Up to SSLC Level Main Examination (Medical Photographer) - Question and Answer Key



Name of Post: Up to SSLC Level Main Examination (Medical Photographer)

Department: Medical Education

Cat. Number: 312/2019

Date of Test: 06.12.2021

Question Code: 125/2021

 

1. താഴെപ്പറയുന്ന കേരള മുഖ്യമന്ത്രിമാരുടെ ശരിയായ കാലഗണനാക്രമം തിരഞ്ഞെടുക്കുക.
i) ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌    
ii) പട്ടം താണുപിള്ള
iii) സി. അച്ചുതമേനോൻ             
iv) ആർ. ശങ്കർ

(A) ii, i, iii, iv
(B) i, ii, iv, iii
(C) iv, i, ii, iii
(D) i, ii, iii, iv

2. താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക.
A) ഡച്ചുകാർ കേരളത്തിന്‌ നൽകിയ മഹത്തായ സംഭാവനയാണ്‌ ഹോർത്തൂസ്‌ മലബാറിക്കസ്‌.
B) കുഷ്ടരോഗികൾക്കായി പള്ളിപ്പുറത്ത്‌ ഡച്ചുകാർ ഒരു ആശുപത്രി ആരംഭിച്ചു.
C) ഡച്ചുശക്തി ഇന്ത്യയിൽ അധപതിക്കാനുള്ള പ്രധാനകാരണം ഇംഗ്ലീഷ്‌ ആഗമനം ആണ്‌.
D) 1592-ൽ ആണ്‌ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കപ്പെട്ടത്‌.

3. തിരുവിതാംകൂർ ഭരിച്ച താഴെപ്പറയുന്ന രാജാക്കന്മാരെ കാലക്രമത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തുക.
i) കാർത്തികതിരുനാൾ രാമവർമ്മ  ii) ആയില്യം തിരുനാൾ
iii) ഗൗരി പാർവ്വതി ഭായി                 iv) ശ്രീമൂലം തിരുനാൾ
(A) iii, ii, iv, i
(B) iv, iii, i, ii
(C) i, iii, ii, iv
(D)  i, ii, iii, iv

4. പ്രധാന യു. എൻ. ദിനങ്ങളിൽ തെറ്റായത്‌ കണ്ടെത്തുക.
(A) ലോക വന്യജീവി ദിനം മാർച്ച്‌ 3
(B) ലോക ജലദിനം മാർച്ച്‌ 22
(C) അന്താരാഷ്ട്ര യോഗദിനം ജൂൺ 15
(D) പരിസ്ഥിതി ദിനം ജൂൺ 5

5. കാർഷിക നിയമങ്ങളെപ്പറ്റി പഠനറിപ്പോർട്ട്‌ സമർപ്പിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങളിൽ ശരിയായ ജോടി രേഖപ്പെടുത്തുക.
i) പി. കെ. ജോഷി           ii) വി. ആർ. ലളിതാംബിക
iii) അനിൽ ഗണ് വദ്      iv) അശോക്‌ ഗുലാത്തി
(A) i, ii, iii
(B) i, iii, iv
(C) ii, iii, iv
(D) iv, iii, ii

6. 'പന്തലാസ' എന്നത്‌ താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A)  പീഠഭൂമി
(B) വൻകര
(C)  സമുദ്രം
(D) മലനിര

7.  റൂർക്കേല സ്റ്റീൽ പ്ലാന്റ്‌ നിർമ്മാണത്തിന്‌ ഏത്‌ രാജ്യത്തിന്റെ സഹകരണമാണ്‌ ഇന്ത്യയ്ക്ക്‌ ലഭിച്ചത്‌ ?
(A)  ജർമ്മനി
(B) കാനഡ
(C) അമേരിക്കൻ ഐക്യനാടുകൾ
(D) റഷ്യ

8. ഭൂമിയുടെ ഉൾഭാഗമായ നൈഫിൽ (NIFE) ഏതൊക്കെ മൂലകങ്ങളാണ്‌ പ്രധാനമായി അടങ്ങിയിരിക്കുന്നത്‌ ?
(A) നിയോണും ഫ്ലൂറിനും
(B) നൈട്രജനും ഫോസ്ഫറസും
(C) സിലിക്കണും ഓക്സിജനും
(D) നിക്കലും ഇരുമ്പും

9. ഇന്ത്യയിൽ ഏത്‌ തരം ഉൽപാദന നിലയങ്ങളിൽ നിന്നാണ്‌ ഏറ്റവും അധികം വൈദ്യുതി ഉൽപാദിപ്പിക്കുന്നത്‌ ?
(A) ജലവൈദ്യുതി നിലയങ്ങൾ
(B) താപ വൈദ്യുതി നിലയങ്ങൾ
(C) സൗരോർജ്ജ നിലയങ്ങൾ
(D) കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദന നിലയങ്ങൾ
 

10. മണ്ണിടിച്ചിൽ ദുരന്തമുണ്ടായ 'പെട്ടിമുടി" ഏത്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
(A) പത്തനംതിട്ട
(B) മലപ്പുറം
(C) ഇടുക്കി
(D) വയനാട്‌

11. ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ നിരീക്ഷണങ്ങൾ തിരിച്ചറിയുക. താഴെ കൊടുത്തിരിക്കുന്ന കോഡിൽ നിന്ന്‌ തെരെഞ്ഞെടുക്കുക.
i) ഇന്ത്യയിൽ ഹരിതവിപ്ലവം ശക്തമായത്‌ രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ്‌
ii) ഹരിത വിപ്ലവത്തിന്റെ അടിസ്ഥാനഘടകം അത്യുല്പാദന ശേഷിയുള്ള വിവിധയിനം വിത്തുകളുടെ ഉപയോഗമാണ്‌.
iii) ഹരിത വിപ്ലവത്തിൽ ഏറ്റവും മെച്ചമുണ്ടാക്കിയ നാണ്യവിള പരുത്തിയാണ്‌.
കോഡുകൾ
(A) i ഉം iii ഉം മാത്രം
(B) i ഉം ii ഉം മാത്രം
(C) ii ഉം iii ഉം മാത്രം
(D) ii മാത്രം

12. ചരക്ക്‌ സേവന നികുതിയു (G.S.T.) മായി ബന്ധപ്പെട്ട ശരിയായ വസ്തുതയാണ്‌ താഴെപ്പറയുന്ന കോഡിൽ നിന്ന്‌ തെരെഞ്ഞെടുക്കുക.
i) ഒരു പ്രത്യക്ഷ (Direct Tax) നികുതിയാണ്‌.
ii) കേന്ദ്രസംസ്ഥാന ഗവണ്മെന്റുകൾ ചേർന്നാണ്‌ നടപ്പിലാക്കുന്നത്‌.
iii) G.S.T. കൗൺസിലിന്‌ അദ്ധ്യക്ഷം വഹിക്കുന്നത്‌ കേന്ദ്ര ധനകാര്യമന്ത്രിയാണ്‌
കോഡുകൾ
(A) ii ഉം iii ഉം മാത്രം
(B) i ഉം iii ഉം മാത്രം
(C) i ഉം ii ഉം മാത്രം
(D) ii മാത്രം

13. ഇന്ത്യയിലെ കാർഷിക വിളകളുമായി ബന്ധപ്പെട്ട തെറ്റായ വസ്തുത ഏത്‌?
ഇനി പറയുന്ന കോഡിൽ നിന്ന്‌ തെരെഞ്ഞെടുക്കുക.
i) കാർഷികവിള വർഷം ജൂലൈ മുതൽ ജൂൺ വരെയാണ്‌.
ii) വടക്ക്‌ കിഴക്കൻ മൺസൂണിന്റെ ആരംഭത്തിലാണ്‌ റാബിസീസൺ ആരംഭിക്കുന്നത്‌.
iii) തെക്ക്‌ പടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തിലാണ്‌ ഖാരിഫ്‌ സീസൺ ആരംഭിക്കുന്നത്‌.
iv) ഗോതമ്പ്‌ ഖാരിഫ്‌ വിളയാണ്‌.
കോഡുകൾ
(A) i ഉം iv ഉം മാത്രം
(B) ii ഉം iii ഉം മാത്രം
(C) i മാത്രം
(D) iv മാത്രം

14. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
i) ആഗോളവത്കരണം                  - പുറംവാങ്ങൽ (Out Sourcing)
ii) ആബിദ്‌ ഹുസൈൻ കമ്മീഷൻ   - മൂലധന വിപണികളുടെ വികസനം
iii) സുസ്ഥിര വികസനം                  - കംപ്രസ്ഡ്‌ നാച്ചുറൽ ഗ്യാസ്‌ (CNG)
(A) i ഉം ii ഉം മാത്രം
(B) ii ഉം iii ഉം മാത്രം
(C) i ഉം iii ഉം iii ഉം
(D) i ഉം iii ഉം മാത്രം

15. നീതി ആയോഗ്‌ (NITI Ayog) 2021 ൽ പുറപ്പെടുവിച്ച സുസ്ഥിര വികസന സൂചികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ സംസ്ഥാനങ്ങൾ.
(A) കേരളം, ആന്ധ്രാപ്രദേശ്‌
(B) തെലങ്കാന, തമിഴ്‌നാട്‌
(C)  കേരളം, ഹിമാചൽപ്രദേശ്‌
(D) ഹിമാചൽപ്രദേശ്‌, തെലങ്കാന

16. മൗലിക അവകാശങ്ങളിൽ പെടാത്തത്‌ ഏത്‌ ?
i) ചൂഷണത്തിനെതിരെയുള്ള അവകാശം.
ii) സ്വാതന്ത്ര്യത്തിനുള്ള അവകാശം.
iii) സാമ്പത്തിക സമത്വത്തിനുള്ള അവകാശം.
iv) സ്വത്തിനുള്ള അവകാശം.
(A) i & iii
(B) i & iv
(C) iii & iv
(D) i, iii & ii

17. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്‌ ?
i) 42-ാം ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കപ്പെട്ടു.
ii) 52-ാ0 ഭേദഗതിയിലൂടെ മൗലികമായ കടമകൾ ചേർക്കപ്പെട്ടു.
iii) 73-ാം ഭേദഗതി പഞ്ചായത്തിരാജ്‌ സമ്പ്രദായം നടപ്പിലാക്കി.
iv) 86-ാം ഭേദഗതി നഗരപാലിക ബിൽ നടപ്പിലാക്കി.
(A)  i & iii
(B) iv & i
(C) i, iii & iv
(D) iv & ii

18. ഇന്ത്യൻ ഭരണഘടനയിലെ 'മൗലികമായ കടമകൾ" 'നിർദ്ദേശക തത്ത്വങ്ങൾ' എന്നിവ ഏതെല്ലാം രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ്‌ കടമെടുത്തിട്ടുള്ളത്‌ ? .
i) റഷ്യ
ii) ബ്രിട്ടൻ
iii) അമേരിക്ക
iv) അയർലന്റ്‌
(A) i & iii
(B) iv & iii
(C) ii & iv
(D) i & iv

19. 'കൺകറന്റ്‌' ലിസ്റ്റിൽപെടുന്ന വകുപ്പുകൾ ഏതെല്ലാം ?
i) പോലീസ്‌, ജയിൽ
ii) വനം, വിദ്യാഭ്യാസം
iii) ബാങ്കിംഗ്‌, പൊതുജനാരോഗ്യം
iv) വിവാഹം, വിവാഹമോചനം
(A) iii &i
(B) ii & iii
(C) ii & iv
(D) i, iii & iv

20. സൈബർ നിയമങ്ങൾ ഏത്‌ ലിസ്റ്റിൽ ആണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌ ?
(A) യൂണിയൻ ലിസ്റ്റ്‌
(B) കൺകറന്റ്‌ ലിസ്റ്റ്‌
(C) സ്റ്റേറ്റ് ലിസ്റ്റ്‌
(D) ഇവയിലൊന്നുമല്ല

21. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെപ്പറ്റി പഠിക്കാൻ കേന്ദ്രഗവൺമെന്റ്‌ നിയോഗിച്ച ആദ്യത്തെ കമ്മിറ്റി ഏത്‌ ?
(A) തുംഗൻ കമ്മിറ്റി
(B) സർക്കാരിയ കമ്മിറ്റി
(C) ബൽവന്ത്റായ്‌ മേത്ത കമ്മിറ്റി
(D) സന്മാർ കമ്മിറ്റി

22. ഏതു കോടതികൾക്കാണ്‌ 'റിട്ടുകൾ' പുറപ്പെടുവിക്കാനുള്ള അധികാരം ഉള്ളത്‌ ?
(A)  ഹൈകോടതി, ജില്ലാകോടതി
(B) സുപ്രീംകോടതി, ജില്ലാകോടതി
(C) ഹൈകോടതി, സുപ്രീംകോടതി
(D) ജില്ലാകോടതി, മുൻസിഫ്‌കോടതി

23. താഴെപ്പറയുന്നവയിൽ സ്ഥിരം എക്സിക്യൂട്ടിവ്‌ ഏത്‌ ?
i) ഗവർണർ     ii) കളക്ടർ
iii) മുഖ്യമന്ത്രി  iv) ചീഫ്‌ സെക്രട്ടറി
(A) i & iv
(B) ii & iv
(C) iii & ii
(D) i, iii & iv

24. രാജ്യസഭാ ചെയർമാൻ ആര്‌ ?
(A) സ്പീക്കർ
(B) രാഷ്ട്രപതി
(C) പ്രധാനമന്ത്രി
(D) ഉപരാഷ്ട്രപതി

25. ശരീര തുലനനില പാലിക്കാൻ സഹായിക്കുന്ന മസ്തിഷ്ക ഭാഗം.
(A) സെറിബെല്ലം
(B) സെറിബ്രം
(C) മെഡുല്ല ഒബ്ലോംഗേറ്റ
(D) തലാമസ്‌

26. മനുഷ്യ ശരീരത്തിൽ ഗ്ലോക്കോമ ബാധിക്കുന്ന അവയവം.
(A) ചെവി
(B) കണ്ണ്‌
(C) ത്വക്ക്‌
(D) നാവ്‌

27. ഡയബെറ്റിസ്‌ മെലിറ്റസ്‌ എന്ന ജീവിത ശൈലി രോഗം ഏത്‌ ഹോർമോണിന്റെ അപര്യാപ്തത മൂലം ആണ്‌ ?
(A) ഗ്ലൂക്കഗോൺ
(B) വാസോപ്രസ്സിൻ
(C)  ഇൻസുലിൻ
(D) തൈറോക്സിൻ

28. പക്ഷിപ്പനിക്ക്‌ കാരണമായ വൈറസ്‌.
(A) എച്ച്‌ 1 എൻ 5
(B) വേരിയോള വൈറസ്‌
(C) കൊറോണ വൈറസ്‌
(D) എച്ച്‌ 5 എൻ 1

29. ആയുഷ്മാൻ ഭാരത്‌ പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്‌ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന 'ആരോഗ്യ മന്ഥൻ 3.0'-ന്റെ ഭാഗമായി രാജ്യത്ത്‌ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം.
(A) കേരളം
(B) തമിഴ്‌നാട്‌
(C) ഹിമാചൽ പ്രദേശ്‌
(D) പഞ്ചാബ്‌

30. രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം ഇരട്ടിയാക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം
(A) കൂടുന്നു
(B) കുറയുന്നു
(C) പൂജ്യം
(D) മാറ്റം സംഭവിക്കുന്നില്ല

31. വാഹനങ്ങളിലെ റിയർവ്യൂമിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ്‌ ?
(A) കോൺവെക്സ്‌ ദർപ്പണം
(B)  സമതലദർപ്പണം
(C) കോൺകേവ്‌ ദർപ്പണം
(D) ഇവയൊന്നുമല്ല

32. വാഹനങ്ങളിലെ ഹൈഡ്രോളിക്‌ ബ്രേക്കിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന നിയമം ഏത്‌ ?
(A) പാസ്‌ക്കൽ നിയമം
(B) വിസ്കസ്‌ നിയമം
(C) ആർക്കമിഡീസ്‌ നിയമം
(D) ഹുക്‌സ്‌ നിയമം

33. വാതകനിയമങ്ങളിൽ താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ്‌ വാതകത്തിന്റെ വ്യാപ്തവും, മർദവും വിപരീത അനുപാതത്തിലായിരിക്കും എന്ന ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ച ശാസ്ത്രജ്ഞൻ ആര്‌ ?
(A) റോബർട്ട്‌ ബോയിൽ
(B)  ജാക്വസ്‌ ചാൾസ്‌
(C) അമേഡിയോ അവോഗാഡ്രോ
(D) നീൽസ്‌ ബോർ

34 . d സബ്ഷെല്ലിൽ എത്ര ഓർബിറ്റലുകൾ ഉണ്ട്‌ ?
(A) 3
(B) 5
(C) 4
(D) 2

35. സൾഫ്യൂരിക്‌ ആസിഡ്‌ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയക്ക് പറയുന്ന പേര്‌ എന്ത്‌ ?
(A) സ്വാർട്സ്‌ പ്രക്രിയ
(B) സമ്പർക്ക പ്രക്രിയ
(C) ഓസ്റ്റ്വാൾഡ്‌ പ്രക്രിയ  
(D) ഹേബർ പ്രകിയ

36. ഈ വർഷത്തെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്‌ ജേതാവ്‌
(A)  എം. ലീലാവതി
(B) അരുന്ധതി റോയി
(C) പ്രൊഫ. ഓംചേരി എൻ. എൻ. പിള്ള
(D) വി. മധുസൂദനൻ നായർ


37. റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക്‌ ശേഷം ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ടെന്നീസ്‌ താരം
(A) ലെയ്ല ഫെർണാണ്ടസ്‌
(B) എമ്മ റഡുകാനു
(C) മരിയ സക്കാറി
(D) അരീന സബലേങ്ക

38. 'A farrago of legendary nonsense' എന്ന്‌ കേരളോത്പത്തിയെപ്പറ്റി അഭിപ്രായപ്പെട്ടത്‌ ആര്‌?
(A) വില്യം ലോഗൻ
(B) മാഹ്വാൻ
(C)  ബാർബോസ
(D) ഫ്രാൻസിസ്‌ ബുക്കാനൻ

39. 'വോൾക്സകുണ്ടെ' എന്ന പദം താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) തത്വചിന്ത
(B) ശാസ്ത്രം
(C) ഫോക് ലോർ
(D) സംസ്‍കാരം

40. ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ്ണം നേടിയതാര്‌ ?
(A) നീരജ്‌ ചോപ്ര
(B) കർണ്ണം മല്ലേശ്വരി
(C) ദീപ കർമാക്കർ
(D) അഭിനവ്‌ ബിന്ദ്ര

41. 'അറപ്പുകൈ', 'വട്ടേൻതിരിപ്പ്‌', 'പിള്ളതാങ്ങി' എന്നീ പദങ്ങൾ താഴെ പറയുന്ന കലകളിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) കളരിപ്പയറ്റ്‌
(B) കോൽക്കളി
(C) തെയ്യം
(D) മകം കളി

42. 1 നിബ്ബിൾ =
(A) 4 ബിറ്റുകൾ
(B) 2 ബിറ്റുകൾ
(C) 8 ബിറ്റുകൾ
(D)16 ബിറ്റുകൾ

43. കമ്പ്യൂട്ടർ സ്‌ക്രീനിൽ ലഭിക്കുന്ന ഔട്ട്പുട്ടിന്റെ പേരെന്ത്‌ ?
(A)  ഹാർഡ്‌ കോപ്പി
(B)  ഫയൽ
(C) സോഫ്റ്റ്‌ കോപ്പി
(D) ഇതൊന്നുമല്ല

44. Microsoft Access  എന്തിസുദാഹരണമാണ്‌ ?
(A) പ്രസന്റേഷൻ സോഫ്റ്റ് വെയർ
(B) വേഡ്‌ പ്രോസസ്സിങ്ങ്‌ സോഫ്റ്റ് വെയർ
(C) സ്‌പ്രെഡ്‌ ഷീറ്റ്‌ സോഫ്റ്റ് വെയർ
(D) ഡേറ്റാ ബേസ്‌ സോഫ്റ്റ് വെയർ

45. IT Act ന്റെ Section 66A താഴെ പറയുന്നവയിൽ ഏത്‌ സൈബർ കുറ്റകൃത്യത്തിന്റെ ശിക്ഷ നിർദ്ദേശിക്കുന്നു ?
(A) ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്‌
(B) വ്യാജ സോഫ്റ്റ് വെയറിന്റെ ഉപയോഗം
(C) വെബ്സൈറ്റ്‌ ഹാക്ക്‌ ചെയ്യൽ
(D) തെറ്റായതും കുറ്റകരവുമായ വിവരങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്‌

46. സംസ്ഥാന വിവരാവകാശ കമ്മീഷനിൽ നിയമിക്കപ്പെടേണ്ട പരമാവധി അംഗങ്ങളുടെ എണ്ണം എത്ര ?
(A) 5
(B) 10
(C) 3
(D) 15

47. താഴെ പറയുന്നവയിൽ ലൈംഗിക അതിക്രമങ്ങളിൽ നിന്നും കൂട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം ഏത്‌ ?
(A) പോക്സോ ആക്ട്‌
(B) ജുവനൈൽ ജസ്റ്റീസ്‌ ആക്ട്‌
(C) ശൈശവ വിവാഹ നിരോധന നിയമം
(D) ഇന്ത്യൻ ശിക്ഷാനിയമം

48. ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷനിൽ എത്ര രൂപ വരെ മൂല്യമുള്ള പരാതികൾ സമർപ്പിക്കാം ?
(A) ഒരു കോടി

(B) പത്തുലക്ഷം
(C) ഒരു ലക്ഷം
(D) അൻപതിനായിരം

49. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
(A) ജസ്റ്റിസ്‌ കെ. ജി. ബാലകൃഷ്ണൻ
(B) ജസ്റ്റിസ്‌ ദീപക്‌ മിശ്ര
(C) ജസ്റ്റിസ്‌ അരുൺ കുമാർ മിശ്ര
(D) ജസ്റ്റിസ് എ. എസ്‌, ആനന്ദ്‌

50. ഗാർഹിക പീഡന സംരക്ഷണ നിയമപ്രകാരം കേസുകളിൽ വിചാരണ നടത്താനുള്ള അധികാരം ആർക്കാണ്‌ ?
(A) സംരക്ഷണ ഉദ്യോഗസ്ഥൻ
(B) സേവന ദാതാക്കൾ
(C) കളക്ടർ
(D) മജിസ്‌ട്രേറ്റ്

51. ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 4 : 3 ആണ്‌. നീളം 3 സെ. മീ. കുറയുകയും വീതി 3 സെ. മീ. കൂടുകയും ചെയ്തപ്പോൾ അത്‌ ഒരു സമചതുരമായി. ആ സമചതുരത്തിന്റെ വശത്തിന്റെ നീളം എത്ര ?
(A) 24 സെ.മീ
(B) 21 സെ.മി.
(C) 18 സെ.മീ
(D) 20 സെ. മീ.




53. ഒന്നുമുതൽ തുടർച്ചയായി കുറെ ഒറ്റസംഖ്യകൾ കൂട്ടിയപ്പോൾ 5184 കിട്ടി. എത്ര ഒറ്റ സംഖ്യകളാണ്‌ കൂട്ടിയത്‌ ?
(A) 82
(B) 78
(C) 72
(D) 76

54. ഒരു കാർ A എന്ന സ്ഥലത്തു നിന്നും B എന്ന സ്ഥലത്തേക്ക്‌ സഞ്ചരിക്കുന്നു. ദൂരത്തിന്റെ ആദ്യപകുതിയിൽ കാറിന്റെ വേഗത 40 കി. മീ. /മണിക്കൂറും രണ്ടാം പകുതിയിൽ 60 കി. മീ./മണിക്കൂറും ആണ്‌ എങ്കിൽ കാറിന്റെ ശരാശരി വേഗത എത്ര ?
(A)  50 കി. മീ./മണിക്കൂർ
(B) 48 കി. മീ./മണിക്കൂർ
(C) 52 കി. മീ./മണിക്കൂർ
(D) 46 കി. മീ./മണിക്കൂർ

55. ഒരാൾ ഒരു ജോലി 10 ദിവസം കൊണ്ടും അതേ ജോലി മറ്റൊരാൾ 15 ദിവസം കൊണ്ടും ചെയ്തു തീർക്കും. എങ്കിൽ ഇവർ രണ്ടുപേരും കൂടി ചേർന്ന്‌ ആ ജോലി എത്ര ദിവസം കൊണ്ട്‌ ചെയ്തു തീർക്കും ?
(A) 6
(B) 8
(C) 5
(D) 4

56. സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്‌ ?
6,11, 20, 37, 70, ____
(A) 125
(B) 135
(C) 130
(D) 140

57. A യുടെ വടക്കാണ്‌ B. A യുടെ കിഴക്കാണ്‌ C. D യുടെ പടിഞ്ഞാറാണ്‌ C. എങ്കിൽ B അടിസ്ഥാനമാക്കി D എവിടെയാണ്‌ ?
(A) തെക്കു കിഴക്ക്‌
(B) തെക്കു പടിഞ്ഞാറ്‌
(C) വടക്കു കിഴക്ക്‌
(D) വടക്കു പടിഞ്ഞാറ്‌

58. 225 = 81, 113 = 25 ആയാൽ 350 എത്രയാണ്‌ ?
(A) 100
(B) 49
(C) 64
(D) 92

59. വിട്ടഭാഗങ്ങളിൽ ചേർക്കേണ്ട ശരിയായ ചിഹ്നങ്ങളുടെ ക്രമം ഏത്‌ ?
13__4___2__7=12
(A) -, +, x
(B) ÷ , +, x
(C) ÷ , x, +
(D) -, x, +

60. A+B എന്നാൽ, B യുടെ സഹോദരനാണ്‌ A
A - B എന്നാൽ, B യുടെ പിതാവാണ്‌ A
A x B എന്നാൽ, B യുടെ ഭാര്യയാണ്‌ A
എങ്കിൽ, PxR-S+T എന്ന ബന്ധത്തിൽ ശരിയായത്‌ ഏത്‌ ?
(A) T യുടെ മുത്തച്ഛനാണ്‌ R
(B) T യും R ഉം സഹോദരിമാരാണ്‌
(C) T യുടെ അമ്മയാണ്‌ P
(D) P യുടെ സഹോദരിയാണ്‌ T

61. Insert the correct articles for the blanks
I only have ______ half______ hour break to finish off my work
(A) a,a
(B) an,an
(C) an,a
(D) a,an

62. Change the given sentance to passive voice
An uneasy silence succeeded the pistol shot.
A) The pistol shot had been succeeded by an uneasy silence.
B) A pistol shot had succeeded an uneasy silence.
C) The pistol shot was succeeded by an uneasy silence.
D) The pistol shot succeeded an uneasy silence.

63. Report the given question and choose the correct option.
‘Which of you knows how to make chicken stew ?’ Said the chief cook.
A) The chief cook asked which of them knew how to make chicken stew.
B) The chief cook asked if anyone knew how to make chicken stew.
C) The chief cook asked if they had known to make chicken stew.
D) The chief cook asked which of you had known to make chicken stew.

64. Choose the correct preposition to fill the blanks.
He has been working here______ three years now and the company has made rapid progress_______ he joined there.
A) by, since
B) for, since
C) since, since
D) since, unto

65. Put the correct question tag for the sentence.
He hardly ever makes a mistake.
A) does he ?
B) don't he ?
C) doesn’t he ?
D) did he ?

66. What do you call a person who never drinks alcohol ?
A) Non-smoker
B) Teetotaller
C) Vegetarian
D) Purist

67. Give the antonym of the word ‘liability’.
A) accept
B) asset
C) assent
D) extent

68. Insert the correct verb for the sentence.
Either of the candidates______scored good marks.
A) have
B) has
C) are
D) is

69. Give the appropriate meaning of the idiom ‘build castles in the air’.
A) build palaces of light material
B) makes foolish calculations
C) make funny remarks
D) build expensive buildings

70. Which is the correct spelt word.
A) Industrious
B) Indastries
C) Industous
D) Intantrious

71. നല്‌ + നൂൽ = നന്നൂൽ - സന്ധി നിർണ്ണയിക്കുക.
(A) ലോപ സന്ധി
(B) ദിത്വസന്ധി
(C) ആഗമ സന്ധി
(D) ആദേശ സന്ധി

72. 'നൈയായികൻ' എന്ന പദം വിവക്ഷിയ്ക്കുന്നത്‌.
(A) ന്യായമായി ചിന്തിയ്ക്കുന്നവൻ
(B) ന്യായമില്ലാത്തത്‌ വാദിയ്ക്കുന്നവൻ
(C) ന്യായശാസ്ത്രം പഠിച്ചവൻ
(D) ന്യായം മാത്രം ചെയ്യുന്നവൻ

73. മഴ പെയ്തു; ഉഷ്ണം ശമിച്ചില്ല -- ഇവിടെ ചേർക്കാവുന്ന ഘടക പദം കണ്ടെത്തുക.
(A) എങ്കിലും
(B) എന്നിട്ടും
(C) തീർന്നിട്ടും
(D) പോയിട്ടും

74. 'സാരം' എന്ന പദത്തിന്റെ വിപരീതം.
(A) അസ്സാരം
(B) നിസ്സാരം
(C) അതിസാരം
(D) ഗൗരവം

75. മാംസം എന്ന അർത്ഥം വരാത്ത പദമേത്‌ ?
(A) പലലം
(B) പിശിതം
(C) അശനം
(D) ആമിഷം


76. A hungry dog will eat dung  - ഈ വാക്യത്തിന് യോജിച്ച മലയാളം ചൊല്ല്‌.
(A)  ഗതികെട്ടാൽ പുലി പുല്ലും തിന്നും
(B) പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെ തീറ്റിയ്ക്കുകയുമില്ല
(C) നായ നടുകടലിലും നക്കിയേ കുടിയ്ക്കൂ
(D) പട്ടിയുണ്ടോ അറിയുന്നു കുട്ടിയുടെ വേദന

77. പൂജക ബഹുവചനത്തിന്‌ ഉദാഹരണം.
(A) നിങ്ങൾ
(B) ബന്ധുക്കൾ
(C) അമ്മമാർ
(D) അവർകൾ

78. ശരിയായ പ്രയോഗം.
(A) പ്രസംഗ പാഠവം
(B) പ്രസംഗ പാടവം
(C) പ്രസംങ്ഗ പാടവം
(D)  പ്രസംഗ പാഡവം

79. 'ശവത്തിൽ കുത്തുക' എന്ന ശൈലികൊണ്ട്‌ അർത്ഥമാക്കുന്നത്‌.
(A)  ക്രൂരമായി വധിയ്ക്കുക
(B) കൊടിയ അവഗണന നേരിടുക.
(C) അവശനെ ഉപദ്രവിക്കുക
(D)  ക്രൂരത കാണിയ്ക്കുക

80. 'പൊൽക്കലശം' പിരിച്ചെഴുതുമ്പോൾ
(A) പൊൻ + കലശം
(B) പൊൽ + കലശം
(C) പൊന്ന്‌ + കലശം
(D) പൊല്‌ + കലശം

 81. 35 mm ഫിലിം ഫോർമാറ്റിനേക്കാൾ ചെറിയ ഫിലിം ഫോർമാറ്റിലുള്ള ക്യാമറയുടെപേര്‌?
(A) ഡിസ്‌ക്ക്‌ ക്യാമറ
(B) ബോക്സ്‌ ക്യാമറ
(C) മിനിയേച്ചർ ക്യാമറ
(D) റേഞ്ച്‌ ഫൈൻഡർ ക്യാമറ

82. ഫുൾ ഫ്രെയിം DSLR ക്യാമറയുടെ സെൻസെർ സൈസ്സ്‌ എത്ര ?
(A) 23.6 mm x 15.60 mm
(B) 17 mm x 13 mm
(C) 53 mm x 40.20 mm
(D) 36 mm x 24 mm

83. മദ്ധ്യാനസൂര്യപ്രകാശത്തിന്റെ കളർ തീവ്രതയുടെ കെൽവിൻസ്‌ അളവ്‌.
(A) 3000 - 4000 k
(B) 4000 - 5000 k
(C) 5000 - 6500 k
(D) 6500 - 8000 k

84. ചുവടെ കൊടുത്തിട്ടുള്ളവയിൽ വ്യത്യസ്തമായ ക്യാമറ ഏത്‌ ?
(A)  പോളറോയിഡ്‌ ക്യാമറ
(B) റേഞ്ച്‌ ഫൈൻഡർ ക്യാമറ
(C) സ്റ്റുഡിയോ ക്യാമറ
(D) ബോക്സ്‌ ക്യാമറ

85. താഴെ കൊടുത്തിട്ടുള്ള ലെൻസുകളിൽ പ്രൈംലെൻസ്‌ ഏതാണ്‌ ?
(A) 50 mm
(B) 24 mm -70 mm
(C) 18 mm - 55 mm
(D) 17 mm - 50 mm

86. ഡി. എസ്‌. എൽ. ആർ ക്യാമറയിൽ ഡെപ്ത് ഓഫ്‌ ഫീൽഡ്‌ വർദ്ധിപ്പിക്കാൻ ചെയ്യുന്നത്‌
(A) ഷട്ടർ സ്പീഡ്‌ കൂട്ടുന്നു
(B) ISO വാല്യൂ കൂട്ടുന്നു
(C) അപ്പെർച്ചർ ചെറുതാക്കുന്നു
(D) അപ്പെർച്ചർ വലുതാക്കുന്നു

87. ഒരു ക്യാമറയുടെ വ്യൂഫൈന്ററിലൂടെ കാണുന്ന പ്രതിബിംബവും, ഫിലിമിൽ രേഖപ്പെടുത്തിയ പ്രതിബിംബവും തമ്മിലുള്ള വ്യത്യാസം അറിയപ്പെടുന്നത്‌.
(A) ഡിസ്ട്രോഷൻ
(B) ഡിസ്പേർഷൻ
(C) പാരലാക്സ്‌ എറർ
(D) അബെറേഷൻ

88. 18% ചാരനിറമുള്ള (Grey Card) കാർഡിന്റെ ഉപയോഗം.
(A) പ്രകാശ തീവ്രത അറിയാൻ
(B) വൈറ്റ്‌ ബാലൻസ്‌ ചെയ്യാൻ
(C) ഫോക്കസ്‌ റീഡ്‌ ചെയ്യാൻ
(D) എക്സ്പോഷർ റീഡിംഗ്‌ ചെയ്യാൻ

89. ഡിജിറ്റൽ ഫോട്ടോയുടെ ഐഡിയൽ ഫോർമാറ്റ്‌ അനുപാതം.
(A) 16:9
(B) 1:1
(C) 9:6
(D) 3:2

90. ഡൈയോപ്റ്റെർ ലെൻസ്‌ അറിയപ്പെടുന്നത്‌ മറ്റൊരു പേരിലാണ്‌.
(A) നോർമൽ ലെൻസ്‌
(B) ക്ലോസ്‌-അപ്പ്‌ ലെൻസ്‌
(C) വൈഡ്‌ ലെൻസ്‌
(D) ഫിഷ്‌-ഐ ലെൻസ്‌

91. ഫാസ്റ്റ്‌ ലെൻസും, സ്ലോ-ലെൻസും തമ്മിൽ വ്യത്യാസപ്പെടുത്തുന്ന ഒരു ഘടകം.
(A) ഫോക്കൽ ലെങ്ങ്ത്‌
(B) ഇലക്ട്രോണിക് കോൺടാക്റ്റ്‌
(C) ലെൻസ്‌ മൗണ്ട്
(D) അപ്പെർച്ചെർ

92. ബൈ-കോൺകേവ്‌ ലെൻസിന്റെ പ്രത്യേകത
(A)  രണ്ടു വശങ്ങളും ഉള്ളിലേക്ക്‌ കുഴിഞ്ഞിരിക്കുന്നു
(B)  രണ്ടു വശങ്ങളും പുറത്തേക്ക്‌ മുഴച്ചിരിക്കുന്നു.
(C) ഒരു വശം പുറത്തേക്ക്‌ മുഴച്ചതും, മറുവശം അകത്തേക്കു കുഴിഞ്ഞിരിക്കുന്നു
(D) ഒരുവശം മാത്രം ഉള്ളിലേക്ക്‌ കുഴിഞ്ഞിരിക്കുന്നു

93. ലെൻസിനേയും ഇമേജ് പാനലിനേയും ചലിപ്പിച്ച്‌ ഫോക്കസ്‌ ചെയ്യുന്ന രീതിയാണ്‌
(A) ഫോക്കസ്‌ ഫ്രീ
(B) സ്പ്ലിറ്റ് ഇമേജ്‌ ഫോക്കസ്‌
(C) മൈക്രോ-പ്രിസം ഫോക്കസിംഗ്‌
(D)  റാക്ക്‌ ആന്റ്‌ പിനിയൻ ഫോക്കസിംഗ്‌

94. ഒരു ഫിലിം ക്യാമറയിൽ ഫോക്കൽ പ്ലെയിൻ ഷട്ടറിന്റെ സ്ഥാനം.
(A) ക്യാമറയിൽ ലെൻസിനും, മിററിനും ഇടയിൽ
(B) ക്യാമറയിലെ ഫിലിമിനോട്‌ ചേർന്ന്‌ മുന്നിൽ
(C) വ്യൂഫൈന്ററിന്റെ അടുത്ത്‌ മുന്നിൽ
(D) അപ്പെർച്ചെറിനോട്‌ ചേർന്ന്‌ പിന്നിൽ

95. എന്താണ്‌ ഫോക്കസ്‌ ഫൈൻഡർ ?
(A) വ്യൂഫൈന്ററിലെ ഡൈയോപ്റ്റർ ഡയൽ
(B)  ഡിജിറ്റൽ ക്യാമറയിലെ ആട്ടോ-ഫോക്കസിംഗ്‌ സംവിധാനം
(C)  ഡാർക്‌ റൂമിൽ ഈസലിൽ ഫോക്കസ്‌ നോക്കുന്ന ഉപകരണം
(D) ഡിജിറ്റൽ ക്യാമറയിലെ വേഗതയേറിയ ഫോക്കസിംഗ്‌ സംവിധാനം

96. ഡി എസ് എൽ ആർ ക്യാമറയിലെ ഫോക്കൽപ്ലെയിൻ മാർക്കിന്റെ ഉദ്ദേശം
(A) ഫോളോഫോക്കസിനായി
(B) ആട്ടോമാറ്റിക് ഫോക്കസ് അറിയാൻ
(C) ഡിജിറ്റൽ ഫോക്കസ് അറിയാൻ
(D) ഏറ്റവും കുറഞ്ഞ ഫോക്കസിംഗ് ദൂരം അറിയാൻ

97. കാബിനറ്റ് സൈസ് ബ്രോമൈഡ് പ്രിന്റിംഗ് പേപ്പറിന്റെ അളവ്
(A) 12.0 cm x 16.5 cm
(B) 6.5 cm x 9.0 cm
(C) 16.5 cm x 21.6 cm
(D) 9.0 cm x 14.0 cm

98. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോപ്രിന്റ് ഡെവലെപ്പ്‌ ചെയ്യുമ്പോൾ സ്റ്റോപ്പ് ബാത്തിനായി ഉപയോഗിക്കുന്ന കെമിക്കൽ
(A) അസെറ്റിക് ആസിഡ്
(B) സോഡിയം തായോസൾഫേറ്റ്
(C) ബോറിക്ക് ആസിഡ്
(D)  പൊട്ടാസ്യം ആലം

99. ഏത് ഫിലിമാണ് പാൻക്രോമാറ്റിക് ഫിലിം എന്നറിയപ്പെടുന്നത്?
(A) സ്ലൈഡ് ഫിലിം
(B) കളർ ഫിലിം
(C) ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം
(D) ലിത്ത് ഫിലിം

100. യൂനിവേർസൽ ഡെവലെപ്പർ  എം. ക്യൂ ഉപയോഗിക്കുന്നത്
(A) ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം , പേപ്പർ ഡെവലെപ്പ് ചെയ്യാൻ
(B) പ്രിന്റിംഗ് പേപ്പർ മാത്രം ഡെവലെപ്പ് ചെയ്യാൻ
(C) കളർ ഫിലിം ഡെവലെപ്പ് ചെയ്യാൻ
(D) പോസിറ്റീവ് സ്ലൈഡ് ഡെവലെപ്പ് ചെയ്യാൻ


Previous Post Next Post