Supervisor (ICDS) (Up to SSLC Level- Main Exam) - Question and Answer Key

Name of Post: Supervisor (ICDS) (Up to SSLC Level- Main Exam)

Department: Women and Child Development

Cat.No: 311/2019

 Date of Test: 24.12.2021

Question Code: 135/2021 

 

1. 'ഏറാൾനാട്‌ ഉടൈയവർ' എന്ന ജൂതശാസനത്തിൽ പരാമർശിച്ചു കാണുന്ന നാടുവാഴികൾ ആരായിരുന്നു ?
(A) കോലത്തിരിമാർ
(B) ചേര രാജാക്കൻമാർ
(C) സാമൂതിരിമാർ
(D) ശക്തൻ തമ്പുരാൻ

2. താഴെ നൽകിയിരിക്കുന്നവയിൽ പണ്ഡിറ്റ്‌ കറുപ്പൻ സ്ഥാപിച്ച സംഘടനകൾ ഏതൊക്കെയാണ്‌ ?
i) സുധർമ്മ സൂരോദയം സഭ
ii) ജ്ഞാനോദയം സഭ
iii) സ്വതന്ത്ര സാഹോദര്യ സഭ
iv) ഷൺമുഖവിലാസം സഭ
(A) (ii) ഉം (ii) ഉം മാത്രം
(B) മുകളിൽ പറഞ്ഞവ എല്ലാം (i,ii,iii & iv)
(C) (i) ഉം (ii) ഉം മാത്രം
(D) (i) ഉം (ii) ഉം (iv) ഉം മാത്രം

3. ഒളിമ്പിക്സ്‌ ഹോക്കി ചരിത്രത്തിൽ ഇന്ത്യയ്ക്ക്‌ കിട്ടിയിട്ടുള്ള മെഡലുകൾ എത്ര ?
(A) 8 സ്വർണ്ണം 1 വെള്ളി 3 വെങ്കലം
(B) 8 സ്വർണ്ണം 2 വെള്ളി 3 വെങ്കലം
(C) 8 സ്വർണ്ണം 2 വെള്ളി 2 വെങ്കലം
(D) 8 സ്വർണ്ണം 3 വെങ്കലം


 

5. നെപ്പോളിയനുമായി ബന്ധപ്പെട്ട്‌, താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത്‌ ഏത്‌ ?
(i) സാമ്പത്തിക തലത്തിൽ ബ്രിട്ടനെതിരായി യൂറോപ്പിനെ അണിനിരത്തുകയെന്ന പരിപാടിയായ കോണ്ടിനെന്റൽ വ്യവസ്ഥ നടപ്പിലാക്കി.
(ii) ഫ്രാൻസിൽ ഒരു നിയമസംഹിത നടപ്പിലാക്കി
(iii) ഓർഡേഴ്‌സ്‌ ഇൻ കൗൺസിൽ എന്ന പ്രഖ്യാപനം നടത്തി.
(A) (i) ഉം (iii) ഉം മാത്രം
(B) (ii) ഉം (iii) ഉം മാത്രം
(C) എല്ലാം ശരിയാണ്
(D) (i) ഉം (ii) ഉം മാത്രം

6. ആരാണ്‌ സാമ്പ്രദായിക ഭൂമിശാസ്ത്ര പഠനം തുടക്കം കുറിച്ചത്‌ ?
(A) കാൾ റിറ്റർ
(B) അലക്സാണ്ടർ ഹംബോൾട്ട്‌
(C) ലാപ്ലയ്സ്‌
(D) എഡ്വിൻ ഹമ്പിൾ

7. ഉത്തരായനരേഖ കടന്നു പോകാത്ത സംസ്ഥാനം.
(A) രാജസ്ഥാൻ
(B) ഛത്തീസ്ഗഡ്‌
(C) ഒറീസ
(D) ത്രിപുര

8. അഗ്നിപർവ്വത സ്ഫോടനത്തിലൂടെ രൂപപ്പെടുന്ന ശിലയേത്‌ ?
(A) ആഗ്നേയ ശില
(B) അവസാദ ശില
(C) കായാന്തരിത ശില
(D) ഇവയിൽ ഏതുമല്ല

9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല്‌ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം.
(A) ആന്ധ്രാപ്രദേശ്‌
(B) ഉത്തർപ്രദേശ്‌
(C) പശ്ചിമബംഗാൾ
(D) ഹരിയാന

10. COP 26 UN കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‌ ആതിഥേയത്വം വഹിച്ച രാജ്യമേത്‌ ?
(A) യു. കെ
(B) ഇന്ത്യ
(C) ചൈന
(D) ബ്രസീൽ

11. കാർഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്
(A) ഐ. ഡി.എഫ്‌. സി.
(B) ഐ. ഡി. ബി. ഐ
(C) മുദ്രബാങ്ക്‌
(D) നബാർഡ്‌

12. കേന്ദ്ര ആസൂത്രണ കമ്മീഷൻ പകരം നിലവിൽ വന്ന നീതി ആയോഗ്‌ ആരംഭിച്ചത്‌.
(A) 2014
(B) 2015
(C) 2019
(D) 2016

13. ഇന്ത്യ പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത്‌ ഏത്‌ ഗവൺമെന്റിന്റെ കാലത്താണ്‌ ?
(A) നരസിംഹറാവു
(B) രാജീവ്ഗാന്ധി
(C) ലാലുപ്രസാദ്‌ യാദവ്‌
(D) വാജ്പേയ്‌

14. സ്വതന്ത്ര ഇന്ത്യയുടെ 'പ്ലാൻഹോളിഡേ' യുടെ കാലഘട്ടം.
(A) 1966 - 1969
(B) 1978 - 1980
(C) 1984 - 1987
(D) 1993 - 1995

15. SBI യുടെ ഓൺലൈൻ മൊബൈൽ ആപ്പിക്കേഷൻ ആയ YONO യുടെ ബ്രാൻഡ്‌ അംബാസ്സിഡർ ആര്‌ ?
(A) സൈന നെഹ്വാൾ
(B) P.V. സിന്ധു
(C) ഹിമ ബർമൻ
(D) ശ്രീജേഷ്‌

16. രാജ്യസഭാ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്‌ ?
(A) 5 വർഷം
(B) 6 വർഷം
(C) 2 വർഷം
(D) 3 വർഷം

17. കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആരാണ്‌ ?
(A) ജോസഫൈൻ
(B) ജസ്റ്റിസ് ശ്രീദേവി
(C) ജസ്റ്റിസ്‌ ഫാത്തിമ ബീവി
(D) പി. സതീദേവി

18. ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരാണ്‌ ?
(A) ഡോ. ബി. ആർ. അംബേദ്കർ
(B) മോത്തിലാൽ നെഹ്റു
(C) ഡോ. രാജേന്ദ്ര പ്രസാദ്‌
(D) ജവഹർലാൽ നെഹ്റു

19. താഴെ പറയുന്നതിൽ മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത്‌ ഏതാണ്‌ ?
(A) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
(B) ഭരണഘടനാ പരിഹാരങ്ങൾക്കായുള്ള അവകാശം
(C) ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം
(D) സ്വത്തവകാശം

20. കേരള സർവീസ്‌ റൂൾസ്‌ കേരള നിയമസഭ പാസാക്കിയത്‌ ഭരണഘടനയിലെ ഏത്‌ വകുപ്പ്‌ പ്രകാരമാണ്‌ ?
(A) ആർട്ടിക്കിൾ 309
(B) ആർട്ടിക്കിൾ 356
(C)  ആർട്ടിക്കിൾ 326
(D) ആർട്ടിക്കിൾ 32

21. ഇന്ത്യയിലെ ആദ്യ വിദേശകാര്യവകുപ്പ്‌ മന്ത്രി ആരാണ്‌ ?
(A) കെ. പി. എസ്‌. മേനോൻ
(B) ലാൽ ബഹദൂർ ശാസ്ത്രി
(C) ജവഹർലാൽ നെഹ്റു
(D) ഗുൽസാരിലാൽ നന്ദ

22. കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത്‌ ആരാണ്‌ ?
(A) പ്രസിഡന്റ്‌
(B) പ്രധാനമന്ത്രി
(C) ഗവർണർ
(D) ചീഫ്‌ സെക്രട്ടറി

23. താഴെ പറയുന്നതിൽ രാജ്യസഭാ അദ്ധ്യക്ഷൻ ആരാണ്‌ ?
(A) ഉപരാഷ്ട്രപതി
(B) സ്പീക്കർ
(C) രാഷ്ട്രപതി
(D) ഡെപ്യൂട്ടി സ്പീക്കർ

24. കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിനെ നിയമിക്കുന്നത്‌ ആരാണ്‌ ?
(A) ഗവർണർ
(B) പ്രസിഡന്റ്‌
(C) സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌
(D) മുഖ്യമന്ത്രി

25. കഥകളിക്കാലംബമായിരിക്കുന്ന സാഹിത്യരൂപത്തിന്റെ പേര്‌ ?
(A) രാമനാട്ടം
(B) കൃഷ്ണനാട്ടം
(C) ആട്ടക്കഥ
(D) രാമചരിതം

26. പാരലിമ്പിക്സിൽ രണ്ട്‌ മെഡൽ നേടുന്ന ആദ്യ ഇന്ത്യാക്കാരി.
(A) സൈന നെഹ്വാൾ
(B) അവനി ലേഖറ
(C) സാക്ഷി മാലിക്‌
(D) മേരി കോം

27. ഡി. വിനയചന്ദ്രന്റേതല്ലാത്ത കൃതി ഏത്‌ ?
(A) വീട്ടിലേക്കുള്ള വഴി
(B) പൊടിച്ചി
(C) കിരാത വൃത്തം
(D) ചിറപ്പ്‌

28. വർക്കലയിൽ ശ്രീനാരായണഗുരുകുലം സ്ഥാപിച്ചതാര്‌ ?
(A) ചട്ടമ്പി സ്വാമികൾ
(B) നിത്യചൈതന്യയതി
(C) നടരാജ ഗുരു
(D) സ്വാമി മംഗളാനന്ദ

29. അന്താരാഷ്ട്ര തലത്തിൽ നടന്ന ആദ്യത്തെ Day-Night ടെസ്റ്റ്‌ ക്രിക്കറ്റ്‌ മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു ?
(A) ആസ്‌ട്രേലിയ -- ഇംഗ്ലണ്ട്‌
(B) ആസ്‌ട്രേലിയ -- ഇന്ത്യ
(C) ആസ്‌ട്രേലിയ -- സൗത്ത്‌ ആഫ്രിക്ക
(D)ആസ്‌ട്രേലിയ -- ന്യൂസിലന്റ്‌

30. ഒപ്റ്റിക്കൽ ഡിസ്ക് വിഭാഗത്തിൽ പെടാത്തത്‌ ഏത്‌ ?
(A) സിഡി
(B) ഡിവിഡി
(C) ഹാർഡ്‌ ഡിസ്ക്
(D) ബ്ലൂ റേ ഡിസ്ക്

31. നിബിൾ (Nibble) എന്നത്‌.
(A) 4 ബിറ്റ്‌
(B) 8 ബിറ്റ്‌
(C) 12 ബിറ്റ്‌
(D)16 ബിറ്റ്‌

32. ഒരു കെട്ടിടത്തിന്റേയോ, ഓഫീസിന്റേയോ ഉള്ളിലുള്ള കമ്പ്യൂട്ടറുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ് വർക്കാണ്?
(A) PAN
(B) LAN
(C) WAN
(D) MAN

33. സർക്കാർ ജീവനക്കാരുടെ ശബള, സേവന വിവരങ്ങൾ ഉൾപ്പെടുന്ന ആപ്പിക്കേഷൻ ആണ്‌
(A) സഞ്ചയ
(B) സേവന
(C) സ്പാർക്ക്
(D) സമഗ്ര

34. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സണെ താഴെ പറയുന്ന ഏതു സാഹചര്യങ്ങളിലാണ്‌ കേന്ദ്ര സർക്കാറിന്‌ നീക്കം ചെയ്യുവാൻ സാധിക്കുക ?
(i) ചുമതലകൾ നിർവ്വഹിക്കുവാൻ വിസമ്മതിക്കുന്ന സാഹചര്യങ്ങളിൽ
(ii) ചുമതലകൾ നിർവ്വഹിക്കുവാൻ പ്രാപ്തിയില്ലാത്ത സാഹചര്യത്തിൽ
(iii) അവിമുക്ത നിർദ്ധനനാകുന്ന സാഹചര്യത്തിൽ
(iv) കമ്മീഷന്റെ ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുക്കാതെയിരുന്നാൽ
(A)  (i) മുതൽ (iv) വരെയുള്ള സാഹചര്യങ്ങളിൽ
(B) (i), (ii), (iv) സാഹചര്യങ്ങളിൽ മാത്രം
(C) (i), (ii), (iii) സാഹചര്യങ്ങളിൽ മാത്രം
(D) (i), (ii), (iv) സാഹചര്യങ്ങളിൽ മാത്രം

35. താഴെ പറയുന്നവയിൽ ഏതെല്ലാമാണ്‌ 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമ പ്രകാരം പൂർണ്ണമായും മനുഷ്യാവകാശത്തിന്റെ നിർവ്വചന പരിധിയിൽ വരുന്നവ.
(i) ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന എല്ലാ അവകാശങ്ങളും
(ii) ഇന്ത്യൻ ഭരണഘടനയിലും മറ്റു ഇന്ത്യൻ നിയമങ്ങളിലും പരാമർശിച്ചിട്ടുള്ള അവകാശങ്ങൾ മാത്രം
(iii) ഇന്ത്യൻ ഭരണഘടനയിൽ ഇല്ലാത്തതും, അന്താരാഷ്ട്ര ഉടമ്പടികളിൽ പരാമർശിച്ചിട്ടുമുള്ള അവകാശങ്ങൾ
(iv) മേൽപറഞ്ഞ മൂന്നു സൂചനകളും അപൂർണ്ണമാണ്‌.
(A)  (i), (iii) സൂചനകൾ
(B)  സൂചന (iv)
(C) സൂചന (ii)
(D) സൂചന (iii)

36. 1989 ലെ പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമ പ്രകാരം 'അതിക്രമം' എന്നതുകൊണ്ടർത്ഥമാക്കുന്നത്‌ എന്താണ്‌ ?
(A) നിയമത്തിലെ വകുപ്പ്‌ 3 നിഷ്കർഷിക്കുന്ന കുറ്റങ്ങൾ.
(B) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കുറ്റങ്ങൾ മാത്രം.
(C) നിയമത്തിലെ 3, 14 വകുപ്പുകൾ നിഷ്കർഷിക്കുന്ന കുറ്റങ്ങൾ.
(D) പട്ടിക ജാതി -ഗോത്ര വിഭാഗങ്ങൾക്കെതിരെയുള്ള എല്ലാ അക്രമങ്ങളും.

37. വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നിയമനിർമ്മാണത്തിനുള്ള പിൻബലം താഴെ പറയുന്നവയിൽ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് കാണാൻ സാധിക്കുക ?
(A) അനുച്ഛേദം 41
(B) അനുച്ഛേദം 4 മുതൽ 7 വരെ
(C) അനുച്ഛേദം 25
(D) മേൽ സൂചനകൾ തെറ്റാണ്‌

38. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷൻ.
(A) ജസ്റ്റിസ്‌ അശോക്‌ ബാൻ
(B) ജസ്റ്റിസ്‌ ആർ. കെ. അഗർവാൾ
(C) ജസ്റ്റിസ് ദീപശർമ്മ
(D) ജസ്റ്റിസ്‌ അരുൺ കുമാർ മിശ്ര

39. താഴെ നൽകിയിട്ടുള്ളവയിൽ പ്രീ-സ്‌ക്കൂൾ ശിശു പ്രകൃതത്തിന്റെ സവിശേഷതയല്ലാത്തത്‌.
(A) അനുകരണശീലം
(B) ചലനാത്മകമായ സ്വഭാവം
(C) ഞാൻ, എന്റേത്‌ എന്ന ഭാവം
(D) ശ്രദ്ധാദൈർഘ്യം കൂടുതൽ

40. താളാത്മകമായി ശബ്ദമുണ്ടാക്കാനും ശരീരാവയവങ്ങൾ യഥേഷ്ടം ചലിപ്പിക്കാനും കഴിയുന്നതിനായി പ്രീ-പ്രൈമറി പഠിതാക്കൾക്ക്‌ നൽകാവുന്ന ഒരു പ്രവർത്തനം.
(A) പഴം കഷണങ്ങളാക്കൽ
(B) അഭിനയഗാനം
(C) പാറ്റേണുകളിലൂടെ വര
(D) കടലാസ്‌ വലിയ കഷണങ്ങളായി കീറുക

41. നട്ടെല്ലിന്‌ പരിക്കേറ്റയാളിനെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുമ്പോൾ അവലംബിക്കാവുന്ന രീതി.
(A) പരിക്കേറ്റ ഭാഗം അനങ്ങാത്ത വിധം കമഴ്ത്തി കിടത്തി.
(B) പരിക്കേറ്റ ഭാഗം അനങ്ങാത്ത വിധം മലർത്തി കിടത്തി
(C) പ്രഥമശുശ്രൂഷകന്റെ തോളിൽ കിടത്തി.
(D) കസേരയിൽ നേരെ ഇരുത്തി.

42. 'മിക്കപ്പോഴും കൂട്ടത്തിൽ നിന്ന്‌ പിൻവാങ്ങി ഒറ്റപ്പെട്ട കളി പ്രവർത്തനങ്ങളിൽ ഏർപ്പെടുക'. എന്തിന്റെ ലക്ഷണമായേക്കാം ?
(A) കേൾവിത്തകരാറ്‌
(B) കാഴ്ചത്തകരാറ്‌
(C) സംസാര വൈകല്യം
(D) ഓട്ടിസം
 
43. 1834-ൽ തിരുവനന്തപുരത്ത്‌ ഇംഗ്ലീഷ്‌ സ്‌ക്കൂൾ ആരംഭിച്ച തിരുവിതാംകൂർ മഹാരാജാവ്‌.
(A) മാർത്താണ്ഡവർമ്മ
(B) ആയില്യം തിരുനാൾ
(C) സ്വാതിതിരുനാൾ
(D) ചിത്തിര തിരുനാൾ

44 . റവന്യൂ ജില്ലാതലത്തിൽ വിദ്യാഭ്യാസ പരിശീലന ഗവേഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സർക്കാർ സ്ഥാപനം.
(A) SCERT
(B) SIET
(C) SIEMAT
(D) DIET

45. 'കുഞ്ഞുങ്ങളെ സംബന്ധിച്ച്‌ പ്രവൃത്തിയും കളിയും തമ്മിൽ വ്യത്യാസമില്ല. കുഞ്ഞിനെ സംബന്ധിച്ച്‌ എന്തും കളിയാണ്‌.' - പ്രീ-സ്ക്കൂൾ വിദ്യാഭ്യാസത്തിന്‌ ദിശാബോധം നൽകുന്ന ഈ വാക്കുകൾ ആരുടേതാണ്‌ ?
(A) ടാഗോർ
(B) നെഹ്റു
(C) ഗാന്ധിജി
(D) ജിദ്ദു കൃഷ്ണമൂർത്തി

46. ആറു വയസ്സിന്‌ താഴെയുള്ള കുട്ടികൾക്ക്‌ ശൈശവാരംഭത്തിൽ തന്നെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനാ ആർട്ടിക്കിൾ.
(A) 21.A
(B)  45
(C) 51.A
(D) 43

47. ദേശീയ ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത്‌.
(A) 2002
(B) 2005
(C) 2012
(D) 2007

48. 'മംഗോളിസ' ത്തിനു കാരണം.
(A) കരൾ രോഗങ്ങൾ
(B) തൂക്ക കുറവ്‌
(C) അണുബാധ
(D) ക്രോമസോം തകരാറുകൾ

49. നവജാത ശിശുവിൽ നിന്ന്‌ അമ്മയിലേക്ക്‌ കലരുന്ന ഡീ ആന്റിജനെ നശിപ്പിക്കാൻ രക്ത പൊരുത്തക്കേടുള്ള അമ്മമാർക്ക്‌ ആദ്യപ്രസവം കഴിഞ്ഞയുടനെ നൽകുന്ന കുത്തിവെപ്പ്‌.
(A) ആന്റി ഡി ഗാമ ഗ്ലോബുലിൻ
(B) ഹെപ്പറ്റൈറ്റിസ്‌ ബി വാക്സിൻ
(C) റോട്ടാ വൈറസ്‌ വാക്സിൻ
(D) കോവാക്സിൻ

50. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ബഹുതര വൈകല്യം എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടിയുള്ള നിയമം.
(A) പി. ഡബ്ലിയു. ഡി. ആക്ട്‌ 1995
(B) മെന്റൽ ഹെൽത്ത്‌ ആക്ട്‌ 1987
(C) നാഷണൽ ട്രസ്റ്റ്‌ ആക്ട്‌ 1999
(D) ഇവയൊന്നുമല്ല

51. 'കിന്റർ ഗാർട്ടൻ' സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ്‌.
(A) ഹെൻറിച്ച് പെസ്റ്റലോസി
(B)  ജോൺ ഡ്യൂയി
(C) മറിയ മോണ്ടിസ്സോറി
(D) ഫ്രഡറിക്‌ ഫ്രോബൽ

52. ശിശുവിന്റെ ബുദ്ധിവികാസ പ്രക്രിയയിൽ തനതായി സാമൂഹിക സാംസ്കാരിക അന്തരീക്ഷം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച്‌ നിരീക്ഷിച്ചത്‌.
(A) സിഗ്മണ്ട്‌ ഫ്രോയ്ഡ്‌
(B) ലവ്‌ വിഗോഡ്സ്കി
(C) ഗാഡ്‌നർ
(D) ബ്രൂണർ

53. സാധാരണയായി മൂന്ന്‌ വയസ്സ്‌ പ്രായമാകുമ്പോഴേക്ക്‌ തലച്ചോറിന്റെ വികാസത്തിന്റെ ഏകദേശ ശതമാനം.
(A)18%
(B) 48%
(C) 49%
(D) 80%

54. ഇന്ത്യയിൽ സംയോജിത ശിശുവികസന പദ്ധതി നടപ്പിലാക്കിയ വർഷം.
(A) 1957
(B) 1995
(C) 1975
(D) 1985

55. 'ടെറ്റനസ്‌ ' ബാധിക്കുന്ന ശരീര ഭാഗം.
(A) ചെറുകുടൽ
(B) ശ്വാസകോശം
(C) രക്തധമനികൾ
(D) പേശികൾ

56. 'ജോ ബൗൾബി' താഴെ കൊടുത്തിട്ടുള്ള ഏതു മേഖലയിലെ സംഭാവനകൾ കൊണ്ടാണ്‌ ശ്രദ്ധേയനായത്‌ ?
(A) ശിശുവിന്റെ ശാരീരിക വളർച്ച.
(B) നവജാതശിശുവും മാതാവും തമ്മിലുള്ള ആദ്യ ആത്മ ബന്ധത്തെക്കുറിച്ചും അതിന്റെ വികാസ പരിണാമങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾ.
(C) ശിശുവിന്റെ ബുദ്ധി വികാസ ഘട്ടങ്ങൾ.
(D) ബുദ്ധിയുടെ ബഹുമുഖത്വം

57. പ്രതിരോധ ഔഷധ ചികിത്സ (Prophylaxis) എന്ന നിലയിൽ പ്രീ-സ്ക്കൂൾ പ്രായത്തിലുള്ള കുട്ടിക്ക്‌ ഉറപ്പാക്കേണ്ടത്‌.
(A) വിറ്റാമിൻ എ, അയൺ ഗുളികകൾ
(B) പാരാസെറ്റാമോൾ ഗുളികകൾ
(C) ക്ലിനിഫിക്സ്‌
(D) കോൺകോർ

58. 'കോക്ലിയാർ ഇംപ്ലാന്റ്‌ ' - എന്നത്‌ ഏതു പരിമിതി മറികടക്കാൻ സ്വീകരിക്കുന്ന ചികിത്സാ രീതിയാണ്‌ ?
(A) കാഴ്ചക്കുള്ള പരിമിതി
(B) ചലന പരിമിതി
(C) ബുദ്ധി പരിമിതി
(D) ശ്രവണ പരിമിതി

59. ജീൻ പിയാഷെയുടെ വികാസഘട്ട സിദ്ധാന്തമനുസരിച്ച്‌ പ്രീ-പ്രൈമറി കുട്ടി ഏതു വികാസഘട്ടത്തിലാണുള്ളത്‌ ?
(A) മൂർത്ത മനോവ്യാപാരഘട്ടം
(B) ഇന്ദ്രിയ ചാലകഘട്ടം
(C)  പ്രാഗ്‌ മനോവ്യാപാരഘട്ടം
(D) ഔപചാരിക മനോ വ്യാപാരഘട്ടം

60. ആധുനിക കാലത്തിനനുയോജ്യം ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം (Inclusive Education) ആണെന്ന അഭിപ്രായത്തിന്റെ യുക്തി താഴെ തന്നിട്ടുള്ളവയിൽ ഏതിലാണ്‌ ഏറ്റവും നന്നായിട്ടുള്ളത്‌ ?
(A) കണ്ടു പഠിക്കാൻ അവസരമുണ്ട്‌
(B) മൂല്യനിർണ്ണയത്തിനുള്ള സൗകര്യം
(C) പഠിതാക്കെളെല്ലാം ഒരേ നിലവാരത്തിലെത്തും
(D) 'സാമൂഹീകരണം' എന്ന ലക്ഷ്യം നേടാൻ സഹായകം

61.'ഡിസ്ഗ്രാഫിയ' എന്തിനെ സൂചിപ്പിക്കുന്നു ?
(A) സൂക്ഷ്മവും തുടർച്ചയുമായ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത അവസ്ഥ
(B) ഗണിതാശയങ്ങൾ പഠിക്കുന്നതിലുള്ള വൈകല്യം
(C) എഴുതുന്നതുമായി ബന്ധപ്പെട്ട വൈകല്യം
(D) വായനയിലുള്ള വൈകല്യം

62. Emotional Intelligence (ഇമോഷണൽ ഇന്റലിജൻസ്‌) (1995) - എന്ന പ്രശസ്ത കൃതിയുടെ കർത്താവ്‌.
(A) ഡാനിയൽ ഗോൾമാൻ
(B) പീറ്റർ സലോവ
(C) ആൽഫ്രഡ്‌ ബിനെ
(D) ചാൾസ്‌ സ്‌പിയർമാൻ

63. 'ചതുരവും അധിക ചിഹ്നവും വരക്കുന്നു. രണ്ടു മുതൽ നാലുവരെ അവയവങ്ങളോടു കൂടിയ മനുഷ്യനെ വരക്കുന്നു'- ഇത്‌ താഴെ തന്നിരിക്കുന്നവയിൽ, പഠിതാവിന്റെ ഏതു വികാസവുമായി ബന്ധപ്പെടുത്താം ?
(A) സാമൂഹികപര വികാസം
(B) ഭാഷാപരമായ വികാസം
(C) സൂക്ഷ്മ പേശീ വികാസം
(D) സ്ഥൂല പേശീ വികാസം

64. 'വ്യക്തിത്വ'വുമായി ബന്ധപ്പെട്ട 'ട്രെയിറ്റ്‌ തിയറി'  മുന്നോട്ടു വെച്ചത്‌.
(A) ആൽപോർട്ട്‌
(B) ഫ്രോയിഡ്‌
(C) അഡ്ലർ
(D) കാൾയുങ്ങ്‌

65. 'നെക്റ്റലോപ്പിയ' (നിശാന്ധത), പ്രധാനമായും ഏത്‌ വിറ്റാമിന്റെ അപര്യാപ്തത മൂലമാണ്‌ ഉണ്ടാകുക ?
(A) വൈറ്റമിൻ. ഡി
(B) വൈറ്റമിൻ. എ
(C) വൈറ്റമിൻ. സി
(D) വൈറ്റമിൻ. കെ

66. താഴെ തന്നിട്ടുള്ളവയിൽ 'ആത്മബുദ്ധിമാന'വുമായി ബന്ധമുള്ളത്‌.
(A) സന്ദർഭാനുസരണം സ്വാഭാവികമായും അയവോടെയും പ്രതികരിക്കാനുള്ള കഴിവ്‌
(B) കായിക മത്സരം നൃത്തം എന്നിവയിലെ മികവ്‌
(C) മാപ്പുകൾ നിർമ്മിക്കാനുള്ള കഴിവ്‌
(D) താളവും ഈണവും കണ്ടെത്തൽ

67. 'ലോക ഭിന്നശേഷി ദിന'മായി ആചരിക്കുന്നത്‌.
(A) ഒക്ടോബർ 3
(B) നവംബർ 3
(C) ഡിസംബർ 3
(D) ജനുവരി 3

68. ഐക്യരാഷ്ട്ര സഭ പോഷകാഹാര ദശകമായി ആചരിക്കുന്നത്‌.
(A) 2015-2024
(B) 2012-2021
(C) 2014-2024
(D) 2016-2025

69. 'സുകന്യ സമൃദ്ധി യോജന' യുമായി പൊരുത്തപ്പെടുന്നത്‌ താഴെ നൽകിയിട്ടുള്ളതിൽ ഏതു പ്രസ്താവനയാണ്‌ ?
(A) വിദ്യാസമ്പന്നരായ യുവതീയുവാക്കൾക്ക്‌ സ്വയംതൊഴിൽ നൽകുന്നതിനായുള്ള പദ്ധതി.
(B) പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്ത്വം ഉറപ്പാക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതി.
(C) സ്ത്രീ ശാക്തീകരണം, ദാരിദ്ര നിർമ്മാർജ്ജനം എന്നിവക്കായുള്ള പദ്ധതി.
(D) ഗ്രാമീണ വനിതകളിൽ സമ്പാദ്യശീലം വളർത്താനുള്ള പദ്ധതി.

70. മെലാനിന്റെ അഭാവം മൂലം ത്വക്കിന്‌ ഉണ്ടാകുന്ന രോഗം.
(A) ആൽബിനിസം
(B) ക്വാഷിയോർക്കർ
(C) മരാസ്മസ്‌
(D) സേബം

71. '10+2' എന്ന സ്‌ക്കൂൾ ഘടനയ്ക്കു പകരമായി '5+3+3+4' എന്ന ഘടനാ പരിഷ്കാരം നിർദ്ദേശിച്ചത്‌.
(A) എൻ. സി. എഫ്‌. 2015
(B) ദേശീയ വിദ്യാഭ്യാസ നയം 2020
(C) കോത്താരി കമ്മീഷൻ
(D) മുതലിയാർ കമ്മീഷൻ

72. 'മനുഷ്യനിലുള്ള പൂർണ്ണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം". എന്നഭിപ്രായപ്പെട്ടത്‌.
(A) കൊമിനിയസ്സ്‌
(B) മഹാത്മാഗാന്ധി
(C) പ്ലേറ്റോ
(D) സ്വാമി വിവേകാനന്ദൻ

73. കേരള സർക്കാർ നിയന്ത്രണത്തിലുള്ള 'അമ്മത്തൊട്ടിൽ' പദ്ധതിയുടെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നത്‌.
(A) ആദിവാസി വിഭാഗങ്ങൾക്ക്‌ പോഷകാഹാരം നൽകൽ
(B) കൃഷി, ജല സംരക്ഷണം
(C) അനാഥരായ നവജാത ശിശുക്കളെ ഏറ്റെടുക്കൽ
(D) ഗർഭിണികൾക്ക്‌ പോഷകാഹാരം

74. പഠനനേട്ടം (Leraning outcome) ന്റെ സവിശേഷതയല്ലാത്തത്‌ ?
(A) നിരീക്ഷണ വിധേയം
(B) അളക്കാൻ കഴിയുന്നത്‌
(C) ഹ്രസ്വമോ ദീർഘമോ ആയ കാലയളവിൽ നേടാൻ കഴിയാത്തത്‌
(D) പഠിതാവ്‌ ആർജ്ജിക്കേണ്ടതിനെ ഉൾക്കൊള്ളുന്നത്‌

75. കുട്ടികളെ ദത്തെടുക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ, ദത്തെടുക്കപ്പെടുന്ന കുട്ടിയും ദത്തെടുക്കാനാഗ്രഹിക്കുന്ന മാതാപിതാക്കളിൽ ഒരാളും തമ്മിലുള്ള ഏറ്റവും കുറഞ്ഞ പ്രായവ്യത്യാസം എത്ര വയസ്സ്‌ ആയിരിക്കണം ?
(A) 28 വയസ്സ്‌
(B) 25 വയസ്സ്‌
(C) 23 വയസ്സ്‌
(D) 20 വയസ്സ്‌

76. 'ഓറൽ പോളിയോ വാക്സിൻ' കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ.
(A) ആൽബർട്ട്‌ സാബിൻ
(B) ജന്നർ
(C) ലൂയി പാസ്റ്റർ
(D) ക്രിസ്ത്യൻ ബർണാഡ്‌

77. ഒരു സ്വകാര്യ വ്യക്തി നാല്‌ സെന്റ്‌ സ്ഥലം അംഗനവാടി നിർമ്മാണത്തിന്‌ നൽകാമെന്ന്‌ പറഞ്ഞു. ഈ സ്ഥലം രജിസ്റ്റർ ചെയ്യേണ്ടത്‌ ആരുടെ പേരിലാണ്‌ ?
(A) അംഗൻവാടി ടീച്ചറുടെ പേരിൽ
(B) ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്റെ പേരിൽ
(C) ക്ഷേമകാര്യസ്റ്റാന്റിംഗ്‌ കമ്മറ്റി അധ്യക്ഷന്റെ പേരിൽ
(D) ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയുടെ പേരിൽ

78. എല്ലിന്റെയും പല്ലിന്റെയും വളർച്ചക്ക്‌ അവശ്യം വേണ്ടുന്ന മൂലകമാണ്‌.
(A) സോഡിയം
(B) കാൽസ്യം
(C) മഗ്നീഷ്യം
(D) ഇവയൊന്നുമല്ല

79. 73, 74 ഭരണഘടന ഭേദഗതികൾക്ക്‌ മുൻപ്‌ പാർലമെന്റിൽ അവതരിപ്പിച്ച്‌ പാസ്സാകാതെപോയ പഞ്ചായത്തിരാജ്‌ നഗരപാലികയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഏതാണ്‌ ?
(A) 60, 61
(B) 59, 60
(C) 62,63
(D) 64, 65

80. പഞ്ചായത്തിരാജ്‌ സംവിധാനത്തെ സ്‌ക്കൂൾ ഓഫ്‌ ഡെമോക്രസി എന്ന്‌ വിശേഷിപ്പിച്ചത്‌ ആരാണ്‌ ?
(A) ജയപ്രകാശ്‌ നാരായൺ
(B) ബൽവന്ത്‌ റായ്‌ മേത്ത
(C) എം. എൻ. റോയ്‌
(D) എസ്‌. കെ. ഡെ.

81. ഭൂപപരിഷ്കരണത്തിന്റെ ഉപാധിയായി പഞ്ചായത്തിരാജ്‌ സംവിധാനത്തെ ഉപയോഗിച്ച സംസ്ഥാനം ഏതാണ്‌ ?
(A) ജമ്മുകാശ്മീർ
(B) പശ്ചിമബംഗാൾ
(C) കർണ്ണാടക
(D) കേരളം

82. അടുത്ത കാലത്ത്‌ പഞ്ചായത്തിരാജ്‌ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ മൂന്ന്‌ വർഷത്തിലേറെ വൈകി നടത്തിയ സംസ്ഥാനം ഏതാണ്‌ ?
(A) സിക്കിം
(B) തമിഴ്‌നാട്‌
(C) കർണ്ണാടക
(D) മഹാരാഷ്ട്ര

83. കുടുംബശ്രീയുടെ പ്രാരംഭ പ്രവർത്തനം കേരളത്തിൽ നടത്തിയ ജില്ല ഏതാണ്‌ ?
(A) തൃശൂർ
(B) മലപ്പുറം
(C) ആലപ്പുഴ
(D) വയനാട്‌

84. താഴെ പറയുന്നവയിൽ കേരളത്തിൽ രണ്ട്‌ പഞ്ചായത്തുകൾ മാത്രം ഉള്ള ബ്ലോക്ക്‌ പഞ്ചായത്ത്‌ ഏതാണ്‌ ?
(A) അട്ടപ്പാടി
(B) പാലക്കാട്‌
(C) കോഴിക്കോട്‌
(D) ആര്യാട്‌

85. താഴെ പറയുന്നവയിൽ അനുയോജ്യമല്ലാത്ത പ്രസ്താവന ഏതാണ്‌ ?
ഗ്രാമസഭ.
(A) ആ വാർഡിലെ മുഴുവൻ വോട്ടർമാരുടേയും സഭ.
(B) ഗുണഭോക്‌തൃത് തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ ഗ്രാമസഭയിൽ ആണ്‌.
(C) രണ്ട്‌ മാസത്തിൽ ഒരിക്കൽ ഗ്രാമസഭ ചേരണം.
(D) ക്വാറം തികയാത്ത ഗ്രാമസഭകൾ രണ്ടാമത്‌ നടത്തണം.

86. വാർഡ്‌ കമ്മിറ്റികൾക്ക്‌ ബാധകമല്ലാത്തത്
(i) കോർപ്പറേഷനുകൾക്ക്‌.
(ii) 50,000 ലധികം ജനസംഖ്യയുള്ള നഗരസഭകൾക്ക്‌.
(iii) 1 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരസഭകൾക്ക്‌
(iv) ചെറിയ നഗര സഭകൾക്ക്‌.
(A) (i) , (ii),  (iii),
(B) (i) , (iv)
(C) (i) , (iii), (iv)
(D) (i) , (ii), (iv)

87. ഗ്രാമസഭകളുടെ അധികാരം അല്ലാത്തത്‌ ഏത്‌ ?
(i) ഗുണഭോക്‌തൃത് പട്ടിക അംഗീകരിക്കുക.
(ii) വോട്ടർ പട്ടിക പുതുക്കുക.
(iii) വികസന ആസൂത്രണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുക
(iv) വാർഡിലെ വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്തുക
(A) (i) , (iii)
(B) (i) , (ii)
(C) (iii), (iv)
(D) (ii), (iv)

88. ജാഗ്രതാ സമിതികളുടെ ഉത്തരവാദിത്വങ്ങളിൽ ബാധകമാകാത്തത്‌ ഏത്‌ ?
(i) സ്ത്രീകൾക്ക്‌ എതിരായ അക്രമങ്ങളിൽ പരാതി സ്വീകരിക്കുക.
(ii) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വനിതാ സംരക്ഷണ നിയമം രൂപീകരിക്കുക.
(iii) വയോജനങ്ങളെ സംരക്ഷിക്കുക.
(iv) സ്ത്രീകൾക്ക്‌ എതിരായ അതിക്രമങ്ങൾക്ക്‌ എതിരെ നടപടി സ്വീകരിക്കുക.
(A) (i) , (ii)
(B) (ii), (iii)
(C) (iii), (iv)
(D) (i) , (iv)

89. കേരളത്തിലെ പഞ്ചായത്തിരാജ്‌ സംവിധാനം സ്ത്രീകൾക്ക്‌ നൽകുന്ന പ്രത്യേക പരിഗണനയിൽ വരാത്തത്‌.
(i) ജനപ്രതിനിധി സ്ഥാനങ്ങളിലേക്ക്‌ മാത്രം 50 ശതമാനം സംവരണം.
(ii) ജനപ്രതിനിധി സ്ഥാനത്തേക്കും, പദവികൾക്കും 50% സംവരണം
(iii) വനിതാ വികസനത്തിന്‌ പ്രത്യേക ഘടക പദ്ധതി.
(iv) വനിതാ ജനപ്രതിനിധികൾക്ക്‌ തുടർച്ചയായി രണ്ട്‌ തവണ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവകാശം.
(A) (i) , (ii)
(B) (i) , (iv)
(C) (ii),  (iii)
(D) iii), (iv)

90. താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏത്‌ ?
(A)  ഗ്രാമ പഞ്ചായത്തുകളുടെ വനിതാ വികസന പദ്ധതികളുടെ നേതൃത്വം ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റിക്ക്‌ ആണ്‌.
(B) വികസന പദ്ധതികളുടെ ആകെ ആസൂത്രണ ഉത്തരവാദിത്വം വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റികൾക്ക്‌ ആണ്‌.
(C) സ്റ്റീയറിംഗ്‌ കമ്മിറ്റി എന്നത്‌ പഞ്ചായത്ത്‌ പ്രസിഡണ്ടും/സെക്രട്ടറിയും മാത്രം ഉൾപ്പെട്ട സമിതിയാണ്‌.
(D) ഗ്രാമസഭ എന്നത്‌ ഭരണഘടനാപരമായ ഒരു വേദിയാണ്‌.

91. കേരളത്തിലെ വനിതാ ഘടക പദ്ധതിയെ സംബന്ധിച്ച്‌ പ്രസക്തമല്ലാത്തത്‌ ഏത്‌ ?
(i) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ 10 ശതമാനം പദ്ധതി വിഹിതം മാറ്റി വക്കണം
(ii) സ്ത്രീകളും കുട്ടികളും ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക്‌ ആയിരിക്കണം ഈ പണം ഉപയോഗിക്കേണ്ടത്‌.
(iii) പൊതു ആവശ്യങ്ങൾക്ക്‌ കൂടി അനിവാര്യഘട്ടത്തിൽ വനിതാ ഘടകപദ്ധതി പണം വിനിയോഗിക്കാം.
(iv) വനിതാ ഘടക പദ്ധതി തയ്യാറാക്കേണ്ടത്‌ ഐ. സി. ഡി. എസ്‌. സൂപ്പർവൈസർ ആണ്‌.
(A) (i) , (ii)
(B) (ii),  (iii)
(C) (i) , (iv)
(D) (iii), (iv)

92. താഴെ പറയുന്നവയിൽ ബാധകമല്ലാത്തത്‌ ഏത്‌ ?
ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാറ്റിംഗ്‌ കമ്മറ്റികൾ.
(A) വികസനം
(B) ക്ഷേമകാര്യം
(C) പൊതുമരാമത്ത്‌
(D) ധനകാര്യം

93. നാഷണൽ റൂറൽ ലൈവ് ലി ഹുഡ്‌ മിഷനെ സംബന്ധിച്ച്‌ ബാധകമല്ലാത്തത്‌ ഏത്‌ ?
(A) ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കുടുംബശ്രീ മാതൃക ഇന്ത്യയിൽ വ്യാപിപ്പിച്ചു.
(B) സ്വയംസഹായ സംഘങ്ങൾ വഴിയാണ്‌ ഈ പദ്ധതി പ്രധാനമായും നടപ്പിലാക്കുന്നത്‌.
(C) ഇത്‌ തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ മാത്രം നടപ്പിലാക്കുന്ന പദ്ധതിയാണ്‌.
(D) വനിതകളുടെ നിക്ഷേപ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും, സംരംഭങ്ങൾ നടത്തുന്നതിനും ഇത്‌ മുൻഗണന നൽകുന്നു.

94. ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം.
(A) മഹാരാഷ്ട്ര
(B) ഉത്തർപ്രദേശ്‌
(C) പശ്ചിമ ബംഗാൾ
(D) കേരളം

95. ഇന്ത്യയിൽ ആദ്യമായി നെഹ്രു പഞ്ചായത്തിരാജ്‌ സംവിധാനം ഉദ്ഘാടനം ചെയ്തത്‌ രാജസ്ഥാനിലെ______ൽ ആണ്‌.
(A) ബിൽവാഡ
(B) നാഗൂർ
(C) ഉദയ്പൂർ
(D) ജയ്പൂർ

96. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ആദ്യമായി കേരളത്തിൽ നടപ്പിലാക്കിയ ജില്ലകൾ.
(A) വയനാട്‌. കാസർഗോഡ്‌, തൃശൂർ, ഇടുക്കി
(B) ഇടുക്കി, കാസർഗോഡ്‌, കോട്ടയം, ആലപ്പുഴ
(C) തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ
(D) പാലക്കാട്‌, വയനാട്‌, കാസർഗോഡ്‌, ഇടുക്കി

97. മാതൃകാഗ്രാമ വികസനത്തിന്‌ ശ്രദ്ധേയമായ രാലഗൻസിദ്ധി ഏത്‌ സംസ്ഥാനത്താണ്?
(A) ഗുജറാത്ത്‌
(B)  രാജസ്ഥാൻ
(C) മഹാരാഷ്ട്ര
(D) ആന്ധ്രാപ്രദേശ്‌

98. അടുത്ത കാലത്ത്‌ നിലവിൽ വന്ന ജനകീയ ഹോട്ടലുകൾ___________പദ്ധതിയുടെ ഭാഗമാണ്‌.
(A) ആശ്രയ
(B) അതി ദരിദ്രരെ കണ്ടെത്തൽ
(C) അഗതി രഹിത കേരളം
(D) വിശപ്പു രഹിത കേരളം

99. കേരളത്തിലെ ജനകീയാസൂത്രണ മാതൃക മറ്റ്‌ ഇന്ത്യൻ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്നതിന്‌ വേണ്ടി തയ്യാറാക്കുന്ന പദ്ധതിയാണ്‌
(A) ഗ്രാമപഞ്ചായത്ത്‌ ഡെവലപ്പ്മെന്റ്‌ പ്ലാൻ
(B) ഗ്രാമപഞ്ചായത്ത്‌ ഡെവലുഷൻ പ്ലാൻ
(C) ഗ്രാമപഞ്ചായത്ത്‌ ഡെമോക്രാറ്റിക്‌ പ്ലാൻ
(D) ഗ്രാമപഞ്ചായത്ത്‌ ഡെമോക്രാറ്റിക്‌ ഡെവലപ്പ്മെന്റ്‌ പ്ലാൻ

100. 'റീ കൺസ്ട്രക്ഷൻ ഓഫ്‌ ഇന്ത്യൻ പോളിറ്റി' എന്ന പുസ്തകത്തിന്റെ കർത്താവ്‌ ആരാണ്‌ ?
(A) മഹാത്മാഗാന്ധി
(B) ജയപ്രകാശ്‌ നാരായൺ
(C) റാം മനോഹർ ലോഹ്യ
(D) എം. എൻ. റോയ്‌Previous Post Next Post