Name of Post: Village Extension Officer (Up to SSLC Level Main Exam)
Department: Rural Development
Cat.No: 307/2020
Date of Test: 27.12.2021
Question Code: 136/2021
1. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം കണ്ടെത്തുക.
1) കേരളത്തിലെ ഔഷധസസ്യങ്ങളെക്കുറിച്ച് എഴുതിയ ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ്.
2) ഡച്ച് ഗവർണർ ആയ വാൻറീഡ് ആണ് ഈ ഗ്രന്ഥം രചിച്ചത്.
3) ഈ ഗ്രന്ഥത്തിന് അനുബന്ധമായി തയ്യാറാക്കിയതാണ് പ്രയോഗസമുചയം.
4) 1678 നും 1703 നും ആമ്സ്റ്റർ ഡാമിൽ നിന്നാണ് ഈ ഗ്രന്ഥം പുറത്തിറക്കിയത് .
A) 4,3,2
B) 2, 3, 4
C) 1,2,4
D) 1,2, 3
2. തെറ്റായ ജോടി അടയാളപ്പെടുത്തുക.
1) ലാറ്റിനമേരിക്കൻ വിപ്ലവം - സൈമൺ ബെളിവർ
2) റഷ്യൻ വിപ്ലവം - ലെനിൻ
3) മഹത്തായ വിപ്ലവം - ജെയിംസ് ॥
4) ഫ്രഞ്ചുവിപ്ലവം - ആർതർ വെല്ലസ്ലി
A) 1,3, 4
B) 1,2,3
C) 2,3, 4
D) 4, 3, 2
3. ശരിയായ ജോടി തിരഞ്ഞെടുക്കുക.
1) ലോങ് വാക് ടു ഫ്രീഡം - a) ഹെന്റി ഡ്യൂനന്റ്
2) എ മെമ്മറി ഓഫ് സോൾ ഫെറിനോ - b) അഡോൾഫ് ഹിറ്റ്ലർ
3) മെയിൻ കാംഫ് - c) വിൻസ്റ്റന്റ് ചർച്ചിൽ
4) മെ ഏർളി ലൈഫ് - d) നെൽസൺ മണ്ടേല
A) 1a, 2b, 3c,4d
B) 1d, 2a, 3b, 4c
C) 1a, 2b, 3d, 4c
D) 1c, 2b, 3a, 4d
4. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.
1) പ്രധാനമന്ത്രി വയവന്ദന യോജന 2017മേയ്മാസം ആരംഭിച്ചു.
2) 60 വയസ്സോ അതിന് മുകളിലോ ഉള്ള സീനിയർ സിറ്റിസണിന് വേണ്ടിയുള്ളതാണ് ഈ പദ്ധതി.
3) ഉത്തർപ്രദേശിലെ ജോൺപൂർ ജില്ലയിലാണ് ഈ പദ്ധതി തുടങ്ങിയത്.
4) ഇന്ത്യൻ പൗരന്മാർക്ക് മാത്രമുള്ളതാണി പദ്ധതി.
A) 3,2,1
B) 1,2,3
C) 2,3,1
D) 1,2,4
5. താഴെ തന്നിരിക്കുന്ന സംഘടനകൾ രൂപംകൊണ്ട ക്രമത്തിൽ ശരിയായ ഓപ്ഷൻ കണ്ടെത്തുക.
1) ഇന്ത്യൻ അസോസിയേഷൻ.
2) ബോംബെ പ്രസിഡൻസി അസോസിയേഷൻ.
3) ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ
4) ഓൾ ഇന്ത്യ കിസാൻ സഭ.
A) 3,1,2, 4
B) 1,2,3, 4
C) 4,2,1,3
D) 2, 3,1, 4
6. ഗോദാവരി നദിയുടെ പോഷകനദി ഏത് ?
A) കബനി
B) ശബരി
C) ഭീമ
D) ടെൽ
7. ലക്ഷദ്വീപിന്റെ തലസ്ഥാനം.
A) മിനിക്കോയ്
B) കൽപേനി
C) കവരത്തി
D) ബംഗാരം
8. ഹിമാചൽ പ്രദേശിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ചുരം.
A) ഷിപ്കിലാ
B) ലിപു ലേഖ്
C) സോജിലാ
D) നാഥുലാ
9. ധ്രുവങ്ങളിലെ ഉച്ചമർദ്ദ കേന്ദ്രത്തിൽ നിന്നും ഉപോഷ്ണ മേഖലയിലേക്ക് വീശുന്ന ഹിമകാറ്റ് ഏത് ?
A) വാണിജ്യവാതങ്ങൾ
B) പ്രാദേശികവാതങ്ങൾ
C) പശ്ചിമവാതങ്ങൾ
D) ധ്രുവിയ പൂർവവാതങ്ങൾ
10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
A) കേരളം
B) കർണ്ണാടക
C) അസം
D) അരുണാചൽ പ്രദേശ്
11. താഴെ തന്നിരിക്കുന്നവയിൽ ദാദാഭായ് നവറോജിയുടെ പുസ്തകമേത് ?
A) പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ
B) വെൽത്ത് ഓഫ് നേഷൻസ്
C) പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
D) പോവർട്ടി ആൻഡ് ഫാമിൻ
12. നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയർമാൻ ആരാണ് ?
A) രമേശ് ചന്ദ്
B) വി. കെ. പോൾ
C) വി. കെ. സരസ്വത്
D) രാജീവ് കുമാർ
13. ഇന്ത്യൻ പഞ്ചവൽസര പദ്ധതികളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക.
A) 'ഗരീബീ ഹഠാവോ' എന്ന മുദ്രാവാക്യം നാലാം പഞ്ചവൽസര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
B) രണ്ടാം പഞ്ചവൽസര പദ്ധതി മഹാലനോബിസ് മാതൃക അനുസരിച്ചാണ് നടപ്പാക്കിയത്.
C) 1966 മുതൽ 1969 വരെയുള്ള കാലഘട്ടം ഇന്ത്യയിൽ പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്നു.
D) 1978 ൽ ഇന്ത്യയിൽ റോളിങ്ങ് പ്ലാൻ നടപ്പിലാക്കി.
14. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1) 1949 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ചു.
2) 1969 ൽ 14 ബാങ്കുകൾ ദേശസാൽക്കരിച്ചു.
3) 1980 ൽ 6 സ്വകാര്യ മേഖല ബാങ്കുകൾ ദേശസാൽക്കരിച്ചു.
4) റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമെ ഇപ്പോൾ ഇന്ത്യയിൽ 20 ദേശസാൽകൃത ബാങ്കുകൾ ഉണ്ട്.
A) 1 & 2
B) 1, 2, 3 & 4
C) 1 മാത്രം
D) 1, 2 & 3
16. ഇന്ത്യൻ ഭരണഘടന ബ്രിട്ടനിൽ നിന്നും കടം കൊണ്ട വ്യവസ്ഥകൾ തിരിച്ചറിയുക.
A) നിയമവാഴ്ച, മൗലികാവകാശങ്ങൾ
B) പാർലമെന്ററി ഭരണസമ്പ്രദായം, നിയമവാഴ്ച
C) മൗലികാവകാശങ്ങൾ, അർദ്ധഫെഡറൽ സമ്പ്രദായം
D) അവശിഷ്ടാധികാരങ്ങൾ, റിപ്പബ്ലിക്
17. ഇന്ത്യയിൽ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ആരെല്ലാമാണ് ?
A) ലോക്‌സഭയും രാജ്യസഭയും ചേർന്ന്
B) രാഷ്ട്രപതിയും ലോക്‌സഭയും ചേർന്ന്
C) രാഷ്ട്രപതിയും രാജ്യസഭയും ചേർന്ന്
D) ലോക്‌സഭയും രാജ്യസഭയും സംസ്ഥാനനിയമസഭകളും ചേർന്ന്
18. പഞ്ചായത്ത് രാജ് സമ്പ്രദായവുമായി ബന്ധപ്പെട്ടു നിൽക്കുന്ന രണ്ടു വ്യക്തിത്വങ്ങളെ തിരിച്ചറിയുക.
A) ബി. പി. മണ്ഡൽ, കാക്കാ കലേൽക്കർ
B) ഫസൽ അലി, സർദാർ കെ. എം. പണിക്കർ
C) ആർ. എസ്. സർക്കാരിയ, ബി. ശിവരാമൻ
D) അശോക്മേത്ത, ബൽവന്ത് റായ് മേത്ത
19. നിർദ്ദേശക തത്വങ്ങളിൽ പെടാത്തവ കണ്ടുപിടിക്കുക.
A) മദ്യനിരോധനവും കുടിൽ വ്യവസായങ്ങളുടെ വികസനവും
B) ഏകീകൃത സിവിൽകോഡും അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും
C) നിയമത്തിനു മുന്നിലുള്ള സമത്വവും വിവേചനങ്ങളിൽ നിന്നുള്ള സംരക്ഷണവും
D) ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണവും തുല്യജോലിക്ക് തുല്യവേതനവും
20. കേന്ദ്രഗവൺമെന്റ് “ദേശീയ വിദ്യാഭ്യാസ നയം 2020” ന് (NEP 2020) അംഗീകാരം നൽകിയ വർഷം തിരിച്ചറിയുക.
A) 2020 ജൂൺ 29
B) 2021 ജൂൺ 29
C) 2020 ജൂലായ് 29
D) 2021 ജൂലായ് 20
21. കിഫ്ബി (KIIFB) യുടെ പൂർണ്ണരൂപം കണ്ടുപിടിക്കുക.
A) കേരളാ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്
B) കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്
C) കേരളാ ഇൻവെസ്റ്റ്മെന്റ് ഫിനാൻഷ്യൽ ബോർഡ്
D) കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ഇൻഡസ്ട്രിയൽ ഫിനാൻഷ്യൽ ബോർഡ്
22. കേരളാ സർക്കാരിന്റെ അവയവദാന പദ്ധതിയുടെ പേരും അതിന്റെ ഗുഡ് വിൽ അംബാസിഡറേയും തിരിച്ചറിയുക.
A) മൃതസഞ്ജീവനി : മമ്മൂട്ടി
B) സഞ്ജീവനി : മഞ്ജു വാര്യർ
C) മൃതസഞ്ജീവനി : മോഹൻലാൽ
D) സഞ്ജീവനി : ടൊവീനോ തോമസ്
23. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം കണ്ടുപിടിക്കുക.
A) 1998 ഡിസംബർ
B) 1993 ഡിസംബർ
C) 1996 ഡിസംബർ
D) 1995 ജനുവരി
24. മുസിരിസ് പൈതൃക പദ്ധതീ പ്രദേശങ്ങൾ കേരളത്തിൽ ഏതു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു ?
A) ആലപ്പുഴ, എറണാകുളം
B) എറണാകുളം,തൃശൂർ
C) തൃശൂർ, പാലക്കാട്
D) പാലക്കാട്, കോഴിക്കോട്
25. മനുഷ്യനിൽ ന്യൂമോണിയ ബാധിക്കുന്നത് ഏത് ശരീരഭാഗത്തെയാണ് ?
A) കരൾ
B) ശ്വാസകോശം
C) തലച്ചോർ
D) വൃക്ക
26. മനുഷ്യനിൽ നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന കണ്ണിലെ പ്രകാശഗ്രാഹി ഏത് ?
A) കോർണിയ
B) റോഡ്‌കോശങ്ങൾ
C) കോൺകോശങ്ങൾ
D) ഐറിസ്
27. ഏത് രോഗത്തെയാണ് “ഹാൻസെൻസ് രോഗം” എന്ന് അറിയപ്പെടുന്നത് ?
A) കുഷ്ഠരോഗം
B) ക്ഷയരോഗം
C) ഡിഫ്തിരിയ
D) എയ്ഡ്‌സ്
28. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
A) തൈമസ്
B) പിയൂഷഗ്രന്ഥി
C) പാൻക്രിയാസ്
D) കരൾ
29. മനുഷ്യനിൽ വിറ്റാമിൻ എ യുടെ അഭാവത്തിൽ ഉണ്ടാകുന്ന രോഗമേത് ?
A) നിശാന്ധത
B) ദീർഘദൃഷ്ടി
C) തിമിരം
D) വിഷമദൃഷ്ടി
30. താഴെ പറയുന്നവയിൽ ഏറ്റവും ചെറിയ യൂണിറ്റ് ഏത് ?
A) മില്ലി മീറ്റർ
B) ഫെർമി
C) ആങ്സ്ട്രം
D) മീറ്റർ
31. മഴവില്ല് ഉണ്ടാകുന്നത് പ്രകാശത്തിന്റെ ഏതെല്ലാം പ്രതിഭാസങ്ങൾ മൂലമാണ് ?
A) അപവർത്തനം, പ്രകീർണ്ണനം
B) ആന്തരപ്രതിപതനം, വിസരണം, പ്രകീർണ്ണനം
C) അപവർത്തനം, ആന്തരപ്രതിപതനം, പ്രകീർണ്ണനം
D) അപവർത്തനം, വിസരണം, ആന്തരപ്രതിപതനം
32. 2021 ആഗസ്റ്റിൽ ISRO വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്റെ പേര് ?
A) ESO-03
B) CMS-01
C) GSAT-30
D) RISAT- 2B
33. ഒരു ലായനിയിലേക്ക് ഒരു ആസിഡ് ചേർക്കുമ്പോൾ ലായനിയുടെ PH മൂല്യം.
A) കൂടുന്നു
B) കുറയുന്നു
C) ആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നു
D) മാറ്റം വരുന്നില്ല
34. _______ “രാസവസ്തുക്കളുടെ രാജാവ്" "എന്ന പേരിൽ അറിയപ്പെടുന്നു.
A) സോഡിയം ക്ലോറൈഡ്
B) ഹൈഡ്രോക്ലോറിക് ആസിഡ്
C) കോപ്പർ സൾഫേറ്റ്
D) സൾഫ്യൂരിക് ആസിഡ്
35. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം.
A) ഹൈഡ്രജൻ
B) കാർബൺ
C) ഓക്സിജൻ
D) ഹീലിയം
36. താഴെപ്പറയുന്നവയിൽ കേരളം സാഹിത്യ അക്കാഡമിയുടെ പ്രസിദ്ധീകരണങ്ങൾ ഏവ
1) സാഹിത്യ ലോകം
2) സാഹിത്യ വിമർശനം
3) സാഹിത്യ ചക്രവാളം
4) മലയാളം ലിറ്റററി സർവേ
A) 1,2 എന്നിവ
B) 1, 2, 3 എന്നിവ
C) 1, 2, 4 എന്നിവ
D) 1, 3, 4 എന്നിവ
37. 'ഞാൻ' എന്ന ആത്മകഥ എഴുതിയത്
A) എൻ.എൻ. പിള്ള
B) ജി.പി. പിള്ള
C) തകഴി ശിവശങ്കരപ്പിള്ള
D) ജി. ശങ്കരപ്പിള്ള
38. സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതാര്?
A) വക്കം അബ്ദുൾ ഖാദർ
B) വക്കം അബ്ദുൾ ഖാദർ മൗലവി
C) കെ. രാമകൃഷ്ണപിള്ള
D) കെ. ബാലകൃഷ്ണൻ
39. കേരളം ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള (iffk) യിൽ ഏറ്റവും മികച്ച ചിത്രത്തിന് ലഭിച്ച പുരസ്കാരം
A) ജെ.സി. ഡാനിയേൽ അവാർഡ്
B) അരവിന്ദൻ പുരസ്കാരം
C) സുവർണ്ണ മയൂരം
D) സുവർണ്ണ ചകോരം
40. മാരിയപ്പൻ തങ്കവേലു - ഏത് മേഖലയിൽ അറിയപ്പെടുന്നു?
A) ശാസ്ത്രം
B) സിനിമ
C) സ്പോർട്സ്
D) സംഗീതം
41. 2021 ൽ യു.എസ്. ഓപ്പൺ ടെന്നീസ് വനിതാ വിഭാഗം ചാമ്പ്യൻ ആര്?
A) എമ്മാ റഡുകാനു
B) നവോമി ഒസാക്ക
C) ലെയ്ല ഫെർണാണ്ടസ്
D) വീനസ് വില്യംസ്
42. താഴെ പറയുന്നവയിൽ പോയിന്റിംഗ് ഉപകരണം അല്ലാത്തത് ഏത്?
A) മൗസ്
B) ടച്ച് സ്ക്രീൻ
C) ബാർ കോഡ് റീഡർ
D) ജോയ് സ്റ്റിക്ക്
43. ഒരു പ്രോഗ്രാമിംഗ് ഭാഷയിൽ പ്രഖ്യാപന പ്രസ്താവനകൾ ഉപയോഗിക്കുന്നത് എന്തിനാണ്
A) ഒരു വേരിയബിളിലേക്ക് വില നൽകുന്നതിന്
B) മെമ്മറിയിൽ ഡാറ്റ സംഭരിക്കുന്നതിന്
C) വേരിയബിളിന്റെ വില ഉപഭോക്താവിനോട് പ്രഖ്യാപിക്കുന്നതിന്
D) ഉപഭോക്തൃ നിർവ്വചിത വാക്കുകൾ നിർവ്വചിക്കുന്നതിന്
44. കേബിൾ ടി.വി. ശൃംഖല ഏതുതരം നെറ്റ്‌വർക്കിന് ഉദാഹരണമാണ് ?
A) ലോക്കൽ ഏരിയ നെറ്റ്‌വർക്ക്
B) മെട്രോ പൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക്
C) വൈഡ് ഏരിയ നെറ്റ്‌വർക്ക്
D) പീർ ടു പീർ നെറ്റ്‌വർക്ക്
45. ജനപ്രിയമായ ഒരു മൈക്രോബ്ലോഗിങ്ങ് സൈറ്റ് ആണ്
A) facebook.com
B) twitter.com
C) whatsapp
D) instagram.com
46. താഴെ പറയുന്നതിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്തത് ഏത് ?
A) മന്ത്രിസഭാ തീരുമാനങ്ങൾ
B) രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ
C) 15 വർഷം പഴക്കമുള്ള രേഖകൾ
D) അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ വിവരങ്ങൾ
47. ഗാർഹിക പീഡന നിരോധന നിയമപ്രകാരം പരാതിക്കാരിയ്ക്കു ലഭിക്കുന്ന നിയമപരിഹാരങ്ങളിൽ പെടാത്തത് ഏത്?
A) താമസ സൗകര്യം
B) സംരക്ഷണം
C) നഷ്ട പരിഹാരം
D) വിവാഹ മോചനം
48. കേരള സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണർ.
A) സിബി മാത്യു
B) വിശ്വാസ് മേത്ത
C) ലോക്നാഥ് ബെഹ്റ
D) വിൻസൺ എം. പോൾ
49. മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ഒരാളെ മുതിർന്ന പൗരനായി കണക്കാക്കുന്നതിനുള്ള പ്രായപരിധി.
A) 70 വയസ്സ്
B) 65 വയസ്സ്
C) 60 വയസ്സ്
D) 56 വയസ്സ്
50. താഴെ പറയുന്നതിൽ ഉപഭോക്‌തൃ നിയമത്തിന്റെ പരിധിയിൽ വരാത്തത് ഏത് ?
A) ആശുപത്രി- രോഗിബന്ധം
B) ഇൻഷുറൻസ് കമ്പനിയും ഇൻഷുർ ചെയ്ത വ്യക്തിയും തമ്മിലുള്ള ബന്ധം
C) വിദ്യാഭ്യാസ സ്ഥാപനവും വിദ്യാർത്ഥിയുമായുള്ള ബന്ധം
D) ഉല്‌പാദകനും വിതരണക്കാരനും തമ്മിലുള്ള ബന്ധം
52. 25 കിലോഗ്രാമിന്റെ എത്ര ശതമാനമാണ് 3.5 കി. ഗ്രാം ?
A) 14%
B) 10%
C) 28%
D) 0.1%
53. രണ്ടു സംഖ്യകളുടെ തുക 75 ഉം അവയുടെ വ്യത്യാസം 20 ഉം ആണ്. എങ്കിൽ ആ സംഖ്യകളുടെ വർഗ്ഗത്തിന്റെ വ്യത്യാസം എന്ത് ?
A) 1500
B) 5225
C) 5625
D) 3025
54. ഒരു വൃത്തത്തിന്റെ വ്യാസവും പരിധിയും തമ്മിലുള്ള അംശബന്ധം.
A) π:1
B) π:2
C) 1:π
D) 2 :π
55. അവധികാലത്ത് ബന്ധുവീട്ടിൽ പോയ രാമു ആ വീട്ടിലെ മാവിൽ നിന്നും ആദ്യത്തെ ദിവസം 21 ഉം, രണ്ടാമത്തെ ദിവസം 19 ഉം, മൂന്നാമത്തെ ദിവസം 17ഉം അങ്ങനെ അവസാനത്തെ ദിവസം 5 ഉം മാങ്ങകൾ വീതം പറിക്കുന്നു. എങ്കിൽ രാമു പറിച്ച മൊത്തം മാങ്ങകളുടെ എണ്ണം ?
A) 261
B) 117
C) 107
D) 100
56. മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥമായ അക്ഷരക്കൂട്ടം ഏത് ?
A) CEB
B) UVT
C) SUR
D) HJG
57. ‘<’ എന്നത് ‘+' നെയും ; ‘≠’ എന്നത് ‘–'നെയും ;
‘#’ എന്നത് ‘÷' നെയും ; ‘>’ എന്നത് ‘x' നെയും ;
‘∝’ എന്നത് ‘=' നെയും ; സൂചിപ്പിക്കുന്നുവെങ്കിൽ ;
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് ?
A) 4 > 1 ≠ 9 # 3 < 4 ∝ – 4
B) 4 > 1 ≠ 9 # 3 < 4 ∝ 12
C) 4 > 1 ≠ 9 # 3 < 4 ∝ 12
D) 4 > 1 ≠ 9 # 3 < 4 ∝ 5
58. ഒരാൾ വീട്ടിൽ നിന്നും വടക്കോട്ട് യാത്ര ആരംഭിച്ചു. പിന്നീട് വലത്തോട്ടും അതിനെ തുടർന്ന് ഇടത്തോട്ടും തിരിഞ്ഞ് യാത്ര തുടർന്നാൽ ഏതു ദിക്കിലേക്കായിരിക്കും അയാൾ ഇപ്പോൾ യാത്ര ചെയ്യുന്നത് ?
A) കിഴക്കോട്ട്
B) പടിഞ്ഞാറോട്ട്
C) വടക്കോട്ട്
D) തെക്കോട്ട്
59. 2021ജനുവരി 1 വെള്ളിയാഴ്ചയാണെങ്കിൽ 2021 ഫെബ്രുവരി 1 ഏതു ദിവസമായിരിക്കും ?
A) തിങ്കൾ
B) ശനി
C) വെള്ളി
D) വ്യാഴം
60. ഒരു ക്ലോക്കിലെ സമയം 4 : 20 എങ്കിൽ അതിലെ മണിക്കൂർ മിനിറ്റ് സൂചികൾക്കിടയിലുള്ള കോണളവെത്ര ?
A) 15°
B) 20°
C) 5°
D) 10°
61. Please bottle all these strawberries after washing and drying (Identify the underlined word’s part of speech).
A) noun
B) verb
C) adjective
D) none of these
62. Nowadays, trucks of this company______ preferred by most of the drivers.
A) are
B) is
C) had been
D) none of these
63. The questions in the exam will be confined______ the syllabus prescribed.
A) on
B) in
C) of
D) none of these
64. If they_____ the market in time, they could get fresh vegetables.
A) reach
B) had reached
C) reached
D) none of these
65. John has never had a quarrel with his wife,_______ ? (Select the suitable question tag).
A) has he
B) hasn’t he
C) had he
D) none of these
66. She made the announcement in camera (Choose the word which can replace the one underlined).
A) publicly
B) proudly
C) to the media
D) none of these
67. We were surprised by his temerity (Select the word which has the same meaning as the one underlined).
A) generosity
B) carefulness
C) rashness
D) none of these
68. John is a person who hates women (Select the one word equivalent to the underlined part).
A) philogynist
B) gynephile
C) misandrist
D) none of these
69. Select the correctly spelt word(s) :
a) Cadaver b) Superintendent
A) a only
B) b only
C) both
D) neither
70. Affluent patients go to this hospital (Choose the word opposite to the one underlined).
A) Intelligent
B) Poor
C) Stupid
D) None of these
71. വിദുഷി എന്ന പദത്തിന് അനുയോജ്യമായ പുല്ലിംഗ രൂപം ഏത് ?
A) വിദ്വാൻ
B) ആചാര്യൻ
C) പണ്ഡിതൻ
D) വിദുരൻ
72. പൂജകബഹുവചനത്തിന് ഉദാഹരണം ഏത് ?
A) അധ്യാപകർ
B) ആചാര്യന്മാർ
C) വൈദ്യർ
D) ഡോക്ടർ
73. താഴെ തന്നിട്ടുള്ള വാക്കുകളിൽ തേനിന് പര്യായം അല്ലാത്ത പദം ഏത് ?
A) മധു
B) മധുപൻ
C) പീയൂഷം
D) അമൃതം
74. വാഗതീതം പിരിച്ചെഴുതുന്നതെങ്ങനെ ?
A) വാഗ് + അതീതം
B) വാക്ക് + അതീതം
C) വാക് + അതീതം
D) വാഗ + തീതം
75. കേവല ക്രിയക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
A) പഠിക്കുന്നു
B) ചിരിക്കുന്നു
C) ഓടുന്നു
D) ഉറക്കുന്നു
76. സ്നേഹധനൻ ഏത് സമാസം ആണ് ?
A) തൽപുരുഷൻ
B) ബഹുവ്രീഹി
C) കർമ്മധാരയൻ
D) ദ്വന്ദ്വസമാസം
77. താഴെ കൊടുത്തിട്ടുള്ളവയിൽ ഒരെണ്ണം വർഗ്ഗാക്ഷരങ്ങളുടെ ചില്ലാണ്. ഏതാണത് ?
A) ൻ
B) ർ
C) ൾ
D) ൽ
78. പ്രേക്ഷകൻ എന്ന പദത്തിന് കാഴ്ചക്കാരൻ എന്നാണ് അർത്ഥം. എന്നാൽ പ്രേഷകൻ എന്ന പദത്തിന് എന്താണർത്ഥം ?
A) പറഞ്ഞയച്ചവൻ
B) കേൾക്കുന്നവൻ
C) കാണുന്നവൻ
D) കാണപ്പെട്ടവൻ
79. സന്ധി അനുസരിച്ച് കൂട്ടത്തിൽ പെടാത്ത പദം ഏത് ?
A) തിരശ്ലീല
B) മടിശ്ലീല
C) കുടശ്ലീല
D) പട്ടുശീല
80. താഴെ കൊടുത്തിട്ടുള്ള വാക്യങ്ങളിൽ ഏതിലാണ് കണ്ണടയ്ക്കുക എന്നതിന് ആ ക്രിയ തീരെ പ്രകടമല്ലാത്തത് ?
A) ഞാൻ മുഖത്ത് ഊതിയപ്പോൾ കുട്ടി കണ്ണടച്ചു.
B) ആദ്യമൊക്കെ മകൻ കക്കാൻ പോകുമ്പോൾ അമ്മ കണ്ണടയ്ക്കുമായിരുന്നു
C) അച്ഛൻ കണ്ണടച്ചതിനുശേഷമാണ് കുട്ടി ഇത്ര വഷളായത്.
D) പതിനാലുവർഷം ലക്ഷ്മണൻ കണ്ണടയ്ക്കാതെ കാത്തിരുന്നത് കൊണ്ടാണ് രാമന് ശത്രുഭയം കൂടാതെ കാട്ടിൽ കഴിച്ചുകൂട്ടാൻ കഴിഞ്ഞത്.
81. ഇന്ത്യയിൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി ലഭിച്ചത് ഏത് ഭേദഗതിയിലൂടെയാണ് ?
A) അറുപത്തിമൂന്നാം ഭരണഘടനാ ഭേദഗതി
B) എഴുപത്തിമൂന്നാം ഭരണഘടനാ ഭേദഗതി
C) എഴുപത്തിനാലാം ഭരണഘടനാ ഭേദഗതി
D) എൺവത്തിനാലാം ഭരണഘടനാ ഭേദഗതി
82. അന്ത്യോദയ അന്നയോജന (AAY) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) കുടിവെള്ളം
B) ആരോഗ്യ ഇൻഷുറൻസ്
C) വീട്
D) ഭക്ഷ്യ ധാന്യം
83. കണക്റ്റിവിറ്റി ഇല്ലാത്ത ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു റോഡ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതി ഏത് ?
A) ഇന്റഗ്രേറ്റഡ് റൂറൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (IRDP)
B) പ്രധാനമന്ത്രി ആവാസ് യോജന (PMAY)
C) പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)
D) ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (NRLM)
84. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപുള്ള ഒരു ഗ്രാമ വികസന പരീക്ഷണം ഏത് ?
A) ശ്രീനികേതൻ പ്രൊജക്ട്
B) ജവഹർ റോസ്ഗാർ യോജന
C) നാഷണൽ റൂറൽ എംപ്ലോയ്മെന്റ് പ്രോഗ്രാം
D) ഇന്റഗ്രേറ്റഡ് റൂറൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം
85. സ്വാതന്ത്രാന്തര ഭാരതത്തിലെ ആദ്യകാല ഗ്രാമവികസന പരീക്ഷണങ്ങളിൽ ഒന്ന് താഴെ പറയുന്നവയിൽ ഏതാണ് ?
A) ഗർഗാവോൺ പ്രോജക്ട്
B) മാർത്താണ്ഡം പ്രോജക്ട്
C) ഗാന്ധിയൻ പരീക്ഷണം
D) നീലോക്കേരി പ്രോജക്ട്
86. ഇന്ത്യയിൽ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിച്ച വർഷം.
A) 1950
B) 1952
C) 1954
D) 1962
87. ഏത് പദ്ധതി പുനരാവിഷ്കരിച്ചാണ് പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീൺ പദ്ധതിക്ക് രൂപം നൽകിയത് ?
A) രാജീവ് ആവാസ് യോജന
B) വാല്‌മീകി അംബേദ്കർ ആവാസ് യോജന
C) ഇന്ദിര ആവാസ് യോജന
D) ഇന്റഗ്രേറ്റഡ് ഹൗസിംഗ് ആൻഡ് സ്ലം ഡെവലപ്മെന്റ് പ്രോഗ്രാം
88. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അവിദഗ്ദ തൊഴിലിനുള്ള വേതനത്തിന്റെ 2021 ഏപ്രിൽ 1 മുതലുള്ള കേരളത്തിലെ നിരക്ക് ?
A) 291രൂപ
B) 289 രൂപ
C) 315 രൂപ
D) 294 രൂപ
89. ഏതു മുഖ്യ പദ്ധതിയുടെ ഉപഘടകമാണ് 'മഹിളാ കിസാൻ സശാക്തീകരണ പരിയോജന' ?
A) പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)
B) സ്വച്ഛ് ഭാരത് മിഷൻ (SBM)
C) സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന (SGSY)
D) ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (NRLM)
90. ഏതു പദ്ധതി പുനരാവിഷ്കരിച്ചാണ് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് (NRLM) രൂപം നൽകിയത് ?
A) സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന
B) ജവഹർ റോസ്ഗാർ യോജന
C) നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം
D) ഇന്ദിര ആവാസ് യോജന
91. ലൈഫ് മിഷൻ ഭവന പദ്ധതി കേരളസർക്കാരിന്റെ ഏത് മുഖ്യപദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) സുഭിക്ഷ കേരളം പദ്ധതി
B) നവകേരളം കർമ്മ പദ്ധതി
C) വിശപ്പ് രഹിത കേരളം പദ്ധതി
D) വയോമിത്രം പദ്ധതി
92.1994-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ മൂന്നാം പട്ടിക പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ അനിവാര്യ ചുമതലയിൽ ഉൾപ്പെടാത്തത് ഏത് ?
A) തെരുവ് വിളക്കുകൾ കത്തിക്കുകയും പരിപാലിക്കുകയും ചെയ്യുക
B) ജനനവും മരണവും രജിസ്റ്റർ ചെയ്യുക
C) കെട്ടിട നിർമ്മാണം നിയന്ത്രിക്കുക
D) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായത്തിന് അർഹരായവരെ കണ്ടെത്തുക.
93. കേരളത്തിൽ ജനകീയാസൂത്രണം ആരംഭിച്ചത് ഏതു പഞ്ചവത്സര പദ്ധതിക്കാലത്താണ് ?
A) എട്ടാം പഞ്ചവത്സര പദ്ധതി
B) ഒൻപതാം പഞ്ചവത്സര പദ്ധതി
C) പത്താം പഞ്ചവത്സര പദ്ധതി
D) പതിനൊന്നാം പഞ്ചവത്സര പദ്ധതി
94. ഗ്രാമപഞ്ചായത്തുകളുടെ വാർഷിക പദ്ധതിക്ക് അംഗീകാരം നൽകുന്നത് ആര് ?
A) ബ്ലോക്ക് പഞ്ചായത്ത്
B) ജില്ലാ പഞ്ചായത്ത്
C) ജില്ലാ ഗ്രാമ വികസന ഏജൻസി
D) ജില്ലാ ആസൂത്രണ സമിതി
95. ഗ്രാമപഞ്ചായത്തുകളിലെ വർക്കിംഗ് ഗ്രൂപ്പുകളുടെ ചുമതല അല്ലാത്തത് ഏത് ?
A) പദ്ധതി ആസൂത്രണത്തിന് നേതൃത്വം നൽകുക
B) പ്രോജക്ടുകൾ എഴുതി തയ്യാറാക്കുക
C) വസ്തു നികുതി (Property Tax) പിരിക്കുക
D) അവസ്ഥാ രേഖ (Status Report) തയ്യാറാക്കുക
96. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം ഗ്രാമസഭയുടെ യോഗം ചേരേണ്ടത് ?
A) കുറഞ്ഞപക്ഷം മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും
B) കുറഞ്ഞപക്ഷം നാല് മാസത്തിൽ ഒരിക്കലെങ്കിലും
C) കുറഞ്ഞപക്ഷം അഞ്ച് മാസത്തിൽ ഒരിക്കലെങ്കിലും
D) കുറഞ്ഞപക്ഷം ആറ് മാസത്തിൽ ഒരിക്കലെങ്കിലും
97. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം100 ദിവസത്തെ തൊഴിൽ ലഭിച്ച പട്ടിക വർഗക്കാർക്ക് ഇതിനു പുറമെ 100 ദിവസത്തെ തൊഴിൽ കൂടി ലഭ്യമാക്കുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് ?
A) ഗോത്ര സാരഥി
B) ഗദ്ദിക
C) ട്രൈബൽ പ്ലസ്
D) പി. കെ. കാളൻ പദ്ധതി
98. കേരള സർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന 'അഗതിരഹിത കേരളം പദ്ധതിയുടെ ' ആദ്യകാല പേര്.
A) താലോലം
B) ആശ്രയ
C) കാരുണ്യ
D) പ്രത്യാശ
99. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ അടിസ്ഥാന ഘടകത്തിന്റെ പേര്.
A) കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി
B) ഏരിയ ഡെവലപ്മെന്റ്‌സൊസൈറ്റി
C) അയൽകൂട്ടം
D) വർക്കിംഗ് ഗ്രൂപ്പ്
100. ഹരിത കേരളം മിഷന്റെ കാര്യത്തിൽ താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായിട്ടുള്ളത് ഏതാണ് / ഏതൊക്കെയാണ് ?
1) ജലസംരക്ഷണം ഹരിത കേരളം മിഷന്റെ ഒരു ഉപ ദൗത്യമാണ്.
2) ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഒരു പരിപാടിയാണ് പച്ചത്തുരുത്ത്
3) ഹരിതകേരളം മിഷൻ മൂന്ന് ഉപദാത്യങ്ങളാണുള്ളത്.
A) 1 ഉം 2 ഉം മാത്രം
B) 2 ഉം 3 ഉം മാത്രം
C) 1 ഉം 3 ഉം മാത്രം
D) 1 ഉം 2 ഉം 3 ഉം മാത്രം