഡ്  
D) അസെറ്റിക് ആസിഡ്

64. പാരക്കോൽ ഉപയോഗിച്ച ഒരാൾ വലിയൊരു പാരക്കല്ല് ഉയർത്തുന്നു . ഈ സന്ദർഭത്തിൽ ത്ഹഴേ തന്നിരിക്കുന്നതിൽ ശരിയായ ഉത്തരം കണ്ടെത്തുക ?
A) രോധത്തിനും ധാരത്തിനും ഇടയിൽ യത്നം  
B) യത്നത്തിനും ധാരത്തിനും ഇടയിൽ രോധം
C)  രോധത്തിനും യത്നത്തിനും ഇടയിൽ ധാരം
D) രോധം ,ധാരം, യത്നം  നിർണ്ണയിക്കാൻ സാധ്യമല്ല

65. പാചക വാതകമായ LPG യുടെ പ്രധാന ഘടകം ഏതാണ് ?
A) പ്രൊപെയിൻ  
B) ബ്യുട്ടയിൻ
C) മീഥെയിൻ
D) ഹെക്സയിൻ

66. “അന്താരാഷ്ട്ര പിരിയോഡിക്കൽ ടേബിൾ വർഷം” ആയി UN ആചരിച്ച വർഷം ഏതാണ്‌ ?
A) 2020
B) 2018
C) 2019
D) 2000

67. താഴെ പറയുന്നവയിൽ ഏതെല്ലാമാണ്‌ കൊതുക്‌ പരത്തുന്ന രോഗങ്ങൾ ?
i) മലേറിയ
ii) മന്ത് രോഗം
iii) സിക്കാ വൈറസ് രോഗം
A) (i) മാത്രം ശരി
B) (i) & (ii) മാത്രം ശരി
C) (i) & (iii) മാത്രം ശരി
D) (i), (ii)& (iii) ശരിയാണ്
 
68. ഇവയിൽ കൈകളുടെ ശുചിത്വകുറവ്‌ കാരണം ഉണ്ടാകുന്ന രോഗം ഏതാണ്‌ ?
A) പ്രമേഹം
B) ഡെങ്കിപനി
C) ടൈഫോയ്ഡ്‌
D) കുരങ്ങുപനി

69. വാക്സിൻ സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i) ഏതു താപനിലയിലും സൂക്ഷിക്കാൻ പറ്റും.
ii) പോളിയോ തുള്ളിമരുന്ന്‌ ഒരു തരം വാക്സിൻ ആണ്‌.
iii) എല്ലാ വാക്സിനും കുത്തിവയ്പ്പ് രൂപത്തിൽ മാത്രമാണ്‌ ലഭ്യമാകുന്നത്‌.
A) (i)& (ii)  ശരി
B) (ii) മാത്രം ശരി
C) (iii) മാത്രം ശരി
D) (i), (ii)& (iii) ശരിയാണ്‌

70. ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
A) പുകവലി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു
B) രക്തസമ്മർദ്ദം പരിശോധിക്കാൻ രക്ത സാമ്പിൾ ആവശ്യമില്ല
C) ഉപ്പ്‌ അധികം ഉള്ള ഭക്ഷണം കഴിച്ചാൽ രക്തസമ്മർദ്ദം കുറയും
D) രക്തസമ്മർദ്ദം വീട്ടിലിരുന്ന്‌ പരിശോധിക്കാം

71. പ്രമേഹത്തെകുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
A) ദിവസേന മധുരം കഴിക്കുന്നവർക്ക്‌ മാത്രമെ പ്രമേഹം ബാധിക്കുകയുള്ളു.
B) പ്രമേഹ രോഗത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയും.
C) പ്രമേഹം പരിശോധിക്കാൻ രക്തം, മൂത്രം സാമ്പിൾ ആവശ്യമില്ല.
D) ഗ്ലൂക്കോമിറ്റർ ഉപയോഗിച്ച്‌ വീട്ടിലിരുന്ന്‌ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌

72. പാലിയേറ്റിവ് പരിചരണത്തെപറ്റിയുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക .
A) തീവ്ര രോഗ ബാധിതർക്കും അവരുടെ കുടുംബത്തിന്റെയും ജീവിത ഗുണമേൻമ വർധിപ്പിക്കുന്നു
B)  പാലിയേറ്റീവ്‌ പരിചരണം ആശുപത്രികളിൽ മാത്രമാണ്‌ ലഭ്യം.
C) പാലിയേറ്റീവ്‌ പരിചരണം ലഭ്യമാവാൻ പണം അടക്കേണ്ടതാണ്‌.
D) ക്യാൻസർ രോഗികൾക്ക്‌ മാത്രമാണ്‌ പാലിയേറ്റീവ്‌ പരിചരണം ലഭിക്കുന്നത്‌.

73. ആശ്വാസകിരണം പദ്ധതി ഉപഭോക്താക്കൾ  ആരാണ്‌ ?
A) ആശാ പ്രവർത്തകർക്ക്‌
B) അങ്കണവാടി പ്രവർത്തകർക്ക്‌
C) രോഗികളെ പരിചരിക്കുന്നവർക്ക്‌
D)  തീവ്ര രോഗ ബാധിതർക്ക്‌

74. ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഡ്‌ വാക്സിൻ, കോവാക്സിൻ രണ്ടാം ഡോസ്‌ എത്ര ദിവസം കഴിഞ്ഞാണ്‌ എടുക്കുന്നത്‌ ?
A) 28 ദിവസം കഴിഞ്ഞ്‌
B) 60 ദിവസം കഴിഞ്ഞ്‌
C) 84 ദിവസം കഴിഞ്ഞ്‌
D) 14 ദിവസം കഴിഞ്ഞ്‌

75. ഇന്ത്യയിൽ ആദ്യമായി കോവിഡ്‌- 19 സ്ഥിതീകരിച്ചത്‌ ഏതു സംസ്ഥാനത്താണ്‌ ?
A) ഗുജറാത്ത്‌
B) മഹാരാഷ്ട്ര
C) കേരളം
D) തമിഴ്‌നാട്‌

76. പ്ലാസ്റ്റിക്‌ മാലിന്യം നിർമ്മാർജനം ചെയ്യുന്ന ശരിയായ രീതി ഏതാണ്‌ ?
A) കത്തിക്കുക
B) കുഴിച്ച്‌ മൂടുക
C) വലിച്ചെറിയുക
D) പുനരുപയോഗിക്കുക

77. താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ്‌ ?
A) ക്യാൻസർ
B) ക്ഷയരോഗം
C) ഹൃദയാഘാതം
D) പൊണ്ണതടി

78. ഒരുപ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ലഭ്യമല്ലാത്ത സേവനം ഏതാണ്‌ ?
A) പ്രതിരോധ കുത്തിവെപ്പ്‌
B) ഡോക്ടറുടെ സേവനം
C) സി.ടി. സ്കാൻ
D) പാലിയേറ്റീവ്‌ പരിചരണം

79. ഡെങ്കിപനി പരത്തുന്നത്‌ ഏത്‌ ജീവിയാണ്‌ ?
A) കൊതുക്‌
B) ഈച്ച
C) കുരങ്ങ്‌
D) പക്ഷികൾ

80. നവകേരളം കർമ്മപദ്ധതിയിൽ ഉർപ്പെടാത്തത്‌ തിരഞ്ഞെടുക്കുക.
A)  ഹരിതകേരളം പദ്ധതി
B) ആർദ്രം പദ്ധതി
C) പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതി
D) തൊഴിലുറപ്പ്‌ പദ്ധതി

81. 101  X 99 =
A) 99
B) 9999
C) 909
D) 9901

82. ഒരാളുടെ 8 ദിവസത്തെ ആകെ വരുമാനം 4880  രൂപയാണ് . എങ്കിൽ അയാളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം എത്ര രൂപയായിരിക്കും?
A) 600
B) 601
C) 610
D) 60885. 4 :19  :: 7 : _____________
A) 19
B) 20
C) 22
D) 29

86. 3,5,15  എന്നീ സംഖ്യകളുടെ ലസാഗു .
A) 3
B) 5
C) 15
D) 45

87. 1,2,3,5,8,.............എന്ന സംഖ്യാ ശ്രേണിയിലെ അടുത്ത പദം ഏത്  ?
A) 10
B) 11
C) 12
D) 13

88. 45  -12  X 24  ÷ 8 +6 =
A) 15
B) 3
C) 105
D) 294

89. 4 വര്ഷം മുൻപ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങായിരുന്നു . അച്ഛന് ഇപ്പോൾ 52  വയസ്സുണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര  ?
A) 48
B) 14
C) 16
D) 20

90.13,17,19,21,23  ഇവയിൽ കൂട്ടത്തിൽ പെടാത്ത സംഖ്യ ഏത് ?
A)23
B) 21
C) 19
D) 13

91. താഴെപറയുന്നവയിൽ ജൈവീക കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് .
A) ഗപ്പി
B) ഗമ്പൂസിയ
C) മാനത്തു കണ്ണി
D) മുകളിൽ പറഞ്ഞതെല്ലാം

92. ലോക ടോയ്ലറ്റ് ദിനം എന്ന് ?
A) ഒക്‌ടോബർ 10
B) നവംബർ 9
C) നവംബർ 19
D) ജൂൺ 5

93. സ്ക്രബ്ബ്‌ ടൈഫസ് രോഗത്തിന് പ്രത്യേകമായുള്ള ലബോറട്ടറി പരിശോധന
A) വീൽഫെലിക്കസ്‌ ടെസ്റ്റ്‌
B) വെസ്റ്റേൺ ബ്ലോട്ട്‌
C) വൈഡൽ ടെസ്റ്റ്‌
D) മാന്റോ ടെസ്റ്റ്

94. സുസ്ഥിര വികസന ലക്ഷ്യപ്രകാരം 2030 ഓടെ ഇന്ത്യയിൽ നിന്നും നിവാരണം ചെയ്യേണ്ട പ്രാണിജന്യ രോഗങ്ങൾ ഏതെല്ലാം ?
A) കുരങ്ങുപനി , സിക്ക , ഡെങ്കിപ്പനി
B) മലമ്പനി , മന്തുരോഗം , കരിമ്പനി
C) ചിക്കുൻ ഗുനിയ , മഞ്ഞപ്പനി , സ്ക്രബ്ബ്‌ ടൈഫസ്
D) ജപ്പാൻ ജ്വരം , സിക്ക , മന്തുരോഗം

95. ഈച്ചയുടെ ജീവിത ചക്രം   
A) മുട്ട , പ്യുപ്പ , ലാർവ , മുതിർന്ന ഈച്ച
B) ലാർവ, പ്യുപ്പ, മുട്ട, മുതിർന്ന ഈച്ച
C)  മുട്ട , ലാർവ, പ്യുപ്പ, മുതിർന്ന ഈച്ച
D) മുകളിൽ പറഞ്ഞതൊന്നുമല്ല

96. ലോക കൊതുകു ദിനം
A) ആഗസ്റ്റ് 20
B) ആഗസ്റ്റ് 28
C) ഒക്‌ടോബർ 20
D) മെയ് 1

97. സാന്റ്ഫ്‌ളൈ പരത്തുന്ന രോഗം
A) കല - അസർ
B) ഓറിയന്റൽ സോർ
C) സാന്റ്ഫ്‌ളൈ ഫീവർ
D) മുകളിൽ പറഞ്ഞതെല്ലാം

98. മലമ്പനി രോഗാണുക്കൾ ഏത് അവയവത്തെ ബാധിക്കുന്നു ?
A) കരൾ
B) ലസികവ്യൂഹം
C) കണ്ണ്
D) ശ്വസനവ്യൂഹം

99. കോളറ ബാധയുണ്ടാക്കുന്ന രോഗാണു .
A) ഷിഗെല്ല
B) എസ്ചെറീഷ്യ കോളെ
C) സാൽമൊണല്ല
D) വിബ്രിയോ കോളറ

100. താഴെപറയുന്നതിൽ  പകൽ സമയം കടിക്കുന്ന കൊതുക് .
A) ക്യൂലക്സ്‌
B) മാൻസോണിയ
C) ഈഡിസ്
D) അനോഫിലീസ്‌ 

 

Previous Post Next Post