തൃശ്ശൂർ ജില്ലയിലെ പ്രധാന സ്ഥാപനങ്ങൾ

തൃശൂർ ജില്ലയിലെ പ്രധാന സ്ഥാപനങ്ങൾ

  • കേരള സാഹിത്യ അക്കാദമി - അയ്യന്തോൾ (തൃശ്ശൂർ)
  • കേരള സംഗീത നാടക അക്കാദമി - ചെമ്പൂക്കാവ്‌ (തൃശ്ശൂർ)
  • കേരള ലളിതകലാ അക്കാദമി - ചെമ്പൂക്കാവ്‌ (തൃശ്ശൂർ)
  • കേരള വനഗവേഷണകേന്ദ്രം - പീച്ചി
  • കാർഷിക സർവകലാശാല - മണ്ണുത്തി
  • കേരള പോലീസ്‌ അക്കാദമി - രാമവർമപുരം
  • കേരള എക്സൈസ്‌ അക്കാദമി - തൃശ്ശൂർ
  • സെൻട്രൽ ജയിൽ - വിയ്യൂർ
  • കേരള ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്‌ ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)  - മുളങ്കുന്നത്തുകാവ്‌
  • സ്‌കൂൾ ഓഫ്‌ ഡ്രാമ - അരണാട്ടുകര
  • കലാമണ്ഡലം ഡീംഡ്‌ സർവകലാശാല - ചെറുതുരുത്തി
  • കേരള ഫീഡ്‌സ്‌ - കല്ലേറ്റുംകര
  • സ്റ്റേറ്റ് സീഡ് ഫാം  - മണ്ണുത്തി


>> കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ?
1956 ആഗസ്റ്റ് 15

>> കേരള സാഹിത്യ അക്കാദമി ഉദ്ഘാടനം ചെയ്ത തിരുവിതാംകൂർ മഹാരാജാവ് ?
ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മ

>> കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ് ?
സർദാർ കെ.എം. പണിക്കർ

>> കേരള സംഗീത നാടക അക്കാദമി സ്ഥിതി ചെയ്യുന്നത് ?
ചെമ്പൂക്കാവ്‌ (തൃശ്ശൂർ)

>> കേരള സംഗീത നാടക അക്കാദമി സ്ഥാപിതമായ വർഷം ?
1958 ഏപ്രിൽ 26

>> കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമി ?
കേരള സംഗീത നാടക അക്കാദമി

>> കേരള സംഗീത നാടക അക്കാദമി സ്ഥാപിക്കാൻ മുൻകൈ എടുത്ത നേതാവ് ?
ഇ.എം.എസ്. നമ്പൂതിരിപ്പാട്

>> കേരള സംഗീത നാടക അക്കാദമി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ?
ജവഹർലാൽ നെഹ്‌റു

>> കേരള കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ?
മണ്ണുത്തി (വെള്ളാനിക്കര)

>> കോളേജ്‌ ഓഫ്‌ വെറ്റിനറി ആന്റ്‌ അനിമൽ സയൻസ്‌ സ്ഥിതി ചെയ്യുന്നത് ?
മണ്ണുത്തി

>> അഗ്രോണമിക്‌ റിസർച്ച്‌ സ്റ്റേഷൻ  സ്ഥിതിചെയ്യുന്നത് ?
ചാലക്കുടി

>> കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ?
മടക്കത്തറ (തൃശൂർ)

>> കൈതച്ചക്ക ഗവേഷണ കേന്ദ്രം  സ്ഥിതി ചെയുന്നത് ?
വെള്ളാനിക്കര

>> ഏത്തവാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
കണ്ണാറ

>> കേരള വനഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
പീച്ചി (1925)

>> കേരള എഞ്ചിനീയറിംഗ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?
പീച്ചി

>> കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഹെൽത്ത്‌ സയൻസ്‌ സ്ഥിതി ചെയ്യുന്നത് ?
തൃശ്ശൂർ

>> നാഷണൽ റിസർച്ച്‌ ഇൻസ്റ്റിറ്റൂട്ട്‌ ഫോർ പഞ്ചകർമ്മ സ്ഥിതി ചെയ്യുന്നത് ?
ചെറുതുരുത്തി

>> ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ കേരളാ ലിമിറ്റഡ്‌ (ഔഷധി) സ്ഥിതി ചെയ്യുന്നത് ?
കുട്ടനെല്ലൂർ

>> കേരള എക്സ്സൈസ്‌ അക്കാദമി & റിസർച്ച്‌ സെന്റർ സ്ഥിതി ചെയ്യുന്നത് ?
അരനാട്ടുകര

>> കമാന്റ്‌ ഏരിയാ ഡവലപ്മെന്റ്‌ അതോറിറ്റി സ്ഥിതി ചെയ്യുന്നത് ?
ചെമ്പുകാവ്‌

>> ലോകത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ സർവ്വകലാശാല (KILA) സ്ഥാപിതമായത് എവിടെ ?
മുളങ്കുന്നത്തുകാവ്‌

>> കേരളാ ഇൻസ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (KILA) സ്ഥാപിതമായ വർഷം ?
1990

>> അപ്പോളോ ടയർ ഫാക്ടറിയുടെ ആസ്ഥാനം :
ചാലക്കുടി

>> സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌, കെ.എസ്‌.എഫ്‌.ഇ.കത്തോലിക്‌ സിറിയൻ ബാങ്ക് , എന്നിവയുടെ ആസ്ഥാനം :  
തൃശൂർ

>> 1969 - ൽ സ്ഥാപിതമായ കേരള സ്റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ ആസ്ഥാനമന്ദിരമായ 'ഭദ്രത' സ്ഥിതി ചെയ്യുന്നത്‌ ?  
തൃശ്ശൂർ

>> മുണ്ടശ്ശേരി മെമ്മോറിയൽ കോപ്പറേറ്റീവ്‌ ട്രെയിനിംഗ്‌ കോളേജ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ?
തൃശ്ശൂർ

>> വൈദ്യരത്നം ഓഷധശാല സ്ഥിതി ചെയ്യുന്നത്‌ ?
ഒല്ലൂർ

>> എ കെ ജി മെമ്മോറിയൽ  ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത് എവിടെ  ?
ഗുരുവായൂർ

>> അപ്പൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്‌ എവിടെ  ?
അയ്യന്തോൾ(തൃശ്ശൂർ)

>> ഉണ്ണായി വാര്യർ സ്മാരകം സ്ഥിതി ചെയ്യുന്നത്‌ എവിടെ  ?
ഇരിങ്ങാലക്കുട (തൃശ്ശൂർ)

>> മുണ്ടശ്ശേരി സ്മാരകം സ്ഥിതി ചെയ്യുന്നത്‌ എവിടെ  ?
ചെമ്പുകാവ്‌ (തൃശ്ശൂർ)

>> വള്ളത്തോൾ മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌ എവിടെ  ?
ചെറുതുരുത്തി(തൃശ്ശൂർ)

>> കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്‌ ?
ചെറുതുരുത്തി(വള്ളത്തോൾ നഗർ)

>> കേരള കലാമണ്ഡലം സ്ഥാപിച്ചത്‌ ?
വള്ളത്തോൾ (1930)

കേരള കലാമണ്ഡലത്തെ കുറിച്ച്  കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



Previous Post Next Post